2011, മേയ് 4, ബുധനാഴ്‌ച

ഒരു പ്രണയസ്മരണ

ഓരോ വസന്തത്തിലും
നിനക്കായ്
ഞാൻ കൊണ്ട് വന്ന
കവിതയുടെ മുത്തുകൾ
അവയുടെ പൊരുളറിയാതെ
മനസ്സിലാകാത്ത ഭാഷയാണു
കവിയുടേതെന്നും പറഞ്ഞ്
നീ കലഹിച്ചിരുന്നു.

പൊരിവെയിലത്ത്
മണ്ണുവാരി തിന്നുമ്പോൾ
ഉമിനീരിറക്കി
ഞാൻ രചിച്ച വരികൾ മാത്രമാണു
നീ അന്നു രുചിയോടെ ആസ്വാദിച്ചത്

സുപ്രഭാതവും അസ്തമയവുമില്ലാത്തതിനാൽ
സൂര്യനും,ചന്ദ്രനും എനിക്കന്യമായതും,
സ്വപ്നങ്ങളൊക്കെ
കൊടുങ്കാറ്റിന്റെ പ്രദക്ഷിണവഴിയിൽ ചിതറി
നിനക്കായി കവിളിൽ ചാലുകീറിയതും,
പൂരിപ്പിക്കുന്തോറും
കളങ്ങൾ ബാക്കിയായതും
നിനക്കന്നു കവിയുടെ
മനസ്സിലാകാത്ത ഭാഷയായിപ്പോയി.

വെട്ടിയും,തിരുത്തിയും ഏറെ എഴുതിയിട്ടും
നീ മനസ്സിലാക്കുന്ന ഭാഷയിൽ
ഒരു കവിത പൂർത്തിയാക്കാൻ
എനിക്കു കഴിഞ്ഞില്ല.
അതുകൊണ്ടാവണം
നിദ്രാവിഹീനങ്ങളായ
എന്റെ പുലർച്ചകളൊക്കെയും
നിറംകെട്ടവയായിപ്പോയത്.

പറഞ്ഞും,എഴുതിയും തീരാത്ത
നൊമ്പരങ്ങൾ ബാക്കിവെച്ച്
ഒരു ജന്മം കാത്തിരുന്നിട്ടും
എന്റെ അനുരാഗത്തിന്റെ
നിഴൽ രൂപമെങ്കിലും
നീ കാണാതെ പോയി.

ഇന്നു മറ്റൊരു തടത്തിൽ
തൊട്ടാവാടി തറച്ചു
നീ വിങ്ങിക്കരയുമ്പോൾ
മുൾക്കിരീടം പേറി
ഇവിടെ ഞാൻ ഭ്രാന്തമായി ചിരിക്കുന്നു.

48 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

ഓരോ വസന്തത്തിലും
നിനക്കായ്
ഞാൻ കൊണ്ട് വന്ന
കവിതയുടെ മുത്തുകൾ
അവയുടെ പൊരുളറിയാതെ
മനസ്സിലാകാത്ത ഭാഷയാണു
കവിയുടേതെന്നും പറഞ്ഞ്
നീ കലഹിച്ചിരുന്നു.

ഇതായിരുന്നു അവളിലെ പരാജയം
ആശംഷകള്‍

nisagandhi പറഞ്ഞു...

വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം വരും ജന്മത്തില്‍ ....

നന്നായിരിക്കുന്നു.

ആശംസകള്‍ ....

രമേശ്‌ അരൂര്‍ പറഞ്ഞു...

