2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ആൾദൈവങ്ങളും,അനാചാരങ്ങളും

ആൾദൈവങ്ങൾക്കും,അനാചാരങ്ങൾക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണു നമ്മുടേത്.സന്യാസിമാരും,സിദ്ധന്മാരും,ബീവിമാരും,ദേവിമാരും ഈ അടുത്തകാലത്തായി പെരുകിവരുന്നുണ്ട് ഇന്ത്യയിലും,വിശിഷ്യാ കേരളത്തിലും.പ്രണയസാഫല്യത്തിനും,സന്താന ലബ്ദിക്കും,സാമ്പത്തിക അഭിവൃദ്ധി ക്കുമായി ആൾദൈവങ്ങളുടെ വീട്ടുമുറ്റത്ത് ക്യു നിൽക്കുന്നവരെ കാണുമ്പോൾ ജനം ഇത്ര കൂരിരുട്ടിലായിപ്പോയതോർത്ത് അത്ഭുതം തോന്നാറുണ്ട്.ദു:ഖങ്ങളകറ്റാനും,രോഗം ശമനത്തിനും ജപിച്ചുകെട്ടിയ ചരടിനും,ഊതിക്കൊടുക്കുന്ന വെള്ളത്തിനും സാധിക്കുമെന്നുള്ള മൂഡവിശ്വാസം ജനങ്ങളിൽ എങ്ങനെ എത്തപ്പെട്ടു എന്നത് ഒരു പ0ന വിഷയമാക്കേണ്ട തർക്കമറ്റ കാര്യമാണ്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും, പറയാനെങ്കിലും ഏറെ വ്യത്യസ്തമാണു കേരളം.വിദ്യാഭ്യാസം,സാക്ഷരത,ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലൊക്കെ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലുമാണ്.ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളംബരം ചെയ്യുന്ന കേരളത്തിൽ പിന്നെങ്ങനെ നാൾക്കുനാൾ ആൾദൈവങ്ങൾ പെരുകിവരുന്നു ? അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും നാൾക്കുനാൾ വർദ്ധിക്കുന്നതെന്തുകൊണ്ട് ? സമൂഹത്തിലെ താഴെതട്ടിലുള്ളവർ മാത്രമല്ല,ഉന്നത സ്ഥാനത്തിരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരും,രാഷ്ട്രീയനേതാക്കളുമൊക്കെ ഈ ആൾദൈവങ്ങളുടെ മുമ്പിൽ സാഷ്ടാംഗം നമിക്കുന്നതെന്തിന് ? ഈ വക കാര്യങ്ങളിൽ വിശ്വാസമില്ലാത്തവരുടെ മനസ്സിൽ ഏറെ സംശയങ്ങളുണർത്തി ഉയർന്നുവരുന്ന ചോദ്യങ്ങളാണിവ.

ജാതി,മതഭേദമില്ലാതെ,വിദ്യാഭ്യാസ യോഗ്യതകളോ സാമൂഹിക പദവികളോ നോക്കാതെ എല്ലാവിഭാഗങ്ങൾക്കിടയിലും അസംഖ്യം അന്ധവിശ്വാസങ്ങൾ രൂഡമൂലമായിരിക്കുന്നു.പണ്ട് സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളിൽ തൂത്തെറിയപ്പെടുകയോ ദുർബ്ബലപ്പെടുകയോ ചെയ്ത സർവ്വ അനാചാരങ്ങളും പൂർവ്വാധികം ശക്തിയോടെ കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു.അതിന്റെ ഏറ്റവും വലിയ തെളിവ് പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിശ്വാസത്തട്ടിപ്പുകാരുടെ പരസ്യങ്ങളാണ്. ധന ആകർഷണഭൈരവയന്ത്രം മുതൽ ശത്രുസംഹാരയന്ത്രം വരെയുള്ള അസംഖ്യം മാന്ത്രിക താന്ത്രിക ഏലസുകളും ചരടും ഭസ്മവും വരെ ഇതിൽ ഉൾപ്പെടും.മുസ്ലീം സമുദായത്തെ ലക്ഷ്യമാക്കിക്കൊണ്ട് അറബിജ്യോതിഷം പോലുള്ള നൂതനവിശ്വാസത്തട്ടിപ്പുകളുമായി സിദ്ധന്മാരും,ബീവിമാരും അരങ്ങ് വാഴുന്നു.ജിന്ന് ബാധയുടെ പഴയ തട്ടിപ്പ് രീതി ഇപ്പോഴും അഭംഗുരം തുടരുകയും ചെയ്യുന്നു.

ആൾദൈവങ്ങളുടെ പ്രചാരണം സ്വയം ഏറ്റെടുത്ത്കൊണ്ട് ചില മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണപ്രവർത്തനങ്ങളാണു കേരളത്തിൽ അന്ധവിസ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പുനസ്ഥാപനത്തിനു പ്രധാനപങ്കുവഹിച്ചതെന്ന വസ്തുത നാം ഇവിടെ തിരിച്ചറിയണം.പ്രമുഖ പത്രങ്ങളുടേയും ചാനലുകളുടേയും ഉടമസ്ഥരും അവയുടെ തലപ്പത്തുള്ളവരും ഈ ആൾദൈവങ്ങളുടെ നിത്യ സന്ദർശകരും,ആരാധകരുമാണെന്നതും പ്രസക്തമാണ്.

ഉൽകൃഷ്ടനായ മനുഷ്യന്റെ ചിന്താശേഷിയെയാണ് അന്ധവിശ്വാസങ്ങൾ നശിപ്പിക്കുക. അനാവശ്യ ഭയത്തിന്റെ അടിമയും കപടഭക്തിയുടെ ഉടമയുമാക്കി അത് മനുഷ്യനെ മാററും. നമ്മുടെ ഭരണാധികാരികൾ പല തീരുമാനമെടുക്കുന്നതും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്തുന്നതും സന്യാസിമാരുടെയും ജ്യോത്സ്യന്മാരുടെയും പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാകാറുള്ളത് അതുകൊണ്ടാണ്.

