2012, മാർച്ച് 24, ശനിയാഴ്‌ച

ഒരു ബാച്ചിലർ സ്വപ്നം

കുങ്കുമപ്പൂക്കൾ വിതറിയ ചന്ദനക്കട്ടിലില്‍
നീണ്ടു നിവർന്നു ശയിക്കുന്നു ഒരു മാലാഖ
ചുവന്നുതുടുത്ത അധരങ്ങളിൽ
ചൂണ്ടുവിരൽ തൊട്ടപ്പോൾ
ഒരു സീൽക്കാരത്തോടെ
മാറിടം ഉയർന്നു താഴുന്നു
വെള്ളിനൂലുള്ള നിശാവസ്ത്രം
നിതംബത്തെ അവഗണിച്ച്
പൊങ്ങിവന്ന
തിരമാലകൾക്കൊപ്പൊം കരയണഞ്ഞു

മരുഭൂമിയിലെ കുടുസു മുറിയിൽ
ജീവിതം മരിച്ചു തീർക്കുമ്പോഴും
ബാച്ചിലർ കട്ടിലിലെ മുകൾത്തട്ടിൽ
ആടിയുലയാൻ വിധിക്കപ്പെട്ട പ്രവാസീ
ഏകാന്തതയുടെ തുരുത്തിലും
തീക്ഷ്ണ നൊമ്പരങ്ങളുടെ കയത്തിലും
അറുതിയില്ലാതെ പിടയുമ്പോൾ
മിഥ്യാഭ്രമത്തിൽ മഹാനദിയൊഴുക്കാൻ
നിനക്കിതു മതി.

24 അഭിപ്രായങ്ങൾ:

Safaru പറഞ്ഞു...

മൊയ്തീൻ,
അതെ.
ബാച്ചിലർ കട്ടിലിലെ മുകൾത്തട്ടിൽ
ആടിയുലയാൻ വിധിക്കപ്പെട്ട ഈയുള്ളവനു മിഥ്യാഭ്രമത്തിൽ മഹാനദിയൊഴുക്കാൻ
ഇത് ധാരാളം മതി.
കവിത നനായിട്ടുണ്ട്.
സസ്നേഹം
സഫറുള്ള ശെറൂൽ

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

മനോഹരമായൊരു സ്വപ്നദൃശ്യം..
അവസാന വരികളില്‍ ജീവിത ദൃശ്യം

SHANAVAS പറഞ്ഞു...

അതി സുന്ദരമായ ഒരു സ്വപ്നം.. ഇതൊക്കെ അല്ലെ എല്ലാം മറന്നു നമ്മെ മുന്നോട്ടു നയിക്കുന്നത്?? സ്വപ്നം ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം?? അവസാന വരികളില്‍ ജീവിതം തുളുമ്പി നില്‍ക്കുന്നു.. ആശംസകളോടെ,

പൈമ പറഞ്ഞു...

ഓരോ സ്വപ്നങ്ങള്‍ കണ്ടു പ്രവാസി ഉറങ്ങും ...ഇതേ പോലെ കട്ടിലിന്റെ മുകള്‍ത്തട്ടില്‍ ആണ് എന്റെ വാസം ...നന്നായി ട്ടോ .. കവിത

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,
സ്വപ്നങ്ങള്‍ക്ക് നികുതി നല്‍കേണ്ടല്ലോ.......! നിറമുള്ള സ്വപ്‌നങ്ങള്‍ ജീവിക്കാനുള്ള പ്രചോദനം! ആശംസകള്‍ !
സസ്നേഹം,
അനു

ajith പറഞ്ഞു...

സ്വപ്നങ്ങള്‍ നിറയെ പൂക്കുന്ന ഈ മരുഭൂമിയില്‍ അവര്‍ക്കിത് മതി.

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇച്ചിരി സ്വപ്നം
അത് തന്നെ ധാരാളം.
നല്ല സ്വപ്നവരികള്‍.
നന്നായി.

ജന്മസുകൃതം പറഞ്ഞു...

മരുഭൂമിയിലെ കുടുസു മുറിയിൽ
ജീവിതം മരിച്ചു തീർക്കുമ്പോഴും
ബാച്ചിലർ കട്ടിലിലെ മുകൾത്തട്ടിൽ
ആടിയുലയാൻ വിധിക്കപ്പെട്ട പ്രവാസീ

നല്ല വരികള്‍.
നന്നായി.
ആശംസകളോടെ,

കൊമ്പന്‍ പറഞ്ഞു...