വെട്ടിയും,തിരുത്തിയും ഏറെ എഴുതിയിട്ടും
നീ മനസ്സിലാക്കുന്ന ഭാഷയിൽ
ഒരു കവിത പൂർത്തിയാക്കാൻ
എനിക്കു കഴിഞ്ഞില്ല.
---------------------
ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു ...:)

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

രണ്ടു ജീവിതങ്ങളുടെ കഥയില്‍ ,രണ്ടു മനസ്സുകളിലെ കവിതയില്‍
മുള്ളുകള്‍ തറച്ചു വിങ്ങിക്കരയുമ്പോളല്ല,ഒരു മുള്‍ക്കിരീടം തന്നെ ചുമന്ന് പൊട്ടിച്ചിരിക്കുമ്പോളാണ് ഇങ്ങിനെ വൃത്തഭംഗി പൂര്‍ത്തിയാകുന്നത്.ഹൃദ്യമായ രചന.അഭിനന്ദനങ്ങള്‍ .

khader patteppadam പറഞ്ഞു...

ചില വരികള്‍ വളരെ നന്നായി

Ronald James പറഞ്ഞു...

'മരുപ്പച്ച'യില്‍ കുളിര്‍മഴ.. കവിതയുടെ

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

മറ്റൊരു തടത്തിൽ വെച്ച് നോവറിയുമ്പോൾ മാത്രമാണല്ലോ അവൾ മൂൾകിരീടം ചൂടി കേഴുന്ന യഥാർത്ഥ പ്രണയവല്ലഭനെ തിരിച്ചറിയുന്നത്..അല്ലേ ഭായ്

ഹരി/സ്നേഹതീരം പോസ്റ്റ് പറഞ്ഞു...

നമുക്ക് ,വായിക്കാന്‍ വിധിക്കപ്പെട്ട കവിതകളില്‍ അര്‍ത്ഥവും ആശയവും തേടാം.കവിത നന്നായി..ആശംസകള്‍!

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

വളരെ ലളിതമായി എഴുതിയിരിക്കുന്നു.എന്നെപ്പോലുള്ള സാധാരണ ക്കാരനു പോലും മനസ്സിലാകുന്ന ഭാഷയില്‍. അഭിനന്ദനങ്ങള്‍..

SHANAVAS പറഞ്ഞു...

വളരെ ലളിതമായ വരികളിലൂടെ മൊയ്ദീന്‍ കോറിഇട്ടിരിക്കുന്നത് സുന്ദരമായ കവിത തന്നെ.അഭിനന്ദനങ്ങള്‍.

മുല്ല പറഞ്ഞു...

നന്നായ് കെട്ടോ.ലളിതമായ വരികള്‍.

Pradeep Kumar പറഞ്ഞു...

ബ്ലോഗ് പേജുകളില്‍ നന്നായി കവിത എഴുതുന്ന ചുരുക്കം ചില എഴുത്തുകാരില്‍ ഒരാളാണ് അങ്ങ്.വ്യവസ്ഥാപിതമായ പ്രിന്റ് മാദ്ധ്യമങ്ങളേക്കാള്‍ നല്ല കവിത തേടി വായനക്കാര്‍ ബ്ലോഗുകളിലെത്തുന്ന കാലം വിദൂരമല്ല.ഭാവുകങ്ങള്‍

ആചാര്യന്‍ പറഞ്ഞു...

സാധാരണക്കാരന് മനസ്സിലാകുന്ന കവിത ഇങ്ങനെ എഴുതിയിട്ടും വിട്ടു പോയോ എന്തേ ഏത്...അതെന്നെ

JITHU പറഞ്ഞു...

"പൊരിവെയിലത്ത്
മണ്ണുവാരി തിന്നുമ്പോൾ
ഉമിനീരിറക്കി
ഞാൻ രചിച്ച വരികൾ മാത്രമാണു
നീ അന്നു രുചിയോടെ ആസ്വാദിച്ചത്"

പ്രവാസിയുടെ മനം........ഈ പ്രണയത്തിനു.

ajith പറഞ്ഞു...

പൂരിപ്പിക്കുന്തോറും കളങ്ങള്‍ കൂടിക്കൂടി വരുന്നു..നല്ല ഭാവന. ചിലരുടെ ജീവിതാനുഭവം പോലെ.

സിദ്ധീക്ക.. പറഞ്ഞു...

