2011, ജൂലൈ 21, വ്യാഴാഴ്‌ച

മാതൃസ്പര്‍ശം

കനം തൂങ്ങിനിൽക്കുന്ന കറുത്ത ആകാശം
അതിരുകൾ അറുത്ത്
അതിവേഗം തുഴഞ്ഞുപായുന്ന മിന്നൽ
ജാലകം തകർക്കുന്ന
ഇടിമുഴക്കത്തിന്റെ ഘോരശബ്ദം
തിമർത്ത് പെയ്യുന്ന പെരുമഴ
അകം പുറം തിരിച്ചറിയാത്ത കൂരിരുട്ട്
കിനാവെട്ടം വീഴാത്ത മയക്കത്തിലായിരുന്ന
എന്റെ നെറ്റിത്തടത്തിൽ പതിഞ്ഞത്
ശോഷിച്ച കൈവിരലുകൾ

കാലവർഷത്തിന്റെ ബീഭത്സരൂപം
താണ്ഡവമാടുന്ന അർദ്ധയാമം
ചായ്പിൽ പണ്ടെങ്ങോ തൂക്കിയിട്ട
നേർച്ചഡബ്ബയിൽ
നാണയത്തുട്ടുകളുടെ കിലുക്കം
കൂരിരുട്ടിൽ അകന്നുപോകുന്ന
അവ്യക്തമായ പദനിസ്വനം

പുറത്ത് കോരിച്ചൊരിയുന്ന പേമാരി
അകത്ത് തലയണ ചാലുകീറിയൊഴുക്ക്
അകന്ന കമ്പിളിപ്പുതപ്പ് നേരെയാക്കി
ആശ്വാസിപ്പിച്ച് തലോടിയ നിഴൽ രൂപം

മേൽക്കൂര ചോർന്നൊലിച്ച പഴയ ഓർമ്മയിൽ
അടുക്കള വാതിൽക്കൽ അലൂമിനിയപ്പാത്രം വെച്ചു
സുഭിക്ഷമായ താവളത്തിലേക്ക്
ഇപ്പോൾ സുഗന്ധം വിതറി കടന്നുപോയത്
തീർച്ചയായും, അത് ഉമ്മ തന്നെയാവണം

ആറടിമണ്ണ് തുളച്ച്
ഒലിച്ചിറങ്ങിയ മഴ
മണ്ണരിച്ച അസ്ഥിയിൽ തട്ടിയപ്പോൾ
ഉമ്മയുടെ ആത്മാവ് ഓർത്തു കാണും
ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള ഈ മകനെ.

46 അഭിപ്രായങ്ങൾ:

Akbar പറഞ്ഞു...

തീർച്ചയായും, അത് ഉമ്മ തന്നെയാവണം

പൈമ പറഞ്ഞു...

ഇഷ്ടപ്പെട്ടു ...
ഒരു miracle പോലെ തോന്നും
ചില അനുഭവങ്ങള്‍ ....

Pradeep Kumar പറഞ്ഞു...

മാതൃസ്പര്‍ശം -ഏതു ലോകത്തായാലും നമ്മുടെ പ്രതിസന്ധികളില്‍ ആശ്വാസത്തിന്റെ തലോടലുകളുമായി ആ ശോഷിച്ച കൈവിരലുകള്‍ വന്നെത്തുക തന്നെ ചെയ്യും. അല്ലാതെ മറ്റെന്തിനാണ് നമ്മെ ആശ്വസിപ്പിക്കുവാന്‍ കഴിയുക.

പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആ വികാരം ഇവിടെ അനുഭവവേദ്യമാവുന്നു.

നന്നായി എഴുതി.നല്ല കവിത.

കൊമ്പന്‍ പറഞ്ഞു...

ഉമ്മാക്കല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് നമ്മുടെ കാര്യത്തില്‍ ആദി

Unknown പറഞ്ഞു...

