2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

കള്ളസാക്ഷി

ആകാശം മുട്ടുന്ന
സൗധഗോപുരത്തിലെ
സുവർണ്ണമുറികളിൽ
അര്‍ദ്ധനഗ്‌നരായ
അംഗനമാരോടൊപ്പൊം
എനിക്കു വാഴണമെന്നില്ല

ഓലമേഞ്ഞു കെട്ടിയ
ചേരിയിലെ
ചോർന്നൊലിക്കുന്ന കുടിലിൽ
ഞാനെന്റെ
കുഞ്ഞുകുട്ടികളുമായിപാര്‍ത്തോളാം.

മധുര സ്വപ്നങ്ങളുടെ
ആകാശക്കോട്ടയിലിരുന്നു
നക്ഷത്രങ്ങളെ ഉമ്മ വെയ്ക്കാൻ
എനിക്കു
കുതിര സവാരിനടത്തണമെന്നില്ല

ചുട്ടുപൊള്ളുന്ന കിനാവിന്റെ
ഭാരക്കെട്ടുകളുമേന്തി
പ്രാരാബ്ധങ്ങളുടെ തൊഴിയേറ്റ്
ഞാൻ കഴുതയായി നടന്നോളാം.

പച്ചനോട്ടുകളുടെ തിളക്കത്തിൽ
പ്രലോഭനങ്ങൾ ചൊരിഞ്ഞ്
എന്റെ പ്രതീക്ഷകൾക്ക്
അലങ്കാരങ്ങളുടെ
പരവതാനിചാര്‍ത്തേണ്ടതില്ല

ആളിക്കത്തുന്ന ദാരിദ്ര്യം
ശമനമില്ലാതെ എരിയുമ്പോഴും
ആത്മാഭിമാനത്തിന്റെ
നാണയത്തുട്ടുകളിൽ
ഞാനെന്റെ
പ്രാണനിശ്വാസംവലിച്ചോളാം.

ദയവായി എന്നെ,
കള്ളസാക്ഷി പറയാന്‍
നിര്‍ബന്ധിക്കരുത്‌...

42 അഭിപ്രായങ്ങൾ:

Noushad Koodaranhi പറഞ്ഞു...

കള്ള സാക്ഷ്യം............കാലിക പ്രസക്തം...

ayyopavam പറഞ്ഞു...

ഇന്നിന്റെ യുഗത്തില്‍ നമ്മുളുടെ മേല്‍ കയറിവരുന്ന നിര്‍ബന്തിത നീചത മാത്രമാണ് നമ്മുടെ മരുപച്ച
ഓലകുടിലില്‍ ഓമന കൊട്ടാരത്തില്‍ എത്തിയതല്ലെ കവീ നന്മയുടെ ശാപം

Akbar പറഞ്ഞു...

ദയവായി എന്നെ,
കള്ളസാക്ഷി പറയാന്‍
നിര്‍ബന്ധിക്കരുത്‌...

ഈ കവിത ഏറെ അര്‍ത്ഥ തലങ്ങള്‍ ഉള്ളതാണ്. സമകാലിക വിഷയങ്ങള്‍ താങ്കളുടെ മൂര്‍ച്ചയുള്ള വാക്കുകളില്‍ പൊള്ളുന്നു.

ജുവൈരിയ സലാം പറഞ്ഞു...

കവിത നന്നായിരിക്കുന്നു...

മുകിൽ പറഞ്ഞു...

അവസാന മൂന്നുവരികളാണതിന്റെ സത്ത.
നന്നായിരിക്കുന്നു.

JITHU പറഞ്ഞു...

ഇതു "മനുഷ്യന്റെ" മനം മണക്കുന്ന വരികള്‍...........നന്നായിരിക്കുന്നു..

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

തികച്ചും കാലികപ്രാധാന്യമുള്ള ഒരു രചന..ഇഷ്ടപ്പെട്ടു.

വര്‍ഷിണി പറഞ്ഞു...

എത്ര വിനീതമായ അഭ്യര്‍ത്ഥന...ലളിതായിരിയ്ക്കുണൂ...അഭിനന്ദനങ്ങള്‍.

നിശാസുരഭി പറഞ്ഞു...

ഹെ ഹെ ഹേ..
കോടതികള്‍
സാക്ഷികള്‍
പിന്നെ, ഫേയ്സ് ക്രീം ഐസ്ക്രീം..

ഈ കവിത വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായേ ഇല്ല, എന്തൊരത്യന്താധുനീകന്‍!!

;) :))

~ex-pravasini* പറഞ്ഞു...

