പൗരുഷത്തിന്റെ നിറതൃഷ്ണയിലേക്ക്
ആനന്ദത്തിന്റെ തുഷാരകണം
പകര്‍ന്നുകൊടുത്തവള്‍ നീ
ശുഭ തീക്ഷ്ണതയില്‍
അവന്‍ ചൊരിഞ്ഞ രേതസ്സില്‍
നിര്‍വൃതിയുടെ സാന്ത്വനം നല്‍കിയവളും നീ
പ്രാണന്റെ തുടിപ്പുകള്‍ക്ക്
രക്ഷാകവചം ഒരുക്കിയതും,
പൊക്കിള്‍കൊടി ഛേദിച്ച് ബന്ധമറ്റപ്പോള്‍
ചുരന്നമുലച്ചുണ്ടിന്റെ ചന്ദനവട്ടത്തിലേക്ക്
ഇളംചുണ്ടടുപ്പിച്ചു ആത്മബന്ധമുറപ്പിച്ചതും
നീ തന്നെ
കുഞ്ഞിളം കാലുകള്‍
ഉമ്മറപ്പടി കടക്കവേ
നെഞ്ചിടിപ്പോടെ വാരിപ്പുണര്‍ന്ന
വാത്സല്യത്തിന്റെ പര്യായവും മറ്റാരുമല്ല.
നിശയുടെ അന്ത്യയാമത്തില്‍
കുഞ്ഞുവയറുകള്‍ നിലവിളിക്കുമ്പോള്‍
ചുടുവെള്ളം വേവിച്ചു
ശമനം കൊടുത്തതും നീ തന്നെയാണ്
എന്നിട്ടും,
അനേകം ആത്മാക്കളെ
അഗാധഗര്‍ത്തത്തിലേക്ക്
ആട്ടിപ്പായിച്ച തിരമാലകള്‍ക്കും
അനേകം ജീവനറുതി വരുത്തി
ആടിയുലച്ച കൊടുങ്കാറ്റിനും
എന്തേ നിന്റെ പേരിട്ടു ?
50 അഭിപ്രായങ്ങൾ:
എന്നു മുതലാണ് കൊടുംകാറ്റിനൊക്കെ മനോഹരനാമങ്ങളിട്ട് തുടങ്ങിയത്? കത്രീന, ഗ്ലോറിയ....
പേരും സ്വഭാവവും വിരുദ്ധധൃവങ്ങളിലായ മനുഷ്യരെപ്പോലെ തന്നെ.
ജനനിയും സംഹാര മൂര്‍ത്തിയും സ്ത്രീ ശക്തി തന്നെയാണ് ..പ്രപഞ്ച ശക്തി അവളില്‍ കുടികൊള്ളുന്നതായി ഭാരതീയ പുരാണങ്ങള്‍ പ്രഖ്യാപിക്കുന്നു..ശക്തിയുള്ളതെന്തും സ്ത്രീ നാമം കൊണ്ട് അറിയപ്പെടുന്നത് അതുകൊണ്ടാണ്..കുടുംബത്തില്‍ ,സമൂഹത്തില്‍,രാജ്യത്തില്‍ സ്ത്രീയുടെ കണ്ണീരു വീണാല്‍ സര്‍വ നാശം എന്നാണ് ശാസ്ത്രവും ചരിത്രവും ,,അറിയില്ലേ കണ്ണകിയുടെ കഥ..രണ്ടാം ലോക മഹായുദ്ധത്തിനു തുടക്കം കുറിച്ച സംഭവം..
ഗ്രീക്ക് പുരാണങ്ങളിലെ യുദ്ധങ്ങള്‍ .രാമ രാവണ യുദ്ധം ..എല്ലാം പെണ്ണ് കാരണം അല്ലെങ്കില്‍ പെണ്ണിന് വേണ്ടി..
ശരിയാണല്ലോ..., എന്തിനു തിരമാലകള്‍ക്കും
കൊടുങ്കാറ്റിനും ഒക്കെ ഇങ്ങനെ പേരിടന്നു എന്ന് ചിന്തിച്ചപ്പോളെക്കും രമേശ് ജി യുടെ കമന്റു കണ്ടു. അതോടെ ചിന്തകളെ സദയം പിന്‍വലിച്ചിരിക്കുന്നു... :)
കവിത ഇഷ്ട്ടായിട്ടോ ഭായി ....
