2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

എന്റെ സുഖം

അമ്മ എഴുതി,
എനിക്കു സുഖമാണെന്ന്.
ഗ്രഹാതുരത്വത്തിന്റെ നിറവേദനയിൽ
ഊട്ടിയ ഉരുളച്ചോറിന്റെ രുചിയും മനസ്സിൽപേറി
അമ്മയെക്കുറിച്ചുള്ള നൂറു നൂറോർമ്മകളാൽ
ഒടുവിൽ ഞാനെത്തുമ്പോൾ
എരിയാത്ത അടുപ്പിനു മുന്നിൽ
അമ്മ ഇരുന്നെരിയുന്നു.

സഹോദരി എഴുതി,
എനിക്കു സുഖമാണെന്ന്.
കുഞ്ഞുനാളിലെ കുസ്രുതികളുടെ
നൂറുകൂട്ടം ഓർമ്മകളാൽ ഞാനെത്തുമ്പോൾ
വഞ്ചിച്ചവനോടുള്ള പ്രതികാരത്തോടെ
വീർത്ത വയറുമായി അവൾ വിങ്ങുന്നു.

സ്നേഹിതൻ എഴുതി,
എനിക്കു സുഖമാണെന്ന്.
ജീവിതമാർഗ്ഗം തേടി സഹികെട്ട
അവന്റെ ദീനരൂപം മനസ്സിൽപേറി
ഒരല്പം സാന്ത്വനവുമായി
ഒടുവിൽ ഞാനെത്തുമ്പോൾ
ഇലകൊഴിഞ്ഞ പുളിമരക്കൊമ്പിൽ
അവൻ തൂങ്ങിയാടുന്നു.

കാമുകി എഴുതി,സുഖമാണെന്ന്.
ഇതുവരെ താലോലിച്ച
മധുരസ്വപ്നങ്ങൾ പങ്കൂവെയ്ക്കാൻ
ഞാനോടിയെത്തുമ്പോൾ
മറ്റൊരാൾ കുരുക്കിയ താലിച്ചരടിൽ
അവൾ ബോധമറ്റ് പിടയുന്നു.

ഒടുക്കം തിരിച്ചു പോരുമ്പോൾ
ഹൃദയംപൊട്ടി ഞാൻ ചുടുകണ്ണീരിൽ കുറിച്ചു,
എനിക്കും സുഖമാണ്.

49 അഭിപ്രായങ്ങൾ:

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

കുറെ നോവുകള്‍.
കുറെ സങ്കടങ്ങള്‍
വരികള്‍ നന്നായി
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വരികളിലൂടെ ഭൂതകാലം ഒഴുകിയെത്തി വര്‍ത്തമാനകാലത്തില്‍ കലര്‍ന്നു കിടക്കുന്നു.അതില്‍ വേദനകളുടെ വേനലും വര്‍ഷവും.
കവിത ഏറ്റം ഹൃദ്യമായി.

Unknown പറഞ്ഞു...

വായിച്ചു അലിഞ്ഞുചേര്‍ന്ന വരികളും വികാരങ്ങളും.

കൊമ്പന്‍ പറഞ്ഞു...

ഇന്നിന്‍റെ ലോകത്തില്‍ നടക്കുന്ന ഉയര്‍ന്നു കേള്‍കാത്ത ഗദ് ഗദങ്ങള്‍

മുകിൽ പറഞ്ഞു...

എല്ലാവർക്കും സുഖമാണല്ലേ..., മൊയ്തീൻ. നോവുന്നു...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല കവിത..എല്ലായിടത്തും എല്ലാവര്‍ക്കും സുഖം

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

എനിക്കും സുഖമാണ്..

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ഇങ്ങനെയൊക്കെത്തന്നെയാണ് ഏറെക്കുറെ എല്ലാവരുടെയും കാര്യങ്ങള്‍!

രമേശ്‌ അരൂര്‍ പറഞ്ഞു...

