2011, ജനുവരി 22, ശനിയാഴ്‌ച

യാത്ര

യാത്രയാവുകയാണ്,അനന്തതയിലേക്ക്
അനീതിയുടെ അഗ്നിയില്‍ നീതി താപമേറ്റുരുകുന്നു
മാറാല കെട്ടിയ നീതിശാസ്ത്രത്തിനുമുന്നില്‍
സത്യം പോറലേറ്റു വീഴുന്നു
കണ്ടുനില്‍ക്കാന്‍ ത്രാണിയില്ലാത്ത
ഒരു നിസ്സഹായന്‍ യാത്രയാവുകയാണ്.

പിതൃത്വത്തിനു മുന്നില്‍ ചാരിത്ര്യത്തിനായി കേഴുന്ന
സന്തതികളുടെ ദീനരോദനം കേള്‍ക്കാന്‍ ഇനിവയ്യ
ശിശുദേഹത്തിലും കാമക്കണ്ണെറിയുന്ന
കാപാലികരുടെ കറുത്തലോകത്തു
ഇനിയും തുടരുക വയ്യ
യാത്രയാവുകയാണ്.
കരളുറപ്പില്ലാത്തവന്റെ
കനിവുതേടിയുള്ള യാത്രയാണിത്.

വിവേചനത്തിന്റ വിഷവിത്തു വിതറി
വിളവുകൊയ്യുന്ന രാക്ഷസരുടെ ഭൂമികയില്‍
ക്രൂരതയുടെ പോറലേല്‍ക്കുന്നതു കാണാന്‍
ഇനി വയ്യ, യാത്രയാവുന്നു.
അനീതിയുടെ തമസ്സില്‍ ദീപ്തിക്കുവേണ്ടി തപ്പുന്നവന്റെ
ഒടുവിലത്തെ ശരണം യാത്രയാണ്

ചരിത്രം മാറ്റിയെഴുതാനല്ല
ചരിത്രത്തോടൊപ്പം ലയിക്കാന്‍
യാത്രയാവുന്നു,അനന്ത വിഗരത്തിലേക്ക്
നീല വിഹായസ്സിലേക്ക്.......

49 അഭിപ്രായങ്ങൾ:

Kadalass പറഞ്ഞു...

വരികള്‍ നന്നായി..
സ്പന്ദിക്കുന്ന ഹ്രദയത്തിന്റെ വികാരം!

പക്ഷെ ഒരഭിപ്രായം:

കുത്തൊഴുക്കില്‍ ഒലിച്ചുപോവേണ്ടവരല്ല നാം
ഒഴുക്കില്‍ ലെയിച്ചുപോവേണ്ടവരുമല്ല
ഒഴുക്കിനെതിരെ സര്‍വ്വ നീന്തേണ്ടവരാണ്‍ നാം
സ്നേഹം നമുക്ക് ഊന്നുവടിയാവട്ടെ!
സമാധാനം നമുക്ക് ചാലകശക്തിയാവട്ടെ!

എല്ലാ ഭാവുകങ്ങളും

SAJAN S പറഞ്ഞു...

അനീതിയുടെ തമസ്സില്‍ ദീപ്തിക്കുവേണ്ടി തപ്പുന്നവന്റെ
ഒടുവിലത്തെ ശരണം യാത്രയാണ്..........

കൊമ്പന്‍ പറഞ്ഞു...

നിങ്ങളുടെ പോസ്റ്റുകളില്‍ ഞാന്‍ വായിച്ചതില്‍ എനിക്ക് ഏറ്റവും ഇസ്ടപെട്ട ഒന്ന് ഇതാണ്

സമകാലിക ജീര്‍ണ മുഖത്തെ വളരെ വെക്തമായി വരച്ചു

ഷംസീര്‍ melparamba പറഞ്ഞു...