ഇന്ത്യയിലെ ഒൻപതാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ന വ്യക്തി പ്രധാനമന്ത്രിയാകും എന്ന് അന്താരാഷ്ട പ്രശസ്തിയുള്ള ഒരു ജോത്സ്യൻ പ്രവചിച്ചിരുന്നു. പക്ഷേ അത് പുലർന്നില്ല. കൊടുങ്കാറ്റും,പേമാരിയും,സുനാമിയും തുടങ്ങിയ പ്രകൃതി ദുരന്തങ്ങളൊന്നും ഇന്നുവരെ ഒരു ജ്യോത്സനോ,സിദ്ധനോ,ബീവിയോ,തങ്ങളോ പ്രവചിച്ചിട്ടില്ല.സ്വന്തം അച്ഛന്റെ മരണം പോലും കേരളത്തിലെ ഒരു ആൾദൈവം അറിഞ്ഞത് വിദേശത്തായിരിക്കുമ്പോഴാണ്.ഒന്നും മുൻകൂട്ടി അറിയാനുള്ള കഴിവ് ഇവർക്കൊന്നുമില്ല.എന്നിട്ടും ഇവരുടെ ആരാധകർക്ക് അതൊന്നും തിരിച്ചറിയാൻ കഴിയുന്നില്ല.ജ്യോത്സ്യന്മാരും, ബീവിമാരും, തങ്ങന്മാരും അവരുടെ ആത്മീയ കച്ചവടം ഇപ്പോഴും പൊടി പൊടിക്കുകയാണ്.

ഏർവാടിയിൽ വർഷങ്ങൾക്കു മുമ്പുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിമൂന്ന് മനുഷ്യർ ഒന്നു പിടയാൻ പോലുമാവാതെ ചങ്ങലയിൽ കിടന്ന് വെന്തുമരിച്ചു.എന്നിട്ട് ഏർവാടിയിലെ ജാറ വ്യവസായത്തിന് ഒരു ക്ഷീണവും സംഭവിച്ചില്ല .വരുമാനം കുറഞ്ഞില്ല. അന്ധവിശ്വാസം മനുഷ്യന്റെ ചിന്താശേഷിയെ നശിപ്പിക്കുമെന്നുള്ളതിനു ഏറ്റവും നല്ല ഉദാഹരണം തന്നെയാണിത്. ശാസ്ത്രീയമായ വളർച്ചകൊണ്ടും, ഭൗതികമായ പുരോഗതി കൊണ്ടും അന്ധവിശ്വാസങ്ങൾ ഇല്ലാതാകുന്നില്ല എന്നത് തീർത്തും ഖേദകരം തന്നെയാണ്.

യാഥാസ്ഥികരായ മുസ്ലിംകൾക്കിടയിൽ ഏറെ പ്രചാരമുള്ള ഒരു തട്ടിപ്പ് രീതിയാണ് ഖബർ കെട്ടിപ്പൊക്കിയുള്ള ആരാധന.മുക്കിനു മുക്കിനു ഖബറുകൾ കെട്ടി ഉയർത്തി ഇന്നു ഇതൊരു വ്യവസായമായി മാറിയിരിക്കുന്നു.നിഷ്കളങ്കരായ വിശ്വാസികളുടെ ദുർബല മനസ്സിനെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പുകളെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്താനോ പ്രതിഷേധിക്കാനോ ആ‍രുമില്ലാതെ പോകുന്നതാണ് കഷ്ടം. സ്വയം തിരിച്ചറിഞ്ഞു ഇത് പോലുള്ള അന്ധവിശ്വാസങ്ങളിൽ നിന്നും,ആൾദൈവങ്ങളിൽ നിന്നും പിൻവലിയാൻ നമുക്കെത്ര വേഗം കഴിയുന്നുവോ അത്രയും വേഗം നാം നാശത്തിന്റെ വക്കിൽ നിന്നും മോചിതരാകും.അങ്ങനെയൊരു നല്ല നാളെയുടെ പുലരിക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം...
---------------------------------------------------------------

59 അഭിപ്രായങ്ങൾ:

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

മിണ്ടല്ലേ മൊയ്തീൻ മാഷേ; സാക്ഷാൽ ദൈവത്തിനു മലക്കുകളും മാലാഖമാരുമാണ് കൂട്ട്. ആൾദൈവങ്ങൾ കൂട്ട് ഗുണ്ടകളാണ്!

Pradeep Kumar പറഞ്ഞു...

കേരളത്തില്‍ കത്തിക്കയറിവരുകയായിരുന്ന ഈ വ്യവസായത്തിന് എറണാകുളത്തെ ഒരു ആള്‍ദൈവത്തിന്റെ ചെറിയ ഒരു അശ്രദ്ധമൂലം അല്‍പ്പം ഇടിവു പറ്റിയത് നന്നായി.

ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം നന്നായി പറഞ്ഞു.
സജിം പറഞ്ഞതുപോലെ ഗുണ്ടകളാണ് ഇവരുടെ മാലാഖമാര്‍.ഇവര്‍ക്കെതിരെ പറയാന്‍ ആളുകള്‍ മടിക്കുന്നത് അതുകൊണ്ടാണ്.

പ്രചാരകന്‍ പറഞ്ഞു...

ചില പുരോഗമനക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ജിന്നു സേവാ കേന്ദ്രം വരെ നടത്തുകയും പെണ്‍‌വാണിഭം അലങ്കാരമായി കൊണ്ടു നടക്കുകയും ചെയ്യുന്നു. ജനങ്ങള്‍ തിരിച്ചറിയട്ടെ ഇവരുടെ കപടമായ അന്ധവിശ്വാസ കച്ചവടങ്ങള്‍


ഈ പൊസ്റ്റ് കാടടച്ച് വെടിവെക്കലായി..

പ്രചാരകന്‍ പറഞ്ഞു...

വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിച്ചറിയാന്‍ കഴിയട്ടെ

നാരദന്‍ പറഞ്ഞു...

മനുഷ്യന്റെ ജീവിത സാഹചര്യങ്ങള്‍ നാള്‍ക്കുനാള്‍ മോശപ്പെട്ടുകൊണ്ടിരിക്കുന്നു.സ്വസ്ഥത നഷ്ടപ്പെടുന്നു.അപ്പോള്‍ വിശ്വാസം കൂടും വിശ്വാസം കൊണ്ട് മാത്രം ജീവിതത്തില്‍ മാറ്റം ഉണ്ടാകാതെ വരുമ്പോള്‍ അന്ധവിശ്വാസം കൂടും അതും മതിയാവാതെ വരുമ്പോള്‍ ആള്‍ ദൈവങ്ങളെ ആശ്രയിക്കും മനുഷ്യന്റെ നിസ്സഹായതയാണ് കൂടുതലും ഇതിനൊക്കെ കാരണം.ആഗോളവല്‍ക്കരണമാണ് ഇതിനൊക്കെ കാരണമെന്നും വേണമെങ്കില്‍ വ്യാഖ്യാനിക്കാം

രമേശ്‌ അരൂര്‍ പറഞ്ഞു...

