|കണ്ണൂരിന്റെ ഹൃദയഭാഗത്ത് താമസിച്ചിരുന്ന നല്ല സാമ്പത്തികശേഷിയൂള്ള കുടുംബത്തിലെ ഗൾഫുകാരന്റെ സുന്ദരിയായ ഭാര്യ മൂന്നു കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് തൊട്ടടുത്ത കടയിലെ സ്വർണ്ണപ്പണിക്കാരന്റെ കൂടെ ചെന്നൈലേക്കു ഒളിച്ചോടി.ഭാര്യ ഒളിച്ചോടി എന്നറിഞ്ഞ ഭർത്താവ് നാട്ടിൽ തിരിച്ചെത്തി മനസ്സ് തകർന്നിരിക്കുമ്പോൾ മറ്റൊരു വാർത്ത അറിയുന്നു.ഒളിച്ചോടിയ ഭാര്യ പയ്യന്നൂരിൽ ഒരു വീട്ടിൽ ജോലീക്ക് നിൽക്കുന്നു.ഇത് കേട്ട ഉടനെ അവളുടെ മാതാപിതാക്കൾ പയ്യന്നൂരിലെത്തി അവളെ കൂട്ടിക്കൊണ്ട് വരികയും പോലീസിൽപരാതിപ്പെടുകയും ചെയ്തു. പോലീസ് കോടതിയിൽഹാജരാക്കി.
തന്റെ ഇഷ്ടപ്രകാരം കാമുകനോടൊപ്പൊം പോയതാണെന്നും,ഇനി മാതാപിതാക്കളോടൊപ്പൊം പോകാനാണു താല്പര്യമെന്നും അവൾ കോടതിയിൽ പറഞ്ഞു.അതനുസരിച്ച് കോടതി അവളെ മാതാപിതാക്കളോടൊപ്പൊം വിട്ടു.
തന്റെ കയ്യിലുള്ള പണവും പണ്ടവും തീർന്നപ്പോൾ അയാൾ തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും,സഹികെട്ടപ്പോൾ ചെന്നൈയിൽ നിന്നും ട്രൈൻ മാർഗ്ഗം പയ്യന്നൂരിൽ എത്തി ജോലിക്ക് നിൽക്കുകയാണുണ്ടായതെന്നും അവൾ പറഞ്ഞു.
കഥ ഇവിടെയും തീർന്നില്ല.
കുറച്ചു നാളുകൾക്കു ശേഷം കാമുകൻ അവളെ അന്യേഷിച്ചെത്തി.ഇനി നമുക്ക് ഒന്നിച്ചു ജീവീക്കാമെന്നും, പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്നും അവളെ പറഞ്ഞു വിശ്വസിപ്പിച്ചു.അവൾ അതും വിശ്വസിച്ച് അവന്റെ കൂടെ ഇറങ്ങിപ്പോയി.
ഈ സംഭവം കഴിഞ്ഞു കുറച്ചു മാസങ്ങൾക്ക് ശേഷം കോയമ്പത്തൂരിലെ തെരുവിൽ മനോരോഗിയായ സുന്ദരിയായ ഒരു മലയാളി സ്ത്രീ ഭിക്ഷയാചിച്ചു നടക്കുന്ന കാര്യം മാധ്യമ പ്രവർത്തകനായ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു.
കണ്ണൂരിലെത്തന്നെ മറ്റൊരു ഗൾഫ്കാരന്റെ ഭാര്യയുടെ കഥ ഇങ്ങനെ.
