2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ജാലകക്കാഴ്ചകൾ

ഈ ജന്മഭൂമിയിൽ
ജന്മം നൽകിയതാരെന്നറിയാതെ
ജനിച്ചുവീണ പാപികൾ
ഇവർ,നിണം വറ്റിയ പേക്കോലങ്ങൾ

ദാരിദ്ര്യത്തിന്റെ കൊടുംചൂടിൽ
വരണ്ടചുണ്ടുകൾ ഒട്ടിപ്പിടിക്കുമ്പോൾ
ജന്മിയുടെ ആലയിൽ
തുണിയുരിയാൻ വിധിക്കപ്പെട്ടവർ
ഇവർ,പട്ടിണിക്കോലങ്ങൾ

കൊച്ചു ഓലക്കുടിലും,മൺചട്ടിയും
സർക്കാർ കിങ്കരന്മാർ
തല്ലിത്തകർക്കുമ്പോൾ
ബോധമറ്റുവീണ അശക്തർ
ഇവർ,പഞ്ചപാവങ്ങൾ

വറുതിയിലൊട്ടിയ വരണ്ടചർമ്മത്തിൽ
കാമമിറക്കാനെത്തുന്ന
വനപാലകർക്കു മുന്നിൽ
കൈകൂപ്പികേഴുന്ന നിർധനർ
ഇവർ,ഈ കാനനവാസികൾ

ഒരിഞ്ചുഭൂമിക്കായ് യാചിക്കുമ്പോഴും
ഒരുനേരമന്നത്തിനായ് കേഴുന്നു
ഇവർ,ഈ ദരിദ്രർ

എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്രം.

41 അഭിപ്രായങ്ങൾ:

ayyopavam പറഞ്ഞു...

കൊള്ളാം മര്ധിതനും പീഡിതനും വേണ്ടി അങ്ങയുടെ തൂലിക ഇനിയും ചലിക്കട്ടെ

വളരെ വെക്തമായി കയ്യൂക്കിന്റെ നേതി നിഷേധം വെക്തം

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ഒരു കൂട്ടര്‍ കൂടിയുണ്ട്...

ഓടിയോടി
എല്ലാം നേടിയിട്ടും
ഒന്നും നേടാനാവാതെ
ഒടുങ്ങിപ്പോകുന്ന
പ്രവാസികള്‍!!
നാളത്തെ തലമുറയ്ക്ക് ഇവര്‍
വെറും ടിന്റുമോന്‍കഥകള്‍ മാത്രം

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അതെ ചില ജാലകങ്ങളിലൂടെ എന്നും കാണുന്ന കാഴ്ച്ചകള്‍...കണ്ടു മടുക്കുമ്പോള്‍ എല്ലാവരും ജാലകം അടക്കുന്നു..

ഹാഷിക്ക് പറഞ്ഞു...

ചട്ടിയും കലവും പൊട്ടിക്കോട്ടേ..പാവങ്ങള്‍ രണ്ടു ദിവസം സത്യാഗ്രഹം ഇരുന്ന് തിരിഞ്ഞു നോക്കാന്‍ ആളില്ലായാകുമ്പോള്‍ എഴുന്നേറ്റ്‌ പോകും..ഏക്കറുകള്‍ കണക്കിന് വെട്ടിപിടിച്ചവന്റെ നെഞ്ചത്ത് കേറാന്‍ പോയാല്‍ പെന്‍ഷന്‍ പറ്റുമ്പോള്‍ പോലും കോടതി വരാന്തയില്‍ നിന്നും ഇറങ്ങാന്‍ പറ്റില്ല..അല്ലെങ്കില്‍ പൂച്ചകളെ ചാക്കില്‍ കെട്ടി വടക്കോട്ട് അയക്കും...

ഐക്കരപ്പടിയന്‍ പറഞ്ഞു...

Very nice poem...!
Let our mind be always with the poor and downtrodden...!

ajith പറഞ്ഞു...

എല്ലാം പരിഷ്കൃത?സമൂഹത്തിന് ജാലകക്കാഴ്ച്ചകള്‍ മാത്രം.

....നിങ്ങള്‍ ഞങ്ങടെ കറുത്തമക്കളെ ചുട്ടുതിന്നില്ലേ...

ചെറുവാടി പറഞ്ഞു...

പ്രതിബദ്ധതയുള്ള ശബ്ദമായി താങ്കളുടെ വരികള്‍ മാറുന്നു.
ആശംസകള്‍

ആളവന്‍താന്‍ പറഞ്ഞു...