കവിത നന്നായി
സൃഷ്ടിയും സംഹാരവും നടത്തുന്നത് ഒരേ കൈകള്‍ തന്നെ. കവിത നന്നായി.
ഇനി നിന്റെ വാര്‍ദ്ധക്യത്തിന്റെ ശുഷ്കമാം വിരലുകള്‍
തേടുന്ന ഊന്നുവടിയും ഞാന്‍ തന്നെ ആയിരിക്കില്ലേ..
എന്നിട്ടും എന്തേ
നീയെന്നെ അറിഞ്ഞില്ല
ഞാനായിട്ടററിഞ്ഞില്ല.
നല്ല കവിത മൊയ്തീന്‍ ഭായ്. അഭിനന്ദങ്ങള്‍.
നല്ല വരികള്‍..ഒരു പാടിഷ്ടമായി..
കവിത നന്നായി :-))
രമേശ് അരൂരും,ലിപിയും പറഞ്ഞതിനപ്പുറം ഇനി എന്തു പറയാൻ..ആദിയിലുണ്ടായതും സ്ത്രീ നാമം തന്നെ ആദിപരാശക്തി അതിൽ നിന്നുമാണ് മറ്റെല്ലാമുണ്ടായത്....നല്ല വരികൾക്ക് അനുമോദനങ്ങൾ
nannayi..
അഭിപ്രായം കുറിച്ച എല്ലാ സഹോദരങ്ങൾക്കും നന്ദി.
നല്ല ചിന്ത
കവിത നന്നായി കേട്ടോ.അഭിനന്ദനങ്ങള്‍
(എല്ലാ കൊടുംകാറ്റു നാമ ധാരി കളും
പ്രതികരിക്കേണ്ട
സമയം
അതിക്രമിച്ചിരിക്കുന്നു.)
കവിത നന്നായി മൊയ്ദ്ദീന്‍ സാഹിബ്
ഭംഗിയോടെ ചിട്ടപ്പെടുത്തിയ വരികളിലെ ആശയം സമ്പുഷ്ടമാണ്.
വളരെ ഇഷ്ടപ്പെട്ടു.
നന്നായിരിക്കുന്നു....
ആശംസകൾ...
അതെ ..സ്നേഹസ്വരൂപണിയും,സംഹാരരുദ്രയുമായ പെൺശക്തികൾക്ക് മുമ്പിൽ കീഴടങ്ങാത്ത ഏത് പ്രപഞ്ചസത്യങ്ങളാണ് നമുക്കുള്ളത്...!
മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ബ്ലോഗിങ്ങിനു സഹായം
അതൊരു ചോദ്യം തന്നെയാണ്!
: )
ഇവിടെ വന്നിരുന്നു.
ശരി ആണല്ലോ.......എന്നിട്ടും എന്തേ നിന്റെ പേരിട്ടു...!
:)
ആശംസകള്‍...
നന്നായിരിക്കുന്നു. ആശംസകൾ
നേരാണല്ലോ...ആര് ഈ പേരൊക്കെ ഇട്ടു പേരിനെ തന്നെ നശിപ്പിക്കുന്നു ?
നല്ല ചിന്തകള്‍ കേട്ടോ..
ഭാവുകങ്ങള്‍..
നിന്റെ പേരുതന്നെയാണുചിതം!!
നല്ലവീക്ഷണത്തിന് നല്ലസലാം.
മനസ്സിലെ തിരകളെ ചുരുങ്ങിയ വരികളില്‍ അടക്കിയല്ലോ..ഇഷ്ടായി ട്ടൊ...ആശംസകള്‍.
ആശയ സമ്പുഷ്ടമായ വരികൾ!
എല്ലാ ആശംസകളും
പുരാണം കൊണ്ട് വ്യാഖ്യാനിച്ചാലും ഈ ചിന്ത പിന്നെയും ബാക്കിയാവുന്നു. ആശയസംബുഷ്ടമായ കവിത. പുതിയ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പുതിയ ഉത്തരങ്ങളും തേടേണ്ടിയിരിക്കുന്നു
arthapoornnamaya varikal..... bhavukangal.....
കവിത വായിച്ചു. നല്ല ചിതകള്‍ക്കും നല്ല ഭാഷക്കും നന്ദി.