സാമൂഹിക അസമത്വം ,വ്യവസ്ഥിതിമൂലമുള്ള ഭൌതികവും മാനസീകവുമായ സമ്മര്‍ദ്ദം . എല്ലാ ത്തരത്തിലും അനുഭവിക്കേണ്ടി വരുന്ന ദാരിദ്ര്യം ,ഇതെല്ലാം ഒരുമിച്ചു വരുമ്പോള്‍ എത്ര വിദ്യാസമ്പന്നനും അമിതാത്മീയതയിലേക്ക് വീണു പോകും .പ്രശ്നങ്ങള്‍ക്ക് എങ്ങനെ എളുപ്പത്തില്‍ പരിഹാരം നേടാം എന്നാണു എല്ലാവരുടെയും അന്വേഷണം . വിഗ്രഹങ്ങളില്‍ കുടികൊള്ളുന്ന ദൈവങ്ങള്‍ പരാതികള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും മറുപടിയും പ്രതിവിധിയും പറയാറില്ലല്ലോ.മറുപടി പറയുന്ന ദൈവങ്ങളിലെക്കുള്ള വഴിയാണ് അടുത്തത്‌ ,,,:)

SHANAVAS പറഞ്ഞു...

യഥാര്‍ത്ഥ ദൈവങ്ങള്‍ വന്നാല്‍ അവരെ ഓടിച്ചു വിടാന്‍ മാത്രം ശക്തരാണ് ഇന്നത്തെ ആള്‍ദൈവങ്ങള്‍...പറയാന്‍ പറ്റാത്ത അശ്ലീലങ്ങള്‍ ആണ് ഇവരുടെ ഒക്കെ മുഖ മുദ്ര..പക്ഷെ പണത്തിനു മേല്‍ പരുന്തും പറക്കുമോ...ഈ രംഗവും മാഫിയാവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു...ഇതിനിടയില്‍ പുരോഗമനം പറഞ്ഞാല്‍ പടിക്കു പുറത്താവും...കവടി നിരത്തി , സുപ്രീം കോടതിയെ പോലും വിരട്ടുന്നു ചിലര്‍..പോസ്റ്റ്‌ നന്നായി...പക്ഷെ നമ്മുടെ ആളുകള്‍..

ഷാജു അത്താണിക്കല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജു അത്താണിക്കല്‍ പറഞ്ഞു...

ശെരിക്കും നാം ഞ്ഞെട്ടിപോകുന്നത്, വിദ്യഭ്യാസവും കഴിവുമുള്ള നമ്മുടെ ചെറുപ്പകാരും ഇത്തരം അന്തമായ വാരികുഴികളില്‍ ചെന്നു ചാടുന്നു എന്നാണ്, സത്യത്തില്‍ നാം ഇതില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കുക തന്നെ ചെയ്യണം,
ഒരു വിധത്തിലും യുക്തിക് നിരക്കാത്ത കാര്യംങ്ങള്‍ തുടരെ പറയുന്ന ഈ ആള്‍ ദൈവങ്ങളെ ..തീര്‍ത്തും ഇല്ലായ്ംചെയ്തില്ലെങ്കില്‍ വരും തലമുറ മുഴുവന്‍ ഈ ഉരുണ്ട അറകളിലേക് തള്ളപെടും
താങ്കള്‍ പറഞ്ഞപോലെ ഇവര്‍ക് ഇവരുടെ പ്രതിദിന കാര്യങ്ങള്‍ തന്നെ പ്രവചിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് മറ്റുള്ളവന്റെ കാര്യങ്ങള്‍ പ്രവചിക്കുക,
തീര്‍ത്തും വിഡ്ഡിത്തം

കൊമ്പന്‍ പറഞ്ഞു...

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്ത് മതം എന്തെന്ന് അറിയാതെ മതം പ്രചരിപ്പിക്കുന്നവര്‍ ആണ് അവരെല്ലാം ഇതുപോലെത്തെ മന്ത്ര മാരണ സിദ്ധന്മാരുടെ സില്‍ ബന്ധികളുമാണ്
ഈ അടുത്ത മരാനന്തരം എന്നാ ടി വി ശോ യില്‍ ഇത് പോലെ ഉള്ള ഒന്ന് കാണിച്ചിരുന്നു സൂര്യ കാലടി മന എന്നപേരില്‍ ഒരു ആഭി ചാരാ കേന്ട്രം

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

അന്ധവിശ്വാസത്തിന്റെ മൊത്തപ്രചാരണം ഇപ്പോൾ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന ഒരു പരിപാടിവഴി ഏഷ്യാനെറ്റ് ഏറ്റെടുത്തിട്ടുണ്ടല്ലോ!

ചെറുവാടി പറഞ്ഞു...

നല്ല പ്രയോഗം "ഭക്തി വ്യവസായം" എന്നത് തന്നെയാണ് .
എങ്ങിനെ വന്നാലും ബാലന്‍സ് ഷീറ്റില്‍ ലാഭം മാത്രം. ഏത് അര്‍ത്ഥത്തിലും

moideen angadimugar പറഞ്ഞു...

@ ഇ.എ സജിം തട്ടത്തുമല ; അതെ, ചാനലുകൾ തന്നെയാണ് അന്ധവിശ്വാസങ്ങൾ കൂടുതലും പ്രചരിപ്പിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാട് ആൾദൈവങ്ങളുടെ സ്വന്തം നാടാക്കി മാറ്റിയതിനു പിന്നിൽ മാധ്യമങ്ങൾക്കുള്ള പങ്ക് ഒട്ടും ചെറുതല്ല.

@ പ്രചാരകൻ ; വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിച്ചറിയാന്‍ കഴിയട്ടെ എന്നത് മനസ്സിലായില്ല. ഖബർ ആരാധനയാണ് താങ്കൾ വിശ്വാസത്തിന്റെ ഗണത്തിൽ പെടുത്തുന്നതെങ്കിൽ കഷ്ടം എന്നേ പറയാനുള്ളു.

@ ഷാനവാസ്ക്ക : “പക്ഷെ നമ്മുടെ ആളുകള്‍.“...

മനസ്സിലായില്ല..!