വിവേചനത്തിന്റ വിഷവിത്തു വിതറി
വിളവുകൊയ്യുന്ന രാക്ഷസരുടെ ഭൂമികയില്‍
ക്രൂരതയുടെ പോറലേല്‍ക്കുന്നതു കാണാന്‍
ഇനി വയ്യ, യാത്രയാവുന്നു....

ithile oro varikalum mikavuttathum chinthikkanumullathumaanu..thanks

MOIDEEN ANGADIMUGAR പറഞ്ഞു...

നാൾക്കുനാൾ മാധ്യമങ്ങളിൽ ഓരോവാർത്തകൾ കാണുമ്പോഴും മനസ്സിൽ തോന്നിപ്പോകാറുണ്ട്, എന്തിനീ ലോകത്ത് ജനിച്ചുപോയി എന്ന്.
ഇതൊരു കുത്തൊഴുക്കില്‍ ഒലിച്ചു പോക്കല്ല,ഒരു ഒളിച്ചോട്ടവുമല്ല.
ഓരോന്നും കണ്ടും,കേട്ടും സഹിക്കാനാവാത്ത ഒരു കരളുറപ്പില്ലാത്തവന്റെ കനിവ് തേടിയുള്ള യാത്രയാണിത്.
മുഹമ്മദ് കുഞ്ഞി,സാജൻ,ayyopavam,ഷംസീർ നന്ദി എല്ലാവർക്കും .

Elayoden പറഞ്ഞു...

പിതൃത്വത്തിനു മുന്നില്‍ ചാരിത്ര്യത്തിനായി കേഴുന്ന
സന്തതികളുടെ ദീനരോദനം കേള്‍ക്കാന്‍ ഇനിവയ്യ
ശിശുദേഹത്തിലും കാമക്കണ്ണെറിയുന്ന
കാപാലികരുടെ കറുത്തലോകത്തു
ഇനിയും തുടരുക വയ്യ
യാത്രയാവുകയാണ്.
കരളുറപ്പില്ലാത്തവന്റെ
കനിവുതേടിയുള്ള യാത്രയാണിത്

ജീര്‍ണ്ണിച്ച സമൂഹത്തിന്റെ ഇന്നത്തെ യഥാര്‍ത്ഥ മുഖം.. ആശംസകള്‍..

ഭാനു കളരിക്കല്‍ പറഞ്ഞു...

ഒളിച്ചോട്ടമോ?? എവിടെ വരെ ഓടും?

MOIDEEN ANGADIMUGAR പറഞ്ഞു...

അനീതിയുടെ തമസ്സില്‍ ദീപ്തിക്കുവേണ്ടി തപ്പുന്നവന്റെ
ഒടുവിലത്തെ ശരണം യാത്രയാണ്.
ഒരൊളിച്ചോട്ടമല്ല ഭാനു.

Yasmin NK പറഞ്ഞു...

നല്ലത് വരുമെന്നു പ്രതീക്ഷിക്കാം നമുക്ക്.
എല്ലാ ആശംസകളും

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

എല്ലാം കണ്ടിട്ടും കേട്ടിട്ടും മരവിച്ച നാം പലപ്പോഴും ചിന്തിക്കാറുള്ള കാര്യം തന്നെ ഇത്.
പണ്ട് സ്വപ്നത്തില്‍ പോലും ഇല്ലാത്ത തരം കുറ്റകൃത്യങ്ങള്‍ ഇന്ന് നിത്യസംഭവം.
എന്നാല്‍ പോലും പിശാചുക്കള്‍ സമൂഹത്തില്‍ ഭൂരിപക്ഷമില്ല എന്ന് തന്നെ നാം അറിഞ്ഞിരിക്കുക. ശുഭാപ്തിവിശ്വാസം നല്ലതാണ്. അതല്ലേ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ella vidha nanmakalum aashamsikkunnu......

abdulbasheer554 പറഞ്ഞു...

moiduvinte rachanagalil yetavum mikavuttathu.kavithwam niranja oru kavitha.orupaad ashamsagal

Jithu പറഞ്ഞു...