ചില വരികള്‍ ഉള്ളില്‍ കൊണ്ടു.., നന്നായി .

Salam പറഞ്ഞു...

പൂരിപ്പിക്കപ്പെടാത്ത പ്രണയങ്ങളില്‍ നിന്ന് എല്ലാ നിലക്കും പൂരിപ്പിക്കപ്പെട്ട നല്ല കവിതകള്‍ പിറവി കൊള്ളുന്നു. ഇതാ മറ്റൊരു നല്ല ഉദാഹരണം. വളരെ നന്നായി എഴുതി.

ishaqh ഇസ്‌ഹാക് പറഞ്ഞു...

മനസ്സിലാകുന്ന ഭാഷയില്‍.,
വിശേഷമായൊരു പ്രണയസ്മരണ.
ഇഷ്ടമായി.

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

വളരെ നന്നായി എഴുതി.

ഫെമിന ഫറൂഖ് പറഞ്ഞു...

പറഞ്ഞും,എഴുതിയും തീരാത്ത
നൊമ്പരങ്ങൾ ബാക്കിവെച്ച്
ഒരു ജന്മം കാത്തിരുന്നിട്ടും
എന്റെ അനുരാഗത്തിന്റെ
നിഴൽ രൂപമെങ്കിലും
നീ കാണാതെ പോയി.

പ്രണയം പലപ്പോഴും അങ്ങനെയാണ്.. പ്രണയത്തിന്‍റെ ഭാഷ അജ്ഞാതവും.. അത് കൊണ്ടാകാം പ്രണയികള്‍ പരസ്പരം മനസിലാക്കാതെ പോകുന്നത്.

ലീല എം ചന്ദ്രന്‍.. പറഞ്ഞു...

ഓരോ വസന്തത്തിലും
നിനക്കായ്
ഞാൻ കൊണ്ട് വന്ന
കവിതയുടെ മുത്തുകൾ
അവയുടെ പൊരുളറിയാതെ
മനസ്സിലാകാത്ത ഭാഷയാണു
കവിയുടേതെന്നും പറഞ്ഞ്
നീ കലഹിച്ചിരുന്നു.

പുതിയ പോസ്റ്റ്‌ ഇഷ്ടായിട്ടോ
ആശംസകള്‍.

അനുരാഗ് പറഞ്ഞു...

പോസ്റ്റ്‌ ഇഷ്ടായിട്ടോ ആശംസകള്‍

mottamanoj പറഞ്ഞു...

അടുത്ത കാലത്ത് വായിച്ച മനസ്സിലായ്‌ ഒരു കവിത.
( എന്‍റെ തെറ്റാണു എനിക്ക് പൊതുവേ കവിതകള്‍ ഇഷ്ടമല്ല )

ആശംസകള്‍

ചന്തു നായര്‍ പറഞ്ഞു...

സുപ്രഭാതവും അസ്തമയവുമില്ലാത്തതിനാൽ
സൂര്യനും,ചന്ദ്രനും എനിക്കന്യമായതും,
സ്വപ്നങ്ങളൊക്കെകൊടുങ്കാറ്റിന്റെ പ്രദക്ഷിണവഴിയിൽ ചിതറി
നിനക്കായി കവിളിൽ ചാലുകീറിയതും,
പൂരിപ്പിക്കുന്തോറുംകളങ്ങൾ ബാക്കിയായതും
നിനക്കന്നു കവിയുടെ മനസ്സിലാകാത്ത ഭാഷയായിപ്പോയി...പെരുത്ത് ഇഷ്ടമായി....എല്ലാ ഭാവുകങ്ങളും

moideen angadimugar പറഞ്ഞു...

നന്ദി,ഈ പ്രണയസ്മരണയിൽ പങ്കുകൊണ്ട എല്ലാ സഹോദരങ്ങൾക്കും.

ഷമീര്‍ തളിക്കുളം പറഞ്ഞു...

