2011, ജൂലൈ 5, ചൊവ്വാഴ്ച

സ്ത്രീ പീഡനം ‘കേരളാ മോഡൽ’

ഒരച്ഛൻ സ്വന്തം രക്തത്തിൽ പിറന്ന നാലുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച വാർത്ത ഇക്കഴിഞ്ഞ ദിവസം പത്രത്തിൽ വായിച്ചതാണു ഇങ്ങനെയൊരു ലേഖനത്തിനു പ്രചോദനമായത്. കളിപ്പാട്ടം കൊടുത്ത് കൊഞ്ചിക്കേണ്ട കൈകൾ കാമചേഷ്ടകൾ കാട്ടി തൃപ്തിയടയുന്ന വൈരുദ്ധ്യം. നാൽക്കാലികൾക്ക് തുല്യമായി മലയാളി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിനു ഏറ്റവും നല്ല ഉദാഹരണമാണിത്. തിരിച്ചറിയാനുള്ള മസ്തിഷ്കം പോലും മരവിച്ചുപോയ മനുഷ്യന്റെ ഈ കറുത്തലോകത്തേക്കുള്ള തിരിച്ചുപോക്ക് ഏറെ ഗൗരവത്തോടെ പൗരസമൂഹം വീക്ഷിക്കേണ്ടിയിരിക്കുന്നു.

സ്ത്രീപീഡനം ഇന്നൊരു വാർത്ത അല്ലാതായിരിക്കുന്നു.മൂന്നും നാലും പീഡന വാർത്തകളാണ് ഓരോ ദിവസവും പത്രങ്ങളിലൂടെ നാം അറിയുന്നത്.പീഡന വാർത്തകളില്ലാതെ പത്രങ്ങൾ ഇപ്പോൾ ഒറ്റദിവസം പോലും പുറത്തിറങ്ങാറില്ല എന്നതാണു സത്യം.

അച്ഛൻ മകളെ പീഡിപ്പിക്കുക, പിന്നീട് പലർക്കും കാഴ്ചവെച്ച് പണം സമ്പാദിക്കുക,
സ്വന്തം അമ്മയെ മാനഭംഗപ്പെടുത്താൻ കൂട്ടുകാരനെ കൊണ്ടുവന്നു സൗകര്യം ഏർപ്പെടുത്തിക്കൊടുക്കുക,
സഹോദരനും,കൂട്ടുകാരും ചേർന്നു സഹോദരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുക..
കേൾക്കുമ്പോൾ തന്നെ അറപ്പുളവാക്കുന്ന ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഇപ്പോൾ നിത്യവാർത്തകളാണ്. ഈ വാർത്തകൾക്കൊന്നും കൂടുതൽ ആയുസ്സുണ്ടാവാറില്ല.നാളെ വീണ്ടും പുതിയ പീഡനവാർത്തകൾ ഉണ്ടാകുമ്പോൾ ഇന്നത്തെ വാർത്തയുടെ ബാക്കി കഥകൾ വായനക്കാർ അറിയാറില്ല.അതിനവർക്ക് താല്പര്യവുമില്ല..കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. ബസ്സിലും ,റോട്ടിലും,ഓഫീസിലും,വിദ്യാലയങ്ങളിലും മാത്രമല്ല സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.സാക്ഷര സുന്ദര കേരളത്തില്‍ സ്ത്രീ പീഡനം വര്‍ദ്ധിച്ചു വരുന്നു.ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു വേശ്യാലയം നടത്തുന്നതും, മകളെ കൂട്ടിക്കൊടുക്കുന്ന പിതാക്കന്മാരും, വായിച്ചു മറന്നു കളയാനുള്ള വാര്‍ത്തകള്‍ മാത്രം.നിത്യേനയുള്ള സംഭവമായതിനാൽ ചരമകോളം പോലെ പീഡനകോളവും പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കാലം ഇനി വിദൂരമല്ലെന്നു തന്നെ പറയാം.

സൂര്യനെല്ലി പെൺവാണിഭമാണ് കേരളത്തെ പിടിച്ചുകുലുക്കിയ പ്രഥമ സ്ത്രീപീഡനമെന്നാണോർമ്മ.സൂര്യനെല്ലിയും,ശേഷം വിതുര പെൺവാണിഭവും മാധ്യമങ്ങൾ മാസങ്ങളോളം പരമ്പരയായി കൊണ്ടാടിയിരുന്നു.രണ്ടു സംഭവങ്ങളിലും കേരളത്തിലെ രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ പ്രമുഖരായ പലരും പ്രതിപ്പട്ടികയിലുൾപ്പെട്ട വാർത്ത അന്നു കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു. എന്നിട്ടോ ... ഈ പ്രമുഖർക്കൊന്നും ഒരു പോറലുമേറ്റില്ല. ഇന്നും അവരൊക്കെ കൂടുതൽ അന്തസ്സോടെ വെല്ലുവിളിച്ചവരെയൊക്കെ കൊഞ്ഞനം കാട്ടി സമൂഹത്തിൽ തലയുയർത്തി നടക്കുന്നുമുണ്ട്.

കേരളത്തിലെ ഇതുവരെ നടന്ന ഏതൊരു സ്ത്രീപീഡനത്തിന്റെ കാര്യമെടുത്താലും വളരെ വ്യക്തമായി കാണാം.പീഡിപ്പിക്കുന്നവരൊക്കെ പ്രശസ്തരും,സമൂഹത്തിൽ ഏറെ സ്വാധീനമുള്ളവരുമാണെന്ന്.പീഡനത്തിനു വിധേയരാകുന്ന പെൺകുട്ടികൾ സമൂഹത്തിലെ ഏറെ താഴെതട്ടിലുള്ളവരും,നിർധനരും,ഇടത്തരക്കാരുമാണ്.
അഴിമതിയിലൂടെ സമ്പാദിച്ച കോടികളുടെ പുറത്ത്, വീർത്ത വയറുമായി അടയിരിക്കുന്നവർ വാർദ്ധക്യകാലത്തെ ലൈംഗിക തൃഷ്ണ ശമിപ്പിക്കാനുള്ള ആവേശത്തിൽ ചാടിപ്പുറപ്പെട്ട് കുടുങ്ങുന്നതാണു മുകളിൽ പരാമർശിച്ച രണ്ടു സംഭവങ്ങളിലും കാണാൻ കഴിഞ്ഞത്.
ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന പല സ്ത്രീപീഡനക്കേസുകളിലും ഒട്ടേറെ പ്രമുഖരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുമുണ്ട്.

കൂത്താടാനും,കൂടെ കിടക്കാനും തരുണീമണികളെ ലഭിക്കാൻ പഞ്ഞമുള്ള നാടല്ല നമ്മുടെ ഇന്ത്യ.നോട്ടുകെട്ടുകളെറിഞ്ഞാൽ ബോളിവുഡ്ഡിലേയും,കോളിവുഡ്ഡിലേയുമൊക്കെ തൊലിവെളുത്ത അതിസുന്ദരിമാർ നിശാശയനത്തിനായി ഏതുസമയവും തയ്യാറായി വരുമെന്നുള്ളതും വലിയ രഹസ്യമായ കാര്യവുമല്ല. എന്നിട്ടും,പിന്നെന്തിനു ഈ പട്ടിണിക്കോലങ്ങളുടെ വരണ്ടചർമ്മത്തിൽ കാമമിറക്കാൻ സമ്പന്നരും,പ്രശസ്തരും മുന്നിട്ടിറങ്ങുന്നു എന്നത് ഒരു കൗതുകമായ ചിന്തയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.
തീർച്ചയായും ഉറപ്പിച്ചു പറയണം.. ചുളിവിൽ കിട്ടുന്നതെന്തും സ്വന്തമാക്കാനും,ആസ്വാദിക്കാനുമുള്ള മലയാളിയുടെ പാരമ്പര്യശീലം ഈ കാര്യത്തിലും ആവർത്തിക്കുന്നു എന്നു തന്നെ...

സ്ത്രീ ലക്ഷ്മിയാണ്,അമ്മയാണ്,സഹോദരിയാണ്,എന്നൊക്കെയുള്ള ആപ്തവാക്യം നിറഞ്ഞസദസ്സിനു മുന്നിൽ വാതോരാതെ ഉരുവിടുന്നവർ തരം കിട്ടിയാൽ ‘അമ്മയേയും,സഹോദരിയേയും‘ വേഴ്ചക്ക് വിധേയമാക്കുന്ന നാൽക്കാലിയുടെ നാണം കെട്ട സംസ്കാരത്തിലേക്ക് എത്തപ്പെട്ട് പോയതിന്റെ കാരണം ഇതുവരെ ആരും ഒരു പoന വിഷയമാക്കിയതായി കേട്ടിട്ടില്ല.

അർദ്ധരാത്രി അമ്മയുടെ അരികിൽ നിന്നും പിഞ്ചുപൈതലിനെ പൊക്കിയെടുത്ത് കൊണ്ടുപോയി ക്രൂരമായി പിച്ഛിച്ചീന്തിയതും,സെമിത്തേരിയിൽ അടക്കം ചെയ്ത മൃതദേഹം തോണ്ടിയെടുത്ത് കാമദാഹം തീർത്തതും,അയൽവാസിയായ പെൺകുട്ടിയെ അച്ഛനും,മകനും ഒരുപോലെ പീഡിപ്പിച്ച വിചിത്ര സംഭവവും കേരളത്തിൽ നിന്നും മാത്രം കേട്ട ചില വാർത്തകളാണ്.സുന്ദരിയായ നവവധുവിനെ വീട്ടിലിരുത്തി യാത്രക്കാരിയായ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോക്കാരനും കേരളത്തിന്റെ സന്തതി.ഏതാനും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പ്രൊഫസർമാരും കേരളത്തിനു സ്വന്തം.മലയാളിയുടെ ഈ മനോവൈകല്യം മന്ത്രി തൊട്ട് മണൽതൊഴിലാളി വരെയുള്ളവരെ ഒരുപോലെ ബാധിച്ചിരിക്കുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്ന കാര്യത്തിൽ ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ഭേദമില്ല.തൊഴിലാളി മുതലാളി വ്യത്യാസമില്ല.ഇക്കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായത്തിലും നല്ല ഐക്യത്തിലുമാണ്.
സ്ത്രീപീഡനത്തിനും,പെൺവാണിഭത്തിനും ജാതി മത രാഷ്ട്രീയ പക്ഷഭേദമൊന്നുമില്ല.മന്ത്രിയും,തന്ത്രിയൂം,മൌലവിയും ,പാതിരിയുമൊക്കെ ഈ ‘ഞരമ്പുരോഗ’ത്തിനു അടിമപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത.
മലയാളിയുടെ ധാർമ്മികമൂല്യവും,സദാചാര ബോധവും ഇത്രയും അധപതിച്ച ഒരു കാലം ഇതിനു മുമ്പെങ്ങും ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് സ്ത്രീ പീഡനങ്ങൾ ഗണ്യമായി വർദ്ധിച്ചതായി ഈയിടെ പുറത്തിറക്കിയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീപീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണെന്നറിയുമ്പോഴാണു ലജ്ജ കൊണ്ടു നമ്മുടെ ശിരസ്സ് കുനിയേണ്ടത്.
ഉണക്കക്കമ്പിൽ സാരിചുറ്റിക്കണ്ടാൽ പോലും ആർത്തിയോടെ വീക്ഷിക്കുന്നവനാണ് മലയാളി. അടക്കി നിർത്താനാവാത്ത അമിതമായ കാമാസക്തി മലയാളിയെ പിടികൂടിയിരിക്കുന്നു.ഇതിനൊരു തടയിടാൻ ശക്തമായ നിയമനിർമ്മാണം കൊണ്ടുമാത്രമേ കഴിയൂ.. .അതിനു വേണ്ടിയുള്ള സന്ധിയില്ലാ സമരത്തിനായി സ്ത്രീ സംഘടനകളും,പൊതുജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


വാൽകഷ്ണം :- മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരൻ മുമ്പൊരിക്കൽ അഭിപ്രായപ്പെട്ടത് ഇങ്ങനെ “മലയാളിക്ക് ചെറുപ്പത്തിൽ ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കുന്നത് കൊണ്ടാണ് സ്ത്രീ പീഡനങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നത്. ഇക്കാര്യത്തിൽ നാം പാശ്ചാത്യരെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.”
.

.

88 അഭിപ്രായങ്ങൾ:

ചന്തു നായര്‍ പറഞ്ഞു...

ചുളിവിൽ കിട്ടുന്നതെന്തും സ്വന്തമാക്കാനും,ആസ്വാദിക്കാനുമുള്ള മലയാളിയുടെ പാരമ്പര്യശീലം ഈ കാര്യത്തിലും ആവർത്തിക്കുന്നു എന്നു തന്നെ...കരുതാം...പിന്നെ ശിക്ഷയുടെ ലാളിത്തം ഇവർക്ക് തുണയുമാകുന്നൂ...ഇനി നാട്ടുകാർ നേരിട്ടിറങ്ങണം...ഇവനെയൊക്കെ കൊന്ന് കൊല വിളിക്കണം...അതിന് ചങ്കുറപ്പുള്ള ഒരു തലമുറയെ വാർത്തെടുക്കാണം

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

വളരെ പ്രസക്തലേഖനം തന്നെ!പക്ഷെ "അടക്കി നിർത്താനാവാത്ത അമിതമായ കാമാസക്തി മലയാളിയെ പിടികൂടിയിരിക്കുന്നു.ഇതിനൊരു തടയിടാൻ ശക്തമായ നിയമനിർമ്മാണം കൊണ്ടുമാത്രമേ കഴിയൂ.. .അതിനു വേണ്ടിയുള്ള സന്ധിയില്ലാ സമരത്തിനായി സ്ത്രീ സംഘടനകളും,പൊതുജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
വാൽകഷ്ണം :- മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരൻ മുമ്പൊരിക്കൽ അഭിപ്രായപ്പെട്ടത് ഇങ്ങനെ “മലയാളിക്ക് ചെറുപ്പത്തിൽ ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കുന്നത് കൊണ്ടാണ് സ്ത്രീ പീഡനങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നത്. ഇക്കാര്യത്തിൽ നാം പാശ്ചാത്യരെ പഠിക്കേണ്ടിയിരിക്കുന്നു.”"

ഈ പരാമര്‍ശത്തോട് ശക്തമായ വിയോജിപ്പുണ്ട്. അടക്കിനിര്‍ത്താനാവാത്ത കാമാസക്തി ശമിപ്പിക്കാന്‍ ദൈവികവും സാമൂഹികവും പ്രകൃതിദത്തവുമായ വഴികള്‍ നമുക്ക് മുന്നിലുള്ളത് നാം പല പേരുകളില്‍ തടഞ്ഞു വച്ചിരിക്കുന്നു. സാമ്പത്തികം, തൊഴില്‍പരം , നിറം , ജാതി, സ്ത്രീധനം,ഗൃഹദോഷം,തറവാടിത്തം... എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത കാര്യങ്ങള്‍.ഇത് പരിഹരിക്കാന്‍ ആദ്യം ശ്രമിക്കേണ്ടിയിരിക്കുന്നു. അല്ലാതെ നിയമ നിര്‍മ്മാണം ആദ്യ പരിഹാരമായി വരുന്നതേയില്ല. നിയമത്തിന്റെ അപര്യാതതയല്ല അതിന്റെ നിര്‍വഹണമാണ് മറ്റൊരു വിഷയം.
വിദ്യാലയം വെറുമൊരു വിദ്യ ആലയമായി മാറുന്നതിനു പകരം, ചെറുപ്പം മുതല്‍ സനാതന മൂല്യങ്ങളും ബന്ധങ്ങളുടെ വിലയുമൊക്കെ അവരെ വീട്ടില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും പകര്‍ന്നു നല്‍കേണ്ടത് വളരെ അത്യാവശ്യമാണ് . ഇന്നത്തെ ബാല്യം ഇതൊന്നുമറിയാതെ വളരുന്നത് തന്നെ മുഖ്യ പ്രശ്നം.
ആധുനിക കമ്പോള സംസ്കാരം വ്യാപകമായി ലോകം ഒരു റിമോട്ടില്‍ ഒതുങ്ങിയപ്പോള്‍ നടമാടിയ ച്യുതികള്‍ മറ്റൊരു പ്രശ്നം. കുടുംബസമേതം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലെത്തി നമ്മുടെ പരിസരങ്ങള്‍! എങ്ങും പ്രലോഭനങ്ങള്‍ മാത്രം!
ചുരുക്കത്തില്‍ ചെറിയ ഉടച്ചുവാര്‍ക്കലുകള്‍ കൊണ്ട് പരിഹാര്യമല്ല ഈ വിഷയം.
NB:പോസ്റ്റിലെ വാല്‍ക്കഷണം ഒരു പരിഹാരമല്ല പരിഹാസ്യമാണ്.
'പൂച്ചയെ അടിച്ചോടിക്കുന്നതിനേക്കാള്‍ നല്ലത് മീന്‍പാത്രം മൂടിവക്കുന്നതാണ്' എന്നൊരു ചൊല്ലുണ്ട്.
(ലേഖനത്തിന് ആശംസകള്‍)

കൊമ്പന്‍ പറഞ്ഞു...

സ്ത്രീ പീഡനം എന്ന തിലെ ലൈഗിഗ പീഡനം ആണ് ഇന്നത്തെ പ്രശ്നം ഇത് പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു പര്ധി വരെ ഇന്ത്യന്‍ ജുടീഷറിക്ക് പങ്കുണ്ട് എന്ന് തന്നെ പറയാം മാതൃകാ ശിക്ഷാ നടപടികള്‍ ഒന്നും ഇല്ലാത്തതും നടപടികള്‍ക്ക് കാലതാമസം നേരിടുന്നതും എല്ലാം ഇതിനുള്ള പ്രോത്സാഹനമാണ്

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

പ്രസക്തമായ വിഷയം. പത്ര മാധ്യമങ്ങളില്‍ നിത്യേന വരുന്നത് ഇത്തരം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ആണ്. കുടുബ ബന്ധങ്ങളുടെ ശൈഥില്യവും, ആഴക്കുറവും, വ്യക്തികളുടെ മനസികരോഗ്യക്കുറവും ആണ് ഇത്തരം പ്രശങ്ങള്‍ക്ക് വഴിവയ്ക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. പഴയകാലത്തെ പോലെയുള്ള ഒരു സൌഹൃദാന്തരീക്ഷം അല്ല ഇന്ന് പല കുടുംബങ്ങളിലും ഉള്ളത്. ശിക്ഷ ലഭിക്കുന്നില്ല എന്നത് മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം എന്നത് പൂര്‍ണമായി ശരിയാണ് എന്ന് തോന്നുന്നില്ല. കാരണം കടുത്ത ശിക്ഷാ നടപടികള്‍ ഉള്ള രാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തെ പോലെ/ ഇന്ത്യയെപോലെ ഇക്കാര്യങ്ങളുടെ സ്വതന്ത്രമായ റിപ്പോര്‍ട്ടിംഗ് പലയിടത്തും ഉണ്ടാവുന്നില്ല.