പ്രചാരകന്‍ പറഞ്ഞു...

ഖബറിനെ എന്നല്ല അല്ലാഹു അല്ലാത്ത ഒന്നിനെയും മുസ്ലിം ആരാധിക്കുകയില്ല. മുസ്ലിം നാമധാരികളിൽ കള്ളുകുടിയന്മാരുണ്ട് വ്യഭിചാരികളുണ്ട് കൊലപാതകികളുണ്ട് അത് പോലെ ഇസ്ലാം എന്തേന്ന് പഠിക്കാത്ത ചിലർ എവിടെയെങ്കിലും അനാചാരങ്ങൾ ചെയ്യുന്നുണ്ടാവാം. അതിനെ മൊത്തം അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല

ഇവിടെ പുരോഗമനക്കാർ എന്നവകാശപ്പെടുന്ന മുജാഹിദുകൾ നടത്തുന്ന ഈ പരിപാടി ഒന്ന് കേൾകുക ഇത് ആചാരമോ അതോ അനാചാരമോ ? ഇനിയുമനേകം തെളിവുകൾ ഉണ്ട് പുരോഗമനവാദികളുടെ കാപട്യത്തിന്‌

link here

http://www.youtube.com/watch?v=TwNTGEz5gEQ

പ്രചാരകന്‍ പറഞ്ഞു...

പെൺവാണിഭം നടത്തുന്ന ഈ മുജാഹിദ് മൗലവിയെ പരിചയമുണ്ടോ

ഇവരൊക്കെയാണ്‌ മുസ്ലികളെ ഉദ്ദരിക്കാൻ നടക്കുന്നവർ ..

http://www.youtube.com/watch?v=IRE3_dXGTU4&feature=related

click here

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

വിദ്യാഭ്യാസവും അന്ധവിശ്വാസവും തമ്മില്‍ പുലബന്ധം പോലുമില്ല!
ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ പുരോഗതി പ്രാപിച്ച ഇടങ്ങളില്‍ കൂടുതല്‍ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു.
വേണ്ടത് യുക്തിയും വിവേകവുമാണ്.
അന്ധവിശ്വാസത്തിനും അവിശ്വാസത്തിനുമിടയിലെ 'മധ്യമവിശ്വാസം' ആണ് കരണീയം.
പക്ഷെ എന്ത്ചെയ്യാം അത്യാധുനിക റോക്കറ്റ് വിടുമ്പോഴും രാഹുകാലം നോക്കുന്ന കാലമല്ലേ ..നമ്മടെ നാട് എവിടെ നന്നാവാന്‍!!!!!

moideen angadimugar പറഞ്ഞു...

@ പ്രചാരകൻ : സംഘടനകൾക്കൊക്കെ പരസ്പരം ചെളിവാരിയെറിയാൻ കേരളത്തിലങ്ങോളമിങ്ങോളം തെരുവുകളുണ്ട്.ദയവ് ചെയ്ത് ഇവിടെ ‘മാലിന്യം’വിളമ്പരുത്.പ്ലീസ്...!
(താങ്കളെപ്പോലുള്ളവരുടെ കമാന്റുകൾ ആഗ്രഹിക്കുന്നില്ല.)

Satheesan പറഞ്ഞു...

മനശാസ്ത്ര പരമായ മനുഷ്യന്റെ ബാലഹീനതകളെല്ലാം
ഇന്ന് വ്യവസയീകരിക്കപ്പെട്ടു കഴിഞ്ഞല്ലോ ...

പ്രചാരകന്‍ പറഞ്ഞു...

@moideen

സഹോദരാ,

അന്ധവിശ്വാസങളും അനാചാരങളും എതിര്‍ക്കപ്പെടണം. പ്രചാരകന്‍ അതിനു പിന്തുണ പ്രഖ്യാപിക്കുന്നു. പക്ഷെ ഇവിടെ ഇസ്മായില്‍ എന്ന സഹോദരന്‍ എഴുതിയ പോലെ, അന്ധ വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിലൊരു വിശ്വാസമുണ്ട്.. അത് ശരിയായി പഠിക്കുക. അല്ലാതെ കാടടച്ചു വെടി വെക്കുന്നതാണ്‌ പുരോഗമനക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ചിലരുടെ കൈയ്യടി നേടാനായി ആരെയും കാഫിറാക്കുന്നവര്‍ ചെയ്യുന്നത്. അതിനാലാണ്‌ താങ്കളുടെ ശ്രദ്ദയിലേക്ക് ചില സൂചനകള്‍ മാത്രം നല്‍കിയത്. താങ്കള്‍ ഇഷ്ടപ്പെടുന്ന അഭിപ്രായം മാത്രമല്ല ഒരു പൊതു മാധ്യമത്തില്‍ എഴുതുമ്പോള്‍ ഉണ്ടാവുക !

മുസ്‌ലിം വിശ്വാസമായി കരുതുന്ന പലതും ഇവിടെതാങ്കള്‍ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച അമുസ്‌ലിം സഹൊദരര്‍ക്ക് അന്ധവിശ്വാസമായേ തോന്നൂ.. അതിനു അവരെ കുറ്റം പറയാന്‍ പറ്റുമോ? ഉദാ: ക‌അബയില്‍ സ്ഥാപിചിരിക്കുന്ന ഹജറുല്‍ അസ്‌വദ് എന്ന കല്ല് ചുംബിക്കുന്നതും , ക‌അബ ത്വവാഫ് ചെയ്യുന്നതും , ഇബ്‌ലീസിനെ പ്രതീകാത്മകമായി കല്ലെറിയുന്നതും , ബലി പെരുന്നാളിനു ബലി അറുക്കുന്നതും എല്ലാം .. ഇതൊക്കെ നിങ്ങള്‍ എങ്ങിനെ ന്യായീകരിക്കും ..

അതനാല്‍ .. കാര്യങ്ങള്‍ ഹൃദയം തുറന്ന് പഠിക്കുക
അല്ലാഹു നമ്മെ നേര്‌വഴി നടത്തട്ടെ


www.vazhikaati.com
http://islambulletin.blogspot.com/
www.muslimpath.com


ഇതെല്ലാം താങ്കള്‍ക്ക് ഉപയോഗപ്പെടുത്താം

Thanks

SHANAVAS പറഞ്ഞു...