നന്നായിരിക്കുന്നു....

രമേശ്‌ അരൂര്‍ പറഞ്ഞു...

കീഴടങ്ങല്‍ പരിഹാരമല്ല ..
പ്രതിരോധമാണ് പ്രധാനം ..
എന്താണീ "വിഗരം ?"

നാമൂസ് പറഞ്ഞു...

ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നതിന്നു പകരം നാമെന്തിനു ചരിത്രത്തിലേക്ക് പിന്തിഞ്ഞു നടക്കണം?

faisu madeena പറഞ്ഞു...

njanum varunnu ee yaatrakku .....!!

Akbar പറഞ്ഞു...

>>>ചരിത്രം മാറ്റിയെഴുതാനല്ല
ചരിത്രത്തോടൊപ്പം ലയിക്കാന്‍
യാത്രയാവുന്നു,<<<

ജീര്‍ണിച്ച സാമൂഹിക ചുറ്റുപാടുകളില്‍ നിന്നു കൊണ്ടുള്ള ഈ ഉപരിപ്ലവ നാട്യം കവിക്ക്‌ ഭൂഷണമോ ?. ചരിതത്തിന്റെ ചവറ്റു കൊട്ടയില്‍ വീഴുന്ന കടലാസ് പുലികളാവാനല്ല, പകരം ചരിത്രത്തെ ദിശ മാറ്റി ഒഴുക്കുന്ന കര്‍മ്മ ഭൂമിയിലെ യോദ്ധാവിന്റെ ശബ്ധമാവാന്‍ കഴിയണം കവിതയ്ക്ക്. താങ്കളുടെ കവിതയുടെ ഉള്‍ക്കാന്പും പദ പ്രയോഗത്തിലെ ചടുലതയും കവിതയെ വേറിട്ട്‌ നിര്‍ത്തുന്നു. ഒടുവില്‍ കവിയുടെ കൈ നിസ്സഹായതയുടെ അടയാളം കാണിക്കുമ്പോള്‍ എല്ലാം നിഷ്ഫലമായ പോലെ.

>>>കരളുറപ്പില്ലാത്തവന്റെ
കനിവുതേടിയുള്ള യാത്രയാണിത്<<<.

കവിത ഇഷ്ടമായി കേട്ടോ. ഈ എഴുത്തിനെ ഞാന്‍ ആദരിക്കുന്നു. അഭിനന്ദനങ്ങള്‍.

Unknown പറഞ്ഞു...

പ്രതിരോധത്തെയും ഒറ്റുകൊടുക്കുമ്പോള്‍..?

പ്രതീക്ഷിക്കാം, നല്ലതിന്നായ്.

എന്റെ എഴുത്തുമുറി പറഞ്ഞു...

അംഗടിമുഗര്‍ വളരെ നന്നായിരിക്കുന്നു.പക്ഷെ ഇവിടെ പലരും പറഞ്ഞ പോലെ എന്തിനാണ് ഒളിച്ചോടുന്നത്?പ്രതിരോധമല്ലേ വേണ്ടത്.എവിടം നമ്മള്‍ ഒളിച്ചോടും....മനുഷ്യ ജന്മം പിന്നെയും ഈ ഭൂമിയില്‍ ബാക്കിയല്ലേ?

A പറഞ്ഞു...

ചിന്തയെ ഉണര്‍ത്തുന്ന വരികള്‍. ഒളിച്ചോട്ടം പരിഹാരമല്ല തന്നെ. ഉയര്‍ത്തുക പ്രധിരോധത്തിന്റെ മതില്‍ മെല്ലേ.മെല്ലെ

MOIDEEN ANGADIMUGAR പറഞ്ഞു...

