2011, മാർച്ച് 7, തിങ്കളാഴ്‌ച

അമ്മ ഇല്ലാത്ത വീട്

അമ്മ ഇല്ലാത്ത വീട്
ഇപ്പോൾ,അര ഒഴിഞ്ഞ
തൈലക്കുപ്പികളുടെ ശ്മശാനമാണ്
അനാഥയായ ഊന്നുവടിയുടെ
നൊമ്പരക്കാഴ്ചയിൽ
ഒഴുകിയ ചുടുനീരിനാൽ
ചുഴികൾ രൂപപ്പെട്ട സമുദ്രമാണ്
ഇന്നമ്മയില്ലാത്ത വീട്

പടിയിറങ്ങുമ്പോൾ
വലതുകാൽ വെച്ചിറങ്ങാനുള്ള
പിൻവിളി ശൂന്യമായതാവാം
പൂമുഖത്തെ മൂകതയിൽ
ശോകം തളംകെട്ടി നിൽക്കുന്നത്

കൂരിരുട്ടിൽ
ചീവീടിന്റെ ശ്രുതികൾ പോലും
ഇപ്പോൾ നിശ്ചലമായ
മൌനത്തിലായത്
അമ്മയില്ലാത്തവീടിന്റെ
മൂകത കണ്ടിട്ടാവണം

ജനലഴികളിലൂടെ വന്നിറങ്ങിയ
കള്ളിക്കുപ്പായമിട്ട വെയിൽ
ഒഴിഞ്ഞ കട്ടിലിന്റെ
വിരഹദു:ഖം കണ്ടിട്ടാവാം
വേദനയോടെ മടങ്ങിയത്

പാതിമയക്കത്തിൽ
വേദനയുടെ നീറ്റലുകൾ
അസഹ്യമാകുമ്പോൾ
നെടുവീർപ്പിട്ട ദൈവവിളി
ഇന്നമ്മയില്ലാത്ത വീട്ടിൽ
അവശേഷിക്കുന്നവരുടെ
ആത്മനൊമ്പരമാണ്

കാലമൊഴുകുന്തോറും
ആഴമേറുന്ന വേദന
ഇടനെഞ്ചിൻ
അസ്ഥിയിൽ കുത്തുമ്പോൾ
അമ്മയില്ലാത്ത വീട്
അനാഥരായ ആത്മാക്കളുടെ
ആലയമായാകുന്നു.

51 അഭിപ്രായങ്ങൾ:

വര്‍ഷിണി പറഞ്ഞു...

അമ്മയില്ലാത്ത വീടും,കുഞ്ഞുങ്ങള്‍ ഇല്ല്ലാത്ത വീടും ....രണ്ടും മരണ വീടിന്‍ തുല്ല്യം തന്നെ.
ആ അവസ്ഥകളെ മറി കടക്കാന്‍ ശ്രമിയ്ക്കുന്ന മനുഷ്യര്‍ പ്രായോഗിക ജീവിതം നയിയ്ക്കുന്നവര്‍..
അല്ലാത്തവരോ....അല്ലത്തവരില്ലാ എന്നതു സത്യം, അല്ലേ..?

ആ അമ്മയ്ക്ക് നൊമ്പരപ്പൂക്കള്‍ അര്‍പ്പിയ്ക്കുന്നൂ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

അമ്മയില്ലാത്ത വീട്
വിളക്കണഞ്ഞ വീട്
അത് വെറുമൊരു കൂട്

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

അമ്മയെ കുറിച്ചുള്ള സ്മരണകൾ ഇഷ്ട്ടപ്പെട്ടു.
പിന്നെ .. ജനലിൽക്കൂടി നിഴലുകളുമായി വരുന്ന വെയിലിനെ കള്ളിക്കുപ്പായത്തോടുപമിച്ചത് അസ്സലായി കേട്ടൊ ഭായ്

രമേശ്‌അരൂര്‍ പറഞ്ഞു...

അമ്മയില്ലെങ്കില്‍ എനിക്ക് ഭ്രാന്തു പിടിക്കും ...

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇന്ന് ഒന്നുരണ്ടു പോസ്റ്റുകള്‍ ഇതുപോലെ വായിച്ചിരുന്നു.
അമ്മയെക്കുരിച്ച സ്മരണകള്‍.

Muneer N.P പറഞ്ഞു...

നൊമ്പരപ്പെടുത്തുന്ന അടയാളങ്ങളിലൂടെയാണല്ലോ
അമ്മയില്ലാത്ത വീടിനെ കാണിച്ചിരിക്കുന്നത്..കവിത
ഹൃദയത്തില്‍ കൊണ്ടു...കവിത ഇഷ്ടപ്പെട്ടെങ്കിലും
ആ വീട് ഇഷ്ടപ്പെട്ടില്ലട്ടോ

ishaqh ഇസ് ഹാക് പറഞ്ഞു...

അമ്മ ഇല്ലങ്കില്‍ വീടേ ഇല്ല...
“അമ്മ ഇല്ലാത്തവീട്” കവിത ഇഷ്ടമായി.

വീ കെ പറഞ്ഞു...

കവിത നന്നായിരിക്കുന്നു.
ആശംസകൾ...

Lipi Ranju പറഞ്ഞു...

'അമ്മയില്ലാത്ത വീട്
അനാഥരായ ആത്മാക്കളുടെ
ആലയമായാകുന്നു...'
നന്നായിട്ടുണ്ട്, ആശംസകള്‍ ....

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ആശംസകള്‍ ....

Echmukutty പറഞ്ഞു...

അവസാന മൂന്നു വരികൾ ........
സത്യമാണത്.

പിന്നെ കള്ളിക്കുപ്പായമിട്ട വെയിൽ.......മനോഹരമായിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ.

Rini പറഞ്ഞു...

nice one.

അജ്ഞാതന്‍ പറഞ്ഞു...

എന്തു പറയാൻ!!!!!! അമ്മയില്ലാതെയും കാലം നമ്മെ മുന്നോട്ട് നയിക്കുന്നു... അവിടെ അമ്മയുടെ വാത്സല്യത്തിന്റെ ഓർമ്മകൾ കൂട്ടിനുണ്ടാകും നന്മയിലേക്ക് നയിക്കുന്ന ശാസനകളുണ്ടാകും മാറോടണച്ച് പാടിയ താരാട്ടിന്റെ ഈണമുണ്ടാകും അമ്മയുടെ ഗന്ധമുണ്ടാകും..മനോഹരമായിരിക്കുന്നു വരികൾ..ആശംസകൾ..

ചന്തു നായർ,ആരഭി പറഞ്ഞു...

അമ്മ ഇല്ലാത്ത വീട്........അനാഥരായ ആത്മാക്കളുടെ
ആലയമായാകുന്നു. നല്ല വരികൾക്കും ആശയത്തിനും...ഭാവുകങ്ങൾ

മുല്ല പറഞ്ഞു...

അമ്മയില്ലാത്ത വീട് ആലോചിക്കാനേ വയ്യ. ഇങ്ങനെ ഓരോന്നു എഴുതി മനുഷ്യനെ ബേജാറക്കല്ലേ..

സാബിബാവ പറഞ്ഞു...

കാലമൊഴുകുന്തോറും
ആഴമേറുന്ന വേദന
ഇടനെഞ്ചിൻ
അസ്ഥിയിൽ കുത്തുമ്പോൾ
അമ്മയില്ലാത്ത വീട്
അനാഥരായ ആത്മാക്കളുടെ
ആലയമായാകുന്നു

ഈ വരികള്‍ എത്രമാത്രം വേദനയെ വിളിച്ചോതുന്നു നല്ല കവിത

ചെറുവാടി പറഞ്ഞു...

വെയിലെത്തി നോക്കാത്ത വീട്.
വിളക്കണഞ്ഞ വീട് ,
അമ്മയില്ലാത്ത വീട് .

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

അമ്മ ഇല്ലാത്ത വീട്
ഇപ്പോൾ,അര ഒഴിഞ്ഞ ....ഇവിടെ എന്തോ കൊഴിഞ്ഞു പോയോ? അതോ എന്റെ വിവരമില്ലായ്മയോ?.ഏതായാലും അമ്മയില്ലാത്ത വീടിന്റെ പ്രശ്നങ്ങള്‍ പലരൂപത്തില്‍ മനസ്സിലാക്കിയവനാണ് ഞാന്‍ .[ആദ്യം എന്റെ ഭാര്യ മരിച്ചപ്പോഴും പിന്നെ എന്റെ ഉമ്മ മരിച്ചപ്പോഴും.]കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ എനിക്കറിയില്ല.

khader patteppadam പറഞ്ഞു...