SHANAVAS പറഞ്ഞു...

വളരെ കാലിക പ്രസക്തമായ ഒരു വിഷയം ആണ് ഈ പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്നത്. പല വാര്‍ത്തകളും കാണുമ്പോള്‍ നാണം കൊണ്ട് തല കുനിക്കേണ്ട അവസ്ഥയാണ്..ഇതില്‍ മുതിര്‍ന്നവര്‍ക്കുള്ള പങ്കും ചെറുതല്ല..വളരെ ചെറുപ്പത്തിലേ കുഞ്ഞുങ്ങള്‍ക്ക്‌ സംസ്ക്കാരം പകര്‍ന്നു കൊടുക്കേണ്ടത് വീട്ടില്‍ നിന്നാണ്..അതിപ്പോള്‍ ഉണ്ടോ..???നേരം വെളുക്കുമ്പോള്‍ അമ്മ പൊതിച്ചോറും കെട്ടി തെക്കോട്ടും അച്ഛന്‍ വടക്കോട്ടും വെച്ച് പിടിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ നാല് നല്ല കാര്യം പറഞ്ഞു കൊടുക്കാന്‍ ആരുണ്ട്‌..??? ഈ പ്രശ്നം ഒരു പ്രശ്നമായിത്തന്നെ ഭരണാധികാരികള്‍ക്ക് തോന്നിയിട്ടും ഇല്ല..അവര്‍ക്ക് അഞ്ചു വര്‍ഷത്തെ കാര്യം നോക്കിയാല്‍ മതിയല്ലോ..അപ്പോള്‍ കാത്തിരിക്കുന്നത് ഭീകരമായ കാലം തന്നെ...

vipin പറഞ്ഞു...

സ്ത്രീപീഡനത്തിന്റെ കാര്യത്തില്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ഒരു വ്യത്യാസവുമില്ല , എല്ലാരും ഒപ്പത്തിനൊപ്പം തന്നെ , അതിനൊരു സംവരണം വേണമെന്ന് ജനത്തിന് തോന്നുക പോലുമില്ല !!! ... ഇതില്‍ വളരെ കൌതുകപരമായത് മലബാറില്‍ ഇക്കാര്യങ്ങള്‍ തുലോം തുച്ഛമാണ് എന്നതാണ്‌ !!!

moideen angadimugar പറഞ്ഞു...

@ ചന്തുനായർ : നാട്ടുകാർ നേരിട്ടിറങ്ങണം എന്ന താങ്കളുടെ വാദത്തോട് ഒരു പരിധിവരെ ഞാനും യോജിക്കുന്നു.പക്ഷേ നിയമം കയ്യിലെടുക്കുന്നത് ഉചിതമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.നാട്ടുകാർ നേരിട്ടിറങ്ങി കയ്യോടെ പിടിച്ചു കൈകാര്യം ചെയ്യുകയും, പോലീസിൽ ഏല്പിക്കുകയും ചെയ്ത ഒരു സംഭവം നാം മറക്കാറായിട്ടില്ല. നാക്ക് ആയുധമാക്കിയ പ്രമുഖനായ ഒരു ഖദർധാരി.
എന്നിട്ടെന്തുണ്ടായി..? നാട്ടുകാരെ ഭീഷണിപ്പെടുത്തി പൊടിയും തട്ടി അദ്ദേഹം ഇറങ്ങിപ്പോയി.മുകളിൽ പിടിപാടുള്ളവർക്ക് ഇതൊന്നും ഒരു വിഷയമേയല്ല സാർ..

‌@ ഇസ്മായിൽ : അടക്കിനിര്‍ത്താനാവാത്ത കാമാസക്തി ശമിപ്പിക്കാന്‍ ദൈവഭയം കൊണ്ട് സാധിക്കുമെന്നുള്ള താങ്കളുടെ വാദത്തോട് ഞാനും യോജിക്കാം..
പക്ഷെ, ദൈവവുമായി കൂടുതൽ ‘ഇടപാട് ‘ നടത്തുന്ന തന്ത്രിയും,മൌലവിയും,
പാതിരിയുമൊക്കെ കാമഭ്രാന്തന്മാരുടെ പട്ടികയിൽ ഇടം പിടിക്കുമ്പോൾ പിന്നെ ഈ വാദത്തിനു എന്ത് പ്രസക്തി..?

@ കൊമ്പൻ : ജൂഡിഷ്യറിയെ പഴിപറഞ്ഞിട്ട് കാര്യമില്ല.നിയമനിർമ്മാണം നടത്തേണ്ട സഭയിലെ അംഗങ്ങൾ തന്നെ സ്ത്രീ പീഡനക്കേസിൽ പ്രതികളായിട്ടുള്ളപ്പോൾ പ്രത്യേകിച്ചും.

@ ശ്രീജിത് കൊണ്ടോട്ടി : കാരണം കടുത്ത ശിക്ഷാ നടപടികള്‍ ഉള്ള രാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ,കുറവാണ്.അപൂർവ്വമെന്നു തന്നെ പറയാം

@ ഷാനവാസ് : ഈ പ്രശ്നം ഒരു പ്രശ്നമായിത്തന്നെ ഭരണാധികാരികള്‍ക്ക് തോന്നിയിട്ടും ഇല്ല..അവര്‍ക്ക് അഞ്ചു വര്‍ഷത്തെ കാര്യം നോക്കിയാല്‍ മതിയല്ലോ..
ശരിയാണ്.

മുല്ല പറഞ്ഞു...

നാട്ടുകാര്‍ മുന്നിട്ടിറങ്ങുക എന്ന് പറഞ്ഞാല്‍ എന്താണു ഉദ്ദേശിക്കുന്നത്. ഇന്നത്തെ മാധ്യമം പത്രത്തില്‍ ഒരു വാര്‍ത്ത ഇതാ. നാദാപുരത്ത് നിന്നും. ബന്ധുവിന്റെ കൂടെ ഷോപ്പിങ്ങിനു പോയ സഹോദരിമാരെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുകയും അവര്‍ പ്രതിഷേധിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തിരിക്കുന്നു. ഇതാണൊ നിങ്ങളൊക്കെ കണ്ടു പിടിച്ചിരിക്കുന്ന സംരക്ഷണ മാര്‍ഗ്ഗം. വേണ്ട സഹോദരന്മാരെ നിങ്ങളുടെ ഈ രക്ഷ ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങളുടെ കാര്യം ഞങ്ങള്‍ക്ക് വിട്ട് തന്നേക്ക്.

അജ്ഞാതന്‍ പറഞ്ഞു...

വളരെ നല്ല ലേഖനം ... ചിന്തിക്കാനുണ്ട്.,,,ഇന്ന് സ്ത്രീയെ കാമ പൂര്‍ത്തീകരണത്തിന് മാത്രമുള്ള ഒരു യന്ത്രമായി കാണുന്നു സമൂഹം..വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്നതാണ് ഇന്നത്തെ സ്ത്രീയുടെ അവസ്ഥ .. പാശ്ചാത്യ ലോകത്തിന്റെ കുടുംബത്തെ തകര്‍ക്കുന്ന സ്ത്രീ വാദങ്ങളില്‍ നിന്നും മാറി ..സ്ത്രീയുടെ മഹത്വവും മഹനീയതയും മനസ്സിലാക്കുന്ന ഒരു പുതു തലമുറയെ സംസ്ക്കാരതോടെ വളര്തിയെടുത്തെങ്കില്‍ മാത്രമേ സ്ത്രീക്ക് പേടിയില്ലാതെ ഈ ലോകത്ത് ജീവിക്കാന്‍ സാധിക്കുകയുള്ളൂ .. പുരോഗതിയുടെ സൌകര്യങ്ങള്‍ നാം അനുഭവിക്കുമ്പോള്‍ , വിദ്യാസമ്പന്നര്‍ ആണെന്ന് വാദിക്കുമ്പോളും ഇന്നത്തെ തലമുറ സദാചാരത്തിന്റെ മൂല്യം തന്നെ പാടെ മറന്നു ജീവിക്കുന്നു. അമ്മ പെങ്ങന്മാരെ തിരിച്ചറിയാനും ബഹുമാനിക്കാനുമുള്ള തിരിച്ചറിവ് നഷ്ട്ടപ്പെട്ട നെറികെട്ട സമൂഹം .. നമുക്ക് ചെയ്യാന്‍ ഒന്നേയുള്ളൂ ഇന്നിന്റെ ദുര്‍ വിധിക്ക് മുന്നില്‍ കണ്ണും കാതും തുറന്നു പിടിക്കുക നാം തന്നെ നമ്മെ കാത്തു കൊള്ളുക ..

സഹോദരന്‍ തണല്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു... അദേഹത്തിന് താങ്കള്‍ കൊടുത്ത മറുപടിയില്‍ ചെറിയ ഒരു കല്ല്‌ കടിയില്ലേ


പക്ഷെ, ദൈവവുമായി കൂടുതൽ ‘ഇടപാട് ‘ നടത്തുന്ന തന്ത്രിയും,മൌലവിയും,
പാതിരിയുമൊക്കെ കാമഭ്രാന്തന്മാരുടെ പട്ടികയിൽ ഇടം പിടിക്കുമ്പോൾ പിന്നെ ഈ വാദത്തിനു എന്ത് പ്രസക്തി..?

ഇങ്ങനെയുള്ളവരെ കപട ദൈവിക വാദികള്‍ എന്നു വിളിക്കാനല്ലേ പറ്റൂ അല്ലാതെ ഒരു നാമം കൊണ്ട് മാത്രം ഒരിക്കലും ഒരു വ്യക്തിയെ അയാള്‍ നല്ല ദൈവ ഭക്തിയുള്ളവന്‍ എന്ന് പറയാന്‍ സാധിക്കുമോ...
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മറ്റെല്ലാം മറക്കുമ്പോള്‍ ദൈവതെയെന്കിലും ഓര്‍ത്തിരിക്കുക ..ദൈവവും മറ്റൊരു ദൈവ രാജ്യവും വാരാനുന്ടെന്ന ബോധം കൈകൊള്ളുന്ന നല്ലൊരു സമൂഹം വളര്‍ന്നു വരാന്‍ വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം അതിനായി പ്രയത്നിക്കാം .......

ജഗദീശ്.എസ്സ് പറഞ്ഞു...

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. സ്ത്രീ ശരീരത്തെ കച്ചവട വസ്തുവായി മാധ്യമങ്ങളിലൂടെ സിനിമയിലൂടേയും പ്രചരിപ്പിക്കുന്നടത്തോളം കാലം ഈ ആക്രമണങ്ങള്‍ കൂടിക്കൊണ്ടിരിക്കും. അവക്കെതിരെ സ്ഥായിയായ സമരം സ്വന്തം ജീവിതത്തില്‍ നിന്ന് തുടങ്ങുക. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

Pradeep Kumar പറഞ്ഞു...

കപട സദാചാര നിഷ്ഠക്കും മലയാളി സമൂഹം വളരെയേറെ മുന്നിലാണ് എന്നത് ഈ പോസ്റ്റിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

സൂഹൃത്തിനോടൊപ്പം യാത്രചെയ്യുകയും യാത്രാമദ്ധ്യേ അവരുടെ വീട്ടില്‍ അല്‍പനേരം തങ്ങുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവിനു നേരെ നമ്മുടെ സദാചാരവാദികള്‍ അഴിച്ചുവിട്ട പേക്കൂത്തുകള്‍ കേരളം കണ്ടതാണ്.ഒരു യുവ എം.എല്‍.എ ക്കു നേരെയും ഒരിക്കല്‍ നമ്മുടെ സദാചാരവാദികള്‍ ഇതുപോലൊരു പേക്കൂത്തു നടത്തുകയുണ്ടായി.ഇത്തരം ഉദാഹരണങ്ങള്‍ നിരവധി.

ഇപ്രകാരം സദാചാരനിഷ്ടയുടെ അഭിനവമുതലാളിമാര്‍ അരങ്ങു വാഴുമ്പോള്‍ അവരുടെ മൂക്കിന്‍ തുമ്പില്‍ ഈ പോസ്റ്റില്‍ വിവരിച്ച വസ്തുതകള്‍ ഓരോന്നും സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.ആരും കണ്ടില്ല.കേട്ടില്ല.ഒരു വനിതാവിമോചന സംഘടനയും പ്രതിഷേധ പ്രകടനവുമായി തെരുവില്‍ ഇറങ്ങിയതുമില്ല.

ആരാണ് മൗനം എന്ന കുറ്റം ചെയ്തത്.

വ്യവസ്ഥാപിത രാഷ്ട്രീയ ശക്തികളുടെയൊന്നും പിന്‍ബലമില്ലാതെ, ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം വിഷയങ്ങളില്‍ വല്ലാതെ ആകുലപ്പെടുന്ന നിസ്സഹായരായ ഒരു ജനതയോ, അതോ കപടസദാചാരവാദവുമായി വ്യക്തിതാല്പര്യങ്ങള്‍ നേടിയെടുക്കാന്‍ നടക്കുന്ന സംഘടിത പ്രസ്ഥാനങ്ങളോ.

ഉറക്കെ ചിന്തിക്കേണ്ട ഒരു വിഷയം അവതരിപ്പിച്ച മൊയ്തീന് അഭിനന്ദനങ്ങള്‍

Odiyan പറഞ്ഞു...

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞതിനോട് യോജിപ്പുണ്ട്..എന്നാലും 2 വാക്ക്...റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൊണ്ട് മാത്രം കേരളത്തില്ലാണ് അക്രമം കൂടുതല്‍ എന്നു കരുതരുത്..അഭ്യസ്ത വിദ്യരായ സ്ത്രീകള്‍ ഉള്ള നാടായതിനാല്‍ പരാതി കൊടുക്കുന്നു..അതെ സമയം മറ്റു സംസ്ഥാനങ്ങളില്‍ ഇതിലേറെ നടക്കുന്നുണ്ട്,പക്ഷെ അവിടെ പുരുഷന്റെ അല്ലെങ്കില്‍ സമുദായ/രാഷ്ട്രീയ/നാട്ടുകൂട്ടങ്ങളുടെ ഒക്കെ ഭലമായി, അവരെ പേടിച്ചു പല സ്ത്രീകളും പരാതിപ്പെടുന്നില്ല..ചുരുക്കത്തില്‍ സ്ത്രീ വെറും അടിമകള്‍ മാത്രമാണ് അവിടെ, നഗരങ്ങള്‍ ഒഴിച്ച്. പിന്നെ ഇവിടുത്തെ അഭ്യസ്ത സ്ത്രീ സമൂഹത്തെ കുറിച്ച്..യുവാക്കളും യുവതികളും നമ്മുടെ സുംസ്കാര പാരമ്പര്യത്തില്‍ നിന്നു മാറി western രീതികള്‍ അവലംബിക്കുന്നവര്‍ ആണ്...അതിനുധാഹരണം അല്ലെ സാങ്കേതിക വിപ്ലവം എന്നു വിളിക്കുന്ന മൊബൈലും ഇന്റര്‍നെറ്റും തുടങ്ങിയ ദൃശ്യ -സ്രെവ്യ മാധ്യമങ്ങളില്‍ പ്രെച്ചരിക്കപ്പെടുന്ന അശ്ലീല വീഡിയോകള്‍.അതിലെ നായിക നായകന്മാര്‍ ഇവരൊക്കെ തന്നെ അല്ലെ..?നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് കൊണ്ട് ഇവിടൊരു മാറ്റവും സംഭവിക്കില്ല.ബോധവല്‍ക്കരണം കൊണ്ട് പിന്നെയും എന്തെങ്ങിലും നടന്നേക്കും..വസ്ത്ര ധാരണ രീതികളിലും,സ്വയം മുന്‍ കരുതലുകളും അനിവാര്യം തന്നെയാണ്............

mohammedkutty irimbiliyam പറഞ്ഞു...

വേലി തന്നെ 'വിള 'തിന്നുന്നു .നീതിയും ധര്‍മവും സദാചാര മൂല്യങ്ങളും വിലമതിക്കാത്ത ലോകത്ത് നമ്മള്‍ മിഴിച്ചു നില്‍ക്കുകയാണ് ....
''എല്ലാവരും ഇടയന്‍മാരാണ്.ഓരോരുത്തരും തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ചു ചോദ്യം ചെയ്യപ്പെടും ''എന്ന നബി വചനം ഇവിടെ ഓര്‍ത്തുപോകയാണ്...

pushpamgad kechery പറഞ്ഞു...

സദാചാരം എന്നൊന്ന് മനുഷ്യനെ വിട്ടൊഴിഞ്ഞു എന്ന് തോന്നിപ്പിക്കുന്ന നിത്യ സംഭവങ്ങള്‍ ആണ് ഇന്ന് വാര്‍ത്തകളിലെ പ്രധാന വിഭവങ്ങള്‍ !
ഒരു പുനര്‍ വിചാരത്തിനു വഴിയൊരുക്കം നടത്താന്‍ മതിയാകുന്ന പോസ്റ്റ്‌ !
അനുമോദനങ്ങള്‍ ..

വര്‍ഷിണി പറഞ്ഞു...

ലൈംഗികത ഒരു ലഹരി പദാര്‍ത്ഥം എന്നതിനപ്പുറം ഒരു പരിപൂര്‍ണ്ണ സ്നേഹ ബന്ധം എന്ന അഭിമാന വിജയം..
എന്തോ, നിരാശയ്ക്കപ്പുറം മറ്റൊന്നും എനിയ്ക്കു കാണാനാവുന്നില്ല...!

khader patteppadam പറഞ്ഞു...

നമ്മുടെ പോക്ക്‌ അങ്ങനെയൊക്കെയാണൂ. ഇനിയും നാം എന്തൊക്കെ കാണാനിരിക്കുന്നു....!