രമേശ് അരൂർ @ വിഗരം ‌- പർവ്വതം
നാമൂസ് @ ചരിത്രത്തോടൊപ്പൊം ലയിക്കാനായിരുന്നു യാത്ര
അക്ബർ @ യോദ്ധാവിന്റെ ശബ്ധമാവാന്‍ കഴിയണം എന്ന താങ്കളുടെ വാദത്തോട് യോജിപ്പുണ്ട്.പക്ഷെ,കരളുറപ്പില്ലാത്തവനു അത് സാധ്യമല്ല അക്ബർ.നീതിശാസ്ത്രത്തിനുമുന്നില്‍
സത്യം പോറലേറ്റു വീഴുമ്പോൾ പിന്നെ എവിടെയാണു നാം യോദ്ധാവാകേണ്ടത് ?
യച്ചു @ അനന്തവിഗരത്തിലേക്ക്
സലാം @ പ്രതിരോധം ആരോട്....?

anish പറഞ്ഞു...

Good lines...I liked it.

സാബിബാവ പറഞ്ഞു...

കലികാലം പഴിച്ചു പാടണോ നമ്മള്‍ അതോ പേടിചോടണോ
വേണോ അതോ നമ്മിലൂടെ നല്‍കാന്‍ കഴിയുമോ ശ്രമിക്കാം
നമ്മുടെ രക്ത ബിന്തുക്കളി ലൂടെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുക ബാക്കി ദൈവ ഹിതം
നടകാത്തതെങ്കിലും എന്റെ മോഹങ്ങള്‍

സാബിബാവ പറഞ്ഞു...

വാക്ക് തിട്ട പെടുത്തല്‍ എടുത്ത് ഒഴിവാക്കണമെന്ന് എനിക്ക് ആശ

V P Gangadharan, Sydney പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
V P Gangadharan, Sydney പറഞ്ഞു...

ഇങ്ങനെ പറഞ്ഞ്‌, പോകരുത്‌!
നന്മയുടെ ഒരു കണികയെങ്കിലും കൂട്ടിച്ചേര്‍ത്തുകൊണ്ട്‌, ഒരുവ്യക്തി അപരനെ ഓര്‍ത്ത്‌ ആത്മാര്‍ത്ഥമായി ചെയ്യുന്ന നന്മകള്‍ ഈ ലോകത്തിന്‌ സഹായമായ്‌ വരും. പറയാനുള്ളതു പറയാതെയും, നിയോഗിക്കപ്പെട്ട കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാതെയും, ഭീരുത്വം സ്വീകരിച്ച്‌, കടന്നു പോകുന്നത്‌ അനര്‍ത്ഥമാണ്‌. ഇവിടെയാണ്‌ ജനിച്ചതെങ്കില്‍, ഇവിടെനിന്നു വളരുകയും, വളര്‍ത്തുകയും വേണം. പ്രപഞ്ചം നിന്റേതുകൂടി ആണെന്ന്‌ മനുഷ്യാ, നീ ഓര്‍ക്കുക. നിനക്ക്‌. കാതോര്‍ത്തു നില്‍ക്കാന്‍ ഒരു വിളിയേ ഉള്ളൂ. ഒരേ ഒരു വിളി.... അപ്പോള്‍ മാത്രം യാത്രയ്ക്ക്‌ ഒരുങ്ങാം. നാമെല്ലം ഗ്രഹിക്കാനുള്ള ഒരു കാര്യമുണ്ട്‌, അതിതാണ്‌: തെറ്റുകള്‍ക്ക്‌ പരിഹാരമുണ്ടാകാം, ഉണ്ടാക്കാം. പക്ഷെ, പരിഹാരം തേടാന്‍ അവസരം നിഷിദ്ധമായ തെറ്റ്‌, ഒന്നേ ഉള്ളൂ! അത്‌ നാം ഉപേക്ഷിച്ചേ തീരൂ....

ഒരു വാസ്തവം അംഗീകരിക്കാതെ വയ്യ. ഈ കവിതയ്ക്ക്‌ എമ്പാടും ആകൃഷ്ടതയുണ്ട്‌!

