2014, ജനുവരി 28, ചൊവ്വാഴ്ച

ഒരു മുഴം കയർ

ഒരു മുഴം  കയർ
പലപ്പോും  എന്നെ
ഒളിഞ്ഞിരുന്നു  മാടിവിളിക്കാറുണ്ട്

ഇരുളിന്റെ ആഴങ്ങളിൽ നിന്നും
മങ്ങിമറഞ്ഞ ചിത്രങ്ങൾ
വീണ്ടും തെളിഞ്ഞു വരുമ്പോൾ
വടവൃക്ഷച്ചുവട്ടിൽ  ഊഞ്ഞാലാടാൻ
കുളിർ തെന്നലിന്റെ 
വർണ്ണചിത്രം  വരച്ച്
കൈപിടിച്ചു  ക്ഷണിക്കാറുണ്ട്
 
അസ്തമിച്ച  സ്വപ്നങ്ങൾക്കും
അസ്തമയത്തിനു മുമ്പേ കൊഴിഞ്ഞ പൂക്കൾക്കും
ഇനിയൊരു പുലരിയില്ലെന്ന
നെടുവീർപ്പുയരുമ്പോൾ
സീലിംഗ് ഫാനിന്റെ കഴുത്ത് കുരുക്കി
അതെന്നെ ആർത്തിയോടെ നോക്കാറുണ്ട്

മൌനമായ എന്റെ മനസ്സിന്റെ
അർത്ഥമില്ലാത്ത വിങ്ങലിന്
നിങ്ങൾ
ചില  വാക്യങ്ങൾ സ്രഷ്ടിക്കുമ്പോൾ
അനന്തമായ വിഗരത്തിലെത്താൻ
ആരുമറിയാതെ ആഗ്രഹിച്ചു പോകാറുണ്ട്

വക്ക് പൊട്ടിയ വാക്കുകളാൽ
വരികൾ മുറിഞ്ഞു വീഴുന്ന കവിത
ഒരുനാൾ
ഒരുമുഴം കയറിൽ അഭയം കണ്ടെത്തു                                                                                  ന്നെയ്യും


8 അഭിപ്രായങ്ങൾ:

Anu Raj പറഞ്ഞു...

Aruthu moideen...aruthu

ajith പറഞ്ഞു...

ഒടുക്കം കയര്‍ തോറ്റുപോകും

മുഹമ്മദ്‌ ആറങ്ങോട്ടുകര പറഞ്ഞു...

ഇതുപോലെ വാക്കുകള്‍ കൊണ്ട് ഊഞ്ഞാലാടാന്‍ കഴിയുമെങ്കില്‍ അതിലും ഉയരത്തില്‍ മറ്റൊന്നും ആഗ്രഹിച്ചു പോകരുതേ..
കവിത മനോഹരമായിരിക്കുന്നു ..

പിന്നെ "വിഗരം" എന്ന വാക്കിന്‍റെ അര്‍ത്ഥം മനസ്സിലായില്ലല്ലോ, മൊയ്തീന്‍ .. "ഉയരം" ആണൊ..?

സൗഗന്ധികം പറഞ്ഞു...

ശങ്ക കൂടാതെ സ്മരിക്കി,ലനിശ-
മായീശനറുക്കുമാ മോശമാം പാശവും..!

നല്ല കവിത

ശുഭാശംസകൾ....

moideen angadimugar പറഞ്ഞു...

@മുഹമ്മദ് ആറങ്ങോട്ടുകര > വിഗരം എന്ന വാക്കിനു 'പർവ്വതം' എന്നർത്ഥമുണ്ട്.

തുമ്പി പറഞ്ഞു...

അനന്തമായ വിഗരത്തിലെത്താന്‍ കാത്തിരിക്കുന്ന കവിതേ അരുത് ,ഒരു മുഴം കയര്‍ തേടരുത്. അറിയുന്നല്ലോ അസ്തമയത്തിന് മുന്‍പേ വീണപ്പൂക്കള്‍ക്കൊരു പുലരിയില്ലെന്ന്...

ഡോ. പി. മാലങ്കോട് പറഞ്ഞു...


Aruth.

Aashamsakal.

മാനവധ്വനി പറഞ്ഞു...

കയറിനു മനസ്താപമുണ്ടാകട്ടേ...ആശംസകൾ