എന്നിട്ടും,
അനേകം ആത്മാക്കളെ
അഗാധഗര്‍ത്തത്തിലേക്ക്
ആട്ടിപ്പായിച്ച തിരമാലകള്‍ക്കും
അനേകം ജീവനറുതി വരുത്തി
ആടിയുലച്ച കൊടുങ്കാറ്റിനും
എന്തേ നിന്റെ പേരിട്ടു ?
നന്നായി, മാഷേ
അനീതി..!!
നല്ല കവിത.ഉപമ കൊള്ളാം. ഒരമ്മയ്ക് ഒരിയ്ക്കളും സംഹരിക്കാനുള്ള മനസ്സു വരില്ല
ഇനിയെന്ത് പറയണം! എല്ലാരും പറഞ്ഞില്ലേ.
അമ്മയ്ക്ക് കഴില്ലെന്നാണ് എന്റെയും ഉത്തരം.
തത്തകളാണ് കര്‍ഷകന്റെ ഏറ്റവും വലിയ ശത്രുക്കളെന്ന് പറയാറുണ്ട്.
അന്നം കൊത്തിപ്പോവുന്നവര്‍.
അങ്ങിനെയൊരു കാവ്യനീതിയാവാം ഇവിടെയും:)
ഔന്നത്യം കൊണ്ട് തുല്യതയില്ല
അംശം കൊണ്ട് നീ എല്ലാറ്റിലുമുണ്ട്
അവനീ തലത്തില്‍ നിറഞ്ഞു നില്പൂ.
നാരികള്‍ നാരികള്‍
വിശ്വ വിപത്തിന്റെ
നാരായ വേരുകള്‍
നാരകീയാഗ്നികള്‍
എന്നൊരു കവി പാടിയിട്ടില്ലേ
സ്ത്രീഭാവങ്ങൾ കവിതയിൽ നന്നായി പകർന്നിരിക്കുന്നു!
ദേ..സുനിലിനു കാര്യം മനസിലായി...
അതുതന്നെയാവാം കാരണം.
വരികളെല്ലാം ചെത്തിമിനുക്കിയ നല്ല കവിത.
എല്ലാം സ്ത്രീയിൽ നിന്നും തുടങ്ങുന്നു എന്നല്ലേ...നല്ല വരികൾ....
ഭൂമീ ദേവി, ഭാരതമാതാവ് തുടങ്ങി മാതൃ പ്രതീകങ്ങളും ഉണ്ട്.
ഏതായാലും വ്യത്യസ്തമായ ചിന്ത.
വളരെ ഇഷ്ടപ്പെട്ടു.
പ്രിയപ്പെട്ട മൊയ്ദീന്‍,
സുപ്രഭാതം!
സ്ത്രീ ഭാവങ്ങളെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു....ഞാന്‍ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്...പ്രകൃതിയുടെ വികൃതികള്‍ക്ക് ആരാണ് സ്ത്രീ നാമം നല്‍കിയത് എന്ന്...
വളരെ നന്നായിരിക്കുന്നു, താങ്കളുടെ കവിത!
ഒരു മാസം കഴിഞ്ഞിട്ടും പുതുതായി ഒന്നും എഴുതിയില്ലല്ലോ...എന്ത് പറ്റി?
പിന്നെ,എന്റെ ഇംഗ്ലീഷ് ബ്ലോഗ് ടെമ്പ്ലേറ്റ് താങ്കളുടേത് തന്നെയാണ്, കേട്ടോ.:)
ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍..
സസ്നേഹം,
അനു
ന്യായമായ ചോദ്യം.
അജിത് സാര്‍ പറഞ്ഞത് തന്നെ എന്റെ മനസ്സിലും..
നല്ല കവിത, അര്‍ത്ഥമുള്ള വരികള്‍...
സഹോദരങ്ങളുടെ ഈ നല്ല വാക്കുകൾക്ക് നന്ദി.
നല്ല കവിത... ആശംസകൾ
VALARE ARTHAVATHAYI PARANJU....... BHAVUKANGAL.....
ഉള്ളുലച്ചു കളഞ്ഞു ആ അവസാന ചോദ്യം
നന്ദി എല്ലാവർക്കും..നന്ദി
കവിത നന്നായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