MOIDEEN ANGADIMUGAR പറഞ്ഞു...

സാബി @ വാക്ക് തിട്ട പെടുത്തല്‍ എടുത്ത് ഒഴിവാക്കണമെന്ന് എനിക്ക് ആശ. (ഒന്നു വ്യക്തമാക്കിയാൽ നന്ന് )

വി.പി.ഗംഗാദരൻ @ നന്ദിയുണ്ട് സാർ ഈ വിശകലനത്തിന്.

Unknown പറഞ്ഞു...

ഈ യാത്ര എല്ലാവര്‍ക്കും തോന്നിപ്പോകുന്ന ഒന്ന്,
പക്ഷെ അങ്ങനെയൊരു യാത്ര നമുക്ക് പറഞ്ഞിട്ടില്ലാല്ലോ..
ഖിയാമം നാളിന്‍റെ അലാമത്തുകളല്ലേ..ഇതൊക്കെ..
അതെ അന്ത്യനാളിന്‍റെ അടയാളങ്ങള്‍!!!!!!!!!!!!!!

pee pee പറഞ്ഞു...

'നല്ല' കവിതയാണ് ... കൊള്ളാം

ആളവന്‍താന്‍ പറഞ്ഞു...

എനിക്ക് എന്തോ... സാധാരണ ഈ കവിതകള്‍ അങ്ങോട്ട്‌ ദഹിക്കാറില്ല. ഇത് കാര്യം മനസ്സിലായി മാഷേ...
അതുകൊണ്ട് തന്നെ എനിക്കിഷ്ട്ടപ്പെട്ടു.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ യത്രയാവൽ ഈ പറഞ്ഞയൊന്നിനും പരിഹാരമാകുകയില്ലാല്ലോ...
ഇതിനെയെല്ലാം വീറോടെ എതിർത്ത് തോൽ‌പ്പിക്കുവന്നാണൂ ശ്രമിക്കേണ്ടത്..കേട്ടൊ ഭായ്
നന്നായി പറൺജിരിക്കുന്നു...

നികു കേച്ചേരി പറഞ്ഞു...

വിവേചനത്തിന്റ വിഷവിത്തു വിതറി
വിളവുകൊയ്യുന്ന രാക്ഷസരുടെ ഭൂമികയില്‍
ക്രൂരതയുടെ പോറലേല്‍ക്കുന്നതു കാണാന്‍
ഇനി വയ്യ, യാത്രയാവുന്നു.

കാലികപ്രാധാന്യമുള്ള വരികൾ

അന്‍വര്‍ ചിക്നി പെരുമ്പള പറഞ്ഞു...

നന്മ തേടി അലയുകയാണ് ..
അത് എവിടെയും ഇല്ല .
ഇനിയും വയ്യ
തുടരുക ഇ യാത്ര ....

jayanEvoor പറഞ്ഞു...

“കരളുറപ്പില്ലാത്തവനെ” സംബന്ധിച്ച് ഇതാവും ശരി.
ഒരു കവി എന്ന നിലയ്ക്ക് അത് ആവിഷ്കരിക്കുന്നതിൽ തെറ്റില്ല.

പക്ഷെ ഇന്നത്തെപ്പോലെയുള്ള സന്ദിഗ്ധ കാലഘട്ടത്തിൽ കവി കരളുറപ്പില്ലാത്തവനിലും ചങ്കൂറ്റം നിറയ്ക്കുന്ന വരികൾ എഴുതിയാൽ, കൂടുതൽ പേർക്ക് അത് ഉത്തേജനം ആകും.

അങ്ങനെയുൾല കവിതകളും പ്രതീക്ഷിക്കുന്നു.

ആശംസകൾ!

MOIDEEN ANGADIMUGAR പറഞ്ഞു...

ഈയാത്ര ഇതിനൊന്നിനും പരിഹാരമാകില്ലെന്ന മുരളിയേട്ടന്റെ അഭിപ്രായം ശരിതന്നെ.പക്ഷേ പിന്നീടങ്ങോട്ട് ഇതൊന്നും കാണുകയും കേൾക്കുകയും വേണ്ടല്ലോ..