വീട്ടുകാരൊക്കെ ഉറങ്ങിക്കിടക്കുമ്പോൾ ആഭരണങ്ങളും,പണവുമെടുത്ത് കുട്ടിയേയും കൊണ്ട് ഏതാനും ദിവസത്തെ പരിചയം മാത്രമുള്ള തെക്കൻ ജില്ലക്കാരനായ ആശാരിയോടൊപ്പൊം ഒളിച്ചോടി.ഉപ്പയും ആങ്ങളമാരും കേസ്
കൊടുത്തു.കോടതിയിൽ ഹാജരായ മകൾ കാമുകനോടൊപ്പൊം പോകാനാണ് താല്പര്യം എന്നറിയിച്ചു.കുട്ടിയെ വിട്ട് കിട്ടണമെന്ന് ബന്ധുക്കളും,നാട്ടുകാരും.വിട്ട് തരില്ലെന്ന് കാമൂകനും കൂടെവന്ന ആൾക്കാരും. കോടതിപരിസരത്ത്
കൂട്ടത്തല്ല്.പോലീസ് ലാത്തിവീശി.ബന്ധുക്കൾക്കെതിരെ കേസെടുത്തു.
ഒരുമാസം പോലും പൂർത്തിയാകുന്നതിനു മുമ്പേ കാമൂകന്റെ ദേഹോപദ്രവം സഹിക്കവയ്യാതെ പാതിരാത്രി കാമുകന്റെ ദേഹത്ത് ചുടുവെള്ളം ഒഴിച്ച് രക്ഷപ്പെട്ട് അവൾ മാതാപിതാക്കളുടെ അടുത്ത് അഭയം തേടി.
ഭർത്താവിനും,കുടുബത്തിനും,നാട്ടുകാർക്കും വേണ്ടാതായ ഒറ്റപ്പെട്ട അവൾ തിരിച്ച് കാമൂകന്റെ അടുത്തേക്ക് തന്നെ പോയി.
ശേഷമുള്ള കഥ ഊഹിക്കാവുന്നതെയുള്ളു.
ഇത് കണ്ണൂരിലെ കഥ.ഇതിവിടെ ഓർമ്മയിൽ നിന്നും
ചികഞ്ഞെടുത്ത് കുറിക്കാൻ കാരണം ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ട ഒരുവാർത്തയാണ്.
ഗൾഫുകാരന്റെ 40 വസ്സുള്ള ഭാര്യ തിരുവനന്തപുരം സ്വദേശിയായ തേപ്പ്പണിക്കാരന്റെ കൂടെ ഒളിച്ചോടിയ വാർത്ത.
സുമുഖനും,സമ്പന്നനുമായ ഭർത്താവിനെ ഉപെക്ഷിച്ച് വിരൂപിയും,ദരിദ്രനുമായ കല്ല് വെട്ടുകാരന്റെ കൂടെയും, അമ്മികൊത്തുകാരന്റെ കൂടെയുമൊക്കെ ഈ പെണ്ണുങ്ങൾ ഒളിച്ചോടുന്നതിന്റെ പിന്നാമ്പുറശാസ്ത്രം അധികമാരും ഇതുവരെ
അന്യേഷിച്ചതായി അറിവില്ല.പണവും, പ്രതാപവും,സുഖസൌകര്യവുമൂണ്ടെങ്കിൽ കുടുംബം ഭദ്രമാണെന്ന് കരുതുന്ന
ഭർത്താക്കന്മാരുടെ അജ്ഞത തന്നെയാണു ഭാര്യമാരുടെ ഒളിച്ചോട്ടത്തിനു മുഖ്യകാരണം എന്നുപറഞ്ഞാൽ ഒരു വേള നിഷേധിക്കാൻ കഴിയില്ല.
പുതുപുത്തൻ വസ്ത്രങ്ങളും,മേനി നിറയെ ആഭരണങ്ങളും വാങ്ങി അണിയിച്ചത് കൊണ്ടൊന്നും ഒരു സ്ത്രീ പൂർണ്ണ സംത്രപ്തയാവണമെന്നില്ല.ഭർത്താവിനു അവളുടെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ അവൾ അന്യപുരുഷന്റെ ചൂടും,ചൂരും തേടിപ്പോകുമെന്നുള്ളതിനു സമകാലിക സംഭവങ്ങൾ തന്നെ തെളിവാകുന്നു. വസ്ത്രവും,ഭക്ഷണവും പോലെത്തന്നെ അവളുടെ ശാരീരിക
ആവശ്യങ്ങളും അവൾക്ക് നിറവേറ്റിക്കൊടുക്കേണ്ടതുണ്ട്.ഭർത്താവിൽ നിന്നും പൂർണ്ണ സംത്രുപ്തി ലഭിക്കാതെ വരുമ്പോൾ അത് വരെ ജീവിച്ച ഭൌതിക ചുറ്റുപാടുകളും,അത് വരെ കൊണ്ട്നടന്ന ആത്മീയ ആചാരങ്ങളും ഒക്കെ തമസ്കരിച്ച്
അന്യന്റെ കൂടെ ഇറങ്ങിപ്പോകുന്നു എന്നുള്ളതാണു വസ്തുത.
മൂക്ക്മുട്ടെ ബിരിയാണിയും തിന്നു കൊഴുപ്പ്കൂട്ടി സമ്പന്നതയുടെ അടയാളമെന്നഭിമാനിച്ച് കുംഭയും വീർപ്പിച്ച് വിജയഭാവത്തോടെ നടക്കുന്ന പുരുഷവർഗ്ഗം കിടപ്പറയിൽ പരാജിതനാകുന്നതിന്റെ ഭവിഷ്യത്ത് ഇനിയും കൂടുതൽ
വൈകാതെ ഗൌരവമായി സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഭർത്താവിന്റെ കഴിവും,കഴിവില്ല്ലായ്മയും സഹിച്ച് ഇരുൾമുറിയിലെ ഇടുങ്ങിയ കിളിവാതിലിലൂടെ മാവ് പൂത്തതും,കരിക്ക് വീണതും കണ്ടിരുന്ന ആ പഴയ നിരക്ഷരപെണ്ണുങ്ങളുടെ കാലമല്ല ഇത്.
ആധൂനികമായ എല്ലാ വിധ സുഖസൌകര്യങ്ങളുടെയും ശീതളച്ചായയിൽ നീരാടുന്ന നമ്മുടെ നാട്ടിലെ സ്ത്രീകൾ, നഗരത്തിലെ ടെക്സ് ടൈൽ ഷോപ്പുകളിലും,ഫാൻസികടകളിലും പഞ്ചാരവിതറി കൊഞ്ചിക്കുഴയുന്നത് ഇന്നൊരു നിത്യകാഴ്ചയാണ്.
സീരിയലും,ആൽബവുംകണ്ടാസ്വദിച്ച്,വന്നതും വരാത്തതുമായ മിസ്സെഡ് കോളുകൾക്ക് ഏറെനേരം മറുപടിയും കൊടുത്ത് 100 ശതമാനം ഫ്രീഡത്തോടെ ജീവിതം ആസ്വദിച്ച് കഴിയുന്ന ആധുനിക സ്ത്രീ ഒന്നിലേറെ പുരുഷന്റെ സാമീപ്യം ആഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
ഈയിടെയായി കേൾക്കുന്ന എല്ലാ ഒളിച്ചോട്ടത്തിന്റെയും തുടക്കം മിസ്സെഡ് കോളിൽ നിന്നാണ്.
കാസരഗോട്ടെ ഫൂട്ട് വെയർ വ്യാപാരിയുടെ ഭാര്യ,വളപട്ടണത്തെ ഗൾഫുകാരന്റെ ഭാര്യ,വടകരയിലെ ബാങ്ക് ജീവനക്കാരന്റെ ഭാര്യ,കൊഴിക്കോട്ടെ സാമൂഹ്യപ്രവർത്തകന്റെ മകൾ, ഒലവക്കോട്ടെ പ്ലസ് ടു വിദ്യാർത്ഥിനി, മലപ്പുറത്തെ ടി.ടി.സി വിദ്യാർത്ഥിനി തുടങ്ങി അനേകം ഒളിച്ചോട്ടങ്ങളിലെ വില്ലൻ മൊബൈൽ ഫോണാണെന്ന
കാര്യം ആഡംബരത്തിനും,പൊങ്ങച്ചത്തിനും വേണ്ടി ഭാര്യക്കും,മകൾക്കും മൊബൈൽ വാങ്ങി നൽകുന്ന നമ്മുടെയൊക്കെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
വീട്ടിൽ ലാൻഡ്ഫോൺ സൌകര്യമുള്ളപ്പോൾ ഭാര്യക്ക് ഒരു മൊബൈൽ ഫോണിന്റെ ആവശ്യമുണ്ടോ...? ഒരു പുനർചിന്തനത്തിനു ഇനിയും കൂടുതൽ സമയമില്ല.
കുലമഹിമയും,കുടുംബമഹിമയുമൊന്നും ഒളിച്ചോട്ടത്തിനു തടസ്സമാകുന്നീല്ല.ഏതൊരു കുടുംബത്തിലും എപ്പോഴും സംഭവിക്കാവുന്ന ഒരു ദുരന്തമാണത്. തികഞ്ഞ ശ്രദ്ധയും,ബോധവൽക്കരണവുമുണ്ടെങ്കിൽ ഈ അപകടത്തിൽ നിന്നും,അപമാനത്തിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ കഴിയും.
ജാഗ്രത...
-----------------------------
35 അഭിപ്രായങ്ങൾ:
ചിന്തിച്ചാല്‍ ഒരട്ടവും കിട്ടാത്ത ചിന്ത. അല്ലെങ്കില്‍ ചന്തയില്‍ പോകാമായിരുന്നു. അതും ഒരു തരം ഒളിച്ചോട്ടമാണ് അല്ലെ?
സര്‍വ്വം കാമ മയം സര്‍വ്വം രതി മയം ശരണം മൌന ഭയം
പുതുവര്‍ഷത്തില്‍ നല്ലൊരു പോസ്റ്റ്,
അഭിനന്ദനങ്ങള്‍.
വേര്‍ഡ് വെരിഫൈ മാറ്റുമല്ലോ.
ലോകം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു........പുതുവത്സരാശംസകള്‍..
ഇതിനു വേറെയും തലങ്ങളുണ്ട്. മുമ്പ് കെ എം റോയിയുടെ ഒരു ലേഖനം വായിച്ചതായി ഓര്‍ക്കുന്നു. പഠന വിധേയമാക്കേണ്ട വിഷയമാണിത്.
പറഞ്ഞ പോലെ തികഞ്ഞ ശ്രദ്ധയും,ബോധവൽക്കരണവുമുണ്ടെങ്കിൽ ഈ അപകടത്തിൽ നിന്നും,അപമാനത്തിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ കഴിയും
ആദ്യം മിസ്ഡ് കാള്‍, പിന്നെ കിസ്സ് കാള്‍, ................ലാസ്റ്റ് കാള്‍..!!
നല്ല ലേഖനമായിരുന്നു ..
ഗള്ഫുകാര് ജാഗ്രതൈ .
വളരെ നല്ല ലേഖനം ...താങ്ക്സ് ....എല്ലാ പ്രവാസികളും വായിക്കേണ്ട ഒന്ന് ...
@ ഫൈസു -അതെന്താ പ്രവാസികളുടെ വീട്ടില്‍ മാത്രമേ ഇങ്ങനെയൊക്കെ ഉണ്ടാകുന്നുള്ളൂ എന്നാണോ?
പോസ്റ്റ് നന്നായി.
ഭാര്യയുടെ ശരീരത്തെയല്ല , മനസ്സിനെയാണ് പൂവണിയിക്കേണ്ടത് ,
അതിനൊരു വഴിയെ ഉള്ളൂ - പ്രണയം, അഗാധമായ പ്രണയം...
ഇങ്ങനെ പോയിട്ടുള്ള സ്ത്രീകളെല്ലാം ശാരീരിക സുഖം മാത്രമായിരിക്കുമോ ആഗ്രഹിച്ചത്,
അതിലുപരി ഭര്‍ത്താവില്‍ നിന്ന് കിട്ടാത്ത മറ്റെന്തോ ആ അന്യ പുരുഷനില്‍ നിന്നും കിട്ടിയത് കൊണ്ടായിരിക്കില്ലേ .
അത് പ്രണയമാകാം സ്വാന്തനമാകാം സംരക്ഷണ ബോധാമാകം
അത് കൊണ്ട് സഹോദരന്മാരെ ഭാര്യയെ (സ്വന്തം) പ്രണയിക്കുക പ്രണയിക്കുക പ്രണയിക്കുക.
പോസ്റ്റ് നന്നായി.
എല്ലാാട്ടാക്കാരികളേയും തിരഞ്ഞുപിടീച്ചിട്ടുണ്ടല്ലോ...
കിടപ്പുവശം തകരാറയാൽ ,പരസ്പര പ്രണയം ഇല്ലാതായാൽ ഇതേപോലെ ഓടികൊണ്ടിരിക്കും...!
പിന്നെ
മൊയ്ദീൻ ഭായ് താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
ഭാര്യ കൂടെയുള്ള പുരുഷന്മാര് അവിഹിതത്തില്‍ ഏര്‍പ്പെടുന്നതും,ഭര്‍ത്താവിന്റെ സാമീപ്യത്തില്‍ മറ്റ് ബന്ധങ്ങളില്‍ പെടുന്നതും ഒക്കെ വ്യക്തി വൈകല്യങ്ങള്‍ മാത്രമാണ്.
ശാരീരികമല്ല ഇവിടെയൊക്കെ വില്ലന്‍.
അഭിപ്രായം പങ്ക് വെച്ച എല്ലാസഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.
ഓരോന്നുകേള്‍ക്കുമ്പോഴും നമുക്ക് അവ രസകരമായ വിഷയം തന്നെ.
നമുക്ക് അപ്പോഴും സമാധാനിച്ചിരിക്കാം..കാരണം ,
ഇത് എന്റെ നാട്ടിലല്ലല്ലോ
പിന്നെ.. എന്റെ അയല്പക്കത്തല്ലല്ലോ..
പിന്നെ എന്റെ വീട്ടിലുമല്ലല്ലോ..
ഒടിവിലോരുനാള് ഇടിത്തീയായ് നാം കേള്ക്കെണ്ടിവരുമോ? നമ്മുടെ ബന്ധുക്കള്‍ ആരെങ്കിലുംതന്നെ...
അതിനുമുന്‍പ് നമുക്ക് വല്ലതും ചെയ്യാനാകുമോ?
(വളരെ വലിയ വിഷയം.വിപുലമായ ചര്‍ച്ച വേണ്ട പ്രശ്നം).
ഗൌരവമായി ചിന്തിക്കേണ്ട വിഷയം
സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട വിഷയം
ഇതുപോലുള്ള വിഷയങ്ങള്‍ പൊതുസമൂഹത്തെ വേണ്ടവിധം അറിയിക്കാന്‍ കഴിയുമെങ്കില്‍ നന്നയിരിക്കും
എല്ലാ ആശംസകളും നേരുന്നു!
ഒരുപാട് എഴുതിയും പറഞ്ഞും ചര്‍ച്ച ചെയ്തതുമായ കാര്യമാണെങ്കിലും ഇപ്പോഴും എപ്പോഴും ഇതിനു പ്രസ്ക്തിയുണ്ട് എന്നതാണ് സത്യം .. നാള്‍ക്ക് നാള് ഇത്തരം സംഭവങ്ങല്‍ അധികരിച്ചു വരുന്നു .. കണ് മുന്നില്‍ കണ്ട ഒരു അനുഭവം ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്
കൂടുതല്‍ സോഷ്യലാണെന്ന ജാഡ കാണിക്കല്‍
കുടുംബാന്തരീക്ഷങ്ങളില്‍ അപകടങ്ങളുടെ
വെടിമരുന്നു പാകുന്നു
എല്ലാത്തിനും ഒരു അകലം നല്ലതാ
പിന്തിരിപ്പനെന്നു ജനം വിളിച്ചാലും ശരി
ഇതുവഴി വന്നു ‘ജാഗ്രത’ പാലിച്ച എല്ലാവർക്കും നന്ദി.
'' ഒള്ക്കെന്താ ഇവിടെ കുറവ്
കോഴി ബിരിയാണി കഴിക്കുന്നില്ലേ ............"
ശ്രീനിവാസന് പറഞ്ഞ ടയലോഗ് ഓര്മ വരുന്നു
ഇതിലെ അക്ഷരങ്ങള്‍ നമ്മെ തുറിച്ചു നോക്കുന്നു
മൊയ്തീന് ഭായ് ..
മൊബൈല്‍ ഫോണുകള്‍ മാത്രമല്ല വില്ലന്‍
സ്ത്രീക്കും പുരുഷനും കിട്ടിയ
അനര്‍ഹ സ്വാതന്ത്ര്യം
ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ തന്നെ
മനസ്സ് തുറന്ന സ്നേഹം , പരസ്പരം അഗീകരിക്കാനുള്ള മനസ്സ്, കുട്ടികളോടുള്ള കടപ്പാട്, ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ പവിത്രത ഇതിനൊക്കെപുറമെ ദൈവവിശ്വാസം ...ഇതൊക്കെയാവണ്ടെ ഈ ബന്ധത്തിനടിസ്ഥാനം
ഭാര്യാ ഭര്‍ത്തൃബന്ധം സ്നേഹപാശത്താല്‍ ദൃഢമാണെങ്കില്‍, സ്വന്തം കുട്ടികളോട് ആത്മാര്‍ത്ഥമായ വാല്സല്യവും സ്നേഹവുമുണ്ടെങ്കില്‍,,അതിലുപരി താന്‍ ആരാധിക്കുന്ന ദൈവത്തെ ഭയക്കുന്നവരാണെങ്കില്‍,,
ഒരു ഭാര്യയും ഇത്തരമൊരു പ്രവര്‍ത്തിയില്‍ ചെന്ന് ചാടില്ല..ഒരു ഭര്‍ത്താവിനും ഇങ്ങനെ ചെയ്യാനുള്ള മനക്കട്ടി ഉണ്ടാകില്ല എന്നാണു എന്റെ വിശ്വാസം.
"എന്തും സഹിച്ചു കിളി വാതിലിലൂടെ
കരിക്ക് വീണതും .. "
അക്കാലം പോയി..എന്നാലും കാരണങ്ങള്‍
ഒറ്റ വാക്കില്‍ പറഞ്ഞു തീര്ക്കവുന്നവ അല്ല
എന്നതാണ് സത്യം...എല്ലാവര്ക്കും നന്മ
നേരുന്നു..പുതു വത്സര ആശംസകള്‍..
പൊള്ളുന്ന ഒരു വിഷയമാണ് പറഞ്ഞു വെച്ചത്. നല്ല വിശകലന പാടവത്തോടെ പറഞ്ഞു. ഏറെ ചിന്തയും, seriousness ഉം ആവശ്യപ്പെടുന്ന വിഷയം.
നടക്കുന്ന സത്യങ്ങള്‍; നടുക്കുന്ന യാതാര്ത്യങ്ങള്...
ഇത്തരം വൈദേശിക ശക്തികള്‍kkethire പ്രാദേശികമായ കൂട്ടായ്മകള്‍ ഉണ്ടെന്നറിഞ്ഞാല്‍ തേപ്പുകാരനും, ആശാരിയും അവരുടെ പണിയെടുത്തു മര്യാദക്കാരാവും....തടി കേടാവുന്ന പണിയാണെന്ന് ബോധ്യമാവണം...
ഗള്‍ഫ് ഭര്ത്താക്കന്മാര് ആവശ്യത്തില്‍ കൂടുതല്‍ പണവും, ആവശ്യത്തിനുള്ള സുരക്ഷയും നല്‍കാതെ നടന്നാല്‍ ഇനിയും ഇതൊക്കെ നടക്കും...പഴയ ഗള്‍ഫ് ഭാര്യയല്ല പുതിയ ഗള്‍ഫ് ഫാര്യ...അവള്‍ക്കു സുഖിക്കണം..
അല്പം വൈകി ഈ പോസ്റ്റ് കാണാന്‍, എന്റെ വീടിന്റെ അടുത്തും ഉണ്ട് ഇങ്ങനെ ഒരു ഭാര്യ, മകളെയും ഭര്‍ത്താവിനെയും വിട്ടു ഓടി വന്നവള്‍, എന്നിട്ടും അവള് എന്തൊരു ഹാപ്പി യാ, ഫുള്‍ ടൈം വര്‍ത്താനം പറഞ്ഞു ചിരിക്കുന്ന കാണാം, അല്പം പോലും ലജ്ജ ഇല്ല ,പക്ഷെ ഇവര്‍ ഭാവിയില്‍ ദുഖിക്കും എന്നത് ഉറപ്പാണ് , അനുഭവിക്കട്ടെ
പ്രസക്തമായൊരു സമകാലിക ചിതയാണ് താങ്കള്‍ പങ്കു വെച്ചത്. ഗള്‍ഫുകാരുടെ ഭാര്യമാരായത് കൊണ്ടല്ല ഒളിച്ചോട്ടം കൂടുന്നത്. +2 വിദ്യാര്‍ഥിനിയും വ്യാപാരിയുടെ മകളും ഉദാഹരണം. ഗള്‍ഫില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചുകൊണ്ടിരിക്കെ മറ്റൊരാളുടെ കൂടെ പോയ സ്ത്രീയുടെ കഥ നാം ടീ വിയില്‍ ഈയിടെ കണ്ടു. പ്രശ്നം വര്ളര്‍ന്നു വരുന്ന ചുറ്റുപാടുകളുടെയും സംസ്ക്കാരത്തിറെയും അമിത സ്വാതന്ത്ര്യത്തിന്റെയും ധാര്‍മ്മിക അതപ്പതനത്തിന്റെയുമൊക്കെയാണ്. ഒരു ബ്ലോഗ് പോസ്റ്റിന്റെ പരിമിതിയില്‍ ഒത്ക്കാവുന്നതല്ല ഈ വിഷയം. എങ്കിലും ഈ പോസ്റ്റിലൂടെ താങ്കള്‍ ചെറിയൊരു ചിന്തക്ക് വഴി മരുന്നിട്ടു. തിരിച്ചറിവുണ്ടാവാന്‍ ഇത്തരം ചിന്തകള്‍ ഉണ്ടാവട്ടെ. .
തീർച്ചയായും,ഇത് വല്ലാതെ ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ്.എത്ര ശ്രദ്ധിച്ചാലും,എത്ര ബോധവൽക്കരണം നടത്തിയാലും ഇത് അവസാനിക്കുമെന്നു തോന്നുന്നില്ല.ദൈവം തന്നെ ഈ സ്ത്രീകൾക്ക് നല്ല ബുദ്ധി കൊടുക്കണം.
ഇത് വഴി വന്ന എല്ലാ സഹോദരങ്ങൾക്കും നന്ദി.
valare sathyamaya kaarayangalanu, jagratha valare aavashyavumanu......
ഭര്‍ത്തൃമതിയായ ഒരു സ്ത്രീ മറ്റൊരു പുരുഷന്റെ കൂടെ
ഒളിച്ചോടുന്നുവെങ്കില് അതിനു കാരണം ഭര്‍ത്താവിന്റെ
പിടിപ്പ് കേടാണെന്ന മട്ടിലുള്ള് നാടന്‍ പ്രചാരണം
താങ്കളും എറ്റെടുത്തു കാണുന്നതില്‍ നിരാശ തോന്നുന്നു..
എല്ലാ സ്ത്രീകളും ഓടിപ്പോകുന്നില്ല..കുടുംബബന്ധത്തിനു
കാര്യാമായ പ്രാധാന്യം കൊടുക്കാതെ സ്വന്തം സുഖം മാത്രം
ലക്ഷ്യമാക്കുന്നവരാണ് ഈ തരത്തില്‍ ചെയ്യുന്നത്..അതവരുടെ
സ്വഭാവ ദൂഷ്യമാണ്.. തിരിച്ചും സംഭവിക്കുന്നില്ലേ.ഭര്ത്താക്കന്മാര്
മറ്റുസ്ത്രീകളെ ത്തേടിപ്പോകുന്നില്ലേ..സ്ത്രീകള്‍ കൂടുതല്‍ ചിന്തിക്കാതെ
പ്രവര്‍ത്തിക്കുമ്പോള്‍ അതൊരു വലിയ തകര്‍ച്ചയായി മാറുന്നു..
പ്ക്ഷേ പുരുഷന്മാര് പുറം ലോകമറിയാതെ കൈകാര്യം ചെയ്യുന്നു..
valara sathyamaanu ithu.
ഓടിപ്പോയ സ്ത്രീകളെമാത്രമാണു ഈ ലേഖനത്തിൽ പരാമർശിച്ചത്. മുനീർ ഉദ്ദേശിക്കുന്നത് പോലെ എല്ലാസ്ത്രീകളെയും അല്ല.
നന്ദി. വായിച്ചഭിപ്രായം പറഞ്ഞ എല്ലാവർക്കും. തുടർന്നും സഹകരണം പ്രതീക്ഷിക്കട്ടെ.
'വീട്ടിൽ ലാൻഡ്ഫോൺ സൌകര്യമുള്ളപ്പോൾ ഭാര്യക്ക് ഒരു മൊബൈൽ ഫോണിന്റെ ആവശ്യമുണ്ടോ...? '
സ്ത്രീത്വതിനെതിരെയുള്ള ഒരു ഭീരുവിന്റെ പടവളാണ് ഈ വരികള്‍.ഭര്‍ത്താവിനു മൊബൈല്‍ അത്യാവശ്യം എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് അനാവശ്യം.എത്ര സങ്കുചിതമായ വീക്ഷണം? ഒന്നോ രണ്ടോ പെണ്ണുങ്ങള് ഓടിപ്പോയതിന് ഇങ്ങനെ generalise ചെയ്യണോ?
സാമൂഹ്യ നന്മയുള്ള പോസ്റ്റ് നൂറു ശതമാനം സത്യം ,അധികമാരും പറയത്തകാര്യം ഒളിച്ചോട്ടത്തിന്റെ പിന്നാമ്പുറങ്ങള്‍ അഭിനന്ദനങ്ങള്‍
മുന്നും പിന്നും ആലോചിക്കാതെ ചെറിയ പരിചയം മാത്രമുള്ളവന്റെ കൂടെ ഇറങ്ങിതിരിക്കുംപോള് തന്റെയും മറ്റു പലരുടെയും ജീവിതംമാണ് തകരുന്നത് എന്ന് ഓര്‍ത്തിരുന്നെങ്കില്‍
മൂക്ക് മുട്ടെ ബിരിയാണിയും കഴിച്ച്........!!
ഗള്‍ഫ് മലയാളിയെ പറ്റിയാണോ എഴുതിയത്
കുബ്ബൂസും പരിപ്പും കഴിച്ച് പൊരിവെയിലത്ത്
പണിയെടുത്ത് കുടുംബം നോക്കംന്നവരാണ്
അവര്‍. വികാരവിചാരങ്ങള്‍ പെണ്ണുങ്ങള്‍ക്ക് മാത്രമുള്ളതാണോ.മക്കളെയും കുടുംബവും
വിട്ട് വല്ലവന്റെയും കൂടെ ഒാടിപോകുന്ന പിഴച്ചവളുമാര്ക്ക് കൗണ്സിലിംഗാണോ
വേണ്ടത് അതോ വെട്ടുകത്തിയോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