2011, ജൂൺ 25, ശനിയാഴ്‌ച

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞയുടെ
തത്സമയ സംപ്രേക്ഷണം വീക്ഷിക്കാൻ
ഹാളിനു വെളിയിൽ സ്ഥാപിച്ച
ബിഗ് സ്ക്രീനീൽ നിന്നും
അടർന്നു വീണ ജലകണങ്ങൾ
ആത്മനിര്‍വൃതിയുടെ
അശ്രുകണങ്ങളെന്നു ചിലര്‍

കൂടെക്കിടന്നു രാപ്പനി സുഖിച്ച്
കൂടെനടന്നു ചൂഷണം ചെയ്തവരോടുള്ള
പ്രതികാരത്തിന്റെ ഉറവയാണെന്ന് മറ്റുചിലര്‍

പ്രതിജ്ഞ കൊഴുക്കുകയാണ്
'ഞാന്‍ ഭാരതത്തിന്റെ .............
മനസാക്ഷിയെ മുന്നില്‍ നിര്‍ത്തി
വിശ്വസ്തതയോടെയും ..............‘

‘അശ്ലീലമായ‘ കാഴ്ചയിൽ
ഒരുണർവ്വിന്റെ ആവേശം
ഇന്നലെ വരെ അടയാളപ്പെടുത്തിയ
ഭൂതകാലത്തിന്റെ ശേഷിപ്പുകളെ
മായ്ച്ചുകളയാനുള്ള വ്യഗ്രത

‘സത്യസന്ധതയോടെയും, .............
ദൈവത്തിന്റെ നാമത്തിൽ.....പ്രതിജ്ഞ ചെയ്യുന്നു ..'

സ്വിസ്സ് ബാങ്കിലെ കറൻസികളും
ഗള്‍ഫിലെ ബിനാമികളും ഊറിച്ചിരിച്ചു
മൂന്നാറിലെ റിസോട്ടുകളിൽ
തുണിയുരിഞ്ഞ ചടുല നൃത്തത്തിന്റെ താളം
മൈലാഞ്ചി പൂത്ത പഴയ ഓർമ്മകൾ
വീണ്ടും മുളച്ചുപൊങ്ങിയതാവണം
ഒടുക്കം, ചില്ലിട്ടു വെക്കാന്‍ പാകത്തിൽ ചിരി

പൊങ്ങിക്കിടന്നു വിലസാൻ വിധിക്കപ്പെട്ടവർക്ക്
മധുരത്തിനും,ചവർപ്പിനും ഒരേ രുചിയാണെന്നു
ബിഗ് സ്ക്രീനിലെ മുഖം വിളിച്ചുപറയുന്നു.

പൂച്ച എങ്ങനെ വീണാലും നാലു കാലിലെന്നു
അനന്തപുരിയിലെ വഴിപോക്കൻ
ജീവിതത്തിന്റെ സ്പന്ദനങ്ങൾ
മൌനമായ ആഘോഷമാണെന്ന് കവി

30 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

പൊങ്ങിക്കിടന്നു വിലസാൻ വിധിക്കപ്പെട്ടവർക്ക്
മധുരത്തിനും,ചവർപ്പിനും ഒരേ രുചിയാണെന്നു
ബിഗ് സ്ക്രീനിലെ മുഖം വിളിച്ചുപറയുന്നു.
സമകാലിക രാഷ്ട്രീയത്തിനെതിരെ ഉള്ള കുന്ത മുനകള്‍ ആണല്ലോ വരികളില്‍ മുഴുവനും പ്രതികരിക്കാം നമ്മുക്കൊന്നിച്ചു

Hashiq പറഞ്ഞു...

പൂച്ച എങ്ങനെ വീണാലും നാല് കാലില്‍ തന്നെ... എലിയെ പിടിക്കാന്‍ മാത്രം പുറകോട്ടാണ്‌ എന്ന് മാത്രം.

- സോണി - പറഞ്ഞു...

പൂച്ച മാത്രമല്ല, പൂച്ചയെ വളര്‍ത്തുന്നവരും വീണാല്‍ നാലുകാലില്‍ തന്നെ. പുറംപൂച്ചുകള്‍ നന്നായി വരച്ചിട്ടു. ഇതില്‍ ഇടവും വലവും എല്ലാം ഒരേപോലെ.

MOIDEEN ANGADIMUGAR പറഞ്ഞു...

ശരിയാണ്, ഇതില്‍ ഇടവും വലവും എല്ലാം ഒരേപോലെത്തന്നെ..

രമേശ്‌ അരൂര്‍ പറഞ്ഞു...

മൊയ്തീന്‍ കവിത യിലെ satire ഇഷ്ടപ്പെട്ടു ..
നൃത്തം എന്ന് തിരുത്തിക്കൊള്ളൂ

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

+

Pradeep Kumar പറഞ്ഞു...

