കനം തൂങ്ങിനിൽക്കുന്ന കറുത്ത ആകാശം
അതിരുകൾ അറുത്ത്
അതിവേഗം തുഴഞ്ഞുപായുന്ന മിന്നൽ
ജാലകം തകർക്കുന്ന
ഇടിമുഴക്കത്തിന്റെ ഘോരശബ്ദം
തിമർത്ത് പെയ്യുന്ന പെരുമഴ
അകം പുറം തിരിച്ചറിയാത്ത കൂരിരുട്ട്
കിനാവെട്ടം വീഴാത്ത മയക്കത്തിലായിരുന്ന
എന്റെ നെറ്റിത്തടത്തിൽ പതിഞ്ഞത്
ശോഷിച്ച കൈവിരലുകൾ
കാലവർഷത്തിന്റെ ബീഭത്സരൂപം
താണ്ഡവമാടുന്ന അർദ്ധയാമം
ചായ്പിൽ പണ്ടെങ്ങോ തൂക്കിയിട്ട
നേർച്ചഡബ്ബയിൽ
നാണയത്തുട്ടുകളുടെ കിലുക്കം
കൂരിരുട്ടിൽ അകന്നുപോകുന്ന
അവ്യക്തമായ പദനിസ്വനം
പുറത്ത് കോരിച്ചൊരിയുന്ന പേമാരി
അകത്ത് തലയണ ചാലുകീറിയൊഴുക്ക്
അകന്ന കമ്പിളിപ്പുതപ്പ് നേരെയാക്കി
ആശ്വാസിപ്പിച്ച് തലോടിയ നിഴൽ രൂപം
മേൽക്കൂര ചോർന്നൊലിച്ച പഴയ ഓർമ്മയിൽ
അടുക്കള വാതിൽക്കൽ അലൂമിനിയപ്പാത്രം വെച്ചു
സുഭിക്ഷമായ താവളത്തിലേക്ക്
ഇപ്പോൾ സുഗന്ധം വിതറി കടന്നുപോയത്
തീർച്ചയായും, അത് ഉമ്മ തന്നെയാവണം
ആറടിമണ്ണ് തുളച്ച്
ഒലിച്ചിറങ്ങിയ മഴ
മണ്ണരിച്ച അസ്ഥിയിൽ തട്ടിയപ്പോൾ
ഉമ്മയുടെ ആത്മാവ് ഓർത്തു കാണും
ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള ഈ മകനെ.
46 അഭിപ്രായങ്ങൾ:
തീർച്ചയായും, അത് ഉമ്മ തന്നെയാവണം
ഇഷ്ടപ്പെട്ടു ...
ഒരു miracle പോലെ തോന്നും
ചില അനുഭവങ്ങള്‍ ....
മാതൃസ്പര്‍ശം -ഏതു ലോകത്തായാലും നമ്മുടെ പ്രതിസന്ധികളില്‍ ആശ്വാസത്തിന്റെ തലോടലുകളുമായി ആ ശോഷിച്ച കൈവിരലുകള്‍ വന്നെത്തുക തന്നെ ചെയ്യും. അല്ലാതെ മറ്റെന്തിനാണ് നമ്മെ ആശ്വസിപ്പിക്കുവാന്‍ കഴിയുക.
പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആ വികാരം ഇവിടെ അനുഭവവേദ്യമാവുന്നു.
നന്നായി എഴുതി.നല്ല കവിത.
ഉമ്മാക്കല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് നമ്മുടെ കാര്യത്തില്‍ ആദി
മാതൃസ്പര്‍ശം കൊള്ളാം എന്നാല്‍ കുറച്ചു കൂടി വായനക്കാരെ
സ്പര്‍ശിപ്പിക്കാന്‍ കഴിഞ്ഞു എങ്കില്‍ ആണ് ആശിക്കുന്നു
ഉമ്മമാര്‍ അങ്ങനെ ആണ്.. എന്നും അവര്‍ നമ്മോട് കൂടെ ഉണ്ടാവും. ഹൃദയത്തില്‍ തൊടുന്ന വരികള്‍ ആയിരുന്നു അവസാനത്തേത്..