അതെ അൻവർ യാത്ര തുടരുക തന്നെ.

അനീതിയുടെ ഈ തമസ്സില്‍ ചങ്കൂറ്റം നിറയ്ക്കുന്ന വരികളെഴുതാൻ ഒത്തിരി പ്രയാസം തന്നെ ഡോക്ടർ.
നന്ദി, ഇത് വഴിവന്ന എല്ലാവർക്കും.

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

മൊയ്ദീന്‍ ഭായി...
നല്ല കവിത..
നദി കള്‍ ഒരു പാട് ഉണ്ടെങ്കിലും...
ഉറവ വറ്റാത്ത ഒരു നദിയാണ് താങ്കള്‍..
കവിതയിലൂടെയും ലേഖനങ്ങളിലൂടെയും താങ്കള്‍
വ്യത്യസ്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു...
അത് തന്നെ യാണ് താങ്കളുടെ പ്രത്യേകതയും.

yousufpa പറഞ്ഞു...

അയ്യേ..ഭീരു.

MOIDEEN ANGADIMUGAR പറഞ്ഞു...

ബദർ @ എന്റെ ലേഖനങ്ങളിലെ വിഷയങ്ങൾ പലപ്പോഴും ബദറിനത്രക്കങ്ങ് പിടിക്കിന്നീല്ലെന്നറിയാം.എന്നിട്ടും പ്രോത്സാഹിപ്പിക്കുന്ന ഈ നല്ലവാക്കുകളുണ്ടല്ലോ അത് താങ്കളുടെ വലിയ മനസ്സിന്റെ പ്രത്യേകതയാണ്.നന്ദി വളരേ അധികം.
യൂസുഫ്പ @ കരളുറപ്പില്ലാത്തവൻ ഭീരുതന്നെയാ. നന്ദി

നസീര്‍ പാങ്ങോട് പറഞ്ഞു...

ചരിത്രം മാറ്റിയെഴുതാനല്ല
ചരിത്രത്തോടൊപ്പം ലയിക്കാന്‍
യാത്രയാവുന്നു,അനന്ത വിഗരത്തിലേക്ക്
നീല വിഹായസ്സിലേക്ക്.......

നല്ല വരികള്‍ ...യാത്രകള്‍ എപ്പോഴും ഇഷ്ടപെടുന്നു

സ്വപ്നസഖി പറഞ്ഞു...

പിതൃത്വത്തിനു മുന്നില്‍ ചാരിത്ര്യത്തിനായി കേഴുന്ന
സന്തതികളുടെ ദീനരോദനം കേള്‍ക്കാന്‍ ഇനിവയ്യ
ശിശുദേഹത്തിലും കാമക്കണ്ണെറിയുന്ന
കാപാലികരുടെ കറുത്തലോകത്തു
ഇനിയും തുടരുക വയ്യ

ഇന്നത്തെ സമൂഹം അങ്ങേയറ്റം അധഃപതിച്ചിരിക്കുന്നു എന്നത് പകര്‍ത്തിവെച്ചിരിക്കുന്ന വരികള്‍ . പലരും പറഞ്ഞതുപോലെ നിസ്സഹായരായി നിന്നിട്ടു കാര്യമില്ല. ഇത്തരക്കാര്‍ക്ക് ശിക്ഷാനടപടികള്‍ കഠിനമാക്കാന്‍ വേണ്ടി എഴുത്തിലൂടെയെങ്കിലും പൊരുതുക!

സ്വപ്നസഖി പറഞ്ഞു...

