2010, ഡിസംബർ 27, തിങ്കളാഴ്‌ച

കേഴുക നാം

(തന്റെ ആയുസ്സ് മൂഴുവൻ നാക്ക് വെളിയിൽനീണ്ട് ജീവിച്ച
എന്റോസൾഫാന്റെ ഇര കവിത എന്ന പെൺകുട്ടിയുടെ സ്മരണയ്ക്ക്. )
---------------------------

ആരോടുമൊന്നും ഉരിയാടാനാവാതെ
ആർത്തുല്ലസിക്കാൻ വിധിപോലുമില്ലാതെ
കേവലം പതിനാറാണ്ടുകൾ താണ്ടി നീ
നീണ്ട നാക്കിന്റെ നീളം രുചിക്കുവാൻ
നേതാക്കളൊക്കെയും വന്നുപോകുമ്പോഴും
പുകയാത്തടുപ്പിന്റെ പിന്നിലൊളിച്ചു നീ
ആരും തിരഞ്ഞില്ല
സത്യവും മിഥ്യയും.

തപമായബാല്യത്ത്യൻ ചുടുചോര കണ്ണുനീർ
മൺചുമർതട്ടിലെ പ്രാവിൻ കുറുകൽ
ചുമരിലെ ഘടികാര സൂചിതൻ സ്പന്ദനം
തിരിച്ചറിവില്ലാതെ കാലംകഴിച്ചു നീ
ആരും ചികഞ്ഞില്ല
സത്യവും മിഥ്യയും.

കളിചിരിയില്ലാതെ ചുടുചോരതുപ്പി
പുറനാക്ക് നീട്ടി നാളുകൾ താണ്ടി
നിറമറ്റ സ്വപ്നങ്ങൾ മാറോടണച്ചു
കുഞ്ഞുബാല്യത്തിൽ ഞെട്ടറ്റു വീണു
മരവിച്ചബാല്യം പാഴായജന്മം

രക്തം പതിഞ്ഞ നിന്നശ്രുകണങ്ങളിൽ
മന്ദസ്മിതം തൂകി അധികാരിവർഗ്ഗം
കർണ്ണപടത്തിൻ വേരുകൾപൊട്ടിയ
ഭരണകേന്ദ്രത്തിൻ രാക്ഷസഹൃദയം
രോദനംകേൾക്കാൻ മടിക്കുന്നു ഇപ്പോഴും.

ആരോടൊരിക്കലും പകയൊന്നുമില്ലാതെ
ആർത്തുല്ലസിക്കാൻ വിധിപോലുമില്ലാതെ
പയ്യെ പടിയിറങ്ങിപ്പോയിനീ മകളേ...
ഇന്നുനീ നാളെഞാൻ ചൊല്ലാതെചൊല്ലി
പിന്നിൽ വരിയായിനിൽപ്പുണ്ട് ബാല്യങ്ങൾ

ചത്തും ചതഞ്ഞും ചരിത്രമാകുന്നിവർ
ഞെട്ടറ്റുവീഴുന്നു കുരുന്നു പൂമൊട്ടുകൾ
കാണുവാൻനിൽക്കാതെ കണ്ണുകൾചിമ്മി
അന്ധതനടിക്കുന്നു സുസ്മേര വദനർ

പുകയുന്ന നിൻചിത കാണുവാനാവാതെ
തപമേറ്റ്പിടയുന്ന ഹൃദയത്തിന്‍ രോദനം
അശ്രുകണങ്ങളായ് പെയ്തിറങ്ങുമ്പോഴും
ഒന്നുമറിഞ്ഞില്ല അധികാരിവർഗ്ഗം,
കേഴുകനാടേ കേഴുകനാം.

19 അഭിപ്രായങ്ങൾ:

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ee udhyamathinu ella vidha pinthunayum, aashamsakalum.....

Yasmin NK പറഞ്ഞു...

കരളുരുകുന്ന ഒരു കാഴ്ച്ചയാണത്. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന വേദനയും.

Unknown പറഞ്ഞു...

തപമായബാല്യത്ത്യൻ ചുടുചോര കണ്ണുനീർ
മൺചുമർതട്ടിലെ പ്രാവിൻ കുറുകൽ
ചുമരിലെ ഘടികാര സൂചിതൻ സ്പന്ദനം
തിരിച്ചറിവില്ലാതെ കാലംകഴിച്ചു നീ
ആരും ചികഞ്ഞില്ല
സത്യവും മിഥ്യയും.

ഇന്നത്തെ ലോകക്രമം കാസറഗോഡില്‍ കാണാം..
സൂക്ഷിക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു, പ്രതിരോധത്തിന്റെയും.

ആശംസകള്‍.

MOIDEEN ANGADIMUGAR പറഞ്ഞു...

