2010, ഡിസംബർ 17, വെള്ളിയാഴ്‌ച

അധിനിവേശത്തിന്റെ ദൂരം

വാഷിങ്ടണില്‍ നിന്നും
ബാഗ്ദാദിലേക്ക് എത്ര ദൂരമുണ്ട്
അതേ ദൂരമാണ് ഇപ്പോൾ ,
ടെഹ്റാനിലേക്കുമുള്ളത്.
പെന്റഗണിൽ നിന്നും
ഹിരോഷിമയിലേക്കുണ്ടായിരുന്ന
അതേ ദൂരം .
വെള്ളപ്പിശാചിന്റെ
കരങ്ങളാല്‍ ഞെരിഞ്ഞ
ഫലൂജയിലേക്കുള്ള ദൂരം
കാബൂളിലേക്കും ,കാണ്ഡഹാറിലേക്കുമുള്ള ദൂരം,
അതേ ദൂരം, അതേ അകലം
ആ ദൂരമേ ഇനി
ദമാസ്കസ്സിലേക്കും, സനായിലേക്കുമുള്ളു.

ചിറകൊടിഞ്ഞ ഖാർത്തൂമിലേക്കും
ചേതനയറ്റ മെഗാദിഷുവിലേക്കുമുള്ള ദൂരവും
ഇപ്പോൾ സമം തന്നെ.
ഹവാനയിലേക്കും,കാരക്കാസിലേക്കും
ഈ നരഭോജിയുടെ കൂർത്ത നഖങ്ങൾ
നീണ്ടുവരുന്നതും
ഇപ്പോൾ ഇതേ ദൂരത്തിലാണ്.

ഒരഗ്നിഗോളം
സ്വന്തംശിരസ്സില്‍ പതിയുവോളം
ദൂരമറിയാത്ത “അപരിചിത ലോകം”
ഉറക്കം നടിച്ചു കിടക്കും
അവരിലേക്കുള്ള ദൂരവും
അരികിലാകുന്നതു വരെ...

27 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അതെ..ഒരഗ്നിഗോളം(....)പതിയുവോളം..ഒരോര്‍മ്മപ്പെടുത്തലോ,മുന്നറിയിപ്പോ ഒക്കെയാകുന്നു ഈ കവിത..ഇഷ്ടപ്പെട്ടു..

Yasmin NK പറഞ്ഞു...

ആദ്യം അവര്‍ (ഫാസിസ്റുകള്‍) ജൂതന്‍മാരെ തേടി വന്നു.
അപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല,
കാരണം ഞാന്‍ ഒരു ജൂതനായിരുന്നില്ല.
പിന്നീടവര്‍ കാത്തോലിക്കരെ തേടി വന്നു
അപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല,
കാരണം ഞാനൊരു കത്തോലിക്കനായിരുന്നില്ല.
പിന്നീടവര്‍ കമ്മ്യൂണിസ്റുകാരെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു കമ്മ്യൂണിസ്റ് കാരനായിരുന്നില്ല.
പിന്നീടവര്‍ ജനാധിപത്യവാദികളെ തേടി വന്നു.
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല.
കാരണം ഞാനൊരു ജനാധിപത്യ വാദിയായിരുന്നില്ല.
അവസാനം അവര്‍ എന്നെത്തേടിവന്നു.
അപ്പോള്‍ എനിക്കുവേണ്ടി ശബ്ദിക്കാന്‍ അവിടെ ആരും അവശേഷിച്ചിരുന്നില്ല.
(ഫാസ്റ്റർ നിം മുള്ളർ)

ആളവന്‍താന്‍ പറഞ്ഞു...

വേറിട്ട ആശയം... നന്നായി എഴുതി....

രമേശ്‌ അരൂര്‍ പറഞ്ഞു...

മുല്ലയുടെ ഫാസ്റ്റര്‍ കോട്ടിംഗ് തന്നെയാണ് ഈ കവിത ഓര്‍മിപ്പിക്കുന്നത്‌ ...മുഹമ്മദ്‌ നന്നായി ഈ ചിന്ത ..
ഫോളോവാര്‍ ലിങ്ക് ഹിന്ദിയില്‍ നിന്ന് മലയാളം ആക്കാനുള്ള വിദ്യ എങ്ങനെയെന്നു മെയില്‍ വഴി അറിയിച്ചിരുന്നല്ലോ ..ശ്രമിച്ചില്ലേ ?

വായന പറഞ്ഞു...

എന്റെ നിന്റെയും
തലയിലേക്കുള്ള ദൂരം...

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നല്ല ചിന്തകള്‍. മികച്ച ആഖ്യാനം.
ആശംസകള്‍

അനില്‍ ജിയെ പറഞ്ഞു...

ദൂരമറിയാത്ത “അപരിചിത ലോകം”
ഉറക്കം നടിച്ചു കിടക്കും
നമ്മിലേക്കുള്ള ദൂരം
അരികിലാകും വരെ

MOIDEEN ANGADIMUGAR പറഞ്ഞു...