വാക്ക് തിട്ടപ്പെടുത്തല്‍ എന്നുവെച്ചാല്‍ കമന്റ് ചെയ്യുമ്പോള്‍ , തന്നിരിക്കുന്ന ഒരു വാക്ക് താഴെക്കൊടുത്തിരിക്കുന്ന ബോക്സില്‍ ടൈപ്പ് ചെയ്യാന്‍ പറയും. ടൈപ്പ് ചെയ്യുന്നത് തെറ്റിയാല്‍ വീണ്ടും വീണ്ടും...അങ്ങനെ. അതൊഴിവാക്കിയാല്‍ കമന്റ് ചെയ്യുന്നവരുടെ സമയം ലാഭിക്കാം.

അതൊഴിവാക്കാന്‍ ,
ബ്ളോഗിന്റെ Settings ല്‍ പോയി Comments ക്ളിക്ക് ചെയ്താല്‍ Show word verification for comments? എന്നു കാണാം. അത് No എന്നാക്കി Save Settings കൊടുത്താല്‍ മതി.

MOIDEEN ANGADIMUGAR പറഞ്ഞു...

നന്ദി സ്വപ്നസഖി.

എന്‍.ബി.സുരേഷ് പറഞ്ഞു...

നിസ്സഹായർക്ക് ഒളിച്ചോടുകയല്ലാതെ മറ്റു മാർഗ്ഗമില്ല. മനസ്സ് തകരാതിരിക്കാൻ മുഖം തിരിക്കുക മാത്രമേ തരമുള്ളൂ. നല്ല മനസ്സുകൾ വെന്തുരുകുന്ന ഒരു കാലമാണിത്. പക്ഷേ എത്രകാലം നമ്മൾ ഇങ്ങനെ മാറി നിൽക്കും. പറ്റുന്നതൊക്കെ നമുക്ക് ആണെങ്കിലോ..?കവിതയുടെ വിഷയവും പറയാൻ ഉപയോഗിച്ച ബിംബങ്ങളും കുറച്ച് പഴയതാണ്. പറഞ്ഞ വിഷയങ്ങൾ തന്നെ വീണ്ടും നമ്മൾ കവിതയാക്കുമ്പോൾ ക്ലീഷേ ഒഴിവാക്കാൻ പറയുന്ന ഭാഷ പുതുക്കുക മാത്രമേ മാർഗ്ഗമുള്ളൂ. ഇതേ വിഷയം തന്നെ രാമൊഴി വേറെ ഒരു തരത്തിൽ എഴുതിയിരിക്കുന്നത് നോക്കൂ

http://raamozhi.blogspot.com/2011/01/blog-post_26.html

കൈതപ്പുഴ പറഞ്ഞു...

നല്ല വരികള്‍

അനീസ പറഞ്ഞു...

അത് മാത്രമേ ഇപ്പോള്‍ പ്രതിവിധി ഉള്ളൂ

ഒരില വെറുതെ പറഞ്ഞു...

പുഴുത്തുനാറിയ ഒരു കാലത്തിന്റെ പച്ചയായ മുഖമുണ്ട് ഈ വരികളില്‍. എല്ലാം മാറുന്ന ഒരു കാലത്തിനു വേണ്ടി കാത്തിരിക്കാം, നമുക്ക്.

MT Manaf പറഞ്ഞു...

അരുചികളുടെ അവതരണം കൊള്ളാം
പക്ഷെ എങ്ങോട്ടു പോകുന്നു?

MOIDEEN ANGADIMUGAR പറഞ്ഞു...

സുരേഷ് മാഷ് @ നിസ്സഹായർക്ക് ഒളിച്ചോടുകയല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന സാറിന്റെ അഭിപ്രായംഎനിക്ക് കൂടുതൽ ധൈര്യം പകരുന്നു. നന്ദി
എം.ടി മനാഫ് @ അനന്തവിഗരത്തിലേക്ക്.

നന്ദി അഭിപ്രായം കുറിച്ച എല്ലാസഹോദരങ്ങൾക്കും.

കാപ്പാടന്‍ പറഞ്ഞു...

good nalla kavitha ennalum olichottam beeruthamallee poruthukayallee vendath