2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

കാലം സാക്ഷി

വിരിയാന്‍ കൊതിച്ച പൂമൊട്ടിനെ
നീ നുള്ളി നോവിച്ചതല്ല, ചീന്തിയെടുത്തതാണ്
മൊട്ടിന്റെ നിലവിളിയും, ദളങ്ങളുടെ നൊമ്പരവും
പ്രകൃതിയില്‍ പതിവെന്നു നിന്റെ വക്രചിരി

വിസ്മൃതിയിലാകാത്ത ബോധലക്ഷ്യത്തോടെ
നീ വദനസുരതത്തിന്റെ സുഖം തേടിയതും
ശമിക്കാത്ത  ലഹരിയില്‍ നീ കാട്ടുതീ വര്‍ഷിച്ചതും
ഇന്ദ്രപ്രസ്ഥത്തിലെ കോച്ചുന്ന ഇടനാഴിയിലല്ല

ഉന്മാദമാടിയ ആ സന്ധ്യയില്‍
നീ 'ഭാവസങ്കീര്‍ത്തനം പാടിയ നിമിഷങ്ങള്‍'
ചതഞ്ഞരഞ്ഞ ആ പിഞ്ചുയോനിയില്‍
നീ കോറിയിട്ട രേതസ്സിന്‍ പാടുകള്‍....

കാലം സാക്ഷി
ഉത്തരം സാക്ഷി
ഉത്തരത്തില്‍ അന്നുചിലച്ച ഗൌളി സാക്ഷി
നിന്റെ  ലിംഗ ചര്‍മ്മത്തിലവശേഷിക്കുന്ന
ആ നിരാലംബയുടെ,
നിലവിളിയുടെ നഖക്ഷതങ്ങള്‍ സാക്ഷി

19 അഭിപ്രായങ്ങൾ:

മുല്ല പറഞ്ഞു...

നൂറായിരം സാക്ഷി ഉണ്ടായിട്ടും കാര്യമില്ല, ഒന്നും നടക്കില്ല ഇവിടെ.

വീണ്ടും കണ്ടതിൽ സന്തോഷം

ajith പറഞ്ഞു...

പ്രകൃതിയില്‍ പതിവെന്നു നിന്റെ വക്രചിരി

ഒരു കുലുക്കവുമില്ലാതെ അവര്‍

Basheer Vallikkunnu പറഞ്ഞു...

"You save yourself or you remain unsaved." Alice Sebold

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

കാലം സാക്ഷി
എന്നാലും പീഢനത്തിന്‍ സാക്ഷികള്‍ കൂറുമാറുന്ന കലികാലത്തിനും സാക്ഷികള്‍ നമ്മള്‍

Pradeep Kumar പറഞ്ഞു...

കാലം സാക്ഷി......

എന്‍.പി മുനീര്‍ പറഞ്ഞു...

കുറെകാലമായല്ലോ കണ്ടിട്ട്..പച്ചയായെഴുത്തിനോട് അനുകൂലിക്കുന്നില്ല..ക്രൂരതയുടെ അങ്ങേയറ്റം കാണിച്ചവർ തൂക്കിലെറ്റപ്പെടട്ടെ..

കൊമ്പന്‍ പറഞ്ഞു...

ഇവിടെ സാക്ഷിക്ക് അല്ല പ്രസക്തി
പാവമാം ഇരകള്‍ യക്ഷി വേഷം കെട്ടി ഇനിയും ഇറങ്ങണം
എന്നിട്ട് കാമദാഹികളെ നിഷ്കരുണം കൊന്നു തള്ളട്ടെ

ഇനിയൊരു ഇര പിറക്കാതിരിക്കാന്‍

aboothi:അബൂതി പറഞ്ഞു...

ഒരു ചങ്ങാതി ഇങ്ങോട്ട് വിരല്‍ ചൂണ്ടി നില്‍ക്കുന്നത് കണ്ടു... അങ്ങിനെ വന്നതാണ്.. അത് കൊണ്ട് ജീവനുള്ള ഒരു കവിത ആസ്വദിക്കാനായി..

ente lokam പറഞ്ഞു...

മുല്ലയും ബഷീര്‍ വള്ളിക്കുന്നും പറഞ്ഞത് കൂട്ടി
വായിച്ചപ്പോള്‍ തണല്‍ പറഞ്ഞതും അത് തന്നെ
എന്ന് തോന്നി....

സ്വയം രക്ഷിക്കനോ.. സാക്ഷി ആകണോ എന്തൊക്കെ ...ചെയ്താലും ഇവിടെ രക്ഷ ഇല്ല.കാരണം മൊത്തം
കുഴപ്പങ്ങള്‍ ആണ്...സ്വയ രക്ഷ തേടിയ അമൃതയും ചെയ്തത് ശരിയല്ല എന്നാണ് പുതിയ സാക്ഷികള്‍ കണ്ടെത്തിയത്.....

കവിതയ്ക്ക് ആശംസകള്‍...

Echmukutty പറഞ്ഞു...

സാക്ഷിയോ... അറിയില്ല. ഒന്നും അറിയില്ല.

പട്ടേപ്പാടം റാംജി പറഞ്ഞു...

സാക്ഷിയോ... എന്തു സാക്ഷി....? ആര്‍ക്കുവേണം....?
നിയമത്തിനല്ലേ സാക്ഷി വേണ്ടു.
ഇപ്പോഴത്തെ നിയമം ആര്‍ക്കു വേണം....!!

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

വല്ലാത്തൊരു ദുനിയാവ്............

mayflowers പറഞ്ഞു...

ആ വക്രച്ചിരി ഒരിക്കല്‍ അവസാനത്തെ ചിരിയായി മാറും,അല്ല ഞങ്ങള്‍ മാറ്റും.
ആശംസകള്‍.

Elayoden പറഞ്ഞു...

നിരാലംബരുടെ നിലവിളികള്‍ തുടര്‍ന്ന് കൊണ്ടിരിക്കും... മനസാക്ഷി ഇല്ലാത്തിടത്തോളം കാലം മറ്റു സാക്ഷികള്‍ക്ക് പ്രസക്തിയില്ല..

ആശംസകളോടെ..

anupama പറഞ്ഞു...


പ്രിയപ്പെട്ട സുഹൃത്തേ,

സമകാലീന സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ വരികള്‍ ഹൃദയസ്പര്‍ശിയായി .

ആശംസകള്‍ !

സസ്നേഹം,

അനു

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

വിരിയാന്‍ കൊതിച്ച പൂമൊട്ടിനെ
നീ നുള്ളി നോവിച്ചതല്ല, ചീന്തിയെടുത്തതാണ്
മൊട്ടിന്റെ നിലവിളിയും, ദളങ്ങളുടെ നൊമ്പരവും
പ്രകൃതിയില്‍ പതിവെന്നു നിന്റെ വക്രചിരി

വക്രച്ചിരി തന്നെ ...!

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

കാലം ഇന്നിന്റെ മൂകസാക്ഷിയും മനസ്സ് നാളയുടെ രക്തസാക്ഷിയും

അനാമിക പറയുന്നത് പറഞ്ഞു...

oduvil nilavilikal mathram baakkiyavunnu

Mohammed kutty Irimbiliyam പറഞ്ഞു...

ഇനിയും എന്തിനെല്ലാം നാം സാക്ഷിയാവണം?!