2012, മേയ് 22, ചൊവ്വാഴ്ച

വാർദ്ധക്യ പ്രണയം


നര ബാധിച്ച വാർദ്ധക്യ പ്രണയം
ഒരു വേട്ടക്കാരനെപ്പോലെ
പലപ്പോഴും
സടകുടഞ്ഞെഴുന്നേൽക്കുന്നു
ആധിപൂണ്ട  മനസ്സിൽ
നിശ്ശബ്ദമായി  ഇരകളെ  തെരയുന്നു

യാത്രാബസ്സിലെ തിരക്കിനിടയിൽ
ഡേർറ്റി പിക്ച്ചറിലെ ഇരിപ്പിടത്തിൽ
യുട്യൂബിലെ ചില നിശ്ചല ദൃശ്യങ്ങളിൽ
അങ്ങനെ
പലപ്പോഴും പിടിവിട്ടോടുന്നു
നരബാധിച്ച വാർദ്ധക്യ പ്രണയം

ഇടയിക്കിടെ ജാലകം തകർത്ത്
തിരമാലകളിൽ ലയിക്കുന്നു
സ്ഥലകാല ബോധം നശിച്ച
നിണം വറ്റിയ ഞരമ്പുകളിൽ  
ആർത്തിയുടെ  ദ്രാവകം
ഉളുപ്പില്ലാതെ ഒലിച്ചിറങ്ങുന്നു

ഇടയ്ക്കിടെ
ആത്മാവിന്റെ കടല്‍ത്തറയിലെത്തി
പാരസ്പര്യത്തിന്റെ പവിഴപ്പുറ്റുകളില്‍
കളമെഴുത്ത് നടത്തുന്നു

സീറോ ബൾബിന്റെ ഇരുണ്ട വെട്ടത്തിലും
മഴ തോർന്ന ഇടവഴിയിലെ കിനാവ് കണ്ട്
തൃഷ്ണയുടെ ഉറവകൾ പൊട്ടുന്നു
പലപ്പോഴും വാർദ്ധക്യ പ്രണയത്തിന്.

22 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

പ്രണയത്തിന് വാര്‍ദ്ധക്യമില്ലെന്നാണ് പറയപ്പെടുന്നത്.

കൊമ്പന്‍ പറഞ്ഞു...

വാര്‍ദ്ധക്ക്യത്തിന്റെ പ്രണയത്തിനു സ്നേഹത്തിന്‍റെ പരിപാവനത ഇല്ല
കാമത്തിന്‍റെ അത്മാര്തത ആണ് ഉള്ളത്
അത് കൊണ്ടാണ് അത് ഒരു ഉളുപ്പും ഇല്ലാതെ ഒലി ചിറങ്ങുന്നത്

ajith പറഞ്ഞു...

ഞാനൊന്ന് തലയില്‍ തപ്പിനോക്കട്ടെ....

കോഴി കട്ടവന്റെ തലയില്‍ പൂട കാണുമെന്നല്ലേ പഴമൊഴി

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

പ്രണയത്തിനു പ്രായമില്ല എന്ന പോലെ കാമത്തിനും പ്രായമില്ല എന്ന് വല്ല മഹാന്മാരും മൊഴിഞ്ഞോ ആവോ..
കവിത കൊള്ളാം ..ഇഷ്ടമായി..വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ശീര്‍ഷകത്തില്‍ പറയാന്‍ കുറെ സംഭവങ്ങള്‍ ഉള്ള ഈ കാലത്ത് വളരെ പ്രസക്തിയുള്ള ഈ കവിത എഴുതിയതിനു അഭിനന്ദനങ്ങള്‍..ആസംസകള്‍.. വീണ്ടും വരാം..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കാലികമായി പറയേണ്ടതാണ്, ചിലർ പറയാൻ മറന്നതും

ആശംസകൾ

ente lokam പറഞ്ഞു...

ഇങ്ങനെ ആവും അല്ലെ?
അതാണ്‌ കാലം പറയുന്ന കഥ..
നല്ല വാര്ധ്യക്ങ്ങളെ വെറുതെ വിട്ടാല്‍
മതി ആയിരുന്നു...
എല്ലാം സംശയിക്കപ്പെടെണ്ട അവസ്ഥ ആണിപ്പോള്..
കഴിഞ്ഞ ദിവസം രാമ്ജിയുടെ കഥയില് ഒരു നല്ല
വയസ്സനെയും വെറുതെ വിടാത്ത ജനത്തെ കണ്ടു...
അതാ ഇപ്പൊ പ്രശ്നം..
കൊമ്പന്‍ പറഞ്ഞ പോലെ അത് പ്രണയം അല്ലായിരിക്കും..
കവിത ഇഷ്ടപ്പെട്ടു..ആശംസകള്‍...‍ ‍

anupama പറഞ്ഞു...