സമകാലിക രാഷ്ട്രീയത്തിനെതിരായുള്ള ആക്ഷേപഹാസ്യമാണല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. പ്രകടമായ ഹാസ്യചിത്രങ്ങള്‍ എവിടെയുമില്ലെങ്കിലും കവിതയുടെ ഭാവം, ജീവിതത്തിന്റെ സ്പന്ദനങ്ങൾ
മൌനമായ ആഘോഷമാക്കിയ കവിഭാവന തൊടുത്തുവിടുന്ന ആക്ഷേപശരങ്ങള്‍ തന്നെ.
നന്നായി എഴുതി.

ajith പറഞ്ഞു...

ആത്മനിര്‍വൃതിയുടെ അശ്രു കണങ്ങള്‍ തന്നെ

...കഷ്ടപ്പെട്ടും നഷ്ടപ്പെട്ടും നേടി...ഇനി അഞ്ചു വര്‍ഷം സുഖമല്ലേ???

ishaqh ഇസ്‌ഹാക് പറഞ്ഞു...

കണ്ടതും കേട്ടതും..കാണേണ്ടതും..,
കവിതയാക്കിയത് ഇഷ്ടമായി.

ജന്മസുകൃതം പറഞ്ഞു...

പൂച്ച എങ്ങനെ വീണാലും നാലു കാലിലെന്നു
അനന്തപുരിയിലെ വഴിപോക്കൻ
ജീവിതത്തിന്റെ സ്പന്ദനങ്ങൾ
മൌനമായ ആഘോഷമാണെന്ന് കവി


ഇഷ്ടമായി.

MOIDEEN ANGADIMUGAR പറഞ്ഞു...

@ രമേശ് അരൂർ : തിരുത്തി. അക്ഷരപ്പിശക് ശ്രദ്ധയിൽ‌പ്പെടുത്തിയതിന് നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

‘സത്യസന്ധതയോടെയും, .............
ദൈവത്തിന്റെ നാമത്തിൽ....ഞാനും പ്രതിജ്ഞ ചെയ്യുന്നു ..'ഇത് അധിക കാലം മുന്നോട്ടു പോകില്ല.. ഇങ്ങനെയാണെങ്കില്‍.. അല്ലെങ്കില്‍ നമ്മള്‍ ഇത്ര ക്ഷമയോടെ മുന്നോട്ടു പോകില്ല...
താങ്കള്‍ക്ക് ഭരിക്കാന്‍ തോനുന്നുണ്ടോ നമ്മുടെ നാട്...ആശംസകള്‍..

വര്‍ഷിണി* വിനോദിനി പറഞ്ഞു...

‘സത്യസന്ധതയോടെയും, .............
ദൈവത്തിന്റെ നാമത്തിൽ.....പ്രതിജ്ഞ ചെയ്യുന്നു ..'ഉള്ളില്‍ ഒരു ചിരി പൊട്ടിച്ചുവോ എന്ന് സംശയം.
ഇടയ്ക്കുള്ള ഇത്തരം തുറന്ന എഴുത്തുകള്‍ ഒരു ആവേശം മാത്രല്ലാ ആശ്വാസം കൂടി ആണല്ലേ...ആശംസകള്‍.

ചാണ്ടിച്ചൻ പറഞ്ഞു...

ദൈവമേ....ഇത്രയൊന്നും ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ!!!

SHANAVAS പറഞ്ഞു...

കവിത വിരല്‍ ചൂണ്ടുന്നത് ഇന്നത്തെ യഥാര്‍ത്ഥ അവസ്ഥയിലേക്കാണ്..ഇനി എത്ര നാള്‍.. ഈ പൊറാട്ട് നാടകം...

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇന്നലെ വരെ അടയാളപ്പെടുത്തിയ
ഭൂതകാലത്തിന്റെ ശേഷിപ്പുകളെ
മായ്ച്ചുകളയാനുള്ള വ്യഗ്രത

നടക്കുന്ന സത്യങ്ങള്‍.

Yasmin NK പറഞ്ഞു...

നല്ല വരികള്‍.നമ്മളിങ്ങനെ വെറുതെ പറയാന്നല്ലാതെ അവന്മാര്‍ക്കൊക്കെ കാണ്ടാമൃഗത്തിന്റെ തൊലിയാണു.

ആശംസകളോടേ..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പറഞ്ഞത് സത്യം. ഇഷ്ടായി

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

കവിതയിലെ ആക്ഷേപഹാസ്യം ഇഷ്ടമായീ...