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഇത്രയും അധ:പതനത്തിനു കാരണം പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനവും മാധ്യമങ്ങളില്‍ (സിനിമ,ടീവി,ഇന്റെര്‍നെറ്റ്) കൂടിയുള്ള ചില പരിചയപ്പെടലുമാണെന്നു തോന്നുന്നു. മലയാളിക്കു അന്യമായിരുന്ന പല കാര്യങ്ങളും ഇന്നു കൈയെത്തും ദൂരത്തല്ലെ?.കൂടാത്തതിനു മദ്യ ലഹരിയും!.മത പരമായ ചട്ടക്കൂടില്‍ ഒതുങ്ങാതെ തന്നെ ഇന്നത്തെ സമൂഹം തോന്നിയ പോലെ ജീവിക്കുന്നു,അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കു ലഭിക്കുന്നു. തെറ്റുകള്‍ക്കുള്ള ശിക്ഷ ഒരിക്കലും ആരെയും അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പോന്നവയല്ല.പണ്ടൊക്കെ പടച്ചൊനെയും പടപ്പുകളെയും പേടിക്കേണ്ടിയിരുന്നു എന്നൊരു ചൊല്ലുണ്ട്.ഇന്നിപ്പോ പടച്ചോനെയും പേടിക്കേണ്ട,പടപ്പുകളെയും പേടിക്കേണ്ട!....

ajith പറഞ്ഞു...

വളരെയേറെ ചിന്താര്‍ഹമായ ഒരു കാര്യം. ശിക്ഷയുടെ അപര്യാപ്തതയും വെണ്ണ പോലുള്ള നിയമങ്ങളും സ്വജനപക്ഷപാതമുള്ള ജനമനസ്സും പണം കൊടുത്താല്‍ ഏത് കൊടിയകുറ്റത്തില്‍ നിന്നും രക്ഷപ്പെടാമെന്നുള്ള ബോദ്ധ്യവും സര്‍വോപരി മദ്യാസക്തി വര്‍ദ്ധിക്കുന്നതും എല്ലാം ഈയൊരവസ്ഥയിലേയ്ക്ക് കൊണ്ടെത്തിച്ചു എന്നാണെനിക്ക് തോന്നുന്നത്. ശക്തമായ നിയമനിര്‍വഹണവും ബോധവല്‍ക്കരണവും കൃത്യതയോടെയുള്ള മതവിദ്യാഭ്യാസവും ദൈവഭയവും കുഞ്ഞുന്നാളിലേ തൊട്ട് തുടങ്ങുമെങ്കില്‍ വരും തലമുറയെങ്കിലും രക്ഷപ്പെടുമായിരിക്കും.

രമേശ്‌ അരൂര്‍ പറഞ്ഞു...

കപട സദാചാര വാദം സംസ്കാരം ..അതാണ്‌ നമ്മുടെ പ്രശ്നം ..സെക്സിന് ഇത്ര ഗോപ്യ സ്വഭാവം നിലനിര്‍ത്തുന്നതും അത് വലിയ പാപം ആയി കരുതുന്നതും അശാസ്ത്രീയ മാണ്..പാപം ചെയ്യാത്തവര്‍ പുണ്യവാളന്‍ മാരാണ് ..അത് കൊണ്ട് നമുക്കെല്ലാവര്‍ക്കും പുണ്യാളന്മാര്‍ ആകാനാണ് താല്പര്യം ..എന്നാല്‍ പാപം എന്ന് വിശ്വസിക്കപ്പെടുന്ന സെക്സ് വേണം താനും ..അത് പ്രകൃതി ദത്തമായ ജീവജാലങ്ങളുടെ അടിസ്ഥാന ചോദനയാണ് എന്നും അതിലൂടെയാണ് പരമ്പരകള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും ലോകം നിലനില്‍ക്കുന്നതെന്നും ആരും ചിന്തിക്കുന്നില്ല ..എന്നാല്‍ പിന്നെ വിവാഹം കഴിച്ചു രതി ആസ്വദിച്ചു കൂടെ എന്ന് ചോദ്യം വരും ..അത് മാത്രം കൊണ്ട് പരിഹരിക്ക പ്പെടാത്ത ഒന്നാണ് സെക്സ് ...എന്ന് വിവാഹിതരായ ആളുകള്‍ ഇടപെടുന്ന ലൈംഗിക കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ മനസിലാകും ..അത് വൈവിധ്യത്തിന്റെ ഒരു തൃശൂര്‍ പൂരം ആണ് ..തൃശൂര്‍ പൂരം എത്ര തവണ കണ്ടാലും ആര്‍ക്കെങ്കിലും മടുക്കുമോ ? അത് കൊണ്ട് പാശ്ചാത്യര്‍ ചെയ്യുന്നത് പോലെ ലൈംഗികത സംബന്ധമായ കാപട്യങ്ങള്‍ അവസാനിപ്പിക്കാന്‍ മലയാളികള്‍ തയ്യാറാവണം ..സ്കൂളുകളില്‍ ഇതിന്റെ പ്രാധാന്യവും ആവശ്യവും തുറന്നു കാട്ടണം ..മനുഷ്യരുടെ എല്ലാ അവയവങ്ങളും ഒരേ പോലെ സൌന്ദര്യവും ആവശ്യവും ഉള്ളതാണെന്ന ബോധം ഉണ്ടാക്കണം ..ലൈംഗികത പാപമല്ല മറിച്ച് അത് പുതിയ തലമുറകളെ സൃഷ്ടിക്കാനും ജീവജാലങ്ങള്‍ക്ക് അനന്ത മായ ആനന്ദം അനുഭവിക്കാനുള്ള വിശുദ്ധ കര്‍മം ആണെന്നും ബോധ്യപ്പെടുത്തണം ...ഇങ്ങനെ മാറ്റങ്ങള്‍ ഒരു പാട് വേണം ..അല്ലാതെ ആരും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..അറിയുക പൊതു സ്ഥലത്ത് ലൈംഗിക സദാചാര വാദി ആകാന്‍ ശ്രമിക്കുന്ന ആള്‍ ആയിരിക്കും ഒത്തു കിട്ടിയാല്‍ ഒക്കാവുന്ന പണി ഒപ്പിക്കുന്ന ആള്‍ :)

keraladasanunni പറഞ്ഞു...

ഇതെല്ലാം നമ്മുടെ നാട്ടില്‍ നടന്നത് തന്നെ. ശിക്ഷയുടെ അപര്യാപ്തത ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാവുന്നുണ്ടോ എന്ന് തോന്നുന്നു.

moideen angadimugar പറഞ്ഞു...

@ ramesh aroor : ആദ്യമേ പറയട്ടെ, ലൈംഗികതയെ തൃശൂര്‍ പൂരവുമായി താരതമ്യം ചെയ്ത താങ്കളിലെ ജേർണലീസ്റ്റിന്റെ ഭാവനയെ കൌതുകത്തോടെ നമിക്കുന്നു.
വിവാഹം കഴിച്ചു സ്വന്തം ഇണയോടൊപ്പൊം രതി ആസ്വദിച്ചാൽ മാത്രം പരിഹരിക്കപ്പെടാത്ത ഒന്നാണ് സെക്സ് എന്ന കാര്യം വിവാഹിതരായ ആളുകള്‍ ഇടപെടുന്ന ലൈംഗിക കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ മനസിലാകും എന്ന താങ്കളുടെ കണ്ടെത്തലുകളോട് യോജിക്കുന്നതോടൊപ്പൊം തന്നെ സ്വന്തം ഇണയെ ആസ്വദിച്ചു മടുക്കുമ്പോൾ പരസ്ത്രീകളെ ആശ്രയിക്കാമെന്ന ഒരു ധ്വനി പരോക്ഷമായെങ്കിലും താങ്കളുടെ വരികളിൽ നിന്നും മുഴങ്ങുന്നില്ലേ എന്ന് ഞാൻ സംശയിക്കുന്നു.
ഇണകളെ മാറി മാറി ആസ്വദിക്കുന്ന വൈവിദ്ധ്യമായ ഈ പാശ്ചാത്യരീതി നമ്മുടെ സംസ്കാരത്തിനു എത്രത്തോളം ഉചിതമാണ് രമേശ് സാർ.?
ഭാര്യയെ മടുക്കുമ്പോൾ എണീറ്റ് വന്ന് മകളോടൊപ്പൊം ശയിക്കുന്ന നാൽക്കാലികളോട് വേദാന്തം പറഞ്ഞുകൊടുത്തിട്ടോ,ലൈംഗിക ബോധവൽക്കരണം കൊണ്ടോ ഒരു കാര്യവുമില്ല
തക്കതായ കടുത്ത ശിക്ഷ നൽകാനുള്ള നിയമവും,ശിക്ഷ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കുകയും ചെയ്താൽ താനേ മാറുന്ന ഒരു ഞരമ്പ് രോഗം മാത്രമാണിത്.

ജഗദീശ്.എസ്സ് പറഞ്ഞു...

ഒരു വശത്ത് സിനിമയും പരസ്യവും മാധ്യങ്ങളുമുപയോഗിച്ച് ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് കടുത്തനിയമവും ശിക്ഷയും കൊണ്ടുവരുന്നതില്‍ എന്താണ് കാര്യം. ഇതാണ് അധികാരികളുടെ ഏറ്റവും വലിയ തട്ടിപ്പ്

Sabu M H പറഞ്ഞു...

ഒരു പ്രാവശ്യം വന്നു വായിച്ചതാണ്‌.. ഒരു ചർച്ചയുടെ ലക്ഷണം കണ്ടപ്പോൾ, കുറച്ചു കഴിഞ്ഞു വരാമെന്നു വിചാരിച്ചു.

ഇതു ശരിയായ നിയമങ്ങളുടെ അഭാവം, നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ടവരുടെ വീഴ്ച്ച മാത്രമല്ല, സകലരുടെയും മനോഭാവം കൂടി മാറണം എന്നു തോന്നുന്നു..

വാൽകഷ്ണം.. ഏതു സാഹിത്യകാരനാണ്‌ പറഞ്ഞതെന്നു പറയുമോ?..

vipin പറഞ്ഞു...

@ Mohamedkutty മുഹമ്മദുകുട്ടി ....

സ്ത്രീപീഡനത്തില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കൊംഗോയും ആണ് !!!! അതൊക്കെ പാശ്ചാത്യ സംസ്കാരത്തിന്‍റെ അനുകരണം കൊണ്ടാണോ ? മനുഷ്യസമൂഹം എന്തിനെയും കച്ചവടക്കണ്ണോടെ നോക്കുന്ന കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നത് , മറ്റെല്ലാ വിഷയതിലുമെന്ന പോലെ സ്ത്രീവിഷയത്തിലും അതുണ്ടാകും . ' എനിക്കെന്താണ് ലാഭം ?' എന്ന ഒരു ചിന്ത മാത്രം വെച്ചു ജീവിക്കുന്നവരാണ് ഇന്ന് ഭൂരിപക്ഷവും . അത് ഒരു കല്യാണം കഴിക്കുന്ന കാര്യത്തില്‍ ആയാലും ഒരു സിനിമ കാണുന്ന കാര്യത്തില്‍ ആയാലും , വയസ്സായ സ്വന്തം തന്തയെയും തള്ളയെയും നോക്കുന്ന കാര്യത്തില്‍ ആയാലും ഒരുപോലെ തന്നെ !

പിന്നെ വേറൊരു കാര്യം , കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നൊരു ചൊല്ലുണ്ടല്ലോ അത് പീഡനവീരന്മാരായ മന്ത്രിമാര്‍ക്ക് പീഡന വീരന്മാരും കൂട്ടിക്കൊടുപ്പുകാരുമായ പ്രജകള്‍ എന്നാക്കേണ്ടി വരുമോ ആവോ ? സ്വന്തം തന്തമാര്‍ പീഡിപ്പിക്കുന്ന കാലത്ത് ഒരച്ചന് സ്വന്തം മകളെ വാത്സല്യത്തോടെ ആലിംഗനം ചെയ്യാനോ ചുംബിക്കാനോ കഴിയുമോ !! എന്തൊരു ക്രൂരമായ സ്ഥിതിവിശേഷമാണ് അത് !!

MKERALAM പറഞ്ഞു...

സ്തീകള്‍ക്കും കുടുംബത്തിനും വളരെ നിര്‍ണായകമായ ഒരു റോള്‍ ഇവിടെ ഉണ്ട്.

അതവര്‍ ചെയ്യുന്നില്ല. കൂട്ടികള്‍ എങ്ങനെയാണ് ഈ പാഠങ്ങള്‍ പഠിക്കുന്നത്. തനിയെ പഠിക്കുകയാണോ അതോ സ്\മൂഹത്തെ അനുകരിക്കുകയാണോ? തീര്‍ചയായും സമൂഹത്തെ അനുകരിക്കയാണ്. കൂട്ടികള്‍ വളരുമ്പോള്‍ ഈ സ്വഭാവവും വളരുന്നു. സാഹചര്യങ്ങല്‍ അനുകൂ‍ലമാകുമ്പോള്‍ അവര്‍ ക്രിമിനലാകുന്നു

പക്ഷെ ഇതിനെവിടെ നിന്നാണ് പരിഹാരം ഉണ്ടാകുന്നത്? അതിനു വേണ്ടീ ശ്രമിക്കാന്‍ എത്ര സ്തീകള്‍ തയ്യാറാകുന്നു, എന്നുല്ലത് നമ്മെ ചിന്തിപ്പിക്കുന്നില്ലേ? പ്രായോഗികമായി പരിഹാരം കാണാന്‍ ശ്രമിക്കുമ്പോഴാണ് ഒരു കര്യം നമുക്കു മനസിലാകുന്നത്, അതിലേക്കാരും, തയ്യാ‍റാകുന്നില്ല് എന്ന്. ഉദ്.താഴെക്കൊടുത്തിരിക്കുന്നത് ഇതിലേക്ക് പ്രവര്‍ത്തിക്കുന്നതിന് സ്ത്രീകളെ ഓര്‍ഗനൈസ് ചെയ്യാനുദ്ദേശിച്ചുള്ള ഒരു സംരംഭമാണ്. എത്ര പേര്‍ അതിലേക്കു മുന്നോട്ടു വരുന്നു എന്നു നോക്കു. അപ്പൊഴാണ് മനസിലാകുന്നത് പ്രശ്നത്തിന്റെ രൂക്ഷത.
http://goweri2.blogspot.com/2011/07/awareness-initiative.html

MyDreams പറഞ്ഞു...

ധാര്‍മികതയും ഒരു സംസ്കാരവുമാണ്‌ ഇവിടെ തകര്‍ന്നു ശിഥിലമായി പോകുനത് ....

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നാട്ടുകാര്‍ മുന്നിട്ടിറങ്ങുക എന്ന് പറഞ്ഞാല്‍????

moideen angadimugar പറഞ്ഞു...

@ അരീക്കോടൻ : നാട്ടുകാര്‍ മുന്നിട്ടിറങ്ങുക എന്ന് പറഞ്ഞാല്‍ കായികമായി കൈകാര്യം ചെയ്യുക എന്നു തന്നെയാണു ചന്തുവേട്ടൻ പറഞ്ഞതിന്റെ സാരം..

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

ആനുകാലികം !!

മിക്കവാറും എല്ലാ നിയമവും ഉപയോഗശൂന്യമാണ് , കാരണം നല്ലവര്‍ക്കു നിയമം വേണ്ട മോശമായവര്‍ അത് കൊണ്ട് നന്നാകാനുംപോകുന്നില്ല
- ടെമനോക്സ്

മുകളി പറഞ്ഞത് പോലെ ഇന്നത്തെക്കാലത്ത് നിയമം കൊണ്ട് ഇതിനെതിരെ ഒരു ചുക്കും ചെയ്യാന്‍ കഴിയൂല (എവിടെയും ലൂപ് ഹോള്‍സ് മാത്രേ ഉള്ളൂ )

ബോധവല്‍ക്കരണം തന്നെയാണ് പ്രതിവിധി !! അതും കതിരില്‍ വളം വെച്ചിട്ട് കാര്യമില്ല, പകരം വളര്‍ന്നു വരുന്ന തലമുറയെ മോറല്‍ duties പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു , (നമുക്കിതിനൊക്കെ എവിടെയാ നേരം ? :( )

moideen angadimugar പറഞ്ഞു...

@ sabu M H : സാഹിത്യകാരന്റെ പേര് ഇവിടെ മനപൂർവ്വം ഒഴിവാക്കിയതാണ്. വേണമെങ്കിൽ ആ വാർത്തയുടെ ലിങ്ക് താങ്കൾക്ക് അയച്ചു തരാം.

moideen angadimugar പറഞ്ഞു...

@ ഉമേഷ് പിലിക്കോട് : ഏത് തരത്തിലുള്ള ബോധവല്‍ക്കരണമാണ് ഉമേഷ് പ്രതിവിധി ? അത് വെട്ടുപോത്തിനോട് വേദാന്തമോതുന്നതിനു തുല്യമല്ലേ..?
ഹൈസ്ക്കൂൾ തലം മുതൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചപ്പോൾ നാം കൊടിപിടിച്ചു.അതിന്റെ നല്ല വശങ്ങൾ ചിന്തിച്ചതു പോലുമില്ല.

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

ബോധവല്‍ക്കരണം എന്ന് കൊണ്ട് ഞാന്‍ ഉദ്ധേശിച്ചത് ഇനി വളരുന്ന തലമുറയ്ക്ക് മോറല്‍ ആയിട്ടുള്ള കാര്യത്തില്‍ ബോധവല്‍ക്കരണം വേണം എന്നാണു !! അല്ലാതെ ഇപ്പോള്‍ ഉള്ളവര്‍ക്ക് അല്ല (ഇവര്‍ക്ക് അടി അല്ലാതെ വേറെ ഒരു മരുന്നും ഇല്ല :) ) !! കാരണം ഇപ്പോള്‍ തന്നെ തുടങ്ങിയില്ലെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ കേട്ട് വളരുന്ന കുട്ടികള്‍ ഇതിനെക്കാള്‍ മോശം നിലയില്‍ ആവനെ തരമുള്ളൂ ... വരും തലമുറയെ എങ്കിലും നല്ല രീതിയില്‍ വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് എന്നാണ് ഉദ്ധേശിച്ചത് !!

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

അച്ഛന്‍ അമ്മ സഹോദരങ്ങള്‍ കൂട്ടുകാര്‍ സഹജീവികള്‍ എന്നിവരോടുള്ള നിലവിലെ കാഴ്ചപ്പാട് ദുഷിച്ചതാനെങ്കില്‍ മാറ്റി യെടുക്കനവശ്യമായ വിദ്യാഭ്യാസം /കൌണ്സിലിംഗ് നടത്തണം എന്നാണ് ചുരുക്കത്തില്‍ ഉദ്ധേശിച്ചത് !! :))

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

കലികാല വൈഭവം...!!
കഠിന ശിക്ഷ നൽകണം..

നികു കേച്ചേരി പറഞ്ഞു...

നമുക്ക് മുല്ല പറഞ്ഞതിനോട് യോജിച്ചുകൂടെ!!!....അവരുടെ കാര്യം അവരുതന്നെ നോക്കട്ടെ.നമ്മളൊന്നും മിണ്ടാൻ പോകണ്ട.....

moideen angadimugar പറഞ്ഞു...