മാതൃസ്പര്‍ശം കൊള്ളാം എന്നാല്‍ കുറച്ചു കൂടി വായനക്കാരെ
സ്പര്‍ശിപ്പിക്കാന്‍ കഴിഞ്ഞു എങ്കില്‍ ആണ് ആശിക്കുന്നു

Arjun Bhaskaran പറഞ്ഞു...

ഉമ്മമാര്‍ അങ്ങനെ ആണ്.. എന്നും അവര്‍ നമ്മോട് കൂടെ ഉണ്ടാവും. ഹൃദയത്തില്‍ തൊടുന്ന വരികള്‍ ആയിരുന്നു അവസാനത്തേത്..

ചന്തു നായർ പറഞ്ഞു...

വളരെ നന്നായി..പോറ്റമ്മയേയും, പെറ്റമ്മയെയും മറക്കുന്ന..പുതിയതലമുറ വായിച്ച് ഉരുവിടേണ്ടത്.....അമ്മയെന്നസത്യം...... ആറടിമണ്ണ് തുളച്ച്
ഒലിച്ചിറങ്ങിയ മഴ
മണ്ണരിച്ച അസ്ഥിയിൽ തട്ടിയപ്പോൾ
ഉമ്മയുടെ ആത്മാവ് ഓർത്തു കാണും
ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള ഈ മകനെ...ഈ വരികളിൽ താങ്കളിലെ നല്ലൊരു കവിയെ കാണുന്നൂ...എല്ലാ മംഗളങ്ങളും...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

അവസാന വരി വല്ലാതെ ഭയപ്പെടുത്തിയല്ലോ ഭായ്...
ഇടിമുഴക്കം പോലെ, എന്നാല്‍ ചോര്‍ന്നൊലിക്കാത്ത വരികള്‍..

ഋതുസഞ്ജന പറഞ്ഞു...

തീർച്ചയായും, അത് ഉമ്മ തന്നെയാണ്/... വളരെ നല്ല കവിത

ജന്മസുകൃതം പറഞ്ഞു...

അത് ഉമ്മ തന്നെ. തീർച്ച

ajith പറഞ്ഞു...

ഗ്രേറ്റ്....നന്നായി കേട്ടോ ഭായ്. ഉമ്മാ തന്നെ

ചെറുത്* പറഞ്ഞു...

മാതൃസ്പര്‍ശം”, അത് അനുഭവിക്കാന്‍ കഴിയുന്നുണ്ട് വായനയില്‍. ആശംസകള്‍.

കവിത എന്നതിനോടുള്ള വിയോജിപ്പും അറിയിക്കുന്നു. :)

Vp Ahmed പറഞ്ഞു...

വല്ലാത്ത ഒരനുഭവം.

yiam പറഞ്ഞു...

ആറടിമണ്ണു തുളച്ചു കീറി,,,ആ പെരുമഴ ഉമ്മയോടു നിങ്ങൾ ഉമ്മയെ ഓർക്കുന്നതിനെ കുറിച്ചു പറഞ്ഞിട്ടുണ്ടാകും... ആ ഓർമ്മകൾ അവിടെ ആത്മാവിനു തണുപ്പു നൽകിയിട്ടുണ്ടാകും..

അല്ലാഹു അനുഗ്രഹിക്കട്ടെ

Njanentelokam പറഞ്ഞു...

മനസ്സില്‍ നന്നായി സ്പര്‍ശിച്ച ആശയം ...
ശൈലി കൂടുതല്‍ നന്നാക്കാമായിരുന്നു....

ഒടിയന്‍/Odiyan പറഞ്ഞു...

മക്കളുടെ ആകുലതകളില്‍ ഏതവസ്ഥയിലും മാതൃ സ്പര്‍ശം അനുഭവപ്പെടുന്നുണ്ടു... കഥ പറയും പോലെ തോന്നി ,അല്‍പ്പം കൂടി നന്നാക്കാം ആയിരുന്നു ..

പരിണീത മേനോന്‍ പറഞ്ഞു...