മനസ്സിലാകുന്ന ഭാഷയില്‍ തീവ്രമായ ചിന്ത ഇവിടെ പകര്‍ത്തിവെചിരിക്കുന്നു. ഓരോ വരികളും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

ഒരില വെറുതെ പറഞ്ഞു...

വെട്ടിയും തിരുത്തിയും മൂര്‍ച്ചകൂട്ടിയ കവിത.
ഒരര്‍ഥത്തില്‍ ശിഖരങ്ങള്‍ പോയൊരു മരം.
അതിനപ്പുറം, ഓര്‍മ്മയുടെ വാക്കും വരയും.
ഹൃദ്യമായി ഈ കവിതാനുഭവം.

മുകിൽ പറഞ്ഞു...

തൊട്ടാവാടി തറച്ചു
നീ വിങ്ങിക്കരയുമ്പോൾ
മുൾക്കിരീടം പേറി.... തൊട്ടാവാടി തറയ്ക്കുമ്പോൾ അതാണു വലിയ വേദന. മുൾക്കിരീടം തലയിൽ തറക്കുന്നതുവരെ.. തൊട്ടാവാടി തറച്ചു കരയുന്നതിനെയും അതുകൊണ്ടു മാനിക്കാം നമുക്ക്.. നന്നായി കവിത

ഹാഷിക്ക് പറഞ്ഞു...

കവിത എനിക്ക് വല്ലപ്പോഴുമേ മനസിലാകൂ...അതുകൊണ്ട് ഇത് നന്നായി ഇഷ്ടപ്പെട്ടു

നികു കേച്ചേരി പറഞ്ഞു...

ഇപ്പോൾ മനസിലായല്ലോ..ഒരു പ്രണയവും കവിതയെ മനസിലാക്കുന്നില്ല പിന്നേയും കവിത നാണംകെട്ട് പ്രണയത്തിനു പിന്നാലെ....
ഭാവുകങ്ങൾ.

സുജിത് കയ്യൂര്‍ പറഞ്ഞു...

വെട്ടിയും,തിരുത്തിയും ഏറെ എഴുതിയിട്ടും
നീ മനസ്സിലാക്കുന്ന ഭാഷയിൽ
ഒരു കവിത പൂർത്തിയാക്കാൻ
എനിക്കു കഴിഞ്ഞില്ല.

പട്ടേപ്പാടം റാംജി പറഞ്ഞു...

ഓരോ കവിതയിലും പടരുന്ന വേറിട്ട ഭാവങ്ങള്‍...
വെറും ലളിതം മാത്രമല്ല, സൌന്ദര്യത്തോടെയുള്ള ലളിതവല്‍ക്കരണം വായനക്ക് കൂടുതല്‍ താല്പര്യം ജനിപ്പിക്കുന്നു.
വളരെ ഇഷ്ടായി.

~ex-pravasini* പറഞ്ഞു...

ഇഷ്ട്ടായി.

ഭാനു കളരിക്കല്‍ പറഞ്ഞു...

കവിതയും പ്രണയവും രണ്ടാണ്. പ്രണയിനിക്കുവേണ്ടി എഴുതപ്പെടുന്ന കവിത അവള്‍ ആസ്വദിചില്ലെന്നു വരാം. കവിതയെ പ്രണയിച്ചു കവിയെ പ്രണയിക്കുകയും ആവാം. ( ഞാന്‍ എന്തൊക്കെയോ എഴുതി. ) കവിത ആസ്വദിച്ചു ട്ടോ. ആശംസകള്‍.

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

ഈ കവിതക്കു പരിണാമഗുപ്തിയുണ്ടു്.
അവസാന വരികള്‍ വരെ അതു മറച്ചു
പിടിക്കാന്‍ കവിക്കു കഴിഞ്ഞുവെന്നതു
ശ്രദ്ധേയം. തൊട്ടാവാടിയും,മുള്‍കിരീടവും
തറച്ചു കയറുന്ന നോവിന്റെ വ്യതിയാനം
അതാണു ഈ കവിതയെ ഉജ്ജ്വലമാക്കുന്നതു്.

moideen angadimugar പറഞ്ഞു...

