ഇനിയൊരു തിരിച്ചുപോക്ക്
അയാളുടെ മോഹങ്ങളിലില്ല
കൊട്ടിയടക്കപ്പെട്ട ഗർജ്ജനം
കർണ്ണപടത്തിൽ അലയടിക്കുമ്പോൾ,
അവജ്ഞയുടെ കണ്ണുകൾക്കു മുമ്പിൽ
തൊലിയുരിഞ്ഞ രൂപം മനസ്സില്‍ തെളിയുമ്പോൾ,
മുഖം നഷ്ടപ്പെട്ട അശാന്തിയിൽ
ഹൃദയം ഇരുട്ടിൽ തട്ടിവീഴുമ്പോൾ
ഇനിയുമൊരു തിരിച്ചുപോക്ക്
അയാൾക്കന്യമാണ്.
വേരുചീഞ്ഞ ബന്ധങ്ങളുടെ വ്യഥ
ഒരു പിൻ വിളിയായി തുടരുന്നുണ്ട്
പക്ഷേ, അതൊരു തിരിച്ചുപോക്കിനുള്ള
പ്രചോദനമാകുന്നില്ല.
വരണ്ട അകിടിൽ ഇനി
ക്ഷീരമില്ലെന്നറിഞ്ഞതു കൊണ്ടാവാം
‘പ്രവാസ ലോക’ത്തിൽ
അയാളെ അന്യേഷിച്ചു
ആരും കരഞ്ഞു കണ്ടില്ല.
പെയ്തൊഴിഞ്ഞ പേമാരിയുടെ
പരിദാഹം സഹിച്ചാവണം
വീണ്ടുമൊരു മടക്കയാത്രക്കുള്ള
ചൈതന്യം അയാൾക്ക് നഷ്ടമായത്.
പിടിച്ചുവെക്കപ്പെട്ട വേതനം
ഭിക്ഷയാചിച്ചു നടന്ന വേദന
പള്ള വിളിച്ചുപറയുന്നുണ്ട്.
കണ്ണുനീർ ലാവ
മനസ്സിലുരുകിയൊലിക്കുമ്പോൾ
ശൂന്യതയുടെ കുരുക്കിൽ കഴുത്തുനീട്ടി
ചുടുനിണം വീണ മണൽപാതയിൽ കണ്ണുംനട്ട്
തന്റെ ചരമഗതി
കാത്തിരിക്കുന്നു അയാൾ.
39 അഭിപ്രായങ്ങൾ:
വരണ്ട അകിടിൽ ഇനി
ക്ഷീരമില്ലെന്നറിഞ്ഞതു കൊണ്ടാവാം
‘പ്രവാസ ലോക’ത്തിൽ
അയാളെ അന്യേഷിച്ചു
ആരും കരഞ്ഞു കണ്ടില്ല..
sathyam!!!
ഹേ, നിര്‍ഭാഗ്യ ജനങ്ങളേ!
കാത്തിരിപ്പതെന്തിനു നിങ്ങളിനിയുമീ പാഴ് മരുഭൂമിയില്‍-?
അച്ചടിച്ചൊരിത്തിരി കടലാസു തുണ്ടുകള്ക്കൊ-?
ചിത്രം കൊത്തിയ ലോഹത്തുട്ടുകള്ക്കൊ-?
ജീവിത മധുപാത്രം വലിച്ചെറിഞ്ഞു നിങ്ങള്‍
പ്രവാസത്തിന് കൈപ്പുനീര് മോന്തുകയാണോ-?
പ്രവാസിയുടെ വ്യഥകള്‍ തുടര്‍ക്കഥയായി തുടരും.
'വേരുചീഞ്ഞ ബന്ധങ്ങളുടെ വ്യഥ
ഒരു പിൻ വിളിയായി തുടരുന്നുണ്ട്
പക്ഷേ, അതൊരു തിരിച്ചുപോക്കിനുള്ള
പ്രചോദനമാകുന്നില്ല.'