വളരെ നന്നായി..പോറ്റമ്മയേയും, പെറ്റമ്മയെയും മറക്കുന്ന..പുതിയതലമുറ വായിച്ച് ഉരുവിടേണ്ടത്.....അമ്മയെന്നസത്യം...... ആറടിമണ്ണ് തുളച്ച്
ഒലിച്ചിറങ്ങിയ മഴ
മണ്ണരിച്ച അസ്ഥിയിൽ തട്ടിയപ്പോൾ
ഉമ്മയുടെ ആത്മാവ് ഓർത്തു കാണും
ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള ഈ മകനെ...ഈ വരികളിൽ താങ്കളിലെ നല്ലൊരു കവിയെ കാണുന്നൂ...എല്ലാ മംഗളങ്ങളും...
അവസാന വരി വല്ലാതെ ഭയപ്പെടുത്തിയല്ലോ ഭായ്...
ഇടിമുഴക്കം പോലെ, എന്നാല്‍ ചോര്‍ന്നൊലിക്കാത്ത വരികള്‍..
തീർച്ചയായും, അത് ഉമ്മ തന്നെയാണ്/... വളരെ നല്ല കവിത
അത് ഉമ്മ തന്നെ. തീർച്ച
ഗ്രേറ്റ്....നന്നായി കേട്ടോ ഭായ്. ഉമ്മാ തന്നെ
മാതൃസ്പര്‍ശം”, അത് അനുഭവിക്കാന്‍ കഴിയുന്നുണ്ട് വായനയില്‍. ആശംസകള്‍.
കവിത എന്നതിനോടുള്ള വിയോജിപ്പും അറിയിക്കുന്നു. :)
വല്ലാത്ത ഒരനുഭവം.
ആറടിമണ്ണു തുളച്ചു കീറി,,,ആ പെരുമഴ ഉമ്മയോടു നിങ്ങൾ ഉമ്മയെ ഓർക്കുന്നതിനെ കുറിച്ചു പറഞ്ഞിട്ടുണ്ടാകും... ആ ഓർമ്മകൾ അവിടെ ആത്മാവിനു തണുപ്പു നൽകിയിട്ടുണ്ടാകും..
അല്ലാഹു അനുഗ്രഹിക്കട്ടെ
മനസ്സില്‍ നന്നായി സ്പര്‍ശിച്ച ആശയം ...
ശൈലി കൂടുതല്‍ നന്നാക്കാമായിരുന്നു....
മക്കളുടെ ആകുലതകളില്‍ ഏതവസ്ഥയിലും മാതൃ സ്പര്‍ശം അനുഭവപ്പെടുന്നുണ്ടു... കഥ പറയും പോലെ തോന്നി ,അല്‍പ്പം കൂടി നന്നാക്കാം ആയിരുന്നു ..
നല്ല കവിത,ഏറെ വേദനിപ്പിച്ചു... :)
അവസാന വരികള്‍ കൂടുതല്‍ ഇഷ്ടായി ....
മാതൃ സ്പര്‍ശനത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന അനുഭൂതി.അത് അനുഭവിക്കാന്‍ കഴിയുന്നത് തന്നെ വലിയ പുണ്യം..കണ്ണുകളെ ഈറന്‍ അണിയിച്ച കവിത..ഭാവുകങ്ങള്‍..
ummaokkoru ponnumma:):):)
നൊമ്പരപ്പെടുത്തിയല്ലോ സ്നേഹിതാ...ആ ഉമ്മയുടെ കണ്ണുനീര്‍ ന്റ്റെ അമ്മയില്‍ എത്തിച്ചു..വാക്കുകളാല്‍ അറിയിയ്ക്കാന്‍ വയ്യത്ത അവസ്ഥ..
നല്ല വരികള്‍.
ഈ കവിത വായിക്കുന്ന ഏതു സ്നേഹമില്ലാത്ത മകനും സ്വന്തം അമ്മയെ ഒരു വേള ഓര്‍ക്കും. അത് തന്നെ ഈ കവിതയുടെ വിജയം. വളരെ ശക്തിയുള്ള കാവ്യഭംഗിയുള്ള വരികള്‍
ഉമ്മ-ശക്തമായ ഒരു ഓർമ്മയായി.
ആറടിമണ്ണ് തുളച്ച്
ഒലിച്ചിറങ്ങിയ മഴ
മണ്ണരിച്ച അസ്ഥിയിൽ തട്ടിയപ്പോൾ
ഉമ്മയുടെ ആത്മാവ് ഓർത്തു കാണും
ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള ഈ മകനെ. ..... ഈ വരികള്‍ മനസ്സില്‍ സ്പര്‍ശിച്ചു
മനസ്സ് നിറക്കുന്ന മാതൃമഴ !:)
വളരെ നന്നായി എഴുതി,ഇഷ്ടമായി, ആശംസകള്‍
അമ്മയുടെ കരുതല്‍ അനുഭവിച്ചിട്ടുള്ള ആരേയും അവസാന വരികള്‍ വേദനിപ്പിക്കും...