സര്‍വത്ര കള്ളസാക്ഷ്യങ്ങള്‍!!!!!!!!!!!!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ചുട്ടുപൊള്ളുന്ന കിനാവിന്റെ
ഭാരക്കെട്ടുകളുമേന്തി
പ്രാരാബ്ധങ്ങളുടെ തൊഴിയേറ്റ്
ഞാൻ കഴുതയായി നടന്നോളാം.


അതെ മുമ്പിൽ ഒരു വടിയിൽ കോർത്ത പച്ചനോട്ടുകാളായ പച്ചപ്പുല്ല് കണ്ട് നടക്കും ഗർദ്ദഭം പോലെ

moideen angadimugar പറഞ്ഞു...

ആളിക്കത്തുന്ന ദാരിദ്ര്യം
ശമനമില്ലാതെ എരിയുന്നുണ്ട്.എങ്കിലും, എന്നെ കള്ളസാക്ഷി പറയാൻ നിർബന്ധിക്കരുത് സാർ.
കാലികസംഭവങ്ങളുടെ ഒരുനേർകാഴ്ച.
ഈവഴി വന്ന എല്ലാവർക്കും നന്ദി.

ramanika പറഞ്ഞു...

മനോഹരം ഈ കവിത

പദസ്വനം പറഞ്ഞു...

കള്ളം കള്ളം പച്ചകള്ളം..
ഇതിനു ഞാന്‍ സാക്ഷി പറയും ..

അഭിനനദനങ്ങള്‍.. കാലികപ്രാധാന്യമുള്ള രചനക്ക്.. :)

ManzoorAluvila പറഞ്ഞു...

രണ്ട് തോണിയിൽ കാലുവെച്ചവന്റെ സ്ഥിതിയാണു ഇന്ന് എല്ലാ സാക്ഷ്യങ്ങളുടെയും അവസ്ഥ ഏത് നേരവും മാറ്റി പറയും..ലഭേഛയോടെ..കവിത നന്നായി.

ആചാര്യന്‍ പറഞ്ഞു...

അതെ....സാക്ഷി പറയിക്കരുത്..ഇന്ന് കാണുന്നതെല്ലാം നാളെ പറയേണ്ടി വരും..കേള്കുന്നതും...

jayarajmurukkumpuzha പറഞ്ഞു...

valare arthapoornnam........ aashamsakal.....

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ദയവായി എന്നെ,
കള്ളസാക്ഷി പറയാന്‍
നിര്‍ബന്ധിക്കരുത്‌...
ഇപ്പോള്‍ നടക്കുന്നത് അതല്ലേ.....

ഫെമിന ഫറൂഖ് പറഞ്ഞു...

നന്നായിട്ടുണ്ട്..

ishaqh പറഞ്ഞു...

നല്ലകവിത!
ആശംസകൾനേരുന്നു.

രമേശ്‌അരൂര്‍ പറഞ്ഞു...

രാജാവ് നഗ്നനാണെന്നു വിളിച്ചു പറയുന്ന കവിത

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

ഒട്ടേറെ അർത്ഥതലങ്ങളുള്ള കവിത.....
ആശയം നിറഞ്ഞു നില്ക്കുന്നു...
പ്രമേയവും നന്നായി
ആശംസകൾ!

ഷംസീര്‍ melparamba പറഞ്ഞു...

varikalkidiyile moidheenchaayude maayajaalam veendum...veendum vaayikkan thonnunna kavitha...

KTA RAZAK പറഞ്ഞു...

ജീവിതത്തിലെ പ്രരപ്ധങ്ങള്‍ ചിലപ്പോള്‍ കള്ള സാക്ഷി പറയാന്‍ പ്രേരിപ്പിച്ചേക്കാം,അതിനെ അതിജീവിച് കഴിയലാണ് ജീവിത വിജയം .

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

തീഷ്ണ സന്ദേശം വിളിച്ചോതുന്നു ഈ കവിത.
കലാകാരനു സമൂഹത്തോട് പ്രതിബദ്ധത ഉണ്ടാവണമെന്ന് തെളിയിക്കുന്നു ഈ പോസ്റ്റ്‌.
ആശംസകള്‍

khader patteppadam പറഞ്ഞു...

വളച്ചു കെട്ടില്ലാതെ ഒരാശയം അവതരിപ്പിച്ചിരിക്കുന്നു
'ഇത്തിരി മോഹം
ഒത്തിരി സൌഖ്യം'.
നന്നായി.

Safaru പറഞ്ഞു...