മോഇദീന്‍ ഭായ്, നമ്മുടെ ആളുകള്‍ അത്ര പെട്ടെന്ന് നന്നാകില്ല എന്നാണു പറയാന്‍ ഉദ്ദേശിച്ചത്. പക്ഷെ എന്തോ ഇടയ്ക്ക് വെച്ച് മുറിഞ്ഞു പോയി..

ആളവന്‍താന്‍ പറഞ്ഞു...

ദൈവത്തിന്‍റെ അല്ല, ദൈവങ്ങളുടെ സ്വന്തം നാട്!

KTA RAZAK പറഞ്ഞു...

സത്യത്തെയും അസത്യതെയും തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടിരികുകയാണ് .ദൈവത്തിന്റെ ഇഷ്ട ദാസന്മാരെ ബഹുമാനിക്കാനും ആദരിക്കാനും ദൈവം നമ്മോട്‌ കല്പിക്കുന്നു ,പക്ഷെ ഇന്ന് ഈ ആദരവ് ആരാധനയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത് .ദൈവത്തില്‍ അര്‍പ്പിക്കേണ്ട വിശ്വാസവും വഴിപാടുകളും ഇന്ന് ദൈവ സൃഷ്ടികളില്‍ അര്പിക്കുകയാണ് .മുസ്ലിം സമൂഹത്തില്‍ ഇന്ന് മുക്കിലും മൂലയിലും മക്ബരകള്‍ പൊങ്ങി വരുന്നു .ഇത്തരം മക്ബരകളുടെ സത്യാവസ്ഥ അറിയാതെ പാവപ്പെട്ട ജനങ്ങള്‍ വന്ജിതരകുകയാണ് ചെയ്യുന്നത് .ശ്രീ പതമനാഭ ക്ഷേത്രത്തിലെ ബി നിലവര തുറന്നാല്‍ ദൈവ കോപം ഉണ്ടാകുമെന്നും അത് നാടിനും സമൂഹത്തിനും ദോഷം ചെയ്യുമെന്നുമുള്ള ദേവ പ്രശ്നത്തില്‍ തെളിഞ്ഞു എന്നുമുള രാജ കുടുംബത്തിന്റെ പ്രക്യാപനം ഇത്തരം അന്ധ വിശ്വാസങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ഒന്നാണ് . കേരളത്തില്‍ അന്ത വിശ്വാസത്തിനും അനാചരത്തിനുമെതിരെ വിവിധ മത സന്കടനകള്‍ ബോധ വല്കരണം നടത്തുന്നുവേന്കിലും ഇത്തരം കാര്യങ്ങളെല്ലാം മറച്ചു വെക്കുകയാണ് ചെയ്യുന്നത് .

MyDreams പറഞ്ഞു...

ലേഘനം വായിച്ചു .....
ഇത് പോലെ ഉള്ള അനാചാരങ്ങള്‍ കേരളത്തില്‍ എന്ന് അല്ല ലോകത്തില്‍ എല്ലാ ഭാഗത്തും നടമാടുന്ന ഒന്ന് ആണ് ..
അത് കൊണ്ടാണ് ...ഇസ്രോ രോക്കെറ്റ് വിക്ഷേപണ സമയത്ത് നേരവും കാലവും നോക്കുനതും ചെറുനാരങ്ങ ചക്രത്തില്‍ വെക്കുനതും പോലെ ഉള്ള കാര്യങ്ങള്‍ ..


നമ്മുക്ക് ഒരു രോഗം വന്നാല്‍ വൈദ്യ ശാത്രത്തിന്നു മാറ്റാന്‍ കഴിയാത്തത് വേറെ ആര് എങ്കിലും സഹായിക്കുമോ എന്ന് നോക്കുനത് മനുഷ്യ സഹജമാണ്

ചന്തു നായർ പറഞ്ഞു...

ഇവിടെ ലേഖകൻ വിശ്വാസത്തെയല്ലാ തള്ളിപ്പറയുന്നത്...അന്ധവിശ്വാസങ്ങളേയും ആൾദൈവങ്ങളേയുംകുറിച്ചാണ്. ലേഖകന്റെ വാദമുഖങ്ങളിൽ ഞാനും യോജിക്കുന്നൂ...പരീക്ഷ എഴുതാൻപോകുന്ന കുട്ടി പേന പൂജ്ജിച്ച് വാങ്ങിക്കുന്നതും, കേരളത്തിലെ ഒട്ടുമിക്കചെറുപ്പക്കാരുടെ കൈയ്യ് തണ്ടയിലെ ജപനൂലിലും തുടങ്ങി അന്ധവിശ്വാസത്തിന്റെ ഔന്ന്യ്ത്തിലെത്തിനിൽക്കുകയാണ് കേരളം...ആൾദൈവങ്ങൾ കൂണ് പോലെ മുളച്ച് പൊന്തുന്നൂ...എങ്ങനേയും സമ്പന്നനാകാനുള്ള മനുഷ്യന്റെ ധ്വര ആൾദൈവങ്ങൾക്ക് ചാകര.. എത്ര തല്ലിയാലും ‘ഞാൻ’നന്നാവില്ല അമ്മാവാ...........

ente lokam പറഞ്ഞു...

ആല്‍മ വിശ്വാസം നഷ്ടപ്പെടുന്ന ജനതകള്‍ക്ക് ആവുമോ ഇതൊക്കെ ഒരു അത്താണി?

അത് മുതല്‍ എടുക്കാന്‍ തട്ടിപ്പ് വീരന്മാരും..

അതെ ഏഷ്യാനെറ്റ്‌ ഉദ്ദേശിക്കുന്ന ഫലം അല്ല ആ പരിപാടി കൊണ്ടു ഉണ്ടാകുന്നത്..മറിച്ചു ആണ്‌

എന്ന് തോന്നുന്നു...

ഹാഷിക്ക് പറഞ്ഞു...

ഒരു നല്ലപങ്ക് ആളുകളിലും ഏതെന്കിലും തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ ഉണ്ടാകും.
(കേരളത്തില്‍ മാത്രമല്ല, മറ്റു പല രാജ്യക്കാരുടെ ഇടയിലും അത് ഇവിടെയൊക്കെ കാണാറുണ്ട്. കണ്‍സ്ട്രക്ഷന്‍ സൈററ്റുകളില്‍ പുതിയ വര്‍ക്കുകള്‍ തുടങ്ങുമ്പോള്‍ പ്രത്യേകിച്ച്)
ഒരു സമൂഹത്തിന് മുഴുവന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്കില്‍ അതുകൊണ്ട് വലിയ കുഴപ്പം ഉണ്ടെന്ന് തോന്നുന്നില്ല.