അമ്മയില്ലാത്ത വീട്‌ ശൂന്യ ശൂന്യമാം അഗാധഗര്‍ത്തംതന്നെ.

jayarajmurukkumpuzha പറഞ്ഞു...

ammayillaatha veedu..... orakkan thanne vayya.......

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

അമ്മ നൊമ്പരമായി ...

അവസാന വരിയില്‍ ചെറിയൊരു മിസ്റ്റേക്ക് ഉണ്ട് അത് തിരുത്തുക..

JITHU പറഞ്ഞു...

വേദനയോടെ മടങ്ങുന്നു....

moideen angadimugar പറഞ്ഞു...

അമ്മയില്ലാത്ത വീട്ടിലെ മൂകതയിൽ നൊമ്പരം പങ്കുവെയ്ക്കാൻ വന്ന എല്ലാവർക്കും നന്ദി.
അവസാന വരിയില്‍ ചെറിയൊരു മിസ്റ്റേക്ക് എന്താണെന്ന് സന്തോഷ് വ്യക്തമാക്കിയില്ല.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

"ആലയമായാകുന്നു"

ആദ്യം വായിച്ചപ്പോള്‍ തെറ്റായി തോന്നി സോറി... :(...

ആലായമായ് മാറുന്നു എന്ന അര്‍ത്ഥം തന്നെയാണ് അതിന് എന്ന് പുനര്‍വായനയില്‍ കിട്ടി.

പൊറുത്തേക്കണെ...

...sh@do F none... പറഞ്ഞു...

"പിൻവിളി ശൂന്യമായതാവാം"...

സ്നേഹമയമായ പിന് വിളികളെ ഓര്ത്തെടുക്കുന്നത് അവയൊക്കെ ശൂന്യമായതിനു ശേഷം മാത്രം...
നന്നായി

സുജിത് കയ്യൂര്‍ പറഞ്ഞു...

nannaayirikkunnu

ajith പറഞ്ഞു...

എന്റെ വീട് അമ്മയില്ലാത്ത വീടാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അമ്മയുണ്ടായിരുന്നു. ഒന്നും മിണ്ടാതെ കടന്നു പോയി.നടന്ന് ആശുപത്രിയിലേയ്ക്ക് പോയ അമ്മ ഓരോ ദിനവും ക്ഷീണം അധികരിച്ച് നാലാം ദിനം അബോധാവസ്ഥയിലേക്ക് പോയി. ഇടയ്ക്ക് ഒരിക്കല്‍ ബോധം തെളിഞ്ഞപ്പോള്‍ വീട്ടിലേയ്ക്ക് പോകാമെന്ന് പറഞ്ഞു. 29 ദിവസം അബോധാവസ്ഥയില്‍ കിടന്ന് അങ്ങിനെ തന്നെയുറങ്ങിപ്പോയി. ദൂരെനിന്ന് പറന്നെത്തിയ എന്നെയൊന്ന് കാണാതെ, ഒന്നും പറയാതെ, വിട ചോദിക്കുമ്പോള്‍ പറയാറുള്ള ഉപചാരവാക്കുകള്‍ പോലുമില്ലാതെ, കടന്നുപോയി. ഞാന്‍ ആലോചിക്കും, അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ അരികില്‍ നിന്ന് ഞാന്‍ പറഞ്ഞ ആശ്വാസവചനങ്ങളൊക്കെ അമ്മ കേട്ടിട്ടുണ്ടാവുമോ? എന്നോടെന്തെങ്കിലും പറയാന്‍ ആ മനം തുടിച്ചുകാണുമോ? ശബ്ദം വരാത്ത കണ്ഠത്തിനെപ്പറ്റി വേദനിച്ചിട്ടുണ്ടാകുമോ? അമ്മയെപ്പറ്റി ഓര്‍ക്കുമ്പോള്‍ വാക്കുകള്‍ എവിടെ നിര്‍ത്തണമെന്നറിയില്ല.......

abdulkadernayaranghadi പറഞ്ഞു...

മാതാവ് സ്നേഹത്തിൻ നിറകുടമാണ് അമ്മയില്ലാത്ത വീട് സ്നേഹമില്ലാത്ത വീടാണ്

moideen angadimugar പറഞ്ഞു...