@ നികു കേച്ചേരി : അവരുടെ കാര്യം അവരുതന്നെ നോക്കട്ടെ.നമ്മളൊന്നും മിണ്ടാൻ പോകണ്ട...

എന്നുവെച്ചാൽ നാളെ അമ്മയും സഹോദരിയുമൊക്കെ പീഡനമേൽക്കുമ്പോൾ അവരുടെ കാര്യം അവരു തന്നെ നോക്കട്ടെ എന്നും പറഞ്ഞു നാം കയ്യും കെട്ടി നിൽക്കണമെന്നാണോ..?

Pradeep paima പറഞ്ഞു...

പ്രണയത്തിന്റെ രീതി മാറിപോയി ,,,അതാണ് കുടുതല്‍ ...കാരണം
രമണന്‍ മരണപ്പെട്ടു കുറ്റം മുഴുവന്‍ ,,,പെണ്‍കുട്ടികള്‍ക്ക് ..
എന്നാല്‍ ...പുരുഷന്‍ ...ചെയ്യുന്നതോ ...
പൌരുഷം എന്നാല്‍ അടിച്ചമര്‍ത്തല്‍ എന്നല്ല ....

jayanEvoor പറഞ്ഞു...

ഞാനും ഒരച്ഛനാണ്.
ഒരു പെൺ കുഞ്ഞിന്റെ അച്ഛൻ....

തല കുനിയുന്നു വാർത്തകൾ കേൾക്കുമ്പോൾ...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

റോട്ടിലും,ഓഫീസിലും,വിദ്യാലയങ്ങളിലും മാത്രമല്ല സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്....
സാക്ഷര സുന്ദര കേരളത്തില്‍ സ്ത്രീ പീഡനം വര്‍ദ്ധിച്ചു വരുന്നു...
വളരെ പ്രസക്തമായ കുറിപ്പുകൾ കേട്ടൊ മൊയ്തീൻ
അഭിനന്ദനങ്ങൾ

ഇതിന്റെയൊക്കെ കാരണം ആ വാൽക്കഷ്ണത്തിൽ പറഞ്ഞതുതന്നെ...!

നസീര്‍ പാങ്ങോട് പറഞ്ഞു...

ഒരു മാതാവ്‌ തന്റെ യജമാനനെ പ്രസവിക്കുന്ന കാലം വന്നിരിക്കുന്നു,ഒരു പിതാവിന് അവന്റെ വിത്തില്‍ പിറന്ന പിഞ്ചു കുഞ്ഞിനെ തിരിച്ചറിയാന്‍ വയ്യാത്ത കാലവും,ഇത്തരം പിതാക്കന്മാരുടെ ശിരസ്സുകള്‍ നാല്‍ക്കവലകളില്‍ മുക്കാലികള്‍ ഉണ്ടാക്കി അതില്‍ കെട്ടിത്തൂക്കി പ്രതര്സനം നടത്താന്‍ ഇനിയും വൈകണ്ട.ഇല്ലേല്‍ ആവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ നമുക്ക് കേള്‍കേണ്ടി വരും...

നികു കേച്ചേരി പറഞ്ഞു...

ഇതിപ്പോ കൈതമുള്ളിന്റെ കാര്യം പറഞ്ഞപോലെയാണ്‌...“മേപ്പോട്ടേക്കും കീപ്പോട്ടേക്കും ഉഴിഞ്ഞൂടാ”

>>എന്നുവെച്ചാൽ നാളെ അമ്മയും സഹോദരിയുമൊക്കെ പീഡനമേൽക്കുമ്പോൾ അവരുടെ കാര്യം അവരു തന്നെ നോക്കട്ടെ എന്നും പറഞ്ഞു നാം കയ്യും കെട്ടി നിൽക്കണമെന്നാണോ..?<<

@ moideen ഒരിക്കലും കഴിയില്ല.... ഞാനും താങ്കളോട് യോജിക്കുന്നു.രണ്ടാഴ്ച്ചമുൻപ് ഇതേ കാഴ്ച്ചപ്പാട് എന്റെ രീതിയിൽ ഞാൻ ഒരിടത്ത് അവതരിപ്പിച്ചപ്പോൾ ചിലർ ഞാനൊരു കാൻസറാണെന്നാണ്‌ വിധിച്ചത്. അപ്പഴോ!!!

സിദ്ധീക്ക.. പറഞ്ഞു...

അർദ്ധരാത്രി അമ്മയുടെ അരികിൽ നിന്നും പിഞ്ചുപൈതലിനെ പൊക്കിയെടുത്ത് കൊണ്ടുപോയി ക്രൂരമായി പിച്ഛിച്ചീന്തിയതും,സെമിത്തേരിയിൽ അടക്കം ചെയ്ത മൃതദേഹം തോണ്ടിയെടുത്ത് കാമദാഹം തീർത്തതും,അയൽവാസിയായ പെൺകുട്ടിയെ അച്ഛനും,മകനും ഒരുപോലെ പീഡിപ്പിച്ച വിചിത്ര സംഭവവും കേരളത്തിൽ നിന്നും മാത്രം കേട്ട ചില വാർത്തകളാണ്.
വറൈറ്റി അതാണല്ലോ നമ്മുടെ മലയാളികളുടെ പ്രത്യേകത ,ഇനിയും എന്തെല്ലാം കാണാന്‍ കിടക്കുന്നു? കണ്ടും കേട്ടും തന്നെ തീര്‍ക്കണമെല്ലോ!

Lipi Ranju പറഞ്ഞു...

ചെറുപ്പം മുതലേ ആണിനേയും പെണ്ണിനേയും
വേര്‍തിരിച്ചു വളര്‍ത്തുന്നത് കൊണ്ടാണ് നമ്മുടെ നാട്ടില്‍ മാത്രം ഇത് സംഭവിക്കുന്നത്‌ . എന്നാണു നമ്മുടെ ആളുകള്‍ ഇതൊന്നു മനസിലാക്കുക !! സെക്സ് വിദ്യാഭ്യാസം, നമ്മുടെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ നല്‍കണം എന്ന് പറഞ്ഞാല്‍ അപ്പൊ കൊടി പിടിക്കാനും ആളുകളുണ്ട്... കഷ്ടം !! ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു നിന്നാല്‍ , സംസാരിച്ചാല്‍ , അവര്‍ തമ്മില്‍ എന്ത് ബന്ധം ആണുള്ളതെന്ന് അറിയാന്‍ നമുക്കുമാത്രം എന്തിനാണ് ഇത്ര വേവലാതി ? പരസ്പരം സമ്മതത്തോടെ നടക്കുന്ന സെക്സ്, സമൂഹം എന്തിനാണ് എതിര്‍ക്കുന്നത് ! രമേഷേട്ടന്‍ പറഞ്ഞതിനെ അപ്പാടെ എതിര്‍ക്കാന്‍ വരട്ടെ ... വിവാഹ ശേഷം ഭാര്യയില്‍ നിന്നും പൂര്‍ണ്ണ സംതൃപ്തി കിട്ടാത്ത എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട് ! ഒരു പ്രായം കഴിഞ്ഞാല്‍ സെക്സ് പാടില്ല എന്ന് പോലും പല സ്ത്രീകളും ചിന്തിക്കുന്നു... പുരുഷന്മാര്‍ക്ക് ഒരു പ്രായത്തിലും ഇതിനോടുള്ള ആഗ്രഹം ശമിക്കില്ലെന്നും അത് ഭാര്യയില്‍ നിന്നും കിട്ടിയില്ലെങ്കില്‍ അവര്‍ മറ്റു വഴികള്‍ നോക്കുമെന്നും ഒക്കെ പറഞ്ഞു മനസിലാക്കി , എത്രയോ ദമ്പതികളെ കൌണ്‍സിലിംഗ് വഴി ഒന്നിപ്പിച്ച കഥകള്‍ എനിക്കറിയാം... എല്ലാം മനസിലാക്കിയിട്ടും, ഇതിനോട് താല്‍പ്പര്യമില്ലാത്ത ഒരുപാട് സ്ത്രീകളുണ്ട്, സെക്സ് ശരീരത്തിനും മനസ്സിനും ആവശ്യമാണെന്ന സത്യം മനസിലാക്കാന്‍ പലരും ശ്രമിക്കുന്നില്ല. അല്ലെങ്കില്‍ അത് തുറന്നു പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്തുകരുതും എന്നതുകൊണ്ട്‌ മാത്രം അത്തരം വികാരങ്ങള്‍ ഇല്ലെന്നു അഭിനയിക്കുന്നവരും ഉണ്ട് . പലരും കുടുംബ ബന്ധങ്ങള്‍ ആലോചിച്ചു എല്ലാ വികാരങ്ങളും അടക്കി കഴിയും, അങ്ങിനെ അടക്കി വയ്ക്കാന്‍ കഴിയാത്തവര്‍ എന്താണ് ചെയ്യുക ? സൌകര്യത്തിനു ഏതെങ്കിലും ഒരു പെണ്ണിനെ കിട്ടിയാല്‍ ബലം പ്രയോഗിച്ചായാലും അവരുടെ കാമം തീര്‍ക്കും!

അംഗീകൃത വേശ്യാലയങ്ങള്‍ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ഉണ്ടായിക്കൂടാ ? നമ്മുടെ നാട്ടില്‍ ഇപ്പോഴും എത്രയോ സെക്സ് വര്‍ക്കേഴ്സ് ഉണ്ട് ? എന്തുകൊണ്ട് അവരെ അംഗീകരിച്ചു കൂടാ ? എന്തുകൊണ്ട് അവര്‍ക്ക് വേണ്ട സംരക്ഷണവും വൈദ്യ സഹായവും നല്‍കിക്കൂടാ ? സ്വന്തം ഇഷ്ടപ്രകാരം അതിലേക്കു വരുന്നവരെ അനുവദിച്ചാല്‍, അതിനു താല്‍പ്പര്യം ഇല്ലാത്തവര്‍ക്കും പിഞ്ചു കുഞ്ഞുങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാമല്ലോ.... ഇനി ഇതിനെതിരെ വാളോങ്ങാന്‍ കുറേപ്പേര്‍ വരും... കപട സദാചാര വാദികള്‍ എന്ന് അവരെയാണ് നാം വിളിക്കേണ്ടത്. നമ്മുടെ നാട്ടില്‍ ഇത് സമ്മതിക്കില്ല എന്ന് പ്രസംഗിക്കുന്നവര്‍ നമ്മുടെ നാട് ഇക്കാര്യത്തില്‍ ഏറ്റവും മോശം അവസ്ഥയില്‍ ആണെന്ന് ബോധപൂര്‍വ്വം മറക്കുന്നു.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

Lipi Ranju പറഞ്ഞു......ഇനി ഇതിനെതിരെ വാളോങ്ങാന്‍ കുറേപ്പേര്‍ വരും... കപട സദാചാര വാദികള്‍ എന്ന് അവരെയാണ് നാം വിളിക്കേണ്ടത്. ,,,
ഭേഷ് നന്നായിട്ടുണ്ട്. നമുക്കത്ര പുരോഗമിക്കേണ്ട!.അല്പം സദാചാരം ഉള്ളത് നല്ലതു തന്നെയാണ്. ബാക്കി മറ്റുള്ളവര്‍ പറയട്ടെ!

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

"കൂത്താടാനും,കൂടെ കിടക്കാനും തരുണീമണികളെ ലഭിക്കാൻ പഞ്ഞമുള്ള നാടല്ല നമ്മുടെ ഇന്ത്യ.നോട്ടുകെട്ടുകളെറിഞ്ഞാൽ ബോളിവുഡ്ഡിലേയും,കോളിവുഡ്ഡിലേയുമൊക്കെ തൊലിവെളുത്ത അതിസുന്ദരിമാർ നിശാശയനത്തിനായി ഏതുസമയവും തയ്യാറായി വരുമെന്നുള്ളതും വലിയ രഹസ്യമായ കാര്യവുമല്ല. എന്നിട്ടും,പിന്നെന്തിനു ഈ പട്ടിണിക്കോലങ്ങളുടെ വരണ്ടചർമ്മത്തിൽ കാമമിറക്കാൻ സമ്പന്നരും,പ്രശസ്തരും മുന്നിട്ടിറങ്ങുന്നു എന്നത് ഒരു കൗതുകമായ ചിന്തയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു."

ഇത് ചിന്തനീയം.

പക്ഷെ മാഷേ, ഇതൊന്നും ഇന്നത്തെ മാത്രം കാര്യമല്ല. പണ്ടും ഇതൊക്കെ നടക്കുമായിരുന്നു. പക്ഷെ ഇത്രയും മാധ്യമങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അധികം ആരും അറിഞ്ഞില്ല. അതായത് സമൂഹം ഇത്തരം കാര്യങ്ങളിൽ പണ്ട് എവിടെ നിന്നോ അവിടെ തന്നെ നിൽക്കുന്നു ഇപ്പോഴും. അഥവാ അല്പം കൂടി കുഴപ്പങ്ങൾ കൂടി എന്നു പറയാം. അതിനു സാമൂഹ്യമായ ഇടപെടലുകളുടെ അഭാവം ഒരു കാരണമാണ്. ഒരുത്തൻ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുന്നതു കണ്ടോണ്ട് ചെല്ലുന്നവൻ പോലും ചിലപ്പോൾ മിണ്ടാതെ പോകും.കാരണം ഇടപെട്ടാൽ, ആ പീഡകന് ഇട്ട് രണ്ട് കൊടുത്താൽ നാളെ പീഡകന്റെ കമ്പനിപ്പട വന്ന് അതിൽ ഇടപെട്ട് രക്ഷിക്കാൻ വരുന്നവനെ തല്ലിക്കൊല്ലും. അതാണ് കാലം. പോക്ക്രിത്തരം കാണിക്കുന്നവന് കൂടെ നിൽക്കാൻ ആളുണ്ടെങ്കിൽ അവന്മാർ ആരെ പേടിക്കാൻ! പിഡനങ്ങൾ ഇനിയും തുടരും. പിന്നെ ചില പെൺപിള്ളേരുടെ കാര്യത്തിൽ ഇതൊക്കെ വായിച്ചും കേട്ടും അറിഞ്ഞാലും ഓരോ പീഡകന്മാരുടെ വലയിൽ ചെന്ന് വീണു കൊടുക്കുന്നുമുണ്ട്. പ്രേമമാണത്രേ പ്രേമം. ഒടുവിൽ വയറു തൽളിത്തുടങ്ങുമ്പോൾ കേസ് പീഡനമായി!

moideen angadimugar പറഞ്ഞു...

@ lipi ranju : ചെറുപ്പം മുതലേ ആണിനേയും പെണ്ണിനേയും
വേര്‍തിരിച്ചു വളര്‍ത്തുന്നത് കൊണ്ടാണ് നമ്മുടെ നാട്ടില്‍ മാത്രം ഇത് സംഭവിക്കുന്നത്‌ എന്ന ലിപിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.
“ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു നിന്നാല്‍ , സംസാരിച്ചാല്‍ , അവര്‍ തമ്മില്‍ എന്ത് ബന്ധം ആണുള്ളതെന്ന് അറിയാന്‍ നമുക്കുമാത്രം എന്തിനാണ് ഇത്ര വേവലാതി ? പരസ്പരം സമ്മതത്തോടെ നടക്കുന്ന സെക്സ്, സമൂഹം എന്തിനാണ് എതിര്‍ക്കുന്നത് !”
തീർത്തും പ്രസക്തമാണ് താങ്കളുടെ ചോദ്യം.

‘വിവാഹ ശേഷം ഭാര്യയില്‍ നിന്നും പൂര്‍ണ്ണ സംതൃപ്തി കിട്ടാത്ത എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട് ’.
ശരിയാണ്, ഭാര്യയില്‍ നിന്നും പൂര്‍ണ്ണ സംതൃപ്തി ലഭിക്കാതെ വരുമ്പോൾ മകളോടൊപ്പൊം ശയിക്കുക,അതല്ലെങ്കിൽ അന്യന്റെ ഭാര്യയേയോ,മകളെയോ മാനഭംഗപ്പെടുത്തുക ഇതൊന്നും അതിനൊരു പരിഹാരമല്ലല്ലോ ലിപി ? നിർഭാഗ്യവശാൽ നമ്മുടെ കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്നതതാണ്.
വിവാഹ ശേഷം ഭർത്താവില്‍ നിന്നും പൂര്‍ണ്ണ സംതൃപ്തി ലഭിക്കാത്ത എത്രയോ ഭാര്യമാരുണ്ടാവാം. അവരും ഈ വിധത്തിൽ മുന്നിട്ടിറങ്ങിയാലോ..?
ഇണയെ മാറ്റി മാറ്റി വൈവിധ്യമായ സെക്സ് ആസ്വാദിക്കുന്ന സായിപ്പൻ രീതി നമ്മുടെ ഭാരതസംസ്കാരത്തിനു യോജിച്ചതാണോ..?

Pradeep paima പറഞ്ഞു...

ലിപി ചേച്ചി പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു അഗികൃത വേശ്യാലയങ്ങള്‍ ..സ്ഥ്യപിച്ചാല്‍ 50 ശതമാനം കുറവുവരും എന്നാല്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികളെ ...നോക്കുന്നതില്‍ പോരയ്മ ഉണ്ട് രാത്രിയില്‍ ..ഉറക്കമില്ലാതെ മൊബൈല്‍ ഉപയോഗിക്കുന്ന പിന്കുട്ടികള്‍ ഉണ്ട് ...

moideen angadimugar പറഞ്ഞു...

@ സജി തട്ടത്തുമല : ‘പണ്ടും ഇതൊക്കെ നടക്കുമായിരുന്നു. പക്ഷെ ഇത്രയും മാധ്യമങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അധികം ആരും അറിഞ്ഞില്ല. അതായത് സമൂഹം ഇത്തരം കാര്യങ്ങളിൽ പണ്ട് എവിടെ നിന്നോ അവിടെ തന്നെ നിൽക്കുന്നു ഇപ്പോഴും. അഥവാ അല്പം കൂടി കുഴപ്പങ്ങൾ കൂടി എന്നു പറയാം’.

പണ്ട് ഇങ്ങനെയൊക്കെ ഉണ്ടായിരിക്കുമോ..? ഏയ്..സംശയമാണ്. സ്വന്തം കുഞ്ഞിനെ വരെ കാമഭ്രാന്തിനു ഇരയാക്കാൻ കഴിയുമായിരുന്നോ..? എന്തോ...എങ്കിൽ തന്നെയും അല്പമൊന്നുമല്ല,പഴയതിൽ നിന്നും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു ഇപ്പോൾ എന്നു പറയേണ്ടിയിരിക്കുന്നു.
സജിം പറഞ്ഞതുപോലെ ചില പെൺകുട്ടികൽ പ്രേമം എന്നും പറഞ്ഞു തലവെച്ചുകൊടുക്കുന്നു എന്നത് വാസ്തവം.

