2013, ഡിസംബർ 14, ശനിയാഴ്‌ച

ഒടുക്കം

വാരിവലിച്ചു കൂട്ടിവെക്കുമ്പോൾ
ഓര്‍ത്തില്ല
ഒരുനാള്‍ ചീഞ്ഞു നാറുമെന്ന്‌

അന്യന്റെ സങ്കടക്കണ്ണീരിൽ
കളിവഞ്ചിയിറക്കി രസിക്കുമ്പോഴും
ഓർമ്മയിൽ വന്നില്ല
ഒരുനാൾ
ചുഴിയിൽ പെട്ടുപോകുമെന്ന്‌

വസന്തത്തിന്റെ നിറക്കൂട്ടിൽ
മതിമറന്നാടുമ്പോൾ
ഓർക്കാൻ തോന്നിയില്ല
സുഗന്ധത്തിന്റെ ഋതുഭേദങ്ങൾ
മാറിമറിയുമെന്ന്

ഇരുട്ടിന്റെ താപത്തിനും
ഉഷസിന്റെ കുളിരിനുമിടയിൽ
അനേകം നിറങ്ങളിൽ
ആടിത്തിമര്‍ത്തിട്ടും
ഒടുക്കം,
നിന്റെ മൌനത്തിനു മേൽ
ഒരു തൂവെള്ള മാത്രമേ
പുതപ്പിച്ചു കണ്ടുള്ളു.

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഏറെ പെറുക്കിയവന് ഏറെയും കുറയ പെറുക്കിയവന് കുറവും അവിടെ കണ്ടില്ല” എന്ന് മരുഭൂമിയിലെ മന്നയെപ്പറ്റി വായിച്ച് കേട്ടിട്ടുണ്ട്. എന്നാലും ഏറെ പെറുക്കികൂട്ടുകയെന്നതാണല്ലോ ലക്ഷ്യം!

MT Manaf പറഞ്ഞു...

ഓര്‍ത്തില്ല
ഒരുനാള്‍ ചീഞ്ഞു നാറുമെന്ന്‌

ആശയങ്ങളുടെ പെരുമഴ
നല്ല രചന

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ആഘോഷങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ , ഇത്തരം ഓര്‍മ്മപ്പെടുത്തല്‍ എപ്പോഴും നല്ലതാണ് . അവസാനത്തെ കുപ്പായത്തിനു കീശ ഉണ്ടാവില്ല എന്ന് അധികമാരും ഓര്‍ക്കാറും ഇല്ല .