അജിത് സാറിന്റെ അഭിപ്രായം വായിച്ചപ്പോൾ മനസ്സുനൊന്തു. സമാനമായ അനുഭവം തന്നെയാണു ഈയുള്ളവനും.അനാഥയായ ഊന്നുവടിയുടെ നൊമ്പരക്കാഴ്ചയിൽ കണ്ണുകൾ നിറയുന്നു. തിരിച്ചുപോരുമ്പോൾ വലതുകാൽ വെച്ചിറങ്ങാനുള്ള ആ സ്നേഹോപദേശം ഇന്നും കാതുകളിൽ മുഴങ്ങാറുണ്ട്.
നന്ദി, ഈ വേദനയിൽ പങ്കുകൊണ്ടവർക്കൊക്കെയും.

അജ്ഞാതന്‍ പറഞ്ഞു...

ഞാൻ ആദ്യമായിട്ടാകും ഒരേപോസ്റ്റിനു വീണ്ടും കമന്റുന്നത് . അജിത് സാ‍റിന്റെയും മൊയ്തീൻ സറിന്റെയും അനുഭവം വായിച്ചപ്പോൾ നിങ്ങളെപോലെ ഞാനും നീറുകയായിരുന്നു. എന്റെ അനാഥത്വം തുടങ്ങിയത് ഒരു വിദ്യാർത്ഥിയായിരിക്കുമ്പോളാ.. ഞാൻ കോളേജിൽ പഠിക്കുമ്പോൾ.. അതു ഞാൻ ആരൂപത്തിൽ എഴുതി എന്നുമാത്രം .. ഉമ്മ ആ ഓർമ്മകളിൽ ജീവിക്കുമ്പോൾ ഉമ്മ ഇപ്പോഴും കൂടെയുള്ളത് പോലെയാ..ആപത്ത് വരുമ്പോൾ അവിടെ സ്വപ്നത്തിൽ എന്റെ അടുത്തെത്തും ഉമ്മ, സന്തോഷം വരുമ്പോൾ കൂടെ നിന്ന് ചിരിക്കും .ദേഷ്യം വരുമ്പോൾ ചിരിച്ചു കൊണ്ട് ഒന്നു കൂടി ദേഷ്യം കൂട്ടിക്കൂം .ഇതൊക്കെ ഇന്നും എന്റെ ഒപ്പം ഉമ്മയുടെ ഓർമ്മകൾ കുടിയിരിക്കുന്നതുകൊണ്ടല്ലെ..

MT Manaf പറഞ്ഞു...

എന്‍റെ ആദ്യ പോസ്റ്റ്‌
നഷ്ടപ്പെട്ട ഉമ്മ യായിരുന്നു
വ്യഥയില്‍ പങ്കുചേരുന്നു

~ex-pravasini* പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

'HOME'is sometimes defined to be a place where there is mother...

zephyr zia പറഞ്ഞു...

വേദനിപ്പിച്ചു...

~ex-pravasini* പറഞ്ഞു...

കവിത വേദനിപ്പിച്ചു.
മുകളിലെ കമെന്റുകള്‍ കരയിപ്പിച്ചു.

ഉമ്മയും ഉപ്പയുമൊക്കെയുള്ള എനിക്ക് അങ്ങനെയൊരവസ്ഥ ആലോചിക്കാനേ ശക്തികിട്ടുന്നില്ല.

സിദ്ധീക്ക.. പറഞ്ഞു...

എന്റെ വീടും ഒരുമ്മയില്ലാത്ത വീടുതന്നെ ..നല്ല വരികള്‍ ഹൃദയത്തില്‍ കൊണ്ടു..

mayflowers പറഞ്ഞു...

അമ്മയില്ലാതെന്ത് വീട്?
ആ ശൂന്യത നികത്താനാവില്ല ഒന്നുകൊണ്ടും..

ayyopavam പറഞ്ഞു...

എന്തോ എന്നെ വല്ലാതെ ആകര്‍ഷിച്ച വരികള്‍

Salam പറഞ്ഞു...

എല്ലാത്തിനും താരതമ്മ്യം പറയാമായിരിക്കും. അമ്മയില്ലാത്ത വീടിനു അത് കഴിയില്ല. കാരണം പകരമില്ലാത്തതിനാല്‍ തന്നെ. മനസ്സ് പൊള്ളിക്കുന്നു

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

അമ്മയില്ലാത്ത വീട്
അനാഥരായ ആത്മാക്കളുടെ
ആലയമായാകുന്നു.
ശരിയാണ്. അമ്മയില്ലാത്തവീടും..മക്കള്‍ അകലെയാകുന്ന വീടും..എന്തിനു കൊള്ളാം.

സുനീത.ടി.വി. പറഞ്ഞു...