Salam പറഞ്ഞു...

സമകാലികമായ ഒരു വിഷയം അതി ശക്തമായി അവതരിപ്പിച്ചു. നല്ല ഒരു ചര്‍ച്ചയ്ക്ക് വഴി വെച്ചു. ലിപി രന്ജ്ജു പറഞ്ഞ കാര്യങ്ങള്‍ തന്നെ പറയാന്‍ ഉള്ളത്.

ഭാനു കളരിക്കല്‍ പറഞ്ഞു...

രമേശും ലിപിയും പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ട്. ലൈംഗീക ദാരിദ്ര്യം തന്നെ ആണ് നമ്മുടെ കാതലായ പ്രശ്നം. ഓഷോ ചൂണ്ടിക്കാട്ടിയ പോലെ വിവാഹത്തിലൂടെ മനുഷ്യ വംശം വലിയൊരു തെറ്റ് ചെയ്തിരിക്കുന്നു. വിവാഹം പലര്‍ക്കും ഒരു തടവറയാണ്. അവിടെ ലൈംഗീക മോഹങ്ങള്‍ തൊണ്ണൂറു ശതമാനവും നഷ്ടപ്പെടുന്നു. യോജിപ്പില്ലാത്ത ദമ്പതികള്‍ ലൈംഗീക ആവശ്യങ്ങള്‍ അടക്കി വെച്ചു മരണം വരെ ജീവിക്കേണ്ടി വരുന്നു. പലര്‍ക്കും ലൈന്ഗീകത എന്താണ് എന്നു തന്നെ അറിഞ്ഞുകൂടാ. പ്രണയം സ്നേഹം എല്ലാം നഷ്ടപ്പെട്ട സമൂഹമാണ് നമ്മുടേത്‌. ശരിയായ ലൈംഗീക വിദ്യാഭ്യാസത്തിന്റെ കുറവ് ധാരാളം ഉണ്ട്. സെക്സിനെ നാം പാപമായി കാണുന്നു. ആ പാപമാകട്ടെ ജീവി വര്‍ഗ്ഗത്തിന്റെ പരമ പ്രധാനമായ ചോദന യാണെന്ന് മറന്നു പോകുന്നു. ഏറ്റവും ശാസ്ത്രീയമായ ലൈംഗീക പുസ്തകമായ വാല്സ്യായന്റെ കാമശാസ്ത്രം എത്റ പേര്‍ വായിച്ചിട്ടുണ്ട്. പലരും അതൊരു അശ്ലീല പുസ്തകമായി കാണുന്നു. പടിഞ്ഞാറ് അത് വ്യക്തമായി വായിക്കപ്പെടുന്നുണ്ട്‌. ശാരീരികമായ ബന്ധപ്പെടല്‍ സെക്സിലെ പ്രധാനപ്പെട്ട ഒരു അവസ്ഥയല്ല എന്നു പ്രതിബാധിക്കുന്ന പുസ്തകമാണ് കാമശാസ്ത്രം. ദമ്പദികള്‍ തമ്മിലുള്ള ഒട്ടനവധി പ്രണയ രൂപങ്ങളുടെ അവസാനം ആവശ്യമെങ്കില്‍ മാത്രമാണ് ശാരീരിക ബന്ധത്തെ വാത്സ്യായന്‍ പറയുന്നത്. ദമ്പദികളുടെ ഹൃദയ വേഴ്ച്ചക്കാണ് (മനസ്സ് തുറക്കല്‍ അല്ലെങ്കില്‍ ശൃംഗാരം) അദ്ദേഹം പ്രഥമ പരിഗണന നല്‍കുന്നത്. നമ്മുടെ നാട്ടില്‍ ദമ്പദികള്‍ എവിടെയാണ് ഹൃദയം തുറക്കുന്നത്? എവിടെയാണ് പ്രണയ പൂര്‍വ്വമായ ആനന്ദം ലഭിക്കുന്നത്. പ്രണയം പോലും രസിക്കാത്ത സമൂഹമാണ് നമ്മുടേത്‌. പ്രണയ കവിതകളെ പോലും ഉള്‍കൊള്ളാന്‍ ആവുന്നില്ല. ഇത്തരം ഒരു സമൂഹം ലൈംഗീക ദാരിദ്ര്യത്താല്‍ രോഗാതുരമായില്ലെങ്കിലെ അത്ഭുതമുള്ളൂ.

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

“...പീഡനമെന്നു കേട്ടാലതു കേരളമെന്നുനിനച്ചിടാം...!”
എന്നായീ അവസ്ഥ..!

ചന്ത്വേട്ടന്‍ പറഞ്ഞതുപോലെ കൊന്നു കൊലവിളിക്കാന്‍ പോയാല്‍ ഇവിടെ ജയിലൊക്കെ നിറഞ്ഞു കവിയും..!
ഇസ്മയിലിനോടും യോജിക്കുന്നു. കഠിനമായ ശിക്ഷ കാലതാമസമില്ലാതെ നടപ്പാക്കിയാല്‍ ഏതവനും ഒരുമാത്ര ചിന്തിക്കും.അരൂരും,വക്കീലും പറഞ്ഞത് എടുത്തു പറയേണ്ടവയാണ് .സ്കൂള്‍തലം മുതല്‍ കുട്ടികളില്‍ സെക്സിനേക്കുറിച്ചുള്ള അവബോധം ഉണ്ടാവണം.അല്ലെങ്കില്‍ മാതാപിതാക്കളില്‍നിന്നുണ്ടാവണം.സെക്സിനോടുള്ള ആവേശമല്ല,അമിതാവേശമാണ് പ്രശ്നം. ലിപി പറഞ്ഞത് പ്രാവര്‍ത്തികവും, പലചര്‍ച്ചകളിലും പരാമര്‍ശിച്ചതുമാണ്. ബോംബെയിലും,പൂനെയിലും,കല്‍ക്കത്തയിലും,സുന്ദര നഗരമായ സിംഗപ്പൂരും ഒക്കെയുള്ള വേശ്യാലയങ്ങള്‍, അവിടങ്ങളില്‍ സെക്സ് സംബന്ധിയായ കുറ്റക്യത്ത്യങ്ങള്‍ തുലോം കുറക്കുന്നുണ്ട്.പ്രാപിക്കാനത്തരമൊരിടമുണ്ടെങ്കില്‍ ഈ അമിതാവേശക്കാരൊക്കെ ആവഴിക്കു തിരിയില്ലേ..?(നമ്മുടെ നാട്ടില്‍ ക്യൂ നിയന്ത്രിക്കാന്‍ പോലീസ് കഷ്ട്ടപ്പെടും..!) ചുരുക്കത്തില്‍ ,ദാഹിക്കുന്നവന് കൂള്‍ഡ്രിഗ്സ് കിട്ടുന്ന ഇടം ആശ്വാസമേകുമല്ലോ..!എതിര്‍പ്പുകള്‍ സ്വാഭാവികം..!
ചില പീഡനകഥകള്‍ കേട്ടാല്‍ അല്‍ഭുതം തോന്നും ഒരുപെണ്ണിനെ പലപ്പോഴായി പലര്‍ പീഡിപ്പിക്കുന്നു.എണ്ണം അന്‍പതോ..നൂറോ ഒക്കെ ആകുമ്പോഴെ അതു പുറത്തറിയുന്നുള്ളു..അതുവരെ സഹകരിച്ചു ഘോഷിച്ച സംഭവം അതോടെ പീഡനമാവുന്നു..!
പഴയ ഒരു ഫലിതം ഓര്‍മവരുന്നു.

രാവിലെബസ്സില്‍ നല്ലതിരക്ക്. മുന്‍ഭാഗത്തുനിന്ന് ഒരു ചേച്ചി ആരോടോ കയര്‍ക്കുന്നു
ലവന്‍ ഒന്നു ‘തപ്പി‘.അതുതന്നെ കാര്യം..!
“നെനക്കൊക്കെ എന്തിന്റെ സോക്കേടാ..?”
“ ചേച്ചീ ..ബസ്സാവുമ്പം..തട്ടീന്നും മുട്ടീന്നുമൊക്കെ വരും...”
“നിനക്ക് ‘ഇവിടെ’ത്തന്നെ തട്വേം മുട്വേം വേണം അല്ലേ.നാറി...! ഞാന്‍ അമ്പലത്തില്‍ പോവ്വാ..അല്ലേ വേണ്ടീല്ലാര്‍ന്നു...!”.

moideen angadimugar പറഞ്ഞു...

@ ഭാനു കളരിക്കൽ ; നമ്മുടെ നാട്ടില്‍ ദമ്പതികള്‍ എവിടെയാണ് ഹൃദയം തുറക്കുന്നത്? എവിടെയാണ് പ്രണയ പൂര്‍വ്വമായ ആനന്ദം ലഭിക്കുന്നത്.?

:)

@ പ്രഭന്‍ കൃഷ്ണന്‍ : ഫലിതം കലക്കിയിട്ടുണ്ട് .

jayarajmurukkumpuzha പറഞ്ഞു...

theerchayayum samoohikamaya avabodham undakkiyedukka mathramanu pomvazhi.....

അനശ്വര പറഞ്ഞു...

"ബസ്സിലും ,റോട്ടിലും,ഓഫീസിലും,വിദ്യാലയങ്ങളിലും മാത്രമല്ല സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്..."

കാരണമെന്തു തന്നെ ആയാലും പരിഹാരങ്ങള്‍ എന്തൊക്കെ നിറ്ദ്ദഏശിച്ചാലും ഇവിടൊന്നും വരാന്‍ പോകുന്നില്ല..ഒരു പുതിയ ലോകവും ഇവിടെ ഞങ്ങള്‍ സ്വപ്നം കാണുന്നുമില്ല..


ഓരൊ ദിവസവും പോയത് പോലെ തിരിച്ച് വീടെത്താനായാല്‍..ദൈവത്തിനു സ്തുതി പറയുന്നു..

[കുഞ്ഞിന്റെ അച്ഛന്റെ പേരും സ്വന്തം അച്ഛന്റെ പേരും same ആയി രേഖപ്പെടുത്തേണ്ടി വന്ന സ്ത്റീകളുള്ള കേരളത്തില്‍ അതിനൊരു പരിഹാരമായി അംഗിക്റ്ത വേശ്യാലയം എന്ന അഭിപ്റായത്തോട് യോജിക്കാന്‍ വയ്യ...ദുരാചാരത്തെ ദുരാചാരം കൊണ്ട് എതിറ്ക്കുകയോ? എന്തൊ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് പോലെ...]

faisalbabu പറഞ്ഞു...

വായിച്ചു ..അഭിപ്രായങ്ങളും വാദവും മറുവാദവും ..ചര്‍ച്ച നടക്കട്ടെ ..അതല്ലേ ഇവിടെയിരുന്നു നമുക്ക്‌ ച്ചെയാനാവു .....

പട്ടേപ്പാടം റാംജി പറഞ്ഞു...

നാം ഇപ്പോൾ നിത്യേന കാണുന്ന ഈ സംഭവങ്ങൾ പഠനവിഷയമാക്കേണ്ട കാര്യങ്ങൾ എന്നാണ്‌ തോന്നുന്നത്‌. ലൈംഗിക അരാജകത്വം എന്ന് പറഞ്ഞ്‌ അവസാനിപ്പിക്കുകയോ, കുറെ സഹതാപവും സങ്കടവും രോഷവും മാത്രം വാക്കുകളിലൊതുക്കി കടന്നു പോകുകയോ, ഇത്‌ ഞങ്ങൾ നോക്കിക്കോളാം എന്ന വികാര പ്രകടനം നടത്തുകയോ ചെയ്യുന്നതു കൊണ്ട്‌ പ്രത്യേകിച്ചൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നെനിക്ക്‌ തോന്നുന്നു. നാളെത്തന്നെ ഇതെല്ലാം അവസാനിപ്പിക്കണമെന്നോ അവസാനിപ്പിക്കാമെന്നോ കരുതി അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

പലരും അഭിപ്രായപ്പെട്ടത്‌ പോലെ ശിക്ഷ കർക്കശമാക്കിയും ബോധവൽക്കരണം നടത്തിയും തുടർന്ന് വരാവുന്നവയെ ചെറുതായി പീതിരോധിക്കാൻ ശ്രമിക്കുന്നതോടൊപ്പം ഈ വിഷയത്തെക്കുറിച്ച്‌ ഒരു പഠനവും സമാന്തരമായി നടക്കേണ്ടിയിരിക്കുന്നു എന്നെനിക്ക്‌ തോന്നുന്നു. എന്നിരുന്നാലും ഈ പ്രവൃത്തികൾ തുടരും എന്ന് തന്നെ കരുതുന്നു. കാരണം നമ്മൾ പാലിക്കുന്നതും ശീലിച്ചതും ആയ ഒരു സംസ്കാരം ഇപ്പോഴും നിലനിൽക്കുന്നു, തുടരുന്നു. അതിനു പുറമെ മറ്റൊരു സംസ്കാരം കടന്നു വന്നിരിക്കുന്നു. ഇതിനിടയിൽ പെട്ടവരാണ്‌ ബഹുഭൂരിപക്ഷവും. വേണം, എന്നാൽ വേണ്ട എന്ന ഭിപ്രായം. അതും വേണം, ഇതും വേണം എന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്ന ഭൂരിപക്ഷത്തിനിടയിൽ നിന്നുള്ള വിഭ്രാന്തികളാണ് പ്രവൃത്തികളാണ്‌ ഇത്തരം സംഭവങ്ങൾക്ക്‌ കാരണമാകുന്നത്‌ എന്ന് കണ്ടു കൂടെ? ഞാൻ ഇവിടെ സൂചിപ്പിക്കുന്നത്‌ പൊതുവിൽ സംഭവിക്കുന്ന ലൈംഗിക പിടിച്ചു പറിയെ മുൻനിർത്തിയാണ്‌.

നമ്മുടെ സംസ്ക്കാരത്തിന്റെ ഒരു ഭാഗം എന്ന നിലക്കാണ്‌ ലൈംഗികതയെ ഇന്നും കാണുന്നത്‌. ലൈംഗികത സംസ്കാരത്തിന്റെ ഒരു ഭാഗമല്ലാതായിത്തീർന്നാൽ പ്രത്യേകതകളില്ലാത്ത പൂട്ടപ്പെടാത്ത ഒന്നായ്‌ ലൈംഗികത മാറുകയും ചെയ്യും. മദാമ്മയുടെ കുളി കണ്ടാൽ നമുക്ക്‌ ഒളിഞ്ഞ്‌ നോക്കാൻ തോന്നുന്നതും അവർക്ക്‌ അതിൽ ജാള്യത തോന്നാതിരിക്കുന്നതും അതു കൊണ്ടല്ലേ?

കേരളത്തിലാണ്‌ ഇത്തരം സംഭവങ്ങൾ കൂടുതൽ എന്നതിനോട്‌ യോജിക്കാൻ കഴിയില്ല. കേരളത്തിൽ നടക്കുന്നവ മാദ്ധ്യമങ്ങൾ വഴി പുറത്ത്‌ വരികയും സമൂഹമദ്ധ്യത്തിൽ ചർച്ച നടത്തുകയും ചെയ്യുന്നു എന്നു പറയാം. അതുകൊണ്ട്‌ ഇവിടെ കൂടുതലാണ്‌ എന്ന് സമർത്ഥിക്കുന്നതിൽ തെറ്റുണ്ടെന്നാണ്‌ എന്റെ പക്ഷം.

സർക്കാർ തലത്തിൽ ഉണ്ടാക്കുന്ന ശിക്ഷയെക്കാൾ ഇങ്ങിനെ സംഭവിക്കുന്നതിന്റെ മൂലകാരണങ്ങൾ കൃത്യമായി പഠിച്ച് നടത്തുന്ന ബോധവൽക്കരണത്തിനാണ്‌ കഴിയുക എന്നാണെന്റെ അഭിപ്രായം.

നിശാസുരഭി പറഞ്ഞു...

നല്ല പോസ്റ്റ്.

പറയാന്‍ ഒരുപാട്, ഇതിനുത്തരവാദിത്വം പലതിനാണ്. മാധ്യമങ്ങള്‍ക്കുള്ള പങ്ക്, പിന്നെ ഇവിടെ എന്ത് നടന്നാലും മുണ്ട് തലയിലിട്ട് നടക്കാതെ അവരെ തോളേറ്റി നടത്തുന്നത്.

ഈ പോസ്റ്റിനു ചുവടെ താങ്കളുടെ തന്നെ ഒരു കവിത.

“സത്യപ്രതിജ്ഞയുടെ
തത്സമയ സംപ്രേക്ഷണം വീക്ഷിക്കാൻ
ഹാളിനു വെളിയിൽ സ്ഥാപിച്ച
ബിഗ് സ്ക്രീനീൽ നിന്നും
അടർന്നു വീണ ജലകണങ്ങൾ
ആത്മനിര്‍വൃതിയുടെ
അശ്രുകണങ്ങളെന്നു ചിലര്‍

കൂടെക്കിടന്നു രാപ്പനി സുഖിച്ച്
കൂടെനടന്നു ചൂഷണം ചെയ്തവരോടുള്ള
പ്രതികാരത്തിന്റെ ഉറവയാണെന്ന് മറ്റുചിലര്‍..”

!!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഈ ആഴ്ച്ചയിലെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ ഭായ്

https://sites.google.com/site/bilathi/vaarandhyam

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ഇവ്വിഷയത്തിനു വേശ്യാലയം ഒരു പരിഹാരമാണെന്നത് പരിഹാസ്യമാണ് .
അന്ധന് കൂളിംഗ്ഗ്ലാസ്‌ കണ്ണട വച്ചുകൊടുക്കുന്ന പോലെ ഒരു കണ്ണില്‍പൊടിയിടല്‍ മാത്രമാണത്.പടിഞ്ഞാറിന്റെ നന്മ മാത്രം നാം സ്വീകരിക്കുക.ജീര്‍ണതകള്‍ വര്‍ജിക്കുക.