നല്ല കവിത,ഏറെ വേദനിപ്പിച്ചു... :)

Lipi Ranju പറഞ്ഞു...

അവസാന വരികള്‍ കൂടുതല്‍ ഇഷ്ടായി ....

SHANAVAS പറഞ്ഞു...

മാതൃ സ്പര്‍ശനത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന അനുഭൂതി.അത് അനുഭവിക്കാന്‍ കഴിയുന്നത് തന്നെ വലിയ പുണ്യം..കണ്ണുകളെ ഈറന്‍ അണിയിച്ച കവിത..ഭാവുകങ്ങള്‍..

സുന്ദരവിഡ്ഢി പറഞ്ഞു...

ummaokkoru ponnumma:):):)

വര്‍ഷിണി* വിനോദിനി പറഞ്ഞു...

നൊമ്പരപ്പെടുത്തിയല്ലോ സ്നേഹിതാ...ആ ഉമ്മയുടെ കണ്ണുനീര്‍ ന്റ്റെ അമ്മയില്‍ എത്തിച്ചു..വാക്കുകളാല്‍ അറിയിയ്ക്കാന്‍ വയ്യത്ത അവസ്ഥ..

Unknown പറഞ്ഞു...

നല്ല വരികള്‍.

A പറഞ്ഞു...

ഈ കവിത വായിക്കുന്ന ഏതു സ്നേഹമില്ലാത്ത മകനും സ്വന്തം അമ്മയെ ഒരു വേള ഓര്‍ക്കും. അത് തന്നെ ഈ കവിതയുടെ വിജയം. വളരെ ശക്തിയുള്ള കാവ്യഭംഗിയുള്ള വരികള്‍

ശ്രീനാഥന്‍ പറഞ്ഞു...

ഉമ്മ-ശക്തമായ ഒരു ഓർമ്മയായി.

Hashiq പറഞ്ഞു...

ആറടിമണ്ണ് തുളച്ച്
ഒലിച്ചിറങ്ങിയ മഴ
മണ്ണരിച്ച അസ്ഥിയിൽ തട്ടിയപ്പോൾ
ഉമ്മയുടെ ആത്മാവ് ഓർത്തു കാണും
ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള ഈ മകനെ. ..... ഈ വരികള്‍ മനസ്സില്‍ സ്പര്‍ശിച്ചു

ishaqh ഇസ്‌ഹാക് പറഞ്ഞു...

മനസ്സ് നിറക്കുന്ന മാതൃമഴ !:)

comiccola / കോമിക്കോള പറഞ്ഞു...

വളരെ നന്നായി എഴുതി,ഇഷ്ടമായി, ആശംസകള്‍

Unknown പറഞ്ഞു...

അമ്മയുടെ കരുതല്‍ അനുഭവിച്ചിട്ടുള്ള ആരേയും അവസാന വരികള്‍ വേദനിപ്പിക്കും...
നന്നായിരിക്കുന്നു...

ഭാനു കളരിക്കല്‍ പറഞ്ഞു...

കുട്ടിക്കാലം ഓര്‍ത്തുപോയി.
വേദനിപ്പിച്ച കവിത

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

തൊട്ടറിഞ്ഞ മാതൃസ്പര്‍ശം..!

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

നന്നായിട്ടൊ!

Yasmin NK പറഞ്ഞു...

നല്ല വരികള്‍. അമ്മ മനസ്സ് എന്നും ഇങ്ങനെയൊക്കെ തന്നെ. ഇതേ ആശയമുള്ള കവിത നേരത്തെ എഴുതീരുന്നോ..?ഉമ്മയെ പറ്റി. ഖബറില്‍ തണുത്ത് വിറക്കുന്ന ഉമ്മയെ പറ്റി...എവിടെയോ വായിച്ച പോലെ..ഓര്‍മ്മ വരണില്ല, കല്‍മാഡിയായോ!!

Yasmin NK പറഞ്ഞു...