കവിത സു സൂപ്പെര്‍ ആയി ആടി ഉലയാന്‍ വിധിക്കപെട്ട കട്ടില്‍ നിനക്ക് ഇത് മതി

Sidheek Thozhiyoor പറഞ്ഞു...

സ്വപ്നങ്ങളുടെ അപാര തീരങ്ങള്‍ ..

ente lokam പറഞ്ഞു...

കൊള്ളാം.സ്വപ്നവും മിഥ്യയും ഒന്നിച്ചു കൂട്ടി ദിവസങ്ങള്‍ ഒഴുക്കിവിടുന്നവര്‍..

മുകള്‍ത്തട്ടില്‍ നിന്നു താഴെ വീഴാതെ

സൂക്ഷിക്കണേ ...!!.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ബാച്ചിലര്‍ കട്ടിലിലെ മുകള്‍ തട്ടിലിരുന്നു സ്വപ്നവും കണ്ടു ആടിയുലഞ്ഞാല്‍ മതിയോ? എത്രയും വേഗം ഒരു പെണ്ണൊക്കെ കെട്ടുന്നതല്ലെ ആ പ്രവാസിക്കു നല്ലത്? “...ഇല്ലെങ്കില്‍ മിഥ്യാഭ്രമത്തിൽ മഹാനദിയൊഴുക്കാൻ
നിനക്കിതു മതി...”

Unknown പറഞ്ഞു...

അതെ ഇത് മതി ..എന്നും ഇത് തന്നെ

ഇസ്മയില്‍ അത്തോളി പറഞ്ഞു...

മരു ഭൂവില്‍ കള്ളി മുള്ളിന്‍ നാട്ടില്‍
പദ പ്രശ്ന ക്കള്ളി പോല്‍ ജീവിതം
നീയൊരു പ്രവാസി ...................

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ബാച്ചിലറായാലും,ഇല്ലെങ്കിലും സ്വപ്നം കാണുകയാണെങ്കിൽ ഇങ്ങനെ കാണണം കേട്ടൊ ഭായ്

എന്‍.പി മുനീര്‍ പറഞ്ഞു...

കുറച്ചു ഇടവേളക്ക് ശേഷം കവിത ഒഴുകിത്തുടങ്ങിയല്ലേ..ഇത് തുടരട്ടെ..ആശംസ്കള്‍

Arun Kumar Pillai പറഞ്ഞു...

:) സ്വപ്നങ്ങളെ നിങ്ങളില്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം.......

Pradeep Kumar പറഞ്ഞു...

അളന്നു മുറിച്ച വാക്കുകളിലൂടെയും വരികളിലൂടെയും കോറിയിടുന്നത് ഉത്തമകവിതയും... ജീവിത വിഹ്വലതകളും.....

വലിയ ഒരു ഇടവേളക്കു ശേഷമാണ് താങ്കളുടെ കവിത വായിക്കുന്നത്...ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള മകന്റെ ഹൃദയവ്യഥയിലേക്ക് മാതൃസ്പര്‍ശത്തിന്റെ സ്വാന്തനമായി അവതരിപ്പിച്ച കഴിഞ്ഞ കവിതക്കു ശേഷം താങ്കളിലെ അനുഗൃഹീത തൂലികയുടെ അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുകയായിരുന്നു.....

കാത്തിരിപ്പ് വെറുതെ ആയില്ല....

MT Manaf പറഞ്ഞു...

റിയാലും ദിര്‍ഹമും പാഴാവാതെ കിട്ടുന്ന ഏക വസ്തു

അതല്ലേ ഈ സ്വപ്നം!

Unknown പറഞ്ഞു...

സ്വപ്നം അധികം കണ്ട് കട്ടിലീന്ന് മറിഞ്ഞ് വീഴല്ലെ പ്രവാസീ!!!!!

Nassar Ambazhekel പറഞ്ഞു...

കീഴ്ത്തട്ടുകാരെയോർത്താണെൻ വേവലാതി.

Satheesan OP പറഞ്ഞു...

നല്ല സ്വപ്നം ..എഴുത്ത് അതിനെക്കാളും നന്നായി ..ആശംസകള്‍

Unknown പറഞ്ഞു...

പ്രവാസിയുടെ മനോവിചാരം ഇഷ്ടപ്പെട്ടു

Aadhi പറഞ്ഞു...

ഹാ ....വളരെ നന്നായിട്ടുണ്ട്