ആ അകിടിലെ ക്ഷീരം തന്നെയാണ്,
പ്രചോദനമാകുന്ന പിന്‍വിളികള്‍...
വേദന അറിയുന്ന വരികള്‍.
നന്നായിട്ടുണ്ട്.
വേദനിപ്പിക്കുന്ന വരികള്‍!
:-(
പെയ്തൊഴിഞ്ഞ പേമാരിയുടെ
പരിദാഹം സഹിച്ചാവണം
വീണ്ടുമൊരു മടക്കയാത്രക്കുള്ള
ചൈതന്യം അയാൾക്ക് നഷ്ടമായത്.
പിടിച്ചുവെക്കപ്പെട്ട വേതനം
ഭിക്ഷയാചിച്ചു നടന്ന വേദന
പള്ള വിളിച്ചുപറയുന്നുണ്ട്.
വരികള്‍ വേദനിപ്പിക്കുന്നു...
കണ്ണുനീർ ലാവ
മനസ്സിലുരുകിയൊലിക്കുമ്പോൾ
ശൂന്യതയുടെ കുരുക്കിൽ കഴുത്തുനീട്ടി
ചുടുനിണം വീണ മണൽപാതയിൽ കണ്ണുംനട്ട്
തന്റെ ചരമഗതി
കാത്തിരിക്കുന്നു അയാൾ.
നല്ലവരികള്‍ കണ്ണു നനയിക്കുന്നു
ആശംസകളോടെ
പ്രവാസിയുടെ വേദനയിൽ പങ്കുകൊണ്ട എല്ലാവർക്കും നന്ദി.
വേദനയാണല്ലോ വരികളിലാകെ......
പെയ്തൊഴിഞ്ഞ പേമാരിയുടെ
പരിദാഹം സഹിച്ചാവണം
വീണ്ടുമൊരു മടക്കയാത്രക്കുള്ള
ചൈതന്യം അയാൾക്ക് നഷ്ടമായത്....
തീർച്ചയായും...!
കഠിനമായ വേദനയില്‍ നിന്നൊരു കവിത...നന്നായി...
പിടിച്ചുവെക്കപ്പെട്ട വേതനം
ഭിക്ഷയാചിച്ചു നടന്ന വേദന
ആരറിയുന്നു പ്രവാസിയുടെ ഗദ്ഗദം സ്വപ്നങ്ങളെ നെഞ്ജോടും ദുഖങ്ങളെ പുഞ്ചിരിയോടും കൂടി ഏറ്റു വാങ്ങുന്ന പടച്ചോന്റെ പടപ്പുകള്‍
അശാന്തിയുടെ ശബ്ദം
ക്ഷീരമില്ലെന്നറിഞ്ഞതു കൊണ്ടാവാം
‘പ്രവാസ ലോക’ത്തിൽ
അയാളെ അന്യേഷിച്ചു
ആരും കരഞ്ഞു കണ്ടില്ല.
തിരിച്ചറിവുകള്‍ വേദനകളായി ഭവിക്കുന്നു.
എത്ര പറഞ്ഞാലും തീരില്ലാല്ലേ പ്രവാസികളുടെ വ്യഥകള്‍...വരികളിലൂടെ അത് പ്രകടിപ്പിയ്ക്കാനായി...നന്നായിരിയ്ക്കുന്നൂ ട്ടൊ..
vedana ottippidicha varikal
പ്രവാസ നൊമ്പരങ്ങള്‍ വീണ്ടും വീണ്ടും :(
ഇനിയൊരു തിരിച്ചുപോക്ക്
അയാളുടെ മോഹങ്ങളിലില്ല
എനിയ്ക്കു തോന്നുന്നു..ഈ ചിന്ത നൈമിഷകമാണെന്ന്. കവിത കൊള്ളാം.
പ്രവാസിയുടെ വ്യഥകള്‍ എത്ര എഴുതിയാലും വായിച്ചാലും അവ വെറും കഥകളായിതന്നെ ഇന്നും....
