നിശ്ശബ്ദമായ നിശീഥിനിയിലൂടെ
നിര്‍വാതമായി വസന്തം കടന്നുപോകുമ്പോള്‍
കാലനെ കണികണ്ടുണരാന്‍ വിധിച്ചവര് ,
ഈ നിരാലംബര്‍
കാലന്റെ,
നിസ്സംഗതയിലുള്ള വിശ്വാസത്താല്‍
ഇരകള്‍ പരാജിതരാകുമ്പോള്‍
കരിഞ്ഞ വിശപ്പിന്റെ കെടുതികളില്‍
കണ്ണുകളടച്ചു ആശ്വാസം കണ്ടെത്തുന്നവര്‍ ,
ഈ നിര്‍ധനര്‍
തുഷാരംമൂടിയ താഴ്വരയില്
ഇളം പുഷ്പങ്ങള്‍ നിത്യേനകൊഴിയുമ്പോള്‍
വിരുതം വിതുമ്പിനിര്‍ത്തി
വിധിയില്‍ ആശ്വാസത്തിന്റെ കണികതേടുന്നവര്‍
ഈ 'വിവരദോഷികള്‍ '
ബലിച്ചോര്‍ ഉണ്ടകള്‍ ഉണങ്ങിക്കരിയുമ്പോഴും
ബാലിക്കാകള്‍ കടക്കാത്ത
വിഷവാതകം നിറഞ്ഞചുടുകാട്ടില്‍
ചേതനയറ്റ സ്വപ്നങ്ങളെ താലോലിക്കുന്നവര്‍ ,
ഈ സഹജീവികള്‍
ചത്തും ചതഞ്ഞും
ഇവര്‍ ചരിത്രമാകുമ്പോള്‍
നെഞ്ചില്‍ ചവിട്ടി നൃത്തമാടി
കപടകണ്ണീരില്‍ തടാകം പണിതവര്‍ ,
സര്‍വാനുഭൂതിയില്‍ വാഴുന്നു .
ഈ നിസ്സംഗത
അസ്തിനിറഞ്ഞ കുഴിമാടത്തോടുള്ള
നികൃഷ്ടതയാണ് .
3 അഭിപ്രായങ്ങൾ:
കാസറഗോട്ടെ എന്റോസൾഫാൻ ഇരകൾക്കു വേണ്ടി സമർപ്പണം.
കവിതയുടെ തുടക്കത്തില്‍ ഞാന്‍ ഓര്‍ത്തു, എന്ഡോസള്ഫാനുമായ് കൂട്ടിവായിക്കാമല്ലോ എന്ന കമന്റ് എഴുതാന്‍!
ആ പ്രതീക്ഷ തകര്‍ത്തു, പക്ഷെ ഈ കവിത അതിനായ് മെനഞ്ഞത് തന്നെയെന്നറിയുമ്പോള്‍ ആഹ്ലാദം തോന്നി.
എന്‍ഡോസള്‍ഫാനെതിരെ പൊരുതുന്നവര്‍ക്കായ് ആയിര്മായിരം ഭാവുകങ്ങള്‍.
കവിതയ്ക്കും കവിക്കും ആശംസകള്‍.
'ഈ നിസ്സംഗത
അസ്തിനിറഞ്ഞ കുഴിമാടത്തോടുള്ള
നികൃഷ്ടതയാണ് '
നല്ല വരികള്‍!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