"ഈ ലോകം ഇങ്ങനെയൊക്കെ ആണെങ്കില്‍!! ഇതൊക്കെയാണ് സുഖം എങ്കില്‍ എനിക്കും നിങ്ങള്‍ക്കും നമ്മള്‍ക്കെല്ലാവര്‍ക്കും പരമ സുഖമല്ലേ ! പരമ സുഖം!! ഹാ ഹാ ഹാ (പിന്നെ പൊട്ടി പൊട്ടി കരയണം )(നാടക ഡയലോഗ് പോലെ ഒന്ന് പറഞ്ഞു നോക്കിയെ :))

Ismail Chemmad പറഞ്ഞു...

ഒടുക്കം തിരിച്ചു പോരുമ്പോൾ
ഹൃദയംപൊട്ടി ഞാൻ ചുടുകണ്ണീരിൽ കുറിച്ചു,
എനിക്കും സുഖമാണ്.

ഹരി/സ്നേഹതീരം പോസ്റ്റ് പറഞ്ഞു...

+ve തന്നെ.നന്നായി.ആശംസകള്‍!

old malayalam songs പറഞ്ഞു...

നല്ല സുഖമുള്ള വരികള്‍ ..

Hashiq പറഞ്ഞു...

കുറെ കള്ളങ്ങള്‍....ആരും വേദനിക്കാതിരിക്കാന്‍......... പറയുന്നവനും അറിയാം കേള്‍ക്കുന്നവനും അറിയാം സത്യം... ഇഷ്ടമായി കവിത.......

എന്‍.പി മുനീര്‍ പറഞ്ഞു...

എല്ല്ലാവരും സുഖമാണെന്നു പറയുന്നു
ദു:ഖങ്ങളെ മറച്ചു പിടിച്ചു കൊണ്ട്..അല്ലെങ്കില്‍
മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍..നമ്മുടെ സുഖം
പോലും നമുക്കു നിര്‍വചിക്കാന്‍ പറ്റാതായിരിക്കുന്നു.
കവിതയില്‍ വ്യത്യസ്ഥ തലങ്ങളെ ഉള്‍ക്കൊള്ളിച്ച്
പതിവു പോലെ മരുപ്പച്ച തളിര്‍ത്തു.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എനിക്കും ഇവിടെ സൌഖ്യം തന്നെ...
ഓരൊ സുഖങ്ങളുടെ പിന്നിലും മറച്ചുവെച്ച ദു:ഖങ്ങൾ...!

Unknown പറഞ്ഞു...

എത്ര ദുരിതത്തിലായാലും സുഖമല്ലേ എന്നചോദ്യത്തിനു എന്നും ഒരുത്തരം മാത്രം ചൊല്ലിപ്പടിച്ച് പറയുന്നു..
എനിക്ക് സുഖമാണ്..!

Sameer Thikkodi പറഞ്ഞു...

Ironical thoughts....

അതെ എനിക്കും സുഖം തന്നെ ... അവിടുത്തെ പോലെ തന്നെ....

പദസ്വനം പറഞ്ഞു...

സുഖമുള്ള നോവ്‌...
അതോ നോവുള്ള സുഖമോ?

Safaru പറഞ്ഞു...

enikkum sukhamanu.....enthu sukham ?
Orittu charayaththinteyum oru beedithtundinteyum sukham

Akbar പറഞ്ഞു...

സര്‍വ്വംസഹിയായ അമ്മയിലൂടെ, സ്നേഹനിധിയായ സഹോദരിയിലൂടെ, സമാനഹൃദയനായ സുഹൃത്തിലൂടെ, മനസ്സറിഞ്ഞ കാമുകിയിലൂടെ സ്നേഹിപ്പെടുന്നവന്റെ മനസ്ശാന്തിക്കായി ദുസ്സഹമായ ജീവിതത്തിന്റെ നെരിപ്പോടില്‍ എരിയുംബോഴും കള്ളം പറയേണ്ടി വരുന്ന സുമനസ്സുകളുടെ നന്മയെ കവി വരച്ചു കാട്ടുന്നു. കവിത ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മെ ഏറെ ചിന്തിപ്പിക്കുന്നു.