ആറങ്ങോട്ടുകര മുഹമ്മദ്‌ : അതെ ഇതൊരുമുന്നറിയിപ്പ് തന്നെ.നന്ദി.
മുല്ല: നന്ദിയുണ്ട് ഈ നിരീക്ഷണത്തിന്.അവർ എന്നെത്തേടിവരുന്നത് വരെ ഞാൻ ഗാഡനിദ്രയിൽത്ന്നെയാണു.
ആളവന്താൻ : നന്ദി ഈ സ്നേഹക്കുറിപ്പിന്.
രമേശേട്ടാ : ശ്രമിച്ചില്ല,കാരണം സമയം തന്നെ പ്രശ്നം.തീർച്ചയായും ശ്രമിക്കും.
സാപ്പി : അതെ ആ ദൂരമേയുള്ളു.
ചെറുവാടി , അനിൽ ജിയെ : നന്ദി ഈ സ്നേഹത്തിന്.

അജ്ഞാതന്‍ പറഞ്ഞു...

ആഹാ കൊള്ളാമല്ലോ വേരിട്ടൊരു ആശയം നല്ല അവതരണം...അഭിനന്ദനങ്ങൾ

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

congratulations

പട്ടേപ്പാടം റാംജി പറഞ്ഞു...

ഉറക്കം നടിച്ചു കിടക്കും
അവരിലേക്കുള്ള ദൂരവും
അരികിലാകുന്നതു വരെ...

അതെ. തലയില്‍ പതിക്കുമ്പോള്‍ മാത്രം.

MOIDEEN ANGADIMUGAR പറഞ്ഞു...

ഉമ്മുഅമ്മാർ : അതെ വേറിട്ട ആശയമാണിത്.നന്ദി
പ്രദീപ് പേരശ്ശന്നൂർ :വായനക്ക് നന്ദി.
റാംജി സാർ :വലിയതിരക്കിനിടയിലും ഇവിടം വരെ വന്നുപോയതിനു നന്ദി.

Elayoden പറഞ്ഞു...

"ഒരഗ്നിഗോളം
സ്വന്തംശിരസ്സില്‍ പതിയുവോളം
ദൂരമറിയാത്ത “അപരിചിത ലോകം”
ഉറക്കം നടിച്ചു കിടക്കും
അവരിലേക്കുള്ള ദൂരവും
അരികിലാകുന്നതു വരെ"

നല്ല ആശയം. നല്ല വരികള്‍..ബ്ലോഗില്‍ നിന്നും ഞാന്‍ വായിച്ച കവിതകളില്‍ നിന്നും വത്യസ്തം.. ഉറക്കം നടിക്കുന്ന ലോകത്തെ വിളിച്ചുണര്‍ത്താന്‍ ആയെങ്കില്‍. ആശംസകള്‍.

പിന്നെ ഹിന്ദി മാറ്റി, മലയാളത്തിലെക്കോ,ഇന്ഗ്ലീഷിലെക്കോ
ഫോല്ലോവേര്‍ ഭാഷ മാറ്റുവല്ലോ... അല്‍പ്പം പ്രയാസപെട്ടു ഫോളോ ചെയ്യാന്‍..

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

അധിനിവേശത്തിന്റെ ദൂരം.....ഇപ്പോള്‍ ജീവന്റെയും മരണതിന്റെയും ദൂരമ്പോലെയാണ്.....

SUJITH KAYYUR പറഞ്ഞു...

എനിക്കിത് നന്നായി തോന്നി.ആശംസകള്‍.

MOIDEEN ANGADIMUGAR പറഞ്ഞു...

elayoden : വായന്അയ്ക്കും ഈ പ്രശംസയ്ക്കും നന്ദി.
അതിരുകള്‍/മുസ്തഫ പുളിക്കൽ :അധിനിവേശത്തിന്റെ ദൂരം ഇപ്പോൾ കുറഞ്ഞു കുറഞ്ഞു വരികയാണു. നന്ദി.
സുജിത് കയ്യൂര്‍ : നന്ദി,തുടർന്നും ഈ വഴിവരിക

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ആമയെപ്പോലെ തല ഉള്ളിലമര്‍ത്തി നമുക്ക് ഉറക്കം നടിച്ചു കിടക്കാം. മൂട്ടില്‍ മിസ്സൈല്‍ കുത്തുമ്പോള്‍ 'ഉണര്‍ന്നെണീക്കാം'.നമ്മുടെ പെണ്‍മക്കളെ നമുക്ക് പട്ടാളക്യാമ്പില്‍ കണ്ടുമുട്ടാം. യുവാക്കളെ ശ്മശാനത്തില്‍ തിരഞ്ഞു ചെല്ലാം....
അയ്യോ കൂടുതല്‍ പറയാന്‍ ഞാനില്ല.ഒരു പക്ഷെ ഞാന്‍ തീവ്രവാദി ആയേക്കാം..
(ഇറാഖിലും പലസ്ത്വീനിലും അധിനിവേശ പിശാചുക്കള്‍ക്കെതിരെ പൊരുതുന്നവരെ 'തീവ്രവാദികള്‍' എന്നല്ലേ