നന്നായിരിക്കുന്നു...
കുട്ടിക്കാലം ഓര്‍ത്തുപോയി.
വേദനിപ്പിച്ച കവിത
തൊട്ടറിഞ്ഞ മാതൃസ്പര്‍ശം..!
നന്നായിട്ടൊ!
നല്ല വരികള്‍. അമ്മ മനസ്സ് എന്നും ഇങ്ങനെയൊക്കെ തന്നെ. ഇതേ ആശയമുള്ള കവിത നേരത്തെ എഴുതീരുന്നോ..?ഉമ്മയെ പറ്റി. ഖബറില്‍ തണുത്ത് വിറക്കുന്ന ഉമ്മയെ പറ്റി...എവിടെയോ വായിച്ച പോലെ..ഓര്‍മ്മ വരണില്ല, കല്‍മാഡിയായോ!!
പിന്നെ ഞാനിത് ജാലകം അഗ്രിഗേറ്ററില്‍ കണ്ടില്ലല്ലോ.ഇപ്പൊ വേറെ കമന്റ് വഴിയാ വന്നത്.
@മുല്ല - ഇല്ല,നേരെത്തെ എഴുതിയിട്ടില്ല. ഒരുപക്ഷേ മുല്ല വേറെ എവിടെയെങ്കിലും വായിച്ചിരിക്കാം.
കൽമാഡിയായോ..എന്ന ചോദ്യം രസിച്ചു. അങ്ങനെ ആരുമാവാതിരിക്കട്ടെ.
ജാലകം അഗ്രിഗേറ്ററില്‍ ഉണ്ടല്ലോ..
മാതൃ സ്നേഹം ,അത് ഏത് ലോകത്തായാലും മക്കള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും
മാതൃസ്പര്‍ശം നന്നായി എഴുതി
ആറടിമണ്ണ് തുളച്ച്
ഒലിച്ചിറങ്ങിയ മഴ
മണ്ണരിച്ച അസ്ഥിയിൽ തട്ടിയപ്പോൾ
ഉമ്മയുടെ ആത്മാവ് ഓർത്തു കാണും
ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള ഈ മകനെ.
നന്നായിരിക്കുന്നു..
ഇഷ്ടായി!
അനുഭവങ്ങൾ.. ചിലത് അങ്ങിനെയാണ്..
അമ്മ അനുപമ സത്യം
മനസ്സില്‍ തട്ടിയ വരികള്‍ ...ഒന്നല്ല ഒരു പാട് തവണ വായിച്ചു !!!!
ഈ കബറിടമൊരു തൊട്ടില്‍
നൊച്ചില്‍ക്കാടിന്നടിയില്‍
അഴുകുന്ന മംസമോ
പൊടിഞ്ഞുതിരുന്ന വിരലുകളോ
താരാട്ടു പാടുന്നുണ്ട്.
ഞാനാം കഥ പറഞ്ഞുതരാന്‍
ചുണ്ടുകള്‍
മന്ത്രാക്ഷരങ്ങള്‍ ഉരുക്കഴിക്കുന്നുണ്ട്.
കടലും ആകാശവും കാട്ടിത്തരാന്‍
മിഴികള്‍ തുറക്കുന്നുണ്ട്.
മണ്ണില്‍ സൂക്ഷ്മസുഷിര്ങ്ങളിലേക്ക്
ഒരു പിന്‍വിളി കൈയുയര്‍ത്തുന്നുണ്ട്.
ഹൌ!ഈ നല്ല കവിത ഇതുവരെ എന്‍റെ ദൃഷ്ടിയില്‍ പെട്ടില്ലല്ലോ.മാതൃസ്നേഹത്തിന്‍റെ നനവാര്‍ന്ന ഓര്‍മ്മകളില്‍ വാചാലമാണ് ഓരോ വരിയും-കണ്ണീര്‍ തലോടലുകളോടെ!ഒരുപാടൊരുപാട് അഭിനന്ദനങ്ങള്‍-വീണ്ടും വീണ്ടും...
എന്‍റുമ്മ.....................അവസാന വരികള്‍ വല്ലാതെ സ്പര്‍ശിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