കവിത നന്നായി മൊയിദീന്‍ ഭായി.

MOIDEEN ANGADIMUGAR പറഞ്ഞു...

നന്ദി, ഇതുവഴി കടന്നുപോയ എല്ലാവർക്കും.

Jithu പറഞ്ഞു...

ഒരുപാട് പറഞ്ഞിരിക്കുന്നു....ഈ കുഞ്ഞു കുഞ്ഞു വാക്കുകള്‍....മനോഹരം.
അറിയാതെ ഞാനും പറഞ്ഞു പോകുന്നു..
" എനിക്കും സുഖം തന്നെ..."

Pradeep Kumar പറഞ്ഞു...

ബന്ധങ്ങളുടെ ചരടുകളും.അവ ഏല്‍പ്പിക്കുന്ന മുറിവുകളും.കവിത നന്നായി.'ഇവിടെ ഒരു കാറ്റാടി മരം നടുക.ഭ്രാന്തു പിടിച്ചു മരിച്ച അമ്മയുടെ ഓര്‍മയ്ക്'.എന്നിങ്ങനെ സച്ചിദാനന്ദന്‍ മുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്.താങ്കളുടെ കവിത അതിലും നന്നായി.

MOIDEEN ANGADIMUGAR പറഞ്ഞു...

'ഇവിടെ ഒരു കാറ്റാടി മരം നടുക.ഭ്രാന്തു പിടിച്ചു മരിച്ച അമ്മയുടെ ഓര്‍മയ്ക്'.എന്നിങ്ങനെ സച്ചിദാനന്ദന്‍ മുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്.താങ്കളുടെ കവിത അതിലും നന്നായി.

സച്ചിദാനന്ദൻ സാറുമായി ഈയുള്ളവനെ താരതമ്യം ചെയ്യുമ്പോൾ, സത്യം പറഞ്ഞാൽ ഭയം തോന്നുന്നു പ്രദീപ്കുമാർ.അത്രയ്ക്കും വേണോ..?

പ്രത്യേകം നന്ദി,ആദ്യമായുള്ള ഈ വരവിന്.

നികു കേച്ചേരി പറഞ്ഞു...

അടുക്കുംതോറും അകന്നുപോയ്കൊണ്ടിരിക്കുന്ന “മരുപ്പച്ചകൾ”
ആശംസകൾ.

അജ്ഞാതന്‍ പറഞ്ഞു...

പേറ്റുനോവിനെ അനുഭൂതിലൂടെ ആശ്വാസാമായി അനുഭവിച്ച അമ്മയുടെ ,കുഞ്ഞുന്നാൾ മുതൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുകൂടിയ കുഞ്ഞുപെങ്ങളുടെ , സന്തോഷത്തിലും സങ്കടത്തിലും കൂടെയുണ്ടായ സുഹൃത്തിന്റെ ,തനിക്കുവേണ്ടി മാത്രം ജീവിക്കാമെന്ന് വാക്കുതന്ന് തനിക്കായി കാത്തിരുന്നു അവസാനം മറ്റൊരുവന്റെ താലിച്ചരടിൽ ജീവിതം ഹോമിക്കപ്പെടേണ്ടി വന്നിട്ടും താൻ സ്നേഹിച്ചവനു വേണ്ടി പ്രാർഥനയോടെ കാലം കഴിക്കുന്ന കാമിനിയുട അങ്ങിനെ തനിക്കു വേണ്ടപ്പെട്ടവരുടെ സുഖം കണ്ണുനിറയെ കാണാനാഗ്രഹിച്ചെത്തിയവനു നൊംബരം മാത്രം സമ്മാനമായി ലഭിച്ചപ്പോൾ അവനും ഹൃദയം പൊട്ടി പറയുന്നു സുഖമെന്ന്..... വേദനയുടെ സങ്കടപ്പെടുത്തലുകളുടെ വരികൾക്കിടയിലും മുന്നിട്ടു നിൽക്കുന്ന ഒരേഒരു വാക്ക്‘ എനിക്കും സുഖമാണു’ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന വരികൾ ചിന്തിപ്പിക്കുന്ന വരികൾ ആശംസകൾ....