‘പ്രവാസികൾ’
പറയാൻ വേദനകളും
നൊമ്പരങ്ങളും മാത്രം
പ്രവാസികളുടെ വികാരങ്ങൾ കവിതയിൽ അങ്ങോളം കാണാം
ആശംസകൾ!
പ്രവാസികളുടെ :( എല്ലാവർക്കും ഈ ജീവിതം തന്നെ പ്രവാസം..
ഹോ.....ഞങ്ങള്‍ യുവപ്രവാസികളെ പേടിപ്പിക്കാതിക്ക..
നന്നായിരിക്കുന്നു
വേരുചീഞ്ഞ ബന്ധങ്ങളുടെ വ്യഥ
ക്ഷീരമില്ലെങ്കില് ആരുമില്ല..ശരിതന്നെ
ആശയറ്റ് പ്രവാസത്തിന്റെ തീച്ചൂളയില്‍
ജീവിതം ഹോമിക്കപ്പെടുന്ന പ്രവാസിയുടെ
വ്യഥകള്‍
നന്നായിട്ടുണ്ട്. ആശംസകൾ!
പറഞ്ഞാലും പറഞ്ഞാലും തീരില്ലല്ലോ പ്രവാസികളുടെ ബുദ്ധിമുട്ടുകളും ദുഖവും..
നല്ലത്..
novunna varikal...
novippikkunna varikal...
പ്രവാസ വ്യഥകള്‍ തീരുന്നില്ല. ഇങ്ങിനെ നന്നായി എഴുതിയാല്‍ അത് തീരുവോളം അത് എഴുതിക്കൊണ്ടിരിക്കണം. കാലത്തിന്റെ അടയാളപ്പെടുത്തലായി
Maruppachchayil alanhnhu nadannu ottakam ayavante vyadha.
പാവം പ്രവാസികള്‍ക്ക് സമ്മാനിക്കൂ ഈ വരികള്‍
വേദനകളും നൊമ്പരങ്ങളും അതില്‍നിന്നും ഉള്തിരിഞ്ഞ നല്ല കവിത
ഇഷ്ട്ടമായി
നല്ല വ്യക്തതയുള്ള വരികള്‍. ചിലത് വായിച്ചാല്‍ മനസ്സിലാകാറില്ല. ലളിതമായ ശൈലി. എന്നാലോ.. ആശയത്തിനു ചടുലതയുമുണ്ട്.
ഇനിയുമൊരു തിരിച്ചുപോക്ക്
അയാൾക്കന്യമാണ്...
വരണ്ട അകിടിൽ ഇനി
ക്ഷീരമില്ലെന്നറിഞ്ഞതു കൊണ്ടാവാം
‘പ്രവാസ ലോക’ത്തിൽ
അയാളെ അന്യേഷിച്ചു
ആരും കരഞ്ഞു കണ്ടില്ല.
pravasiye vedanippikkunna varikal..nannayittund
ഇനിയുമൊരു തിരിച്ചുപോക്ക്
അയാൾക്കന്യമാണ്.
it is the fact!
ആരെങ്കിലും കരയാനുണ്ടാവുമെന്ന് വിശ്വസിക്കൂ.
വരികള്‍ നന്നായിട്ടുണ്ട്. പ്രവാസിയൂടെ വേദന ഒരിക്കലും അവസാനിക്കുന്നില്ലെന്ന് തോന്നുന്നു.
പ്രിയപ്പെട്ട മൊയ്ദീന്,
സുപ്രഭാതം!
ഇങ്ങിനെ നിരാശപ്പെടാതെ....പ്രതീക്ഷയുടെ സുര്യകിരണങ്ങള് കാണാതെ പോകരുത്!സ്നേഹത്തിന്റെ ഒരു പുല്‍നാമ്പ് കാണുന്നില്ലേ?ജീവിതം ഇപ്പോഴും സുന്ദരമാണ്.
ഒരു മനോഹര ദിനം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