2010, നവംബർ 4, വ്യാഴാഴ്‌ച

അമ്മ

അമ്മയ്ക്കറിയാം,
അടുക്കളയിൽ നിന്നും
അലക്കു കല്ലിലേക്കുള്ള ദൂരം
അലക്കുകല്ലിൽ തലതല്ലിക്കരയുന്ന
തുണിക്കെട്ടുകളുടെ ദീനരോദനം
അവിടെ പിറുപിറുത്തു നീങ്ങുന്ന
സോപ്പുകുമിളകളുടെ സ്വകാര്യം.

അമ്മയ്ക്കറിയാം,
അലക്കുകല്ലിൽ നിന്നും
കിണറ്റിൻ കരയിലേക്കുള്ള അകലം
അവിടെ ക്ഷയംപിടിച്ച കയറിന്റെ കണ്ണീർ
ആസ്തമ ബാധിച്ച കപ്പിയുടെ ഞരക്കം
ശിരസ്സറ്റ കുടത്തിന്റെ ദയനീയനോട്ടം.

അമ്മയ്ക്കറിയാം,
അടുക്കളയിൽ വക്കുപൊട്ടിയ
മൺകലത്തിന്റ ദീനവിലാപം
അടുപ്പിൽ പൊട്ടിത്തെറിക്കുന്ന
വിറകുകൊള്ളിയുടെ രോഷം.

പക്ഷേ,അമ്മ അറിയുന്നില്ല
തന്റെ ഉടുതുണിയിലെ വിയർപ്പിന്റെ ഗന്ധം
തന്റെ ഒട്ടിയകവിളിൽ കണ്ണുനീരിന്റ നനവ്.

എല്ലാം സഹിക്കുന്നരമ്മയുടെ വിങ്ങൽ
നാം മക്കളുമൊരിക്കലുമറിയാതെ പോകുന്നു.

5 അഭിപ്രായങ്ങൾ:

പുലരി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പുലരി പറഞ്ഞു...

കവിത ആസ്വാദനം എനിക്ക് കുറവാ..
ബ്ലോഗ്‌ 'ജാലകം' അഗ്രിഗേറ്ററില്‍ രജിസ്റ്റര്‍ ചെയ്യുക.
എന്റെ ബ്ലോഗിന്റെ സൈഡില്‍ ലിങ്ക് ഉണ്ട്.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

നന്നാവുന്ന കവിത.. വരികളില്‍ ഏറെ വൈകാരികത സ്‌നേഹത്തിന്റെ ചൂട് വേദനയുടേയും....
എല്ലാം സഹിക്കുന്നൊരമ്മയുടെ വിങ്ങല്‍
നാം മക്കളുമൊരിക്കലുമറിയാതെ പോകുന്നു.

MOIDEEN ANGADIMUGAR പറഞ്ഞു...

സന്തോഷ് , പുലരി രണ്ടു പേർക്കും നന്ദി.

Unknown പറഞ്ഞു...

vasthavamanu kavithayil nannayirikkunnu...........