Lipi Ranju പറഞ്ഞു...

ഇഷ്ടമുള്ളവരെ വിഷമിപ്പിക്കാതിരിക്കാന്‍, എത്ര ദുരിതങ്ങള്‍ക്ക് നടുവിലും എല്ലാവരും പറയുന്ന ഒരു കള്ളം... 'സുഖമാണ്'
സത്യസന്ധമായ, വേദനിപ്പിക്കുന്ന കവിത....

Umesh Pilicode പറഞ്ഞു...

വരികള്‍ നന്നായി
ആശംസകള്‍...

SHANAVAS പറഞ്ഞു...

മറ്റുള്ളവരുടെ വേദനയില്‍ പങ്കു ചേരുന്നത് തന്നെ ഒരു വേദനയാണ്.മൊയ്ദീന്‍,വളരെ ചെറിയ വരികളില്‍ വലിയ വേദനകള്‍ തൂങ്ങി ആടുന്നു.നല്ല കവിത.

ചന്തു നായർ പറഞ്ഞു...

ശരിയാണ് ലിപി പറഞ്ഞത്..ഇഷ്ടമുള്ളവരെ വിഷമിപ്പിക്കാതിരിക്കാന്‍, എത്ര ദുരിതങ്ങള്‍ക്ക് നടുവിലും എല്ലാവരും പറയുന്നൂ “ഇവിടെ എല്ലാപേർക്കും സുഖം തന്നെ”...സത്യത്തിന്റെ,മുഖാവരണമണിഞ്ഞ് കൊണ്ട്.നമ്മൾ എത്രയോ തവണപറയുന്ന നുണ...പ്രീയ സഹോദരൻ മൊയ്ദീൻ വളരെ നല്ല കവിത.... എല്ലാ ഭാവുകങ്ങളും

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

മോയ്ദീന്‍ ഭായ്.. കവിത വളരെ അധികം ഇഷ്ടപ്പെട്ടു. ആശംസകള്‍. "സുഖമല്ലേ" എന്ന ചോദ്യത്തിന് (ഏതു ഭാഷയില്‍ ആയാലും) ആരും സുഖമല്ല എന്ന് ഒറ്റവാക്കില്‍ മറുപടി നല്‍കാറില്ലല്ലോ. മനസ്സിലെ വേദനകള്‍ സഹിച്ച്‌ മുഖത്ത് കൃത്രിമ പുഞ്ചിരി വരുത്തി സുഖംതന്നെ എന്ന് പറയുക അല്ലാതെ..

വൈകിയാണ് ഇവിടെ എത്തിപ്പെട്ടത്. പിന്തുടരുന്നു.:)

ഭാനു കളരിക്കല്‍ പറഞ്ഞു...

നേര്‍ക്കാഴ്ച. നോവുന്നു.

comiccola / കോമിക്കോള പറഞ്ഞു...

ഒരു നോവിന്റെ സുഖമറിയുന്ന കവിത നന്നായിരിക്കുന്നു.

ആശംസകള്‍...

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

എനിക്കും സുഖമാണ്,താങ്കള്‍ക്കും സുഖമെന്നു കരുതുന്നു!

പട്ടേപ്പാടം റാംജി പറഞ്ഞു...

മറച്ചുവെച്ച നുണകളില്‍ സുഖം നല്‍കുന്ന വാക്കുകള്‍ അല്ലെ.

Sidheek Thozhiyoor പറഞ്ഞു...