ആള്‍ ദൈവങ്ങളുടെ വിളയാട്ടം ഇപ്പോള്‍ അത്ര അധികം ഉണ്ടോ നമ്മുടെ നാട്ടില്‍ ?

പ്രചാരകന്‍ പറഞ്ഞു...

>> .മുസ്ലിം സമൂഹത്തില്‍ ഇന്ന് മുക്കിലും മൂലയിലും മക്ബരകള്‍ പൊങ്ങി വരുന്നു .ഇത്തരം മക്ബരകളുടെ സത്യാവസ്ഥ അറിയാതെ പാവപ്പെട്ട ജനങ്ങള്‍ വന്ജിതരകുകയാണ് ചെയ്യുന്നത്<<


യാഥാര്ത്ഥ്യം എന്തെന്ന് മനസ്സിലാക്കാനാഗ്രഹിക്കുന്നവര്ക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ

മഖ്ബറ: ആചാരങ്ങളും അനാചാരങ്ങളും

വീഡിയോ ഡോകുമെന്ററി

മുല്ല പറഞ്ഞു...

നമ്മുടെ ആളുകൾ പഠിക്കില്ല. അവരിങ്ങനെ ജാറങ്ങളിലേക്കും ആൾദൈവങ്ങളുടെ അടുത്തേക്കും നടന്നുകൊണ്ടിരിക്കും.

Salam പറഞ്ഞു...

beware of gods എന്ന് ഖുശ്വന്ത്‌ സിംഗ്
ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് മുന്നറിയിപ്പ്‌
നല്‍കിയില്ലേ. അത് തന്നെ. എന്തിലും
അത്ഭുത സിദ്ധി ആരോപിക്കാന്‍ കാത്തു
നില്‍ക്കുന്ന നമുക്ക് ഇതൊക്കെ വേണം.
നന്നയി അവതരിപ്പിച്ചു.

Muneer N.P പറഞ്ഞു...

വിശ്വാസങ്ങളേക്കാള്‍ അന്ധവിശ്വാസങ്ങള്‍ കൂടി വരുന്ന കാലമാണിത്..മതവും ദൈവവിശ്വാസവും അത്മീയമായ നേട്ടങ്ങള്‍ക്കു വേണ്ടിയാവുമ്പോള്‍ ഭൌതികമായ നേട്ടങ്ങളില്‍ ആകൃഷ്ടരായവര്‍ അതിനുവേണ്ടി വിഡ്ഡിത്തങ്ങളായ വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നു.കാലിക പ്രസക്തിയുള്ള ലേഖനം തന്നെ

പാര്‍ത്ഥന്‍ പറഞ്ഞു...

jaravum samadhiyum undakunnathu enthukondu? ee post vayikkuka.

മുക്കുവന്‍ പറഞ്ഞു...

only one question.. was Nabi one among them? if not dont bullshit like this!!

Basheer Karuvakkod പറഞ്ഞു...

NICE,,,,,,,,,,,

Lipi Ranju പറഞ്ഞു...

എന്തിനു ആള്‍ദൈവങ്ങളെ കുറ്റം പറയണം !
ഒരു കുറിയുമിട്ട് കാവിയും പുതച്ചിരുന്നാല്‍ ഉടനെ വണങ്ങാന്‍ ചെല്ലുന്ന ജനങ്ങളെ പറഞ്ഞാല്‍ മതിയല്ലോ!! എവിടുന്ന് പുണ്യം കിട്ടുമെന്നും നോക്കി നടക്കുകയല്ലേ
നമ്മുടെ ആളുകള്‍ ! കണ്മുന്നില്‍ വിശന്നു വലയുന്ന ഒരാള്‍ക്ക്‌ ഒരുനേരത്തെ ആഹാരം കൊടുത്തില്ലെങ്കിലും
ആശ്രമത്തിന്റെ ഫണ്ടിലേക്ക് ലക്ഷങ്ങള്‍ എത്തിക്കാന്‍ മടിയില്ലാത്ത ചിലരെ നേരിട്ട് പരിചയം ഉണ്ട്... ഇത്തരക്കാര്‍ ഉള്ളിടത്തോളം കാലം ഈ ബിസിനസ് തുടര്‍ന്നുകൊണ്ടിരിക്കും .

'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്'. എന്ന സിനിമ കാണാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് കാണണേ... സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലാത്തതുകൊണ്ടാവും നല്ല സന്ദേശം തരുന്ന ആ സിനിമ പക്ഷെ സാമ്പത്തികമായി വിജയിച്ചില്ല !

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ലോകം നന്നാവാന്‍ പ്രാര്‍ത്ഥിയ്ക്കാ...

പ്രചാരകന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ajith പറഞ്ഞു...

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്

അജ്ഞാതന്‍ പറഞ്ഞു...

ella mattoru chintha enikkivide...
nallath characharngalkk bavikkatte..

Naseef U Areacode പറഞ്ഞു...

മൊയ്തീൻ...

അതും ഒരു മാഫിയ തന്നെ.. ഒരു മുതൽ മുടക്ക് അധികം വേണ്ടാത്തതും എന്നാൽ നല്ല വരുമാനം കിട്ടുന്നതുമായ ബിസിനെസ്സ്.. പ്രസക്തമായ പോസ്റ്റ്
എല്ലാ ആശംസകളും

parammal പറഞ്ഞു...

ജീവിച്ചു പോകാന്‍ ദൈവം സഹായിക്കുന്നിലങ്കില്‍ ദൈവമായി ജീവിക്കാം എന്ന് കരുതുന്നുണ്ടാകും ചിലര്‍
ഇതുവരെ ഇന്ത്യയില്‍ അര ലക്ഷം ദൈവങ്ങള്‍ കുന്നു കൂടിയിട്ടുണ്ട് എന്നാ ഈ അടുത്ത് യുക്തി വാദി നേതാവ് പറഞ്ഞത് ....!

khader patteppadam പറഞ്ഞു...

മുതലിറക്കില്ലാത്ത നല്ല കച്ചവടമല്ലേ..

Pradeep paima പറഞ്ഞു...