വായിച്ചാല്‍ മനസ്സിലാക്കാന്‍ പറ്റുന്ന കവിത. നല്ലത്.

JITHU പറഞ്ഞു...

വോട്ടുപെട്ടിയിലേക്ക് ഒരു വോട്ടിനല്ലാതെ അവരെ മറ്റാര്‍ക്ക് വേണം...
നന്നായിരിക്കുന്നു...

moideen angadimugar പറഞ്ഞു...

സർക്കാരിന്റെ മൂക്കിനുതാഴെ തിരുവനന്തപുരത്ത് ഏക്കറുകണക്കിനു മിച്ചഭൂമി വേലികെട്ടി, വേർത്തിരിച്ചു സ്വന്തമാക്കി ബ്യൂറോക്രസിയുടെ ഒത്താശയോടെ വിൽ‌പ്പന നടത്തുന്ന ഒരു പ്രമുഖപാർട്ടിയുടെ നേതാവിനെക്കുറിച്ച് ഈയിടെ പത്രത്തിൽ വായിച്ചതോർക്കുന്നു.
ആർക്കും ഒരു ചേതവുമില്ല.ആരും അറിഞ്ഞമട്ടില്ല.
ഏവരാലും അവഗണിക്കപ്പെട്ട ഈ പാവങ്ങൾ ഒരു കുടില് വെക്കാനുള്ള കമ്പ് കുത്തുമ്പോഴാണു പലർക്കും രക്തം തിളക്കുന്നത്.

ഹാഷിഖിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
അഭിപ്രായം കുറിച്ച എല്ലാ സഹോദരങ്ങൾക്കും നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത.....

രമേശ്‌അരൂര്‍ പറഞ്ഞു...

നല്ല ആശയം ....

Salam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Salam പറഞ്ഞു...

കടമ്മനിട്ടക്കവിതയുടെ വിപ്ലവ വീര്യം പേറുന്ന ചൂടുള്ള വരികള്‍. ഇത് ഇന്നിന്റെ പാട്ട്. എന്നിന്റെയും പാട്ട്. മുത്തങ്ങ മുതല്‍, മാവോയിസ്റ്റുകള്‍ എന്ന ലേബല്‍ ചാര്‍ത്തി പീഡിപ്പിക്കപ്പെടുന്ന വനവാസികള്‍, ചത്തിസ്ഘട് വനന്തരങ്ങള്‍ക്കപ്പുറം നീളുന്ന രോദനത്തിന്റെ കഥ.

പട്ടേപ്പാടം റാംജി പറഞ്ഞു...

അര്‍ദ്ധപ്പട്ടിണിക്കാരെ എല്ലാ വിധത്തിലും ചൂഷണവസ്തുക്കളാക്കി നിലനിര്‍ത്തുന്ന ഒരു വിഭാഗം എന്നും സുഖിച്ച് തടിച്ച് കൊഴുക്കുന്നു. അള മുട്ടിയാല്‍ ചേരയും കടിക്കും എന്നിടത്തെക്കാണു പോക്ക്.
ലളിതമായ വരികള്‍.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

വായിച്ചാല്‍ മനസ്സിലാവുന്ന കവിത.അതെ ജാലക കാഴ്ചകള്‍!നമ്മള്‍ക്കു നെടു വീര്‍പ്പിടാം.

~ex-pravasini* പറഞ്ഞു...

കണ്ടു കണ്ട് കാഴ്ചയില്‍ നിര്‍വികാരത മാത്രമായോ
ഇപ്പോള്‍?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഇത്തരം എല്ലാ ജാലക കാഴ്ച്ചകളും വെറും മായാജാലക്കാഴ്ച്ചകൾ പോലെ നമ്മൾ കണ്ടും കേട്ടും വെറുതെ മറന്ന് കളയുന്നൂ..!

വീ കെ പറഞ്ഞു...

എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്രം.

വായിച്ചാൽ മനസ്സിലാകുന്ന ഈ കവിത ഇഷ്ടമായി...

zephyr zia പറഞ്ഞു...

എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്രം.....

സാബിബാവ പറഞ്ഞു...

ലാളിത്യമോടെയുള്ള വരികളില്‍ നിഴലിച്ച ജീവിതങ്ങള്‍ കണ്മുനകളില്‍ തെളിഞ്ഞു
ഇനിയും കവിതകള്‍ പിറക്കട്ടെ ഈ വിരല്‍തുമ്പില്‍

Muneer N.P പറഞ്ഞു...