പ്രിയപ്പെട്ട മൊയ്തീന്‍,
കാലം തെറ്റി പെയ്യുന്ന മഴ പോലെ.....
വാര്ധ്യക്യവും സംശയത്തിന്റെ നിഴലില്‍ കാണുന്നു.
ആശയം വ്യക്തമാക്കിയ വരികള്‍ നന്നായി!
സസ്നേഹം,
അനു

123456 പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jefu Jailaf പറഞ്ഞു...

നിണമില്ലാത്ത ഞെരമ്പുകളിൽ കാമം തിളക്കുന്നവർ. എല്ലാവർക്കുമില്ല, ചിലർ മാത്രം..

Pradeep Kumar പറഞ്ഞു...

വരികളുടെ ഇഴയടുപ്പവും, താളവും ശ്രദ്ധേയമാണ്... ഭാവുകങ്ങള്‍ ....

MOIDEEN ANGADIMUGAR പറഞ്ഞു...

ഈ കഴിഞ്ഞ ദിവസവും പത്രത്തിൽ കണ്ടു. അറുപത്തഞ്ച് വസ്സുള്ള ഒരാൾ അയൽവീട്ടിലെ എട്ടുവയസ്സുകാരിയുടെ മേൽ കാമം തീർത്ത വാർത്ത.

നന്ദി..ഇതുവഴി വന്ന എല്ലാ സഹോദരങ്ങൾക്കും നന്ദി.

Echmukutty പറഞ്ഞു...

വാർത്തകൾ വായിച്ചാൽ പേടിയാവും...

എഴുതിയ വരികൾ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു.

Safaru പറഞ്ഞു...

ഒലിച്ചിറങ്ങിയത് കണ്ടു അല്ലേ..?

പ്രണയമാണോ അതോ കാമമോ..
എന്തായാലും പരിഭവമില്ല, പക്ഷേ അമിതമാവരുത്, കിളിന്തു കുഞ്ഞുങ്ങളുടെ മെക്കിട്ടു കയറുകയും അരുത്

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

പഴുക്ക പ്ലാവിലയുടെ കഥ ഓര്‍മ്മയില്ലെ? വയസ്സന്മാരെയും വിടാന്‍ ഭാവമില്ല അല്ലെ?. വയസ്സവുന്നതു വരെ കാത്തിരിക്കുക,അനുഭവിക്കാം...!

A പറഞ്ഞു...

പറയാനുള്ള ആശയം ഭംഗിയായി പറഞ്ഞു.
ഈ ചെറുപ്പക്കാര്‍ തന്നെയല്ലേ വയസ്സന്മാര്‍ ആവുന്നതും.
ചെറുപ്പത്തില്‍ ഇല്ലാത്ത മൂല്ല്യവിചാരം വാര്ദ്ധക്ക്യത്തില്‍ വരില്ല.
നന്നായി പറഞ്ഞു

ചന്തു നായർ പറഞ്ഞു...

ആശംസകൾ ...... ഈ നല്ല കവിതക്ക്

Satheesan OP പറഞ്ഞു...

ആശയം നന്നായി പറഞ്ഞു എങ്കിലും താങ്കളുടെ മറ്റു കവിതകളുടെ അത്ര ഇഷ്ടമായില്ല ...

കല്യാണിക്കുട്ടി പറഞ്ഞു...

love is beautiful?????????????
:-)
anyway nice............
congraats.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ആശംസകള്‍...................... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ......? വായിക്കണേ..........

Mohammed Kutty.N പറഞ്ഞു...

പ്രണയത്തിനു വാര്‍ധക്യമുണ്ടോ ,അതിന്റെ ദിശാബോധം സാര്‍ത്ഥകമെങ്കില്‍.പ്രണയമൂല്യങ്ങളെ,സ്ത്രീ -പു സ്വാര്‍ഥതകളില്‍ തളച്ചിടുമ്പോള്‍ മറന്നുപോകയോ സ്രഷ്ടാവിനോടുള്ള അദമ്യപ്രണയം ?
കവിത കവിതയായി-അതിന്റെ പ്രണയ താല്പര്യങ്ങള്‍
മാറിയെങ്കിലും.അഭിനന്ദനങ്ങള്‍ !

പി. വിജയകുമാർ പറഞ്ഞു...

പ്രണയത്തിനു വാർദ്ധക്യമില്ല. 'ഇടയ്ക്കിടയ്ക്കു ജാലകം തകർത്ത്‌' അത്‌ തിരമാലകളാകും.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വാർദ്ധക്യ പ്രണയത്തിന് ഈട് കൂടും കേട്ടൊ ഭായ്