2013, ഡിസംബർ 2, തിങ്കളാഴ്‌ച

രാത്രിമഴ

പാതിരാത്രി പെയ്ത മഴയിൽ
ഓർമ്മകളുടെ പിൻവിളി
തളം കെട്ടി നിൽക്കുന്നു

മഴയുടെ ഉന്മാദത്തിൽ
പൊട്ടിയൊലിച്ച വരമ്പിൽ
ഉണർവ്വ് കൈമോശം വന്നത്...
മേൽക്കൂര ചോർന്നൊലിച്ച്
മൌനത്തിന്റെ വിങ്ങലിൽ വീണത്..
സ്വരൂപിച്ചു വെച്ച സ്വപ്നങ്ങളുടെ
ചായക്കൂട്ടുകൾ ഒലിച്ചുപോയത്...

വികാരങ്ങളെ തീവ്രമാക്കാനും
ഓർമ്മകളുടെ മഹാസാഗരം തീർക്കാനും
ഒരുപോലെ കഴിയുന്നു
പലപ്പോഴും  പാതിരാമഴയ്ക്ക്..

5 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഓര്‍മ്മമഴയും പെയ്യും

പട്ടേപ്പാടം റാംജി പറഞ്ഞു...

രാത്രിമഴയുടെ ആലസ്യത്തില്‍

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

മഴയുടെ ആലസ്യത്തിൽ ഒരു രാത്രി...

Mohammed nisar Kv പറഞ്ഞു...

മഴ അങ്ങനെയൊക്കെയാണ്

ASEES EESSA പറഞ്ഞു...

paathiraa mazha ,,,, ormappedutthalaayi pinneyum ,, vannukondirikkum