ജനലഴികളിലൂടെ വന്നിറങ്ങിയ
കള്ളിക്കുപ്പായമിട്ട വെയിൽ
ഒഴിഞ്ഞ കട്ടിലിന്റെ
വിരഹദു:ഖം കണ്ടിട്ടാവാം
വേദനയോടെ മടങ്ങിയത്...

ഗംഭീരമായി...ആ‍ശംസകൾ

anupama പറഞ്ഞു...

പ്രിയപ്പെട്ട മൊയ്ദീന്‍,

സുപ്രഭാതം!

മനസ്സു വല്ലാതെ വേദനിപ്പിക്കുന്ന വരികള്‍...മനസ്സ് വേദന കൊണ്ട് നിറയുന്നു..മോയ്ദീന്റെയും,പ്രിയപ്പെട്ട അമ്മ നഷ്ട്ടപ്പെട്ട കൂട്ടുകാരുടെയും വേദനയില്‍ പങ്കു ചേരുന്നു.ജീവിതത്തില്‍ പകരം വെക്കാന്‍ ഇല്ലാത്ത സ്നേഹം...അമ്മയുടെത് മാത്രം..അമ്മ ആഗ്രഹിച്ച പോലെ ജീവിക്കുക.സ്വപ്‌നങ്ങള്‍ സത്യമാകട്ടെ!

ആദ്യമായി വാക്കുകള്‍ക്കു ക്ഷാമം!

വിട പറഞ്ഞ ആത്മാവിനു ശാന്തി നേരുന്നു..അമ്മയെപ്പോഴും കൂടെയുണ്ട്,സുഹൃത്തുക്കളെ...

നന്മ നിറഞ്ഞ പ്രാര്‍ത്ഥനകള്‍ ജീവിതം മുന്നോട്ടു നയിക്കുന്നു...കണ്ണുകള്‍ ഈറനാക്കിയ വരികള്‍...മനസ്സിന്റെ വിങ്ങലുകള്‍ പങ്കുവെക്കുന്നു,സുഹൃത്തേ...താങ്കളുടെ കവിത!

സസ്നേഹം,

അനു

ഫെമിന ഫറൂഖ് പറഞ്ഞു...

വേദനിപ്പിച്ചുവെങ്കിലും വരികള്‍ നന്നായിടുണ്ട്..

അലി പറഞ്ഞു...

അമ്മയില്ലാത്ത വീട്... വെളിച്ചമില്ലാത്ത വിളക്ക്.

Fousia R പറഞ്ഞു...

അമ്മയില്ലാത് വീട്
ചുമരുകളുടെ ഒരു കൂടാണ്‌.

nikukechery പറഞ്ഞു...

അമ്മയില്ലാത്ത വീട്....
അപ്പനില്ലാത്ത വീട്.....
മക്കളില്ലാത്ത വീട്.....
സ്വന്തമെന്ന് കരുതുന്നതെന്തും നഷ്ടപെടുന്നത് എന്നും നീറുന്ന ഓർമ്മ തന്നെ പല തരത്തിൽ.
നല്ല വരികൾ.

ബെഞ്ചാലി പറഞ്ഞു...

അമ്മക്ക് പകരം വെക്കാൻ മറ്റൊന്നില്ല.

ഒരില വെറുതെ പറഞ്ഞു...

നല്ല കവിത. ആഴത്തിലാഴത്തില്‍ ആ അഭാവം. അമ്മ.


ഡി. വിനയചന്ദ്രന്റെ വീട്ടിലേക്കുള്ള വഴിയിലെ

അമ്മയില്ലാത്തവര്‍ക്കെന്ത് വീട്, ഇല്ല വീട്

എന്ന വരികള്‍ ഓര്‍മ്മയില്‍ നിറഞ്ഞു.

അതിരുകള്‍/മുസ്തഫ പുളിക്കൽ പറഞ്ഞു...

ജനലഴികളിലൂടെ വന്നിറങ്ങിയ
കള്ളിക്കുപ്പായമിട്ട വെയില്‍
ഒഴിഞ്ഞ കട്ടിലിന്റെ
വിരഹദു:ഖം കണ്ടിട്ടാവാം
വേദനയോടെ മടങ്ങിയത്

മുകിൽ പറഞ്ഞു...

അമ്മയില്ലാത്തവീട് അനുഭവപ്പെടുന്നു..

വിനീത് വിജയ്‌ പറഞ്ഞു...

നന്നായി...