നന്ദി ജയരാജ് , മുല്ല ,നിശാസുരഭി ഏവർക്കും നന്ദി ഈ പ്രോത്സാഹനത്തിന്.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കേഴുക നാം..
സന്ദര്‍ഭോചിതമായ കവിത..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

എന്ത് ചെയ്യാന്‍ സഹോദരാ...
കണ്ണില്ലായിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്!
ഹൃദയമില്ലാത്തവര്‍ക്കെതിരെ ഹൃദയമുരുകി പ്രാര്‍ഥിക്കുക.

Kalavallabhan പറഞ്ഞു...

നാക്കു നീട്ടുന്ന, കണ്ണു തള്ളിക്കുന്ന,തീ തുപ്പുന്ന
വികസനത്തിനു വേണ്ടി മുറവിളികൂട്ടാം.

Unknown പറഞ്ഞു...

http://www.youtube.com/watch?v=KknT2qfUmgY&feature=player_embedded

http://mykasaragod.com/forum/topics/4559161:Topic:43593

ആളവന്‍താന്‍ പറഞ്ഞു...

എന്താ ചെയ്യാ....

MOIDEEN ANGADIMUGAR പറഞ്ഞു...

എന്റോസൾഫാൻ ഇരകളുടെ പരിസരവാസി എന്ന നിലയിൽ കരളലിയിക്കുന്ന കാഴ്ചകളിൽ നിന്നുമുള്ള രോദനമാണിത്.
ഇത് വഴിവന്ന എല്ലാവർക്കും നന്ദി.

അനീസ പറഞ്ഞു...

ഇങ്ങനെ ഓരോരുത്തരും പല രീതിയിലാണ് ആ ദുരന്തത്തിനു വിന ആയതു,എന്റോസൾഫാന് എന്ന വാക്ക് തന്നെ ഒരുപാട് വെറുത്തു പോയി,

mukthaRionism പറഞ്ഞു...

എന്‍ഡ്(?) ഹൊ(!) സള്‍ഫാന്‍!!!

എന്തുപറയും..
പാവം ഇരകള്‍...
കാണേണ്ടവര്‍ കണ്ണും മൂടീക്കെട്ടിക്കിടന്നാല്‍..
കേള്‍ക്കേണ്ടവര്‍ ചെവിയില്‍ കാര്‍ക്കിട്ടു നടന്നാല്‍...



നന്നായി
ഈ എഴുത്ത്..
വേദന...

Jithu പറഞ്ഞു...

ആരും തിരഞ്ഞില്ല
സത്യവും മിഥ്യയും.

nannaayirikkunnu.....

നാമൂസ് പറഞ്ഞു...

അധികാരമാവകാശം അടിമ വര്‍ഗ്ഗത്തിന്‍റെ
അകംപെയ്തു കണ്ണീര്‍ കണങ്ങളായി നിറയുന്നു.
ഇവിടെ, ദുര്‍ഭൂതങ്ങള്‍ ജനഹിതത്തിന്‍-
രക്തമൂറ്റുന്നു. അഭിനവ ആശ്വതാത്മാവ്
കെ വി തോമസ്‌ നീണാന്‍ വാഴട്ടെ..!!
ആധുനികതയുടെ വികസനമേ,
നവീനതയുടെ ദൈവമേ..ഞങ്ങള്‍
കേഴുകയാണ്. ജീവനമസാദ്ധ്യമോ..?

വളരെ വൈകി ആണ് വായിച്ചത്. വളരെ അധികം നന്നായിരിക്കുന്നു.. മൂര്‍ച്ചയുള്ള വാക്കുകള്‍, കാലികപ്രസക്തവും! കൂടുതല്‍ എഴുതാന്‍ എല്ലാ ആശംസകളും..!

MOIDEEN ANGADIMUGAR പറഞ്ഞു...

നന്ദി, വായനയ്ക്കും ഈ പ്രോത്സാഹനത്തിനും.തുടർന്നും പ്രതീക്ഷിക്കുന്നു.

jayanEvoor പറഞ്ഞു...

കഴുകന്മാർ വാഴും കാലം....
നല്ല എഴുത്ത്!

റാണിപ്രിയ പറഞ്ഞു...

Good ....Best wishes!!
പുതുവത്സരാശംസകള്‍

Unknown പറഞ്ഞു...

ആര് ഭരിച്ചാലും ..
ഇതിനൊരു അറുതി ഉണ്ടാവില്ല..
ഓരോ അധികാരി വര്‍ഗ്ഗത്തിന്റെയും കുടുംബാങ്ങങ്ങള്‍ക്ക് ഈ ഗതി വരുമ്പോളും അവര്‍ പഠിക്കുമോ എന്തോ....?പുതുവത്സരാശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ല കവിതയായിട്ടുണ്ട്...കേട്ടൊ
പിന്നെ ഈ വാക്ക് തിട്ടപ്പെടുത്തൽ എടുത്തുകളയുമല്ലോ...!