വേശ്യകള്‍ മാനത്ത്നിന്ന് പൊട്ടിവീണതോ ഭൂമിയില്‍ നിന്ന് കുഴിചെടുത്തതോ അല്ല. അവരും ഭാര്യയോ സഹോദരിയോ അമ്മയോ ഒക്കെയാണ്. ഇതിനെ അനുകൂലിക്കുന്ന ആരെങ്കിലുമോ അവരുടെ ബന്ധുക്കളോ ആ ജോലി ചെയ്യുന്നതിനെ അനുകൂലിക്കുമോ? ഒരിക്കലുമില്ല.എന്തുകൊണ്ട്?
പ്രതികൂല സാഹചര്യം കൊണ്ട് മാത്രമാണ് അവര്‍ ഈ ജോലിയില്‍ തുടരുന്നത്. അതിനാല്‍ അവരെ അതില്‍ നിന്ന് വേര്‍പെടുത്തി പുരധിവസിപ്പിക്കുകയാണ് നാം ചെയ്യേണ്ടത്.
കാമം തീര്‍ക്കാന്‍ പ്രകൃതിപരമായ പ്രതിവിധികള്‍ ഉണ്ട്. അതില്ലാത്തവര്‍ക്ക് കൃത്രിമവും.
ക്രുദ്ധനായ സിംഹത്തിനെ അതിന്റെ കൂട്ടില്‍ കയറ്റിമാത്രമേ അഴിച്ചുവിടാവൂ. ജനമധ്യത്തില്‍ അഴിച്ചുവിട്ടാല്‍ കണ്ടവരുടെ മേല്‍ കയറും......

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

@@
വായിക്കുന്നുണ്ട്. ചര്‍ച്ച മുന്നേറട്ടെ. കണ്ണൂരാന്റെ രക്തം തിളക്കുന്നു! വിപ്ലവാഭിവാദ്യങ്ങള്‍


@ ലിപി: ഉഗ്ഗ്രന്‍ ഐഡിയ!

(അംഗീകൃത വേശ്യാലയങ്ങള്‍ വരട്ടെ! മാവേലി സ്റ്റോര്‍ പോലെ.. മാര്‍ജിന്‍ഫ്രീ ഷോപ്പ് പോലെ..
ആവശ്യക്കാര്‍ക്ക് റേഷന്‍കാര്‍ഡ്‌ കൊടുക്കാം. വേണേല്‍ ഡിസ്ക്കൌണ്ടും നല്‍കാം..
അവര്‍ ക്യൂ നില്‍ക്കട്ടെ. ഹോ! എന്തൊരു രസായിരിക്കും സമത്വസുന്ദരകേരളം.!)

**

രമേശ്‌ അരൂര്‍ പറഞ്ഞു...

@@മൊയ്തീന്‍ :താങ്കളുടെ അഭിപ്രായം താങ്കള്‍ പ്രകടിപ്പിച്ചത് പോലെ വിരുദ്ധ അഭിപ്രായങ്ങളും വരും .
ഭാര്യയുള്ളവരും വ്യഭിചാരത്തിന് പോകും എന്നത് യാധര്ത്യമാണ് .കല്യാണം കഴിച്ചാല്‍ പ്രശ്നം തീരും എന്നത് സമൂഹത്തെ പടിക്കാതെയുള്ള വിലയിരുത്തലാണ് ,കല്യാണം കഴിച്ചിട്ടും പോകുന്നവരെ തല്ലി ഒതുക്കണം എന്നും അഭിപ്രായം കാണുന്നു .ഇത് വരെ ഈ പേരില്‍ എത്രയോ പേര്‍ തല്ലു കൊണ്ടു,എന്നിട്ട് തീര്‍ന്നോ ? സ്വന്തം അമ്മയും സഹോദരിയും പീഡനം ഏല്‍ക്കാതിരിക്കാന്‍ ലേഖനം എഴുതിയാല്‍ മാത്രം പോര .കുറെ ചര്‍ച്ച ചെയ്തിട്ടും കാര്യം ഇല്ല .നമുക്ക് കോപം ഉണ്ടായാല്‍ ,സങ്കടം ഉണ്ടായാല്‍ കാമം ഉണ്ടായാല്‍ അത് ന്യുട്രലൈസ് ചെയ്യാനുള്ള ഉപാധികള്‍ വേണം .അത് കിട്ടാതെ വരുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകും .വിവാഹിതനായ ഒരാള്‍ക്ക്‌ ജോലിസ്ഥലത്ത് വച്ച് കാമം ഉണ്ടാകാന്‍ പാടില്ല വീട്ടില്‍ ഭാര്യയുടെ അടുത്തു ഇരിക്കുമ്പോള്‍ മാത്രമേ പാടുള്ളൂ എന്ന് വാശി പിടിക്കുന്നത്‌ ശാസ്ത്രീയമല്ല .അങ്ങനെയുള്ളവര്‍ക്ക് നിയമ പരമായ സംവിധാനഗല്‍ ഉണ്ടെങ്കില്‍ സമൂഹത്തിനു പോറല്‍ ഏല്‍ക്കാതെ അവരുടെ പ്രശ്നം പരിഹരിക്കപ്പെടും .വേശ്യാവൃത്തി നിര്ധനന്ര്‍ക്ക് പണം ഉണ്ടാക്കാനുള്ള അസാന്മാര്‍ഗിക മാര്‍ഗം മാത്രമല്ല ഇന്ന് .അത് ലൈംഗിക അസംതൃപ്ത വിഭാഗങ്ങള്‍ക്കുള്ള ആശ്വാസ മാര്‍ഗം കൂടിയാണ് .
അത് ഏര്‍പ്പെടുത്തിയിട്ടുള്ള നഗരങ്ങളില്‍ വനിതകല്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി പഠനങ്ങള്‍ തെളിയിക്കുന്നു .
ബസ്സില്‍ ഒരു യുവതിക്കെതിരെ ലൈംഗിക ആക്രമണം ഉണ്ടായാല്‍ എതിരാളിയെ കൈവയ്ക്കാന്‍ ആദ്യം വരുന്ന ആള്‍ പോലും ഒറ്റയ്ക്ക് മറ്റൊരവസരം കിട്ടിയാല്‍ അതെ കുറ്റം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന നിരവധി ഉദാഹരങ്ങള്‍ ഉണ്ട് .ഇത് തന്നെയാണ് കപട സദാചാരം ..ഇതൊക്കെ ആരെങ്കിലും തുറന്നു പറഞ്ഞാല്‍ ഉടനെ "സ്വന്തം അമ്മയെയും പെങ്ങളെയും ഭാര്യയേയും ഇങ്ങനെ സമ്മതിക്കുമോ "എന്ന മറുചോദ്യം മനപൂര്‍വമുള്ള ആക്ഷേപം മാത്രമായേ കണക്കാക്കാന്‍ പറ്റൂ .ഇങ്ങനെ താങ്കള്‍ പറഞ്ഞ വാദം ശരിയാണ് എന്ന അര്‍ത്ഥത്തില്‍ അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നതും യുക്തിയല്ല . ഇന്നതാണ് ശരി എന്നില്ല .അത് ആപേക്ഷികമാണ് .സാഹചര്യങ്ങള്‍ അനുസരിച്ച് ..തെറ്റുകള്‍ ചെയ്യുന്നവരില്‍ ക്രിമിനലുകള്‍ വളരെ കുറവാണ് ..കാരണം ലൈങ്ങികത ഒരു ക്രിമിനല്‍ കുറ്റമോ വാസനയോ അല്ല ,അത് പ്രകൃതി ജീവജാലങ്ങള്‍ക്ക് നല്‍കിയ അമൂല്യ വരമാണ് .

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇതെല്ലാം പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം മൂലമാണെന്ന് ആക്ഷേപിക്കുന്നവര്‍ ഇന്ത്യന്‍ ചരിത്രവും പുരാണങ്ങളും മിത്തോളജി യും സംസ്കാരവും ഒന്നും വിശകലനം ചെയ്തിട്ടില്ല എന്ന് കാണാന്‍ കഴിയും . ലൈങ്ങികതഒരു പാപമല്ല മരിച്ചു ആഘോഷമായി കൊണ്ട് നടന്ന സംസ്കാരമാണ് ഭാരതത്തിനുള്ളത്‌ .അതിനെ കൊണ്ടാടാനും വ്യാഖ്യാനി ക്കാനും ആധികാരിക ഗ്രന്ഥങ്ങള്‍ സചിത്ര ലേഖനഗല്‍ സഹിതം നമ്മുടെതായുണ്ട് ,വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രമാണ് ഇതില്‍ പ്രധാനം .ദൈവങ്ങള്‍ പോലും ലൈഗിക കേളികള്‍ ആടുന്നതും മൃഗങ്ങളുടെ രൂപം പൂണ്ടു പോലും സന്താനങ്ങളെ സൃഷ്ടിക്കുന്നതും ഭാരതീയ പുരാണങ്ങള്‍ക്കു വിഷയം ആയിട്ടുണ്ട്‌ .മധ്യകാലഘട്ടത്തിലെ പുണ്യവും പരിപാവനവും ആയ ക്ഷേത്ര കലാ ദൃശ്യങ്ങളില്‍ ദേവീ ദേവന്മാരുടെ ലൈങ്ങികതയാണ് മുഖ്യ വിഷയം .എന്തിനു പുരാതന കാലം മുതല്‍ ശിവന്റെ ലിന്ഗത്തെ പോലും പ്രതിഷ്ടയും ആരാധനാ മൂര്‍ത്തിയും ആക്കിയ ചരിത്രമാണ് നമുക്കുള്ളത് ..കുലസ്ത്രീകള്‍ പോലും ശിവലിന്ഗത്തെ തൊഴുതും ധ്യാനിച്ചും ആത്മ നിര്‍വൃതി കൊണ്ടിരുന്നു . ദേവദാസികള്‍ എന്നാ പേരില്‍ വേശ്യാവൃത്തി കുല ത്തൊ ഴിലായി സ്വീകരിച്ച പ്രത്യേക വിഭാഗം തന്നെ സമൂഹത്തില്‍ ഉണ്ടായിരുന്നു .അന്നൊന്നും നാട് സംസ്കാര ശൂന്യമായ ലൈങ്ങികതയിലേക്ക് വീണു പോയില്ലല്ലോ .കാരണം ലൈങ്ങികത യെക്കുറിച്ചുള്ള സ്വതന്ത്ര കാഴ്ചപ്പാടാണ് ,അതൊരു പാപം ആയി ആരും കണക്കാക്കുന്നില്ല .ഏക പത്നീ വ്രതം എന്ന സംസ്കാരം വന്നതോടെ സംഗതി കുഴഞ്ഞു മറിഞ്ഞു .അതെ സമയം ഈ വ്രതം നിലനില്‍ക്കെ തന്നെ ബഹുഭാര്യാത്വത്തിലേക്ക് കേരളം ഉള്‍പ്പെടെ മത നിയമങ്ങളുടെ പേരില്‍ പോയില്ലേ ..ആണുങ്ങള്‍ ഇത് അന്ഗീകരിക്കുമെങ്കിലും ഒരേ സമയം ഒന്നിലധികം ഇണകളുമായി കഴിയാന്‍ അനുവദിക്കുന്ന ഈ സമ്പ്രദായം ആ വിധി ഏറ്റെടുത്ത സ്ത്രീ സമൂഹം അന്ഗീകരിക്കുന്നുണ്ടോ ? അതും ഒരു തരത്തിലുള്ള വേശ്യ വൃത്തി തന്നെയല്ലേ ? ഞാന്‍ പറയുന്നത് അതും നടക്കട്ടെ എന്നാണു .അത്രയും ആളുകളെ കൊണ്ട് തല്‍കാലം പുറത്തുള്ളവര്‍ക്ക് ശല്യം ഉണ്ടാകില്ലല്ലോ ..ലൈംഗിക വൈവിധ്യവും ആകാം ..

ente lokam പറഞ്ഞു...

പ്രസക്തം ആയ
പോസ്റ്റ്‌ .കാര്യ ഗൌരവത്തോടെ
ഉള്ള അഭിപ്രായങ്ങള്‍ ..തുടരട്ടെ
ഇത് ..പക്ഷെ ഇത് പരിഹാരം
ആവുന്നില്ലെങ്കിലും വിവിധ വശങ്ങളെ മനസ്സിലാക്കാന്‍ ഉള്ള അവസരം തന്നു ..

ആശംസകള്‍ ..

moideen angadimugar പറഞ്ഞു...

@ രമേശ് അരൂർ : ഞാൻ പ്രകടിപ്പിച്ചത് പോലെ വിരുദ്ധ അഭിപ്രായങ്ങളും തീർച്ചയായും വരും,വരണം.നല്ല കാര്യമാണത്. ഇസ്മായിൽ അതിനൊരു തുടക്കമിട്ടപ്പോഴാണു ഇതൊരു ചർച്ചയിലേക്ക് ഞാൻ വഴി തിരിച്ചുവിട്ടതും.
കല്ല്യാണം കഴിച്ചാൽ സെക്സിനോടുള്ള ആർത്തി തീരുമെന്നുള്ള ഒരു ധാരണ സമൂഹത്തിലുണ്ട്.അത് വെറുമൊരു ധാരണ മാത്രമാണെന്നു നാൾക്കുനാൾ കേൾക്കുന്ന സ്ത്രീപീഡന വാർത്തകളിലെ പ്രതികളുടെ പട്ടിക പരിശോധിക്കുമ്പോൾ മനസ്സിലാവുന്നു.
കാമം വീട്ടിലെന്ന പോലെ ജോലിസ്ഥലത്തുമൊക്കെ ഉണ്ടാവാമെന്ന രമേശേട്ടന്റെ അഭിപ്രായത്തെ ഞാനും അംഗീകരിക്കുന്നു. പക്ഷെ, അതടക്കിനിർത്താനുള്ള ചിന്തയും വിവേകവുമാണു മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേർത്തിരിക്കുന്നതെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയാതെ പോകരുത്.
കാമം ഉണ്ടായാല്‍ അത് ന്യുട്രലൈസ് ചെയ്യാനുള്ള ഉപാധികള്‍ ഇല്ലാത്തത് കൊണ്ടാണു സ്ത്രീപീഡനങ്ങൾ വർദ്ധിക്കുന്നതെന്നുള്ള രമേശേട്ടന്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്.അങ്ങനെ മുക്കിനു മുക്കിനു കാമം തോന്നുന്നവനു സ്വയംഭോഗം പരിഹാരമാർഗ്ഗമാക്കാവുന്നതേയുള്ളു. (അത് പരിസരബോധം മറന്നു കൊണ്ടാവരുത്.)
ജോലിസ്ഥലത്ത് കാമം തോന്നിയാൽ സഹപ്രവർത്തകയെ കയറിപ്പിടിക്കുക ഉപാധിയല്ല.യാത്രചെയ്യുമ്പോൾ കാമം തോന്നിയാൽ സ്ത്രീ യാത്രക്കാരിയെ മുട്ടിയുരുമ്മി തൃപ്തിയടയുന്നതും ഉപാധിയല്ല. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ നിന്നും ഇപ്പോൾ കേൾക്കുന്ന വാർത്തകൾ ഇതൊക്കെയാണ്.
ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചത് പോലെ ഒരു ഉണക്കക്കമ്പിൽ സാരിചുറ്റിക്കണ്ടാൽ പോലും ആർത്തിയോടെ വീക്ഷിക്കുന്നവനാണു മലയാളി. സെക്സിനോട് ആർത്തി തോന്നിക്കഴിഞ്ഞാൽ സ്ഥലകാലബോധമൊന്നും അവനില്ല.പരിഹാരം ഒറ്റമാർഗ്ഗമേയുള്ളു സാർ, ഞാൻ മുകളിൽ പറഞ്ഞത് പോലെ ശക്തമായ നിയമം തന്നെയാണാവശ്യം. പൂർണ്ണമായി ഇതില്ലാതാക്കാൻ കഴിയില്ലെങ്കിലും പീഡനങ്ങളുടെ എണ്ണം കുറയുകയെങ്കിലും ചെയ്യും.

(വൈകിക്കിട്ടിയത് - മുംബൈ: സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗീക അതിക്രമങ്ങള്‍ക്ക് തടയിടാന്‍ പീഡനക്കേസുകള്‍ ജാമ്യം ലഭിക്കാത്ത കുറ്റമാക്കുന്നു. ഈ നിയമപ്രകാരം പീഡനക്കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യം ലഭിക്കില്ല. ഇതിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354‍-‍ാ‍ വകുപ്പ് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.)

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

അഞ്ചുവയസ്സുകാരിയുടെ മരണം: പത്തുവയസ്സുകാരന്‍ അറസ്റ്റില്‍ !!!
http://www.mathrubhumi.com/story.php?id=199144

Lipi Ranju പറഞ്ഞു...

സ്ത്രീ പീഡനങ്ങള്‍ , കൂട്ട ബലാത്സംഗങ്ങള്‍ , പിഞ്ചുകുഞ്ഞുങ്ങളോടുള്ള ലൈംഗിക പീഡനങ്ങള്‍ , ഇവയൊക്കെ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടാലും ഇത്തരം ക്രൂരതകള്‍ കൂടികൂടി വരുന്നു. ഇക്കാര്യത്തില്‍ നമ്മുടെ നാട് മുന്‍പന്തിയില്‍ നില്‍ക്കുന്നു. എന്നിട്ടും ഇതെന്തു കൊണ്ട് സംഭവിക്കുന്നു എന്നതിന്റെ ശരിയായ കാരണം കണ്ടെത്താനോ അതിനുള്ള പരിഹാരം കണ്ടെത്താനോ ശ്രമിക്കാതെ സഹതപിച്ചും, രോക്ഷം കൊണ്ടും , പരസ്പരം തര്‍ക്കിച്ചും സമയം കളഞ്ഞിട്ടു എന്ത് കാര്യം !