Krooshikkaruthu,Paranhathathrayum sathyamayirunnu.
Kalika prasakthavum samoohya Pradibaddhathayum thudichchu nilkkunna rachana.

moideen angadimugar പറഞ്ഞു...

ഒരുവാക്ക് മാറ്റിപ്പറഞ്ഞാൽ ഒരുകെട്ടിടം പണിത് തരാമെന്നുള്ള വാഗ്ദാനം മുന്നിൽ വെക്കുമ്പോൾ വേണ്ട,
ഓലമേഞ്ഞു കെട്ടിയ
ചേരിയിലെ
ചോർന്നൊലിക്കുന്ന കുടിലിൽ
ഞാനെന്റെ
കുഞ്ഞുകുട്ടികളുമായിപാര്‍ത്തോളാം എന്ന് പറയാൻ കഴിയാതെ പോയതാണു നമ്മുടെ നാടിന്റെ ശാപം.
അഭിപ്രായം കുറിച്ച എല്ലാവർക്കും നന്ദി.

sm sadique പറഞ്ഞു...

എല്ലാ സെഭാഗ്യങ്ങളെക്കാളും വിലയേറിയതാണ് സത്യം,നീതി, നന്മ എന്നിവ
എന്ന് വിളംബരപ്പെടുത്തുന്ന കവിത.
എന്നും പ്രസക്തം.

Sreedevi പറഞ്ഞു...

യാഥാര്‍ത്ഥ്യങ്ങളുടെ കവിത.ആത്മാവ് നഷ്ടമായിട്ടു എന്തെല്ലാം നേടിയിട്ടും എന്ത് കാര്യം?

ആളവന്‍താന്‍ പറഞ്ഞു...

നല്ല സന്ദേശം.

സിദ്ധീക്ക.. പറഞ്ഞു...

പ്രലോഭനങ്ങൾ ചൊരിഞ്ഞ്
എന്റെ പ്രതീക്ഷകൾക്ക്
അലങ്കാരങ്ങളുടെ
പരവതാനിചാര്‍ത്തേണ്ടതില്ല...
മനസ്സിലായല്ലോ ?
കള്ളസാക്ഷി പറയാന്‍ ഞാനില്ല ,
നല്ല സമകാലീകമായൊരു രചന...
കൂടുതല്‍ കൂടുതല്‍ തിളങ്ങട്ടെ..

ismail chemmad പറഞ്ഞു...

കവിത നന്നായി
ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

വളരെയേറെ മനോഹരമായി..മനുഷ്യന്‍ ഇങ്ങനെയായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു...
പോസിറ്റീവ് എനര്‍ജി നല്‍കുന്ന സൃഷ്ടി...ആശംസകള്‍...

അനീസ പറഞ്ഞു...

നല്ല mentality, കള്ള സാക്ഷി പറഞ്ഞു കിട്ടുന്ന പണത്തിലും സുഖങ്ങളിലും സമാധാനം ഉണ്ടാവില്ല

moideen angadimugar പറഞ്ഞു...

ഇങ്ങനെയാവട്ടെ എല്ലാവരും എന്നുനമുക്ക് പ്രാർത്ഥിക്കാം.
അഭിപ്രായം കുറിച്ച എല്ലാവർക്കും നന്ദി.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

അതേ, എല്ലാ മനുഷ്യരും ഇങ്ങിനെയായിരുന്നെങ്കില്‍ ...!

സമകാലീക വിഷയങ്ങളോടുള്ള പൊരുതല്‍ ,കവിതയിലൂടെ നന്നായിപ്പറഞ്ഞു.ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

ചുട്ടുപൊള്ളുന്ന കിനാവിന്റെ
ഭാരക്കെട്ടുകളുമേന്തി
പ്രാരാബ്ധങ്ങളുടെ തൊഴിയേറ്റ്
ഞാൻ കഴുതയായി നടന്നോളാം

നേരെചൊവ്വേ കാര്യം പറഞ്ഞ കവിത ആഴ്ന്നിറങ്ങുന്നു.

അജ്ഞാതന്‍ പറഞ്ഞു...

moshamilla

Ronald James പറഞ്ഞു...

പുതിയകാലത്തിന്റെ സാക്ഷ്യമാകുന്നു 'കള്ളസാക്ഷി'

ഭാനു കളരിക്കല്‍ പറഞ്ഞു...

പ്രസക്തമായ കവിത

മുല്ല പറഞ്ഞു...

നന്നാ‍യിരിക്കുന്നു. ഒരു കുഞ്ഞ് കവിതയിലൂടെ ഒത്തിരി വലിയ കാര്യം പറയാനുള്ള താങ്കളുടെ കഴിവിനു പ്രണാമം.