ഇന്നു രാത്രി നിന്റെ ഗ്രാമത്തിലൂടെ
കടന്നു പോകുന്ന തീവണ്ടിയിൽ
ഞാനുണ്ടാകും.
നീ ഇതുവരെ സമ്മാനിച്ച
മധുര സ്വപ്നങ്ങളിൽ തല ചായ്ച്ച്
വിരഹ ജാലകത്തിലൂടെ
ഇരുളിലേക്കു കണ്ണുംനട്ട്.
നിന്റെ വരാന്തയിൽ തെളിയുന്ന
അരണ്ട വെളിച്ചം കാണുമ്പോൾ
ഞാനെന്റെ ആത്മഗതം പുറംതള്ളും.
മയക്കത്തിന്റെ ആലസ്യത്തിൽ
എന്റെ ഗന്ധം
നിന്നിലേക്കു തുളച്ചു കയറുമ്പോൾ
ശരീരത്തിന്റെ ഏകാന്തത
നിന്നിൽ ഇക്കിളി കൂട്ടിയാൽ
നീ ഞെട്ടരുത്
രാവിലെ ദിനപത്രത്തിലെ
ചരമകോളം കാണുന്നതു വരെയെങ്കിലും..
15 അഭിപ്രായങ്ങൾ:
കൊള്ളാം ..
രാവിലെ ദിനപത്രത്തിലെ
ചരമകോളം കാണുന്നതു വരെയെങ്കിലും
എന്താപ്രശ്നം? ചരമകോളത്തിൽ കയറാൻ മാത്രം?
കവിത ഇഷ്ടമായി; ആശംസകൾ!
അസ്സായി..
തലക്കെട്ട് കുറച്ചു കൂടി ഷാര്‍പ് ആകാമായിരുന്നില്ലേ? മറ്റെന്തെങ്കിലും? വെറുതെ ഒന്ന് മാറ്റി ചിന്തിച്ചതാണേ..
പ്രണയ ദുരന്തം . തീവ്രമായ നല്ല കാവ്യ ഭംഗിയില്‍ എഴുതിയിരിക്കുന്നു . തീഷ്ണമാണ് ഇതിലെ വരികള്‍ . മനോഹരമായ അവതരണം.
ഭാവുകങ്ങള്‍ .
ഭാവനയും വരികളും കൊള്ളാം...
പ്രാവര്‍ത്തികമാക്കരുത്
ഇതുവഴി വന്നുപോയ എല്ലാ സഹോദരങ്ങൾക്കും നന്ദി.
:)
നല്ല കവിത, നന്നായി അവതരിപ്പിച്ചു.
എങ്ങിനെ പറയും ആത്മഹത്യാകുറിപ്പ് കൊള്ളാം ന്നു??
വരികള്‍ക്ക് നല്ല രസം... പ്രാവര്‍ത്തികമാക്കരുത്..
ദേ ഇത് പോലൊന്ന് ഞാനും എഴുതിയിട്ടുണ്ട്.. ഇവിടെ നോക്കിയേ....
ഭാവ തീവ്രമായ വരികള്‍.. കുറഞ്ഞ വരികളിലൂടെ പ്രണയദുരന്തം വരച്ചു കാട്ടി..ഭാവുകങ്ങള്‍
നല്ല വരികള്‍.
തിരിച്ചറിയാഞ്ഞതില്
പരിഭവിക്കരുത്.
ചരമകോളത്തിലെ
ഫോട്ടൊ കളറല്ലായിരുന്നു.
NB:വൈകിയോടുന്ന തീവണ്ടി കാത്തിരിക്കുമ്പോള്‍
നിനക്കോരു കളര്ഫോട്ടോകൂടി കരുതാമായിരുന്നു.
ഹൈന,elayoden,പദസ്വനം,Muneer,shinod നന്ദി ഈ സ്നേഹത്തിന്.
assalayittundu........ aashamsakal....
Moidukka
This is Firoz with U.
I could not believe that this is the man i met yesterday at Abu Dhabi.
You are really great.And I am admired of the style and language of you.
Will be a regular visitor of ur blog insha allah
And all the best wishes
jayarajmurukkumpuzha,നന്ദി.
ഫിറോസ് പ്രത്യേകം നന്ദി,ഈ അധികവായനയ്ക്കും,വലിയ സ്നേഹത്തിനും.വീണ്ടും വരിക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