നമ്മുടെ സംസ്കാരം എന്ന് അലറുന്നവരോട് ഒരു കാര്യം ചോദിച്ചോട്ടെ ! എന്താണ് ഇന്നത്തെ നമ്മുടെ സംസ്കാരം ? ഒന്നിരുട്ടു വീണാല്‍ സ്ത്രീകളെയും കൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്തതോ ? അതോ പിഞ്ചു കുഞ്ഞുങ്ങളെന്നോ വൃദ്ധകളെന്നോ വ്യത്യാസമില്ലാതെ
പീഡിപ്പിക്കപ്പെടുന്നതോ ? ഒരു പെണ്‍കുഞ്ഞു പ്രായപൂര്‍ത്തി ആവുമ്പോള്‍ മുതല്‍ സൂക്ഷിച്ചാല്‍ മതിയായിരുന്നു മുന്‍പ് , ഇപ്പോള്‍ ജനിച്ച അന്ന് തൊട്ടു പേടിക്കണം! ഇന്ത്യയില്‍ നിന്നാണെന്നു പറയുമ്പോള്‍ ഇവിടെയുള്ള പലരും ഇന്ത്യയിലെ കാമശാസ്ത്രത്തെ കുറിച്ചാണ് ആദ്യം പറയുക ! ആലോചിച്ചു നോക്കൂ നമ്മള്‍ അഭിമാനത്തോടെ പറയുന്ന സംസ്കാരത്തില്‍ അതും ഉണ്ട് . പണ്ടിവിടെ ദേവദാസികള്‍ ഉണ്ടായിരുന്ന കാര്യം പലര്‍ക്കും അറിയാത്തതോ അറിയില്ലെന്ന് നടിക്കുന്നതോ ? അന്നൊന്നും നമ്മുടെ നാട് ഇത്ര അധപതിച്ചിട്ടില്ലല്ലോ! ഇന്നും നമ്മുടെ നാട്ടില്‍ ഈ പറയുന്ന ഒരു വിഭാഗം സ്ത്രീകള്‍ ഉണ്ട് . പക്ഷെ അവരനുഭവിക്കുന്ന ദുരിതങ്ങള്‍ എത്രയാനെണെറിയുമോ! അവരെ സിഗരറ്റു കൊണ്ട് പൊള്ളിക്കുക പോലുള്ള സാഡിസം കാണിക്കുന്നവരും ഉണ്ട് . പക്ഷെ ആരോട് പരാതി പറയാന്‍ ? പോലീസുകാരും ആ പാവങ്ങളുടെ വരുമാനത്തിലൊരു പങ്കു പറ്റുന്നു! അവരെ പോലെ ചിലരുള്ളത് കൊണ്ടാണ് കുറെപ്പേരുടെ എങ്കിലും കാമ ഭ്രാന്തു തീരുന്നത് എന്ന കാര്യം പലരും മറക്കുന്നു. ഇവിടെ ഇല്ലാത്ത പുതിയ ഒരു കാര്യമല്ല ഇതെന്ന് എല്ലാവര്ക്കും അറിയാം, പക്ഷെ അവരെ സംരക്ഷിക്കാന്‍ , അംഗീകരിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല.

പടിഞ്ഞാറിന്റെ നന്മ മാത്രം നാം സ്വീകരിക്കുക എന്ന് പറഞ്ഞുവല്ലോ... പുറത്തു നിന്നും ഉള്ള വസ്ത്രധാരണവും ഭക്ഷണവും എല്ലാം അനുകരിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നു. അത്തരം ആഹാരം ഉണ്ടാക്കുന്ന അമിത ഹോര്‍മോണുകള്‍ , അത്തരം ശരീര പ്രദര്‍ശനങ്ങള്‍ കാണുമ്പോള്‍ ഉണ്ടാക്കുന്ന വികാരങ്ങള്‍ ഒക്കെ നിയന്ത്രിക്കാന്‍ വിദേശ രാജ്യങ്ങളില്‍ വഴികള്‍ ഉണ്ട് . പക്ഷെ അതൊക്കെ അനുകരിക്കുന്നതു വഴി നമ്മുടെ കുട്ടികളില്‍ ഉള്‍പ്പെടെ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ ഇവിടെ എങ്ങനെ പരിഹരിക്കപ്പെടുമെന്നു ആരും ചിന്തിക്കുന്നില്ല. ഒന്നുകില്‍ നാം വീണ്ടും പണ്ടുകാലങ്ങളിലേക്ക് മടങ്ങി പോകുക. ടി വി യും ഇന്റര്‍നെറ്റും അടക്കം ഇത്തരം വികാരങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ള സിനിമകള്‍ വരെ ഉപേക്ഷിക്കുക. അല്ലെങ്കില്‍ ഇതൊക്കെ കിട്ടികളില്‍ പോലും ഉണ്ടാക്കുന്ന വികാരങ്ങളെ എങ്ങനെ സമൂഹത്തിനു ദോഷമാകാത്ത വിധത്തില്‍ ശമിപ്പിക്കാം എന്നാലോചിക്കുക, അതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

എന്തും എഴുതാപ്പുറം വായിക്കാനാണ് ആളുകള്‍ക്ക് താല്പര്യം! " മാവേലി സ്റ്റോര്‍ പോലെ.. മാര്‍ജിന്‍ഫ്രീ ഷോപ്പ് പോലെ.. ആവശ്യക്കാര്‍ക്ക് റേഷന്‍കാര്‍ഡ്‌ കൊടുക്കാം. വേണേല്‍ ഡിസ്ക്കൌണ്ടും നല്‍കാം.." എന്നൊക്കെയുള്ള കണ്ണൂരാന്റെ പരിഹാസം കാണുമ്പോള്‍ കഷ്ടം തോന്നുന്നു .... നമ്മുടെ നാട്ടില്‍ അത്തരം സ്ഥാപനങ്ങള്‍ വന്നാല്‍ ആളുകള്‍ ക്യൂ നില്‍ക്കുമെന്ന കാര്യത്തില്‍ അപ്പൊ കണ്ണൂരാനും തര്‍ക്കമില്ല !! ഈ പോസ്റ്റില്‍ പറഞ്ഞ പോലുള്ള കാര്യങ്ങള്‍ കണ്ണൂരില്‍ അടക്കം നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും നടക്കുന്നില്ലേ! അതിനുള്ള പരിഹാരം എന്തെന്ന് ആലോചിക്കൂ.... അല്ലാതെ എന്നെ പരിഹസിച്ചത്‌ കൊണ്ടോ വെറുതെ രക്തം തിളച്ചതുകൊണ്ടോ ആര്‍ക്കും
ഒരു പ്രയോജനവും ഇല്ല.

സെക്സ് എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുകയും വേശ്യ എന്നോ വേശ്യാലയം എന്നോ ഒക്കെ കേട്ടാല്‍ കല്ലും വാളും എടുക്കുകയും ഒക്കെ ചെയ്യുന്നതാണ് സദാചാരം എന്ന് വിശ്വസിക്കുന്നവരോട് ഇനിയും എനിക്കൊന്നും പറയാനില്ല....

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഈ പോസ്റ്റിലെ ചര്‍ച്ച വല്ലാതെ വഴി വിട്ടു പോകുന്നു എന്നൊരു സംശയം?.വികാരം അടക്കി നിര്‍ത്താനും മലയാളിയിലെ മനസ്സിലെ ആഗ്രഹങ്ങള്‍ തീര്‍ക്കാനും വഴി കണ്ടു പിടിക്കാനുള്ള ശ്രമങ്ങളാണല്ലോ ആരായുന്നത്. ഇതിനു വേശ്യാലയങ്ങള്‍ നടത്താന്‍ ലൈസന്‍സു കൊടുക്കുകയോ കോണ്ടം ഫ്രീയായി കൊടുക്കുകയോ അല്ല വേണ്ടത്. ആത്മ നിയന്ത്രണം നടത്താനും അമ്മയെയും പെങ്ങളെയും തിരിച്ചറിയാനും അല്പം ആത്മീയ വിദ്യാഭ്യാസം അത്യാവശ്യമാണ്. ഇന്റെര്‍നെറ്റും ടീവിയും ശരിയായ രീതിയാല്‍ ഉപയോഗിച്ചാല്‍ ഈ വക പ്രശ്നങ്ങളൊന്നും വരില്ല. അവ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ മതി.കാണാന്‍ പാഠില്ലാത്തവ കാണാതിരിക്കുക തന്നെയാണ് വേണ്ടത്.എന്നിട്ടും നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ ഉപവാസം വളരെ നല്ലതാണ്. ഇനി റംസാന്‍ മാസമല്ലെ വരുന്നത്,നോമ്പ് സാധാരണ പിടിക്കാത്ത മറ്റു മതസ്ഥരും ഒന്നു ഉപവസിച്ചു നോക്കുന്നത് നന്നായിരിക്കും.അതു പോലെ ടീവിയുടെയും കമ്പ്യൂട്ടറിന്റെയും സ്ഥാനംവീട്ടില്‍ സ്വകാര്യതയില്ലാത്ത സ്ഥലത്താവട്ടെ.ആദ്യം വീട്ടില്‍ നിന്നു തന്നെ തുടങ്ങാം. അപ്പോള്‍ സമൂഹം താനെ ശരിയായിക്കൊള്ളും.പിന്നെ ഇങ്ങനെയൊരു കമന്റു യുദ്ധത്തിന്റെ ആവശ്യം വരുമെന്നു തോന്നുന്നില്ല.വിദ്യാഭ്യാസത്തിന്റെ ഭാഗമായി അല്പം മോറല്‍ ക്ലാസ്സുകള്‍ നല്ലതാണ്. അതിനു ഇന്നമതം വേണമെന്നു നിര്‍ബന്ധമില്ല. എല്ലാ മതങ്ങളിലെയും നല്ല വശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒരു പീരിയഡ് ഉള്‍പ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും.പിന്നെ അവനവന്റെ വിശ്വാസത്തിനനുസരിച്ച് കൂടുതല്‍ വായിക്കുകയും പഠിക്കുകയുമാവാം. രക്ഷിതാക്കളും ഇതിനൊക്കെ മാതൃകയായി വീട്ടില്‍ പെരുമാറണം എന്നാലേ നാം രക്ഷപ്പെടൂ.അല്ലാതെ മീഡിയയെയും രാജ്യത്തെയും ഭരണത്തെയുമൊന്നും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

Shyam പറഞ്ഞു...

അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് നമക്ക് എന്തും പറയാം...
പള്ളു പറഞ്ഞും വികാര തിര ഇളക്കിയും ഈ ചര്‍ച്ചയെ മലീമാസമാക്കം....
അല്ലെങ്കില്‍ ഇതിനു പരിഹാരം നിര്‍ദേശിക്കാം.....
ഇവിടെ ആരെങ്കിലും പരിഹാരം പറഞ്ഞോ? പറഞ്ഞവരെ പരിഹസിക്കുകയല്ലേ?
ലിപി പറഞ്ഞതില്‍ എന്താണ് തെറ്റ്? മാവേലി സ്റ്റോര്‍, മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ ഇല്ലേലും സ്ത്രീ ഒരു കച്ചവട ചരക്കാണ്‌ - ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും. ഒരു വേശ്യാലയം വന്നാല്‍ എന്താണ് കുഴപ്പം? ആവശ്യം ഉള്ളവര്‍ അവിടെ പൊക്കോട്ടേ. ഇല്ലാത്തവര്‍ പോകണ്ട.. ഒന്നുമല്ലേലും ജനിച്ചു വീഴുന്ന കൊച്ചു പെണ്‍ കുട്ടിയേയും കിളവികളെയും ബലാല്‍സംഗം ചെയ്യുന്ന പ്രവണത എങ്കിലും കുറയുമല്ലോ...
കപട സദാചാരം ആണ് പ്രോബ്ലം. പുറം രാജ്യങ്ങളിലെ സംസ്കാരത്തെ പറ്റി കുറ്റം പറയുന്നവരുണ്ടല്ലോ. എന്താണ് നമ്മടെ സംസ്കാരം? ലോകത്തില്‍ സ്ത്രീ പീഡന കേസ്-കളില്‍ നാലാം സ്ഥാനത്താണ് നമ്മള്‍.. നാണമില്ലേ പാശ്ചാത്യരെ കുറ്റം പറയാന്‍?
കടുത്ത ശിക്ഷ നല്‍കിയാല്‍ മാറുമെങ്കില്‍ മോഷണവും കൊലക്കുറ്റവും എന്തെ നിന്നില്ല?
മീഡിയ-യും സിനിമയും ഗ്ലാമര്‍-നു പുറകെ പോകുമ്പോ, ഇന്റര്‍നെറ്റ്‌-ഉം മൊബൈല്‍-ഫോണ്‍-ഉം ഒളി ക്യാമറകളും ആര്‍ക്കും പ്രാപ്യമായ ഇന്നില്‍ മതം പഠിപ്പിച്ചത് കൊണ്ട് എന്തെങ്കിലും വിശേഷം ഉണ്ടോ?

കുട്ടിക്കാലത്ത് ഇങ്ങനത്തെ സിനിമകള്‍ കാണരുതെന്ന് അച്ഛനും അമ്മയും പറഞ്ഞു തന്നിട്ടുണ്ട്. കുട്ടികള്‍ ഉണ്ടായപ്പോ എങ്ങനെ ഉണ്ടായി, എങ്ങനെ അറിഞ്ഞു എന്ന് ആരും തിരക്കിയില്ല. നല്ല രീതിയില്‍ മനസിലാക്കിയത് കൊണ്ട് നല്ല വഴിയില്‍ പോയി.. അല്ലയിരുന്നെങ്കിലോ? ഇത് തന്നെ അല്ലെ കപട സദാചാരം?
ക്രിസ്ത്യന്‍സു കല്യാണത്തിന് പുന്പു കൌണ്സേല്ലിംഗ് കൊടുക്കാറുണ്ട്. എന്ത് കൊണ്ട് അത് നേരത്തെ ആക്കിക്കൂട? ചെറുപ്പത്തിലെ കൊടുത്തു കൂടാ? എല്ലാ മതത്തിലും കൊണ്ടുവന്നുകൂട? വളര്‍ന്നു വരുന്ന കുട്ടികള്‍ എങ്കിലും എല്ലാം മനസിലാക്കി വളരട്ടെ...

ലിപി-ക്ക് നല്ല ഒരു സലാം പറയുന്നു. അഭിപ്രായം തുറന്നു പറഞ്ഞതിന്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

വേശ്യാലയം ഒരു പരിഹാരമാണെന്നത് ഒട്ടും യുക്തിയല്ല. വേശ്യാലയങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ നാം നിരീക്ഷിച്ചാല്‍ അവിടെ 'സ്വതന്ത്ര ലൈംഗികത' വ്യാപകമാണെന്നു കാണാന്‍ കഴിയും. ഉഭയസമ്മതപ്രകാരം ഉള്ള ലൈംഗികവേഴ്ചകള്‍ ആരും അറിയാതെ പോകുന്നത് കുടുംബത്തില്‍ അത് പൊട്ടിത്തെറി ഉണ്ടാക്കിയാലും അത് പുറത്തറിയാതെ തീര്‍ക്കുകയോ ആധുനിക സംസ്കാരത്തില്‍ അത് പാപം അല്ലെന്നു ധരിച്ചുവശാവുകയോ ചെയ്യുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ ബാലാലക്കാരത്തിന് അവിടെ പഴുതും കുറവാണ്.എന്നാല്‍ എവിടെയും ബലാല്‍ക്കാരം പെട്ടെന്ന് വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്യുന്നു.
പൂര്‍വ്വഭാരതസംസ്കാരത്തിനെ തെളിവിനു കൊണ്ടുവരുന്നവര്‍ ഓര്‍ക്കേണ്ടത് അന്നചാരതിനെതിരെ അടരാടിയ , മുലക്കരം നിര്‍ത്തലാക്കിയ നമ്മുടെ നാടിനെയാണ്.

കാമം മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഉണ്ട് .
പക്ഷെ അവയില്‍ മനുഷ്യകാമം വ്യത്യസ്തമാകുന്നത് കാമം വേണ്ടിടത്ത്അടക്കിനിര്‍ത്താനുള്ള , സ്വയം നിയന്ത്രിക്കാനുള്ള കഴിവാണ്. അല്ലായിരുന്നെണ്ടില്‍ നമ്മളും മൃഗങ്ങളും തമ്മില്‍ അന്തരം വെറും പേരിനൊരു വസ്ത്ര ധാരണം മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു!
കാമ ക്രോധ ചോദനകള്‍ വേണ്ടിടത്ത് അടക്കിനിര്‍ത്തുകയും വേണ്ടിടത്ത് പ്രയോഗിക്കുകയും ചെയ്യുംബോഴാനല്ലോ നാം വിശേഷബുദ്ധി ഉള്ളവരാകുന്നത്.

ചെറുത്* പറഞ്ഞു...

ഹാവൂ.... പോസ്റ്റും അഭിപ്രായങ്ങളും എല്ലാം കൂടി വായിച്ച് തീര്ക്കാന് നല്ലൊരു സമയം എടുത്തു. ആരോഗ്യപരമായൊരു ചര്ച്ചക്ക് സാഹചര്യമൊരുക്കിയ ഇക്കാക്ക് അഭിനന്ദനങ്ങള്!

മിക്കവരുടേയും അഭിപ്രായങ്ങളില് യോജിപ്പുണ്ട്. അതുപോലെ തന്നെ ചിലയിടങ്ങളില് വിയോജിപ്പും. സെക്സ് എന്നതാണ് ഇപ്പൊ ഏറ്റവും വലിയ പ്രശ്നം. തണല് പറഞ്ഞപോലെ പൊതുസ്ഥലങ്ങളിലും, ഓഫീസിലുമൊക്കെ വികാരത്തെ നിയന്ത്രിക്കാന് കഴിയാതെ ഇത്ര ആഭാസകരമായി മാറുന്നതിനുള്ള കാരണങ്ങളില് ഏറ്റവും പ്രശ്നം, അശ്ലീല ചിത്രങ്ങളും, വീഡിയോകളും മൊബൈലിലൂടേയും, ഇന്റര്നെറ്റിലൂടേയും സുലഭമാകുന്നതാണെന്നൊരു അഭിപ്രായം ചെറുതിനുണ്ട്. കൊച്ചുകുട്ടികള്ക്ക് വരെ ഇന്ന് മൊബൈലും മറ്റും ഉപയോഗിക്കാന് സര്വ്വ സ്വാതന്ത്ര്യം കൊടുക്കുന്നതും പ്രശ്നം തന്നെ. അച്ഛനുമമ്മയും രാത്രിയില് കാണുന്ന അശ്ലീല സിനിമ കാണേണ്ടി വന്നതാണ് നാലരവയസ്സുകാരനെ കൊലപാതകി ആക്കിയത് എന്നുള്ള വാര്ത്ത ഇന്നാണൊരു മെയില് വഴി കിട്ടിയത്. അറിഞ്ഞോ അറിയാതെയോ വിഷം കുത്തിവക്കുന്നത് നമ്മളൊക്കെ തന്നെ.