ഇവിടംവരെ വന്നുപോയ എല്ലാവർക്കും നന്ദി. ജയിംസ് സാറിന്റെ ഈ ആദ്യത്തെ വരവിനു പ്രത്യേകം നന്ദി.

elayoden പറഞ്ഞു...

ഇന്നു മറ്റൊരു തടത്തിൽ
തൊട്ടാവാടി തറച്ചു
നീ വിങ്ങിക്കരയുമ്പോൾ
മുൾക്കിരീടം പേറി
ഇവിടെ ഞാൻ ഭ്രാന്തമായി ചിരിക്കുന്നു.

നല്ല ലളിതമായ കവിത, ആശംസകള്‍.. എങ്കിലും അവളുടെ വീഴ്ചയില്‍ ചിരിക്കെണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍..എന്റെ വെറും തോന്നല്‍

Echmukutty പറഞ്ഞു...

kavita ishtamai.
chila varikal vallaathe sathyam parayunnu!
abhinandanangal

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഇന്നു മറ്റൊരു തടത്തിൽ
തൊട്ടാവാടി തറച്ചു
നീ വിങ്ങിക്കരയുമ്പോൾ
മുൾക്കിരീടം പേറി
ഇവിടെ ഞാൻ ഭ്രാന്തമായി ചിരിക്കുന്നു.
എനിയ്ക്ക് ഈ വരികളാണ് കൂടുതലിഷ്ടമായത്.

ബെഞ്ചാലി പറഞ്ഞു...

നന്നായിരിക;്കുന്നു.
ആശംസകള്‍ ....

ഷൈജു.എ.എച്ച് പറഞ്ഞു...

ഇത്ര മാത്രം സ്നേഹിച്ചിട്ടും തിരിച്ചറിയാതെ പോയി..
തിരിച്ചറിഞ്ഞു വരുമ്പോഴേക്കും നഷ്ട്ടപെട്ടു കഴിഞ്ഞിരിക്കുന്നു..
നല്ല കവിത..ആശംസകള്‍ നേരുന്നു..

www.ettavattam.blogspot.com

anju nair പറഞ്ഞു...

mirage....veronnum parayanilla

jayarajmurukkumpuzha പറഞ്ഞു...

valare nannayittundu.......... aashamsakal...........

anupama പറഞ്ഞു...

പ്രിയപ്പെട്ട മൊയ്ദീന്‍,
നഷ്ട പ്രണയമാണോ?മനസ്സില്‍ തട്ടുന്ന വരികള്‍..മനോഹരമായി വേദന പ്രകടിപ്പിച്ചു..
ചില ജീവിതങ്ങള്‍ ഇങ്ങിനെയാണ്‌...എങ്കിലും ജീവിച്ചേ മതിയാകു!എല്ലാം അറിയുന്നവന്‍ അള്ള !
ഒരു മനോഹര രാത്രി ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു

അജ്ഞാതന്‍ പറഞ്ഞു...

വല്ലാത്തൊരു വേദനയോടെ എഴുതിയ വരികളല്ലോ .. ചങ്കു പറിച്ച് കാണിച്ചിട്ടും ചെംബരത്തി പൂവാണെന്ന് അല്ലെ.. തിരിച്ചറിവ് എന്നു പറയുന്നത് അറിയേണ്ട സമയത്ത് തന്നെ അറിയേണ്ട അറിവാണ്... വളരെ ലളിതമായ ഭാഷയിൽ തീഷ്ണമായ പ്രണയത്തിന്റെ വികാരം വരികളിൽ കോരിയിട്ടിരിക്കുന്നു.. ആശംസകൾ...

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ഇഷ്ടമായി!

Angela.... പറഞ്ഞു...

orupaadishtaayi ee kavitha... :)

മുല്ല പറഞ്ഞു...

പുതുവത്സരാശംസകള്‍...