2012, ജൂലൈ 26, വ്യാഴാഴ്‌ച

' ടി.പി യോട് '




ഇടതുകയ്യിൽ ഉയർത്തിപ്പിടിച്ചതും
ഇടതുകൈത്തണ്ടയിൽ
നിന്നൊലിച്ചു പോയതും
വിപ്ലവത്തോടുള്ള നിന്റെ
ഒടുങ്ങാത്ത ആവേശമായിരുന്നുവെന്നു
ഞങ്ങൾ തിരിച്ചറിയുന്നു

കുതിച്ചു വന്ന കൊടുവാളുകളാൽ
ഇങ്കിലാബിന്റെ മുഷ്ടിയടർന്നു വീണപ്പോൾ
ചെറുത്തു നിൽ‌പ്പിൽ പതറിയത്
നിന്റെ വിപ്ലവത്തിന്റെ വീര്യമാണെന്ന്
ഞങ്ങളറിയുന്നു

സ്വപ്നം കണ്ട പ്രഭാതത്തിനും
വീണു പിടഞ്ഞ അസ്തമയത്തിനും
ഒരേ നിറം പകർന്നു കിട്ടിയത്
നിന്റെ ജീവിതസരണിയിലെ
സൌഭാഗ്യമാണെന്നു ഞങ്ങൾ കരുതാം

എങ്കിലും,
പോകാൻ വരട്ടെ സഖാവേ..
വഴിയിൽ ഒരു കാവ്യസഞ്ചാരി നിൽ‌പ്പുണ്ട്
തോരാത്ത കണ്ണീരുമായി
നിന്റെ പേരിൽ
മറ്റൊരു പുസ്തകം കൂടി പ്രകാശനം ചെയ്യാനുള്ള
തയ്യാറെടുപ്പോടെ

നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്...!
ഇല്ല, ഞങ്ങളൊന്നും പറയുന്നില്ല
അഭിവാദ്യം

12 അഭിപ്രായങ്ങൾ:

മാധവൻ പറഞ്ഞു...

ടിപി പോകില്ല ...മനസുകളിലൂടെ,കവിതകളിലൂടെ, നിലക്കാത്ത വിചിന്തനങ്ങളിലൂടെ നിണപാത നിവര്‍ത്തി യാത്രയിലാണിപ്പോഴും...കവിത വേറിട്ടൊരു ചിന്തയാകുന്നുണ്ട്

''ഇടതുകൈത്തണ്ടയിൽ
നിന്നൊലിച്ചു പോയതും


ചെറുത്തു നിൽ‌പ്പിൽ പതറിയത്''

ഈ രണ്ടു വരികളും ടിപി യോട് ചേര്‍ന്നുപോകുന്നില്ല

Mohammed Kutty.N പറഞ്ഞു...

രക്തസാക്ഷികള്‍ മരിക്കുന്നില്ല.അവര്‍ ജീവിക്കുന്നു -ഇതുപോലെ.അഭിനന്ദനങ്ങള്‍ !

ajith പറഞ്ഞു...

നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്...!
ഇല്ല, ഞങ്ങളൊന്നും പറയുന്നില്ല
അഭിവാദ്യം

ഇതാണ് കവിതയുടെ ഹൈലൈറ്റ്.
എന്തും വില്‍ക്കാം...എല്ലാം വില്പനയ്ക്ക് വച്ച് മനുഷ്യത്വം മാറിനില്‍ക്കുന്നു എന്നാണ് കവി പറയുന്നത്. പണമായി വാങ്ങുന്നത് മാത്രമല്ല കച്ചവടം. വോട്ട് ആയി വാങ്ങുന്നതും പ്രശസ്തി തേടുന്നതും എതിര്‍ പാര്‍ട്ടിയെ ഇടിച്ചുതാഴ്ത്തുന്നതും മുന്‍ വൈരാഗ്യം തീര്‍ക്കുന്നതുമൊക്കെ ഈ വില്പനയില്‍ പെടും.

സത്യം പറയുന്ന വാക്കുകള്‍..
അഭിനന്ദനങ്ങള്‍ മൊയ്ദീന്‍ അങ്ങാടിമുഗര്‍

ശരത്കാല മഴ പറഞ്ഞു...

നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്...!
ഇല്ല, ഞങ്ങളൊന്നും പറയുന്നില്
അഭിവാദ്യം

ഇഷ്ട്ടപെട്ടു,പലപ്പോഴും പല പാര്‍ട്ടികളും സാധാരണകാരായ മനുഷ്യരെ ഉപയോഗിക്കും അവസാനം ഒരു കത്തിയിലോ, തോക്കിലോ അവസാനിപ്പിക്കും. സ്വന്തം കുടുംബതെക്കലേറെ പാര്‍ടിക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ അറിഞ്ഞിരെക്കേണ്ട ഗുണപാഠം. വീണ്ടും എഴുതുക, ഭാവുകങ്ങള്‍ !!!

പട്ടേപ്പാടം റാംജി പറഞ്ഞു...

നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്...!

ഞാന്‍ ആവര്‍ത്തിക്കുന്നില്ല.
അജിത്തേട്ടന്‍ പറഞ്ഞതാണ് കാര്യം.
എങ്കിലും പോകാന്‍ വരട്ടെ....
രക്തം ഉണങ്ങുന്നതിനു മുന്‍പ്‌ പുസ്തകത്തെക്കുറിച്ച പരസ്യം കഴിഞ്ഞ ദിവസം കണ്ടതായി ഓര്‍ക്കുന്നു.
കുറച്ച് വരികളില്‍ കാര്യം വളരെ വ്യക്തമാക്കി.

Sidheek Thozhiyoor പറഞ്ഞു...

ഇല്ല, ഞങ്ങളൊന്നും പറയുന്നില്ല
അഭിവാദ്യം..

കൊമ്പന്‍ പറഞ്ഞു...

അജിത്തെട്ടന്‍ പറഞ്ഞ വാക്കുകള്‍ക്ക് താഴെ ഒരു ഒപ്പ്
ടി പി യുടെ രക്തം വിറ്റ മാദ്യമങ്ങളും രാഷ്ട്രീയ പുണ്യാള കലാകാരന്മാരും ചെയ്തത് ആണ് ആ വരികളില്‍ ഉള്ളത്

ജന്മസുകൃതം പറഞ്ഞു...

നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്..


അതെ ഒന്നും പറയാതിരിക്കുന്നതു തന്നെയാണ്
നല്ലത്....കണ്ണുള്ളവർ കാണട്ടെ...ചെവിയുള്ളവർ കേൾക്കട്ടെ

Unknown പറഞ്ഞു...

അഭിനന്ദനങ്ങള്‍ :)

താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))

ശിഖണ്ഡി പറഞ്ഞു...

ജീവിക്കുന്നു ഞങ്ങളിലൂടെ.... അഭിവാദ്യം..

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ഇതെഴുതി നാളുകള്‍ക്ക് ശേഷം വായിക്കുമ്പോള്‍ കവിത സത്യമാകുന്നു/

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കുതിച്ചു വന്ന കൊടുവാളുകളാൽ
ഇങ്കിലാബിന്റെ മുഷ്ടിയടർന്നു വീണപ്പോൾ
ചെറുത്തു നിൽ‌പ്പിൽ പതറിയത്
നിന്റെ വിപ്ലവത്തിന്റെ വീര്യമാണെന്ന്
ഞങ്ങളറിയുന്നു...!