മനുഷന്‍ ചിന്തിക്കേണ്ട കാലം വന്നിരിക്കുന്നു എന്നിട്ടും ....ഇശ്വര രൂപങ്ങള്‍ ചന്തയില്‍ കച്ചവടം മാത്രമാകുന്നു
നമ്മള്‍ മലയാളികള്‍ തന്നെയോ ?
വളരെ നല്ല ലേഖനം ..മോഇദീന്‍ ഇക്കയുടെ കൈയ്യൊപ്പ് ഇതിലുണ്ട് ...

mohammedkutty പറഞ്ഞു...

ഇവിടെ എത്താന്‍ വൈകുന്നു എപ്പോഴും!എന്നോട് ക്ഷമിക്കുക.പ്രസക്തമായ ഈ വിഷയം ചിന്തിക്കുന്നവന്റെ നേരേ വിരല്‍ ചൂണ്ടുന്നു.ഈ "ദൈവങ്ങളില്‍" എലിയെ പിടിക്കുന്ന അധികാരികള്‍ 'പുലിയെ'പിടിക്കുന്നില്ലെന്നു മാത്രമല്ല അവരെ നെഞ്ചോടു ചേര്‍ത്തു പിടിക്കാനും,കാല്‍ക്കല്‍ വീണ് 'നമസ്കരി'ക്കാനും മുന്നിലാണ്.അന്ധവിശ്വാസങ്ങളുടെ കൂലംകുത്തിയോഴുക്കില്‍ പതറാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് നമ്മുടെയൊക്കെ ഭാഗ്യമെന്നു ആശ്വസിക്കാം.ഈ നല്ല പോസ്റ്റിനു എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !

mohammedkutty irimbiliyam പറഞ്ഞു...

പ്രിയ സുഹൃത്തെ ഇതുകൂടി പറയട്ടെ.ഒരാശ്വാസത്തിന്....ഇവിടെ ഞാന്‍ കരുതിക്കൂട്ടി വരാതിരിക്കുന്നതല്ല ട്ടോ.താങ്കളുടെ പോസ്റ്റുകള്‍ ശ്രദ്ധയില്‍ വരാത്തതു കൊണ്ടാണ്.facebook-ഉം ഇടക്കെ നോക്കാറുള്ളൂ.ഇനി ശ്രദ്ധിക്കാം...

mottamanoj പറഞ്ഞു...

വിശ്വാസം അന്ധവിശ്വാസം രണ്ടും തമ്മില്‍ ഒരുപാട് വ്യതാസമുണ്ട് അത് മനസ്സിലാക്കിയാല്‍ എല്ലാവര്ക്കും നന്ന്

നെല്ലിക്ക )0( പറഞ്ഞു...

പ്രസക്തമായ പോസ്റ്റ്..!
എല്ലാ ആശംസകളും...!

Sinai Voice പറഞ്ഞു...

good

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

ഒരു നൂറു സ്വാമി വിവേകാനന്ദന്‍മാരെ വേണം ..!!ഈ ആറു മാസത്തിനകത്ത്, ഈ ഇത്തിരി പോന്ന നാട്ടില്‍ നടന്നത് 23 ക്ഷേത്ര - തറവാട് പുനപ്രതിഷ്ടകള്‍... നാഗ പ്രതിഷ്ഠകള്‍ 9 ...!!dyfi യുടെ ഒരു ചെറിയ വാര്‍ത്താ ബോര്‍ഡ്‌ മാത്രം ഉണ്ടായിരുന്ന കവലയില്‍ ദിവസം തോറും പുതിയ പുതിയ കളിയാട്ട ബോര്‍ഡുകള്‍ ...!! ജ്യോതിഷാലയം 2 ഇല നിന്ന് 7 ലേക്ക് ...ഈ സമുദായത്തില്‍ പെട്ടവനാണ് വിളംബുന്നതെങ്കില്‍, പായസം എനിക്ക് വേണ്ടെന്നു പ്രഖ്യാപിക്കുന്നതുവരെയെത്തി കാര്യങ്ങള്‍ ...ഇതിനെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ഒരു മടിയും ഇല്ലാതായിരിക്കുന്നു സമൂഹത്തിനു...

ഭാനു കളരിക്കല്‍ പറഞ്ഞു...

ആള്‍ദൈവങ്ങളെയും മതതീവ്രവാദങ്ങളേയും സൃഷ്ടിച്ച സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതിയിലാണ് രോഗത്തിന്റെ ജീനുകളെ നാം തിരയേണ്ടത്. മതം എക്കാലത്തും മനുഷ്യനെ ഭരിക്കുന്ന സാമൂഹിക നീതികളുടെ ഉറവിടമായിരുന്നു. പക്ഷേ ദൈവം സ്വകാര്യ ദുഖങ്ങളെയും അരക്ഷിതാവസ്ഥയെയും മറികടക്കാനുള്ള നൂലേണി ആയിരുന്നു. പുതിയ അവസ്ഥയില്‍ അവന്റെ അത്യാഗ്രഹങ്ങള്‍ നേടിയെടുക്കാനുള്ള മാന്ത്രികതയായിരിക്കുന്നു ദൈവം. അപ്പോള്‍ പഴയ ദൈവം അവന്റെ ഇച്ഛകളെ സംതൃപ്തമാക്കുകയില്ല. അവിടെയാണ് മാന്ത്രികതയും മാസ്മരികതയും ഉള്ള ആള്‍ദൈവങ്ങളുടെ ജനനം. രോഗത്തെ ചികിത്സിക്കുമ്പോള്‍ ഈ കീടങ്ങള്‍ താനെ പൊഴിഞ്ഞുപോകും.

ഈ പോസ്റ്റിനു ഞാന്‍ മുന്‍പൊരു കമെന്റു ഇട്ടിരുന്നു. ഇപ്പോള്‍ കാണുന്നില്ല. :(
വളരെ നല്ല പോസ്റ്റ്, സുഹൃത്തേ.

anupama പറഞ്ഞു...

Dear Friend,
A Wonderful and Happy New Year!
An interesting post 1
Sasneham,
Anu

പട്ടേപ്പാടം റാംജി പറഞ്ഞു...