പരിഷ്കൃത സമൂഹം അവഗണിച്ചു കളയുന്ന ഭൂമിയുടെ തന്നെ
തുല്യവകാശികളെക്കുറിച്ചോര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള
കവിതക്കു അഭിവാദ്യങ്ങള്‍

ലീല എം ചന്ദ്രന്‍.. പറഞ്ഞു...

മൊയ്തീന്‍
കവിത വളരെ ശക്തം....
ആശംസകള്‍...

khader patteppadam പറഞ്ഞു...

ജാലകക്കാഴ്ച്ചകളില്‍ അഭിരമിക്കുന്നവര്‍ നാം.

നിശാസുരഭി പറഞ്ഞു...

ജാലകക്കാഴ്ച്ചകളില്‍ അഭിരമിക്കുന്നവര്‍ നാം :)
കാരണം നമുക്കെല്ലാമുണ്ട്..
നഷ്ടമാകും വരെ..!

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

എല്ലാം നമുക്കു,
പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്രം!!

സത്യം! നല്ല ആശയം,നല്ല കവിത!

moideen angadimugar പറഞ്ഞു...

അതെ,എല്ലാം നമുക്ക് ഒരുജാലകക്കാഴ്ചകളാണ്.
ഇതുവഴി വന്നുപോയവർക്കെല്ലാം നന്ദി.

Prins//കൊച്ചനിയൻ പറഞ്ഞു...

...പരിഷ്കൃത സമൂഹത്തിനു
ഇതുവെറും ജാലകക്കാഴ്ചകൾ മാത്രം.

കവിതയെ പൂർണതയിലെത്തിയ്ക്കുന്ന വരികൾ.

Sreedevi പറഞ്ഞു...

തിരക്കിനടിയില്‍ വായിച്ചു പോകുന്ന വാര്‍ത്ത മാത്രമാണ് നമുക്ക് മറ്റുള്ളവരുടെ വേദനകള്‍..

ഫെമിന ഫറൂഖ് പറഞ്ഞു...

നല്ല കവിത....

സുജിത് കയ്യൂര്‍ പറഞ്ഞു...

nannaayi.best wishes

Shukoor പറഞ്ഞു...

പാവം ആദിവാസികള്‍

jayarajmurukkumpuzha പറഞ്ഞു...

nannayittundu...... aashamsakal....

വര്‍ഷിണി പറഞ്ഞു...

ശക്തമായ ആശയം വളരെ ലളിതമായി അവതരിപ്പിച്ചിരിയ്ക്കുന്നൂ...അഭിനന്ദനങ്ങള്‍.

nikukechery പറഞ്ഞു...

മാഷേ,വേലിതന്നെ വിളവുതിന്നുന്ന ഈ കാലത്ത് നമുക്കു പ്രതീക്ഷവെയ്ക്കാം ഒരു മാറ്റത്തിനായ്.

anupama പറഞ്ഞു...

പ്രിയപ്പെട്ട മൊയ്ദീന്‍,

സുപ്രഭാതം!

വളരെ ശക്തമായി ധാര്‍മിക രോഷം പ്രകടിപ്പിക്കുന്ന വരികള്‍!ഇന്നത്തെ ജീവിത സത്യങ്ങള്‍...

അനീതിക്കും അസത്യതിനുമെതിരെ പ്രതികരിക്കുക...ഭാവുകങ്ങള്‍...ഇന്നിവിടെ നബി ദിനമാണ്.

സസ്നേഹം,

അനു

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

കൊള്ളാം നന്നായെഴുതി

എഴുത്തില്‍ ഒരു കടമ്മനിട്ട ടച് (കുറത്തി സമാഹാരം )

ആശംസകള്‍

ഒരില വെറുതെ പറഞ്ഞു...

കാഴ്ചകള്‍ ജാലകങ്ങളില്‍നിന്ന് പുറത്തുവരട്ടെ. കാഴ്ചകള്‍ അനുഭവങ്ങളാവട്ടെ. നല്ല വരികള്‍ ഇനിയും പിറക്കട്ടെ.

Absar Mohamed പറഞ്ഞു...

നന്നായിട്ടുണ്ട്...

മുല്ല പറഞ്ഞു...

കവിത നന്നായി. ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.