2010, നവംബർ 3, ബുധനാഴ്‌ച

വിധി

ഇരുണ്ട് കഴിഞ്ഞു ആകാശം പകലിനിയും ബാക്കിയുണ്ട് അനേകം ജീവനെരിഞ്ഞ തീനാളവും ആയിരങ്ങൾ കുരുതികളായ ഇന്നലെകളും ഒക്കെ വെറുതെയായെന്നു വിലപിക്കുക ഇരുണ്ട ആകാശത്തിനു കീഴെ പകലിനിയും ബാക്കിയുണ്ടെങ്കിൽ തന്നെയും. തീറെഴുതിക്കൊടുത്ത് ഉടഞ്ഞു പോകാനാണു വിധി അധികാരത്തിന്റെ പിരമിഡ് മുനകൾ കൊണ്ട് എത്ര പിന്നോട്ട് കുത്തിയിട്ടും ഉണ്ടെന്ന് സങ്കല്പിച്ച പ്രഭവസ്ഥാനം കണ്ടെത്തിയില്ല. വെറിപുരണ്ട കിരീടമണിഞ്ഞു രഥംവലിച്ച് രക്തംചീറ്റിയവർ സ്വർണ്ണച്ചാമരം വീശി പുഞ്ചിരിക്കുന്നതു കാണുമ്പോൾ നഗരങ്ങളിൽ വീണുടഞ്ഞ ആയിരങ്ങളുടേ മേൽ ആ ഡിസംബറിന്റെ കുളിര് കോരിത്തരിക്കുന്നുണ്ടാവണം. സരയുവിലൊഴുകി വരുന്ന അനാഥ ആത്മാക്കളുടെ ശാന്തിമന്ത്രത്തിനു അയോദ്ധ്യയിലെ ബാങ്കുവിളി തടസ്സമാകുന്നുണ്ടാവാം അതുകൊണ്ടാവണം തീ പിടിച്ച ആത്മാവിന്റെ രോദനം ദൈവശിരസ്സിൽ കാഷ്ടിച്ചവർക്ക് വേണ്ടി വിധിയിൽ മുഴങ്ങിക്കേട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല: