വീട്ടുമുറ്റത്തും, അയല്‍ വീട്ടിലും
വഴിവക്കിലും, ക്ലാസ്സ് മുറിയിലും
ഓടുന്ന ബസ്സിലും, ട്രെയിനിലും
മകളേ നീയാണ് ഇര.
ദൈവത്തിന്റെ നിസ്സഹായതയാല്‍
മുറ്റത്ത് കൈനീട്ടി നില്ക്കുന്ന യാചകന്
മൂവന്തിയുടെ ശൂന്യതയില്‍ വാത്സല്യം വിതറി
ഒളികണ്ണിടുന്ന അയല്ക്കാരന്
ക്ലാസ്സുമുറിയില്‍ സദാചാരത്തിന്റെ
കൊയ്ത്തുപാട്ടു പഠിപ്പിച്ച ഗുരുനാഥന്
മകളേ… ഓര്‍ക്കുക
തരം കിട്ടുമ്പോഴേവരും
നിറം മാറുന്ന കാലമാണിത്
വെയിലിതളുകല്‍ മാഞ്ഞുപോകുമ്പോള്
പിന്തുടര്ന്നു വരുന്ന
നീണ്ട നിഴലിന്റെ സ്പന്ദനത്തെയും
ഋതുഭേദങ്ങളുടെ ഊഷ്മളതയില്
അഴുകിനാറുന്ന സദാചാരത്തെയും
ഭയപ്പെടുക
പെണ്ണായിപ്പിറന്നു പോയതിന്
നിന്റെ പ്രായം
രണ്ടോ അതോ എണ്‍പതോ
നിനക്കൊരേ ‘ശിക്ഷ’.
ശാരിയും, രജനിയും കൃഷ്ണപ്രിയയും, സൗമ്യയും
നിരനീണ്ടു പോകുമ്പോള്‍
ഓരോ പിതാവിന്റെയും
ഹൃദയത്തില്‍ ചൂട്ടെരിയുന്നു
ജീവിതത്തിന്റ കളിയരങ്ങില്‍
കാമവെറിയുടെ താളം പഠിച്ചവര്‍
പൊള്ളയായ ഉള്ളുള്ളത് കൊണ്ട്
പൊങ്ങിക്കിടന്നു വിലസും
നിര്‍ദ്ധനരുടെ വിലാപങ്ങള്‍
അനശ്വരമായ ആകാശത്തിനു കീഴെ
പേക്കിനാവായി അലയും
ഓര്‍ക്കുക,
പെണ്ണായിപ്പിറന്നുപോയി
എവിടേയും നീതന്നെയാണ് ഇര.
55 അഭിപ്രായങ്ങൾ:
:-/
എന്താണു പറയുക..
പെണ്ണായിപ്പിറന്നുപോയി
എവിടേയും നീതന്നെയാണ് ഇര.
ശ്രദ്ധിക്കുക പരമാവധി..........
എവിടെയും ഇവിടെയും അവള് തന്നെയാണു ഇര ...
ഇത് നമ്മുടെ മാത്രം ദുര്യോഗം. കേഴുക പ്രിയ നാടേ....
എന്നും അവള് തന്നെ ഇര.പലരിലും പതുങ്ങിയിരിക്കുന്നു ഒരു പൂവൻ കോഴി. എപ്പോൾ ചാടിവീഴും എന്നറിയില്ല. പാവം പിടക്കോഴികൾ.
പെണ്ണായി പിറന്നാള്‍ മണ്ണായി തീരുവോളം കണ്ണീരുകുടിക്കേണം എന്നൊരു പാട്ടുണ്ട്. ഇന്നത്തെ കമ്പോള സംസ്കാരത്തില്‍ പെണ്ണ് ഇരതന്നെയാണ്. വലിയ വില്പന സാധ്യതയുള്ള ചരക്കും... !
നിഷേധിക്കുന്ന നീതിക്കും
തകരുന്ന മൂല്യത്തിനും
തീരാത്ത കണ്ണീരിനും
പിന്നെ സമൂഹത്തിനു നേരെ തന്നെ ചോദ്യമായ വരികള്‍.
വളരെ നന്നായി
ഇരകള്‍ എണ്ണത്തില്‍ കൂടിക്കൊണ്ടിരിക്കുന്നു, വേട്ടക്കാര്‍ക്ക് വേണ്ടി വാദിക്കാന്‍ ബോംബെയില്‍ നിന്നും പൂനെയില്‍ നിന്നുമൊക്കെ ആള്‍ക്കാരും. എനിക്കൊന്നും മനസ്സിലാവുന്നില്ല.
വിപണനത്തിന്റെ ചൂണ്ടക്കൊളുത്തിലും ഇരകളാകുന്നവര്‍..!
ഇരകളെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ നാം ഇരകളാണെന്ന്..!
കാവ്യഭാവനയ്ക്കഭിനന്ദനം.
പൊരുതുക, സ്വയം കാത്തുകൊള്‍ക, ഇരപിടിയന്മാരില് നിന്നും രക്ഷിക്കാന്‍ ഒരു ദൈവ ദൂതനും വരില്ല..
ഇരയുടെ രോദനം കേള്‍ക്കാനാവാത്തവിധം എങ്ങും പൊട്ടിച്ചിരികള്‍ മാത്രം.
സന്തോഷ് പണ്ഡിറ്റിനെ പോലുള്ള സിനിമാമഹാന്മാരും...
പ്രലോഭനങ്ങളിലും ചതിക്കുഴികളിലും പെട്ട് സ്ത്രീ ജീവിതങ്ങൾ വീണ്ടും....
13 കാരൻ 2 വയസുകാരിയെ...ഹോ അതിഭീകരം...
താങ്കൾ പറഞ്ഞത് സത്യം..വയസ്സ് രണ്ടായാലും എൺപത് ആയാലും സ്ത്രീ പേടിക്കണം…നല്ല കവിത…തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.
ഒന്നും പറയാനാവുന്നില്ല.... വാക്കുകൾക്കുമപ്പുറം......
സ്വയം കാത്തുകൊള്‍ക....അത് മാത്രമേ പറയാനുള്ളൂ !
പ്രാപ്പിടിയന്മാരുടെ ലോകത്തെ ഇരകൾ മാത്രമാകാതിരിക്കാൻ ഹൃദയം കൊണ്ടല്ലാതെ ചിന്തിക്കൂ....
ഇന്നലത്തെ വാര്‍ത്ത കൂടി വായിച്ചപ്പോള്‍..!!
ഹോ!!
ആര് ആരെ വിശ്വസിക്കും ദൈവമേ..
ഓര്‍ക്കുക,
പെണ്ണായിപ്പിറന്നുപോയി
എവിടേയും നീതന്നെയാണ് ഇര.ഇരകൾ മാത്രമാകാതിരിക്കാൻ ചിന്തിക്കുക
അതെ..എല്ലായിടത്തും,ഇപ്പോഴും കഴുകന്റെ ചിറകടികള്‍ ...
സ്ത്രീ എന്ന പദത്തിന് പുരുഷ കാമത്തിന്റെ ഇര എന്ന പര്യായം കൂടി എഴുതി ചേര്‍ക്കേണ്ടി വരും എന്ന് തോന്നുന്നു.
പ്രതികരിക്കുക എന്ന എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതക്ക് നന്ദി.
(മകളെ അച്ഛന്നുറങ്ങാതിരിക്കുന്നു
നീ വന്നു പിറന്നതില്‍ പിന്നെ
മുര്ധാവില് ഉമ്മവച്ചു മാരോട്
ചേര്‍ക്കും നേരം ഉള്ലോനു
പിടഞ്ഞതാനന്നു പൊന്നെ...ഈ വാരികകള്‍ എന്റെതാണ്
മാഷെ നമ്മുടെ നാട് വല്ലാതെ അധപതിചിരിക്കുന്നു ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ദുഖമാനുള്ളില്
ആശംസകളോടെ മണ്‍സൂണ്‍
കളറ് മാറ്റ്
വായിക്കുവാൻ പറ്റുന്നില്ല ഭായ്
>>പെണ്ണായിപ്പിറന്നു പോയതിന്
നിന്റെ പ്രായം
രണ്ടോ അതോ എണ്‍പതോ
നിനക്കൊരേ ‘ശിക്ഷ’....<<
ഭ്രൂണഹത്യ എത്രയോ ഭേദം !!
കവിതയ്ക്ക് നന്ദി സുഹൃത്തേ...
അതെ അവള് തന്നെയാ ഇര......ഇക്കാ....നല്ല കവിത ആശംസകള്‍
ജീവിതത്തിന്റ കളിയരങ്ങില്‍
കാമവെറിയുടെ താളം പഠിച്ചവര്‍
പൊള്ളയായ ഉള്ളുള്ളത് കൊണ്ട്
പൊങ്ങിക്കിടന്നു വിലസും
നിര്‍ദ്ധനരുടെ വിലാപങ്ങള്‍
അനശ്വരമായ ആകാശത്തിനു കീഴെ
പേക്കിനാവായി അലയും.....ഓര്‍ക്കുക,മകളേ നീയാണ് ഇര.
nice
പെണ്ണായിപ്പിറന്നുപോയി
എവിടേയും നീതന്നെയാണ് ഇര.
വളരെ നന്നായി വരികള്‍.
പെണ്ണിന്റെ ദുര്യോഗം ഇതിനു കാരണക്കാര്‍ ആര് ??? സ്ത്രീ എന്നാല്‍ കാമ ശമനത്തിന് മാത്രം ഉണ്ടാക്കിയ യന്ത്രമോ ....വരികള്‍ നന്നായി... ഇവിടെയും ഇതിനെ ഓര്‍മ്മപ്പെടുത്തുന്ന ഒരു പോസ്റ്റു കാണാം
അതേ നീ തന്നെയാണ് ഇര..... :(
പെണ്ണായി പിറന്നാല്‍ മണ്ണാ കുവോളം കണ്ണീര് അല്ലെ
കാലത്തിന്റെ കഥ കവിതയിലൂടെ അര്‍ത്ഥവത്തായി ഉണര്‍ത്തി. നിര്നിദ്രമാവട്ടെ ചിന്തകള്‍.
ഉണര്‍ന്നിരിക്കുക.
വേറെ എന്താ പറയാ....
പെണ് കുട്ടികളെ വളര്‍ത്താന്‍ വളരെ പാടായിരിക്കുന്നു.നെഞ്ചിലെപ്പോഴും തീയാണിന്നെല്ലാര്ക്കും.
നെഞ്ചില്‍ കനലുകള്‍ എരിയുന്ന ആധിയുമായി നടക്കാന്‍ വിധിക്കപ്പെട്ട രക്ഷിതാക്കളില്‍ ഒരുവനായി ഞാനും.
വീട്ടിന്റെ ഉള്ളിലും
റോട്ടിന്റെ അരികിലും
അവള് എട്ടാകട്ടെ
എണ്പതാകട്ടെ
ചാട്ടുളികളാണ് ചുറ്റും ...
കാമം പുരട്ടിയ ചാട്ടുളികള്‍!
ശക്തമായ വരികളില്‍ കൂടി നല്ല പ്രതികരണം.
:( നമ്മുടെ നാട്ടിൽ ഇത്തരം പ്രവണതകൾ കൂടാൻ കാരണം ഒറ്റപെട്ട ജീവിതമാണോ,രവാസികൾ കൂടുതലുള്ള നാടായത് കൊണ്ടാണോ, സാംസ്കാരിക അധപതനമാണോ?
കാരണങ്ങൾ കണ്ടുപിടിക്കാതെ ഇതിനു ചികിൽസയില്ല.
ഓര്‍ക്കുക,
പെണ്ണായിപ്പിറന്നുപോയി
എവിടേയും നീതന്നെയാണ് ഇര
ഓര്മപ്പെടുത്തലുകള് നിലക്കാതെ തുടരുന്നു...ശക്തമീ വാക്കുകള്‍...
'ഇരകളെ നിങ്ങള്‍ കരുതിയിരിക്കുക. വേട്ടമൃഗങ്ങള്‍ക്ക് സുരക്ഷിതമായ താവളങ്ങളുണ്ട്.അവിടെ അവര്‍ സുരക്ഷിതരുമാണ്'.കാലികപ്രസക്തിയുള്ള നല്ല വരികള്‍
ഒന്നും പറയാൻ കഴിയുന്നില്ല!!!!
നാലു വയസ്സുകാരിയെ പതിമ്മൂന്നുകാരന് ബലാല്‍ക്കാരംചെയ്തു കൊല്ലുന്ന കാലം..എന്താ പറയുക..?. കവിത കാലികം
മകളേ നീയാണ് ഇര.
:(
idakenkilum kannu alpam theliyan namukingane oro pantham thelichu veesi kanikkam.. orormapeduthal.
"രണ്ടോ അതോ എണ്‍പതോ"
തിമിരം ബാധിച്ചവർക്ക് രൂപം മതി.
പൊള്ളുന്ന , നീറിനീറി പുകയുന്ന ശിക്ഷ ഉടനുണ്ടാവാത്തതിന്റെ കുഴപ്പമാണിത്.
ഇരകളുടെ ഒപ്പം നിന്നതിനു സല്യൂട്ട്
ആണ്‍കുട്ടികള്‍ ഇരയായ ഒരു കേസ് കണ്ടു പിടിക്കട്ടെ...എന്നിട്ട് വേണം ഇതിനൊരു മറുകവിതയിടാന്...നമ്മുടെ സെയിന്റ് ട്രീസാസിലെ ചെക്കന്റെ പേരെന്തായിരുന്നു???
തമാശകള്‍ക്കപ്പുറം, കവിത മനസ്സിനെ സ്പര്‍ശിച്ചു....യാചകനും, ഗുരുനാഥനും, അയല്‍ക്കാരനും മാത്രമല്ല, ചില സമയങ്ങളില്‍ അച്ഛനും, സഹോദരനും അതേ മുഖം തന്നെ :-(
പെണ്ണിനെ ഇര എന്ന് വിളിക്കുമ്പോള്‍ പ്രശ്നം പിന്നെയും കൂടുകയല്ലേ,
എപ്പോഴും സംരക്ഷം ആവശ്യമുള്ള ഒരുവള്‍ എന്ന നിലയില്‍....
ഒരു പെണ്ണും ഇനി കരയരുതേ എന്ന് ഒരായിരം തവണ പറയാം .
അത് ഒരാളെങ്കിലും കേള്‍ക്കാതിരിക്കുമോ !
vedanippikkunna sathyangal........
അഭിപ്രായം കുറിച്ച എല്ലാ സഹോദരങ്ങൾക്കും നന്ദി.
പെണ്ണായിപ്പിറന്നാല്‍
മണ്ണായി തീരുവോളം
കണ്ണീര് കുടിക്കണമോ
പെണ്ണായി പിറന്നവരെ മാത്രം പറഞ്ഞിട്ടെന്തു കാര്യം ?!! "ആണ് " ആവാന്‍ കഴിയാത്ത കുറെ എണ്ണം ഉണ്ട് !!
കവിതയ്ക്ക് ആശംസകള്‍ !!
മകളേ നീയാണ് ഇര
അര്‍ത്ഥവത്തായ തലക്കെട്ട്..നല്ല കവിത
എപ്പോഴും എന്നും ചാട്ടുളികളാൽ കോർക്കപ്പെടുന്ന ഇരകൾ...!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