അതെ എല്ലാവര്‍ക്കും സുഖം തന്നെ..

A പറഞ്ഞു...

ചോദിക്കുന്നവന്റെ ആത്മാര്‍ഥതയില്ലായ്മ ഉത്തരങ്ങള്‍ യാന്ത്രികമാക്കുന്നു. സുഖം. മറ്റുള്ളവരോട് ദുഃഖം പറയുന്നതിലെ പന്തികേട്, formality യില്‍ തളയ്ക്കുന്നു. ഇടയിലെവിടെയോ ജീവിതം കരയുന്നു. നല്ല കവിത

MOIDEEN ANGADIMUGAR പറഞ്ഞു...

കത്ത് പതിവായി വന്നിരുന്ന കാലത്ത് എല്ലാകത്തുകളിലും മുടങ്ങാതെ കണ്ടിരുന്ന വാചകമായിരുന്നു ‘ഞങ്ങൾക്കെല്ലാവർക്കും ഇവിടെ സുഖം’എന്ന്.
പക്ഷേ,നാട്ടിലെത്തുമ്പോഴാണു പലപ്പോഴും ആ‘സുഖം’തിരിച്ചറിയാൻ കഴിഞ്ഞിരുന്നത്.

അഭിപ്രായം കുറിച്ചവർക്കെല്ലാം നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

എന്താ വിശേഷം?
സുഖമല്ലേ?
ലളിത വരികളില്‍ നല്ല ആശയം വിതറിയ കവിത

khader patteppadam പറഞ്ഞു...

എല്ലാ സുഖങ്ങള്‍ ക്കും കണ്ണീരിണ്റ്റെ നനവുണ്ട്‌.

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

എന്ത് തന്നെ പറഞ്ഞാലും സുഖമാണോ എന്ന ചോദ്യം കേള്‍ക്കുന്നത് ഒരു സുഖമായിരുന്നു...എന്നാല്‍ ഈ ചോദ്യം ഇപ്പോള്‍ അപൂര്‍വ്വം ആയിരിക്കുന്നു എന്ന് പറയുന്നതില്‍ സങ്കടം ഉണ്ട്. രണ്ടു ആള്‍ക്കാര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഇപ്പൊ മറ്റുപലതും ആണല്ലോ ചോദിക്കുന്നതും പറയുന്നതും!

നല്ല പോസ്റ്റ്‌..ലളിതം..സുന്ദരം..
ആശംസകള്‍ മാഷെ..

Anurag പറഞ്ഞു...

കവിത നന്നായി മൊയിദീന്‍ ഭായി.

Yasmin NK പറഞ്ഞു...

എനിക്കിവിടെ സുഖമാണു.താങ്കള്‍ക്കും അങ്ങനെ തന്നെയെന്ന് കരുതുന്നു..

ബെഞ്ചാലി പറഞ്ഞു...

സ്പര്‍ശിക്കുമ്പോള്‍ സ്നേഹം ജീവിതത്തെ സ്പര്‍ശിക്കുമ്പോള്‍ നോവുകൾ സുഖമുള്ളതായി മാറുന്നു.

സുന്ദരം ഈ പോസ്റ്റ്‌.

ഷമീര്‍ തളിക്കുളം പറഞ്ഞു...

എനിക്കും ഇവിടെ സുഖമാണോ...?

Echmukutty പറഞ്ഞു...

എല്ലാവർക്കും സുഖമാവുന്നത്...

MT Manaf പറഞ്ഞു...

നോവു കലര്‍ന്ന
സുഖത്തിനും
ഒരു സുഖമുണ്ട്!

MOIDEEN ANGADIMUGAR പറഞ്ഞു...

സുഖം അന്യേഷിച്ചു വന്ന എല്ലാവർക്കും സുഖം നേരുന്നു.

Satheesan OP പറഞ്ഞു...

നന്നായി ..ആശംസകള്‍ ..