ലീവില്‍ ആയിരുന്നതിനാല്‍ പോസ്റ്റ്‌ കാണാന്‍ വൈകി.
എപ്പോഴും ഓര്‍മ്മിപ്പിച്ച്ചുകൊണ്ടിരിക്കേണ്ട ഒരു വിഷയം എന്നതിനാല്‍ തന്നെ കൂടെ കൂടെ ഇത്തരം പോസ്റ്റുകള്‍ ആവശ്യമാണ്‌. കാരണം മറവി എന്നത് തന്നെ. കുറച്ച് നാള്‍ മുന്‍പ്‌ ആള്‍ദൈവങ്ങളെ ഓടിച്ചിട്ട്‌ പിടിക്കുന്ന സംഭവം നാം കേരളത്തില്‍ കണ്ടതാണ്. എന്നിട്ടും പിന്നെയും അതിനേക്കാള്‍ ശക്തിയില്‍ വീണ്ടും വളര്‍ന്നു. രാമന്‍ മുസ്ലീമിനെക്കുരിച്ച്ചോ സലിം ഹിന്ദുവിനെക്കുരിച്ചോ പറഞ്ഞാല്‍ പൊട്ടിത്തെറിക്കുന്ന കാലവും കാരണങ്ങളും ആണ് ഇപ്പോള്‍ നാം കാണുന്നത്. ഏതു ജാതിയുമായി ബന്ധപ്പെട്ട കാര്യം ആയാലും അതിലെ അന്ധവിശ്വാസങ്ങള്‍ നോക്കിയല്ല കാര്യങ്ങളെ കാണുന്നത്. മറിച്ച് പറഞ്ഞ വ്യക്തിയുടെ ജാതി നോക്കിയാണ്. ഇതൊരു കൂട്ടായ ആക്രമമാണ്. അതിനു പിന്നില്‍ ഇത്തരം ദുഷ്ട ശക്തികളുടെ കൈകള്‍ തന്നെ. അതിനവര്‍ ഉപയോഗിക്കുന്നത് മുകളില്‍ പറഞ്ഞത്‌ പോലെ ഗുണ്ടകളെ.
എന്നെങ്കിലും ജനങ്ങള്‍ തിരിച്ചറിയും എന്ന് ആഗ്രഹിക്കാം.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഉൽകൃഷ്ടനായ മനുഷ്യന്റെ ചിന്താശേഷിയെയാണ് അന്ധവിശ്വാസങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നൂ...
ഇത് മനുഷ്യനെ അനാവശ്യ ഭയത്തിന്റെ അടിമയും കപടഭക്തിയുടെ ഉടമയുമാക്കി മാറ്റിയിരിക്കുന്നൂ...

മാധ്യമങ്ങളും ,ജനനായകരും ഇതിനെല്ലാം നമ്മുടെ മനസ്സിൽ വളരുവാൻ വളം വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നൂ..!

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

അറിയാതെ-അതായത് അറിവില്ലായ്മകൊണ്ട് വിശ്വസിക്കുന്നതാണ് അന്ധവിശ്വാസം. എന്നാൽ ഇപ്പോൾ ഇതൊക്കെ അന്ധവിശ്വാസങ്ങൾ ആണെന്ന് അറിഞ്ഞു കൊണ്ട് മന:പൂർവ്വം വിശ്വസിക്കുകയും മന:പൂർവ്വം അതിനെ ചിലർ പ്രോത്സാഹിക്കുകയുമാണ് ചെയ്യുന്നത്. ആരെയോ തോല്പിക്കുവാൻ എന്നപോലെ. ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്താം. ഉറക്കം നടിച്ചു കിടക്കുന്നവരെ വിളിച്ചുണർത്താനാകില്ലല്ലോ. ഈ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവിടെ ഇനി വർദ്ധിച്ചുകൊണ്ടിരിക്കുകയേ ഉള്ളൂ. കാരണം അവ നന്നായി മാർക്കറ്റ് ചെയ്യപ്പേടുന്നുണ്ട് എന്നുള്ളതുകൂടിയാണ്.ആരോഗ്യം, വിദ്യാഭ്യാസം, ജിവകാരുണ്യം, തൂടങ്ങിയവയിലൂടെ അവർ ന്യായീകരിക്കപ്പെടുന്നു. കുന്നുകൂടുന്ന പണം കൊണ്ട് അവരുടെ സാമ്രാജ്യങ്ങൾ വളർത്തുന്നു.ഒന്നിന്റെ ചുവടു പിടിച്ച് പുതിയ പുതിയ ദൈവങ്ങൾ കടന്നുവരുന്നു. സമ്പത്തിന്റെയും ഗുണ്ടകളുടെയും ഭീകരപ്രവർത്തനങ്ങളുടെയും ബലത്തിലാണ് ഇവിടെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും തഴച്ചുവളരുന്നത്. ഭൌതികതയെ ഇവർ കൂട്ടുപിടിക്കുന്നതാണ് ഏറ്റവും വലിയ വിരോധാഭാസം!

അബി പറഞ്ഞു...

ഭക്തിയും വിശ്വാസവും പോലെ മറ്റു നല്ല വില്പ്പനച്ചരക്ക് വേറെ ഇതാണ് ഉള്ളത് ....

നിശാസുരഭി പറഞ്ഞു...

ബ്ലോഗര്‍ ഇ.എ.സജിം
“മിണ്ടല്ലേ മൊയ്തീൻ മാഷേ; സാക്ഷാൽ ദൈവത്തിനു മലക്കുകളും മാലാഖമാരുമാണ് കൂട്ട്. ആൾദൈവങ്ങൾ കൂട്ട് ഗുണ്ടകളാണ്!”
====
ഹ്ഹ്ഹി!!


അല്ല, ബ്ലോഗ് മുതലാളി മുങ്ങ്യാ?

moideen angadimugar പറഞ്ഞു...

നന്ദി, എല്ലാവർക്കും നന്ദി.

ഫൈസല്‍ ബാബു പറഞ്ഞു...

ഒരു സ്ഥിരം വായനക്കാരനായിരുന്നു ഞാന്‍ പക്ഷേ ഇടക്ക് വെച്ച് മുറിഞ്ഞുപോയി ..കാലിക പ്രസക്തമായ ലേഘനം ,,പ്രതേകിച്ച് ഇന്നത്തെ കാലത്ത് കൂടുതല്‍ ഈ വിഷയം ചര്‍ച്ചചെയ്യപ്പെടുന്നു ..

Ronald James പറഞ്ഞു...

സമകാലികപ്രസക്തിയുള്ള വിഷയം... വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...

അജ്ഞാതന്‍ പറഞ്ഞു...

താങ്കൾ എഴുതിയത് ഒരു നഗ്ന സത്യമാണ് .ഇന്ന് മലയാളികൾ അന്ധവിശ്വാസത്തിന്റെ പുറകെയാണ്.പുതു തലമുറയെങ്കിലും ഇത് മനസ്സിലാക്കട്ടെ