ആണും പെണ്ണും ഒരുമിച്ചിരുന്നാലൊന്നും ഇല്ലെന്നുള്ള ചിന്ത വരാന് കുട്ടികളെ ഇടകലര്ത്തി പഠിപ്പിക്കുക എന്ന ലിപിയുടെ ആശയത്തോട് യോജിപ്പാണ്. പക്ഷേ ലൈഗിംക വിദ്യഭ്യാസം, അതിനും പരിമതികളുണ്ട്. പുതിയതായി അറിയുന്ന കാര്യങ്ങളെ അനുഭവിച്ചറിയാനൊരു കൗതുകം കുട്ടികളിലെ പ്രത്യേകതയാണ്. അവ്ടെ ചിന്തകള്ക്ക് സ്ഥാനമില്ല. പാശ്ചാത്ത്യ രീതികളോട് യോജിച്ച് കേരളത്തില് വേശ്യാലയങ്ങള് വരണം എന്ന പ്രസ്താവയോട് തികഞ്ഞ വിയോജിപ്പുണ്ട്. എന്നിട്ടും സ്ത്രീകള്ക്ക് രക്ഷയില്ലാതായാല് പെണ്കുഞ്ഞുങ്ങളെ ഭ്രൂണാവസ്ഥയിലേ നശിപ്പിക്കുക എന്ന ചര്ച്ചകളിലും അനുകൂല നിലപാട് ഭാവിയില് എടുക്കേണ്ടി വരില്ലേ ലിപി. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് അങ്ങനെയൊരു അതൃപ്തി ഉണ്ടാകുന്നെങ്കില് അതിനാണ് പരിഹാരം കാണേണ്ടത്. അല്ലാതെ, ഭാര്യയെ പിരിഞ്ഞാല് ഭര്ത്താവിനും, നേരെ തിരിച്ചും അവരവരുടെ വികാരങ്ങളടക്കാന് വേശാലയങ്ങള് സ്ഥാപിച്ചാല്, അത് ഇതിലും വൃത്തികെട്ടൊരു സംസ്കാരം വളര്ന്ന് വരാനേ കാരണമാകൂ. അതിലും നല്ലത് സ്ത്രീകള് പ്രസവം നിര്ത്തുന്നതുപോലെ ഒരു പ്രായമെത്തിയാല് പുരുഷന്റെ വികാരത്തിനും ചികിത്സയിലൂടെ ഒരു കെട്ടങ്ങ് ഇടാം.

ഇന്നത്തെ തലമുറ ഒരുവിധം ലൈംഗിക ആഭാസങ്ങളുടെ പിടിയിലായി. അതൊന്നും ഇല്ലാത്ത പുതിയ തലമുറയെ വളര്ത്തിയെടുക്കാന് പരിശ്രമിക്കാം. ചിലരാജ്യങ്ങളിലേത് പോലെ അശ്ലീല സൈറ്റുകള് ഇന്റര്നെറ്റില് പരമാവധി ലഭ്യമല്ലാതാക്കാം. മൊബൈലിലെ അശ്ലീലത തടയാനും കഠുത്ത നിയമനിര്മ്മാണം നടത്താം. എല്ലാറ്റിനും പരിഹാരമാവില്ലെങ്കിലും ഒരു തുടക്കം എന്ന നിലക്ക്.....!!!

മതപരമായ പഠനങ്ങള് ഒരു പരിധിവരെ ഇത്തരം പ്രവൃത്തികളില് നിന്നും പലരേയും അകറ്റി നിര്ത്തിയിരുന്നു. വിദ്യാഭ്യാസത്തിന്റേയും, തത്വചിന്തകളുടേയും ഫലമായി ആ ഒരു പേടി ഇന്ന് പലരിലും ഇല്ല. അതുകൊണ്ടുതന്നെ സെക്സിന്റെ രഹസ്യസ്വഭാവവും പോയിരിക്കുന്നു. ഓപ്പണായി പറയുന്നവന് കാര്യഗൗരവമുള്ളവന് എന്നായി. പിന്നെ അപൂര്വ്വമായി ആദ്ധ്യാത്മിക ഗുരുക്കന്മാര് ഇത്തരം പ്രവൃത്തികളില് ഉള്പ്പെടുന്നത് ചൂണ്ടികാണിച്ച് മതങ്ങളെ തള്ളികളയുകയുമാകാം. എല്ലായിടത്തും പൂര്ണ്ണമായ ശുദ്ധീകരണം സാധിക്കില്ലല്ലോ. അപ്പൊ ചര്ച്ചകള് നടക്കട്ടെ. ലാല്സലാം.

മൈപ് പറഞ്ഞു...

തിന്മ സമൂഹത്തിൽ കൂടിവരുന്നു. അത് ലോകത്ത് എവിടെയാണെങ്കിലും ഉണ്ട്. അതിനുള്ള കാരണം ഇക്കിളിപെടുത്തുന്ന വൈകൃതങ്ങൾനെറ്റിലും മീഡിയകളിലും കാണുന്നതിൽ പ്രചോദനം ലഭിച്ചവരുണ്ട്, വൃത്തികേട്ട കൂട്ട് കെട്ടിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടാക്കിയവയുണ്ട്, അങ്ങിനെ കാരണങ്ങൾ ഏതിലേക്കും ചേർത്തെഴുതാം. ഇത്തരം ഒറ്റപെട്ട വൃത്തികേടുകൾ മുമ്പും സമൂഹത്തിൽ ഉണ്ടായിരിക്കണം, എന്നാൽ അന്ന് ഇന്നത്തെ പോലെ ജനങ്ങൾക്കിടയിൽ വിളമ്പി സാമാന്യവൽകരിക്കാൻ മീഡിയകളില്ലാത്തതിനാൽ സമൂഹത്തിൽ ഏശാത്തതായിരുന്നു, എന്നാൽ ഇന്ന് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുക വഴി അതിൽ നിന്നും പ്രചോദനം ലഭിച്ചു, ഇതൊരൂ മാർഗമായി ചിലരെങ്കിലും സ്വീകരിക്കുന്നു. പാശ്ചാത്യ വിദ്യാഭ്യാസം കൊണ്ടുവന്നത് കൊണ്ട് ഈ രോഗം മാറില്ല. വേണ്ടത് സാംസ്കാരികമായ ബോധവൽകരണമാണ്. മതങ്ങൾക്ക് ഈ വിഷയത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്.

moideen angadimugar പറഞ്ഞു...

മതങ്ങൾക്ക് ഈ വിഷയത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്.പക്ഷേ,ആരാണ് നേതൃത്വം വഹിക്കുക..?
“പാപം ചെയ്യാത്തവരല്ലേ കല്ലെറിയേണ്ടത് ?”

ഞാന്‍ പറഞ്ഞു...

എനിക്ക് തോന്നിയിട്ടുള്ളത് മനുഷ്യന്‍ സമൂഹ ജീവിയില്‍ നിന്നും വ്യക്ക്തി ജീവിയായി മാറിയതിന്റെ പ്രതിഫലനമായാണ് സദാചാരകാഴ്ചപ്പാടുകള്‍ മാറാന്‍ കാരണമെന്നാണ്. മറ്റുള്ളവര്‍ എന്ത് കരുതും എന്ന ചിന്ത മാറി മൃഗങ്ങളുടെ survival of the fittest തിയറി സ്വീകരിച്ചതില്‍ പിന്നെ സ്വഭാവത്തിലും മൃഗീയത കൂടിയിട്ടുണ്ട്.അത് കൊണ്ട് തന്നെ അവന്‍ എന്ത് കരുതിയാല്‍ എനിക്കെന്നാ എന്നാ ചിന്തയായി .അത് പോലെ തെറ്റുകള്‍ ചെയ്യുന്നത് വലിയവര്‍ ആണെങ്കില്‍ ഒന്നുമില്ല എന്നാ ചിന്തയും.നിലനില്പ്പിനായുള്ള ഓട്ടവും ജീവിതത്തോടുള്ള അമര്‍ഷവും ഒക്കെ മനുഷ്യനിലെ നന്മ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതനുസരിച്ച് നന്മയും തിരിച്ചറിവും വകതിരിവുമൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.മനുഷ്യന്‍ സ്വയം തിരിച്ചറിയാതെ ഒന്നിനും പരിഹാരമുണ്ടാവില്ല.പാശ്ചാത്യര്‍ കുറച്ചു പേരെങ്കിലും ആദി പൌരസ്ത്യന്റെ നന്മയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ഉപേക്ഷിക്കാന്‍ തുടങ്ങുന്ന പാശ്ചാത്യ സംസ്കാരം നമ്മള്‍ ഗമയില്‍ അനുകരിക്കുന്നു.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഇവിടെ ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ വരുന്നതു പോലെ തന്നെയാണ് ആളുകളും!.ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടുകള്‍. ചിലര്‍ക്കു മതം വേണം,ചിലര്‍ക്കു വേണ്ട!. ചിലര്‍ക്ക് സദാചാരം വേണം.ചിലര്‍ക്കത് കേള്‍ക്കുന്നത് തന്നെ അലര്‍ജി?.വെറുതെ നമ്മളിവിടെ ചര്‍ച്ച ചെയ്യണോ?

moideen angadimugar പറഞ്ഞു...

@ മുഹമ്മദ്കുട്ടി : ചർച്ചയിലൂടയല്ലേ വ്യത്യസ്തമായ അഭിപ്രാങ്ങൾ നമുക്കറിയാൻ കഴിയുന്നത്. എല്ലാവരും ഒരേ അഭിപ്രായക്കാരാകണമെന്നു ശഠിക്കാനാവില്ലല്ലോ..

vipin പറഞ്ഞു...

മതങ്ങള്‍ ഇടപെട്ടാല്‍ കാര്യങ്ങള്‍ ശരിയാകുമെന്ന് കേള്‍ക്കുമ്പോള്‍ ചിരി വരുന്നു .!!

സമീപകാലത്ത് എല്ലാ മാസവും കേരളത്തില്‍ , ' മതപാഠശാലയില്‍ അദ്ധ്യാപകന്‍ പീഡിപ്പിച്ചു ' എന്ന ഒരു വാര്‍ത്തയെങ്കിലും പേപ്പറില്‍ ഉണ്ടാകാറുണ്ട് , അതും ആണ്കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ പോലും വ്യത്യാസമില്ലാതെ !! തന്തമാര്‍ക്കും തള്ളമാര്‍ക്കും കുട്ടികളെ മതപാഠശാലയിലേയ്ക്ക് വിടുമ്പോള്‍ പോലും നെഞ്ചില്‍ തീയാണ് !

Lipi Ranju പറഞ്ഞു...

@ ചെറുത്*- >>ലൈഗിംക വിദ്യഭ്യാസം, അതിനും പരിമതികളുണ്ട്. പുതിയതായി അറിയുന്ന കാര്യങ്ങളെ അനുഭവിച്ചറിയാനൊരു കൗതുകം കുട്ടികളിലെ പ്രത്യേകതയാണ്. അവ്ടെ ചിന്തകള്ക്ക് സ്ഥാനമില്ല. << ചെറുത്‌ ഈ പറഞ്ഞതില്‍ ഉള്ള ആശങ്ക മനസിലാക്കുന്നു. പക്ഷെ, ശരിയായ സമയത്ത് ലൈഗിംക വിദ്യഭ്യാസം കൊടുക്കാതിരുന്നാല്‍ അവരത് മറ്റു വഴികളിലൂടെ അറിയാന്‍ ശ്രമിക്കും . അത് പലപ്പോഴും നേരായ വഴി ആയിരിക്കില്ല. സംശയം ഉണ്ടെങ്കില്‍ ഈ സൈറ്റ് ഒന്ന് നോക്കൂ .... ചെറുതിന്‍റെ സംശയം മാറികിട്ടും.
http://ibnlive.in.com/news/experiments-in-sex-shocks-teachers/166215-60-116.html

കെ.എം. റഷീദ് പറഞ്ഞു...

സ്ത്രീയെ വില്‍പ്പനചരക്കാക്കി മാറ്റിയ സമൂഹം
നാട് അനുഭവിക്കുന്ന ഈ പൈശാചികതയുടെ ഉത്തരവാദിത്വത്തില്‍ നിന്നും മോചിതരല്ല
കടുകുമുതല്‍ കമ്പ്യൂടര്‍ വരെയുള്ളത്തിന്റെ പരസ്യത്തില്‍
സ്ത്രീയുടെ തുണി ഉരിഞ്ഞതും, സ്ത്രീ സ്വാതന്ത്ര്യം എന്ന പേരില്‍
പുരുഷന്‍ ഒരുക്കിയ കെണിയില്‍ അവള്‍ പെട്ട് കേവലം ലംഗിക ഉപകരണമായി
മാരിയതുമാണ്‌ ഇന്നത്തെ അവസ്ഥക്ക് ഒരു കാരണം
ലേഖനത്തിന്റെ അവസാനം പറഞ്ഞ വാല്‍കഷണം
അതല്ലേ കൊച്ചുകുട്ടികള്‍ പോലും അനുകരിക്കുന്നത്
നാളെ നമ്മുടെ സ്കൂളില്‍ നിന്നും ഗര്‍ഭ നിരോധന ഉറകള്‍
വിതരം ചെയ്യില്ലന്ന്നു ആരുകണ്ടു

ishaqh ഇസ്‌ഹാക് പറഞ്ഞു...

പ്രസംഗത്തിലെ മനുഷ്യന്‍ പ്രവര്‍ത്തികളിലും മനുഷ്യനായെങ്കില്‍ എന്ന പ്രത്യാശയോടെ....
കാലോചിതമായ ലേഖനത്തിന് ഭാവുകങ്ങള്‍.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

പ്രസക്തം!

വക്കുടഞ്ഞ വാക്കുകള്‍ പറഞ്ഞു...

പക്ഷെ ഇത് കേവലം നിയമ നിര്‍മ്മാണത്തില്‍ മാത്രം ഒതുഗുന്ന വിഷയം ആണെന്ന് തോന്നുന്നില്ല...
സാമൂഹികവും മനശ്ശാസ്ത്ര പരവുമായ കാരണങ്ങളെ കൂടി പരിഗണിക്കേണ്ടതുണ്ട്

Shyam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Shyam പറഞ്ഞു...

I'm sharing a link. Pls click here

മുല്ല പറഞ്ഞു...

കാര്യങ്ങള്‍ ഇത്രടം ആയോ..? ഞാനൊന്നും അറിഞ്ഞില്ല. അടക്കി നിര്‍ത്താനാവാത്ത എനര്‍ജി പുറത്ത് കളയാന്‍ നമ്മുടെ ആണുങ്ങള്‍ക്ക് കളരി, കരാട്ടെ,കുങ്ഫു തുടങ്ങിയ ആയോധന കലകള്‍ നിര്‍ബന്ധമാക്കിയാലോ..?ഒപ്പം യോഗയും വ്രതവും. നോമ്പ് ഒരു പരിചയാണു,ശരീരത്തിന്റെ ആസക്തികളെ ഒരു വിധം തടുത്ത് നിര്‍ത്തും അത്.

ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് എന്റെ മകന്‍,ടിവിയില്‍ നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ കാണുന്നതിനിടയില്‍ എന്നോറ്റ് ചോദിച്ചു. ഈ മൃഗങ്ങള്‍ക്ക് എപ്പൊ വേണേലും മേറ്റിങ്ങ് നടത്താലോ,അവ പോളിഗമി ആണ്,നമ്മള്‍ മനുഷ്യര്‍ക്ക് കല്യാണം കഴിച്ചാല്‍ മാത്രെ സെക്സ് പാടുള്ളൂ..?നമ്മള്‍ മോണോഗമി ആണല്ലേ എന്ന്..!!എന്താ അങ്ങനെയെന്ന്..?

അന്ന് ഞാന്‍ പറഞ്ഞു,അതാണു നമ്മളും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം. നമുക്ക് സംസ്കാരം എന്നൊന്നുണ്ട് അതാണു നമ്മെ മൃഗത്തേക്കാള്‍ ഉന്നതരാക്കുന്നതെന്നു.

ഇന്ന് അവന്‍ പത്രം വായിക്ക്മ്പോള്‍ എനിക്ക് ആധിയാണു, എന്തെല്ലാമാണു ഓരോ ദിവസത്തേയും പത്രത്തില്‍.അച്ചന്‍ മകളെ,സഹോദരന്‍ സഹോദരിയെ, പിഞ്ചുകുഞ്ഞിനെ, വൃദ്ധയെ...

സീത* പറഞ്ഞു...

വരാൻ വൈകി...
സ്ത്രീ എന്നാൽ‌ പീഡനം എന്നായിട്ടുണ്ടിപ്പൊ..അറിയാതെ അമ്മയെ കല്ല്യാണം കഴിച്ചതിനു സ്വന്തം കണ്ണുകുത്തിപ്പൊട്ടിച്ച ഈഡിപ്പസ് ഇപ്പോ ചിരിക്കണുണ്ടാവും നമ്മുടെ നാടിനെ ഓർത്ത്...നന്നായി പറഞ്ഞു...ആശംസകൾ‌

moideen angadimugar പറഞ്ഞു...

വായിക്കുകയും, വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തി ചർച്ചയിൽ പങ്കുകൊള്ളുകയും ചെയ്ത എല്ലാവർക്കും നന്ദി.

~ex-pravasini* പറഞ്ഞു...

എന്ത് പറയണമെന്ന് അറിയുന്നില്ല..
നിയമത്തിനു വിട്ടു കൊടുക്കാതെ തല്ലിക്കൊല്ലണം ഇവറ്റകളെ.

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

ഉറങ്ങി കിടന്ന നാല് വയസ്സുകാരിയെ എടുത്തു കൊണ്ട് പോയി കൊന്ന സെബാസ്ടിയന്‍ എന്നാ കുറ്റവാളിക്ക് കിട്ടിയത് ജീവപര്യന്തം ആണെന്നാണ് ഓര്‍മ്മ.സമാനമായ കുറ്റം നേരത്തെയും ഇയാള്‍ ചെയ്തിട്ടുണ്ട്. അപ്പോള്‍ അയാള്‍ക്ക്‌ മാനസികരോഗം ഉണ്ട് എന്ന് ഉറപ്പല്ലേ. മാനസിക വൈകല്യം ഉള്ള ഇങ്ങനെ ഉള്ളവര്‍ സമൂഹത്തിനു ശാപം അല്ലെ.

മര്യാദക്ക് ജയിലില്‍ കഴിഞ്ഞാല്‍ അയാള്‍ക്ക്‌ എട്ടോ പത്തോ വര്‍ഷത്തില്‍ പുറത്തു വരാം.നമ്മുടെ ജയിലുകളില്‍ മാനസിക വൈകല്യം ബാധിച്ചവര്‍ക്ക്‌ ശരിയായ കൌണ്സിലിംഗ് നമ്മുടെകില്‍ ചികിത്സയോ ഇല്ല. വീണ്ടും ഈ സമൂഹത്തില്‍ തന്നെ അല്ലെ അയാള്‍ തിരിച്ചു വരിക ?

നിയമങ്ങള്‍ കര്‍ക്കാശം ആക്കുകയല്ലേ പോംവഴി? ഇത്തരം കുറ്റങ്ങള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം എന്നാണ് എന്റെ അഭിപ്രായം.. ഒരു സമൂഹത്തില്‍ ജീവിച്ചിരിക്കാന്‍ ഇത്തരക്കാര്‍ക്ക് അവകാശം ഇല്ല എന്ന് ഞാന്‍ കരുതുന്നു.