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

"സ്വിസ്സ് ബാങ്കിലെ കറൻസികളും
ഗള്‍ഫിലെ ബിനാമികളും ഊറിച്ചിരിച്ചു
മൂന്നാറിലെ റിസോട്ടുകളിൽ
തുണിയുരിഞ്ഞ ചടുല നൃത്തത്തിന്റെ താളം
മൈലാഞ്ചി പൂത്ത പഴയ ഓർമ്മകൾ
വീണ്ടും മുളച്ചുപൊങ്ങിയതാവണം
ഒടുക്കം, ചില്ലിട്ടു വെക്കാന്‍ പാകത്തിൽ ചിരി"

ഇതാണ് ഇന്നിന്റെ രാഷ്ട്രീയം. ആക്ഷേപഹാസ്യം നന്നായി അവതരിപ്പിച്ചു. കവിത നന്നായിരിക്കുന്നു മൊയ്ദീന്‍ ഭായ്..

ചന്തു നായർ പറഞ്ഞു...

ഇടത് കൈയ്യിലെ ചൂണ്ട് വിരലാഗ്രത്ത് ഇനിയും മായതെകിടക്കുന്ന നീലമഷി...അത് വല്ലാതെ അസ്വസ്തമാക്കുന്നൂ..ഏത് പാപക്കറകെണ്ടാണാവോ ഞാനതിനെ മാച്ച് കളയുക..? മാച്ചു കളഞ്ഞാലും ഇനിയും അതിൽ മഷിപുരളില്ലേ..? ഇപ്പോൽ അതിൽ നിന്നും അടർന്നു വീഴുന്ന ജലകണങ്ങൾ ആത്മനിര്‍വൃതിയുടെ
അശ്രുകണങ്ങളെന്നു ചിലര്‍?കൂടെനടന്നു ചൂഷണം ചെയ്തവരോടുള്ള
പ്രതികാരത്തിന്റെ ഉറവയാണെന്ന് മറ്റുചിലര്‍..? ഞാനിപ്പോൾ എന്താ ചെയ്ക....?

ചന്തു നായർ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

കവിതയിലെ അന്തസത്ത വളരെ ശരി.

Echmukutty പറഞ്ഞു...

സത്യം പറഞ്ഞു, അഭിനന്ദനങ്ങൾ.

Sidheek Thozhiyoor പറഞ്ഞു...

സത്യത്തില്‍ ഈ പ്രതിഞ്ജ എന്നൊന്ന് ശെരിക്കും ഉണ്ടോ?

എന്‍.പി മുനീര്‍ പറഞ്ഞു...

രാഷ്ട്രീയലോകത്തെന്നും പച്ചയായി കാണപ്പെടുന്ന
കാര്യങ്ങൾ ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിച്ചു.
നന്നായി.

Lipi Ranju പറഞ്ഞു...

പ്രതിജ്ഞ കൊഴുക്കുകയാണ്
'ഞാന്‍ ഭാരതത്തിന്റെ .............
മനസാക്ഷിയെ മുന്നില്‍ നിര്‍ത്തി
വിശ്വസ്തതയോടെയും ..............'
കലക്കി മാഷേ ... :)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

‘സ്വിസ്സ് ബാങ്കിലെ കറൻസികളും
ഗള്‍ഫിലെ ബിനാമികളും ഊറിച്ചിരിച്ചു
മൂന്നാറിലെ റിസോട്ടുകളിൽ
തുണിയുരിഞ്ഞ ചടുല നൃത്തത്തിന്റെ താളം
മൈലാഞ്ചി പൂത്ത പഴയ ഓർമ്മകൾ
വീണ്ടും മുളച്ചുപൊങ്ങിയതാവണം
ഒടുക്കം, ചില്ലിട്ടു വെക്കാന്‍ പാകത്തിൽ ചിരി‘

അസ്സലായിട്ടുണ്ട് കേട്ടൊ ഭായ്

സത്യസന്ധതയോടെ, എളിമയോടെ
ദൈവത്തിന്റെ നാമത്തിൽ.... ചെകുത്താന്റെ പ്രവർത്തികൾ ഞങ്ങൾ നടത്തുമെന്ന് ഇതാ സത്യപ്രതിജ്ഞ ചെയ്തുകൊള്ളുന്നൂ...

A പറഞ്ഞു...

ജനപാലകരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജയിച്ചു കഴിഞ്ഞാല്‍ തസ്ക്കര പാലകന്മാര്‍ ആയി മാറുന്ന കാഴ്ചയാണ് എങ്ങും. ഇടതു വലതു വ്യത്യാസമില്ലാതെ ഇത് കാണുമ്പോള്‍ പ്രതിഷേധം ഇവ്വിധം കവിതകളായും വരുന്നു. വളരെ നന്നായി എഴുതി.

Raveena Raveendran പറഞ്ഞു...

കൂടെക്കിടന്നു രാപ്പനി സുഖിച്ച്
കൂടെനടന്നു ചൂഷണം ചെയ്തവരോടുള്ള
പ്രതികാരത്തിന്റെ ഉറവയാണെന്ന് മറ്റുചിലര്‍
കൊള്ളാം