പിന്നെ ഞാനിത് ജാലകം അഗ്രിഗേറ്ററില്‍ കണ്ടില്ലല്ലോ.ഇപ്പൊ വേറെ കമന്റ് വഴിയാ വന്നത്.

MOIDEEN ANGADIMUGAR പറഞ്ഞു...

@മുല്ല - ഇല്ല,നേരെത്തെ എഴുതിയിട്ടില്ല. ഒരുപക്ഷേ മുല്ല വേറെ എവിടെയെങ്കിലും വായിച്ചിരിക്കാം.
കൽമാഡിയായോ..എന്ന ചോദ്യം രസിച്ചു. അങ്ങനെ ആരുമാവാതിരിക്കട്ടെ.

ജാലകം അഗ്രിഗേറ്ററില്‍ ഉണ്ടല്ലോ..

KTA RAZAK പറഞ്ഞു...

മാതൃ സ്നേഹം ,അത് ഏത്‌ ലോകത്തായാലും മക്കള്‍ക്ക്‌ ലഭിക്കുക തന്നെ ചെയ്യും

കോമൺ സെൻസ് പറഞ്ഞു...

മാതൃസ്പര്‍ശം നന്നായി എഴുതി

Satheesan OP പറഞ്ഞു...

ആറടിമണ്ണ് തുളച്ച്
ഒലിച്ചിറങ്ങിയ മഴ
മണ്ണരിച്ച അസ്ഥിയിൽ തട്ടിയപ്പോൾ
ഉമ്മയുടെ ആത്മാവ് ഓർത്തു കാണും
ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള ഈ മകനെ.
നന്നായിരിക്കുന്നു..

വി കെ ബാലകൃഷ്ണന്‍ പറഞ്ഞു...

ഇഷ്ടായി!

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

അനുഭവങ്ങൾ.. ചിലത് അങ്ങിനെയാണ്..

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രമേശ്‌ അരൂര്‍ പറഞ്ഞു...

അമ്മ അനുപമ സത്യം

ഫൈസല്‍ ബാബു പറഞ്ഞു...

മനസ്സില്‍ തട്ടിയ വരികള്‍ ...ഒന്നല്ല ഒരു പാട് തവണ വായിച്ചു !!!!

ടി പി സക്കറിയ പറഞ്ഞു...

ഈ കബറിടമൊരു തൊട്ടില്‍
നൊച്ചില്‍ക്കാടിന്നടിയില്‍
അഴുകുന്ന മംസമോ
പൊടിഞ്ഞുതിരുന്ന വിരലുകളോ
താരാട്ടു പാടുന്നുണ്ട്.
ഞാനാം കഥ പറഞ്ഞുതരാന്‍
ചുണ്ടുകള്‍
മന്ത്രാക്ഷരങ്ങള്‍ ഉരുക്കഴിക്കുന്നുണ്ട്.
കടലും ആകാശവും കാട്ടിത്തരാന്‍
മിഴികള്‍ തുറക്കുന്നുണ്ട്.
മണ്ണില്‍ സൂക്ഷ്മസുഷിര്ങ്ങളിലേക്ക്
ഒരു പിന്‍വിളി കൈയുയര്‍ത്തുന്നുണ്ട്.

ടി പി സക്കറിയ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mohammed Kutty.N പറഞ്ഞു...

ഹൌ!ഈ നല്ല കവിത ഇതുവരെ എന്‍റെ ദൃഷ്ടിയില്‍ പെട്ടില്ലല്ലോ.മാതൃസ്നേഹത്തിന്‍റെ നനവാര്‍ന്ന ഓര്‍മ്മകളില്‍ വാചാലമാണ് ഓരോ വരിയും-കണ്ണീര്‍ തലോടലുകളോടെ!ഒരുപാടൊരുപാട് അഭിനന്ദനങ്ങള്‍-വീണ്ടും വീണ്ടും...

റൈമു നെക്കര പറഞ്ഞു...

എന്‍റുമ്മ.....................അവസാന വരികള്‍ വല്ലാതെ സ്പര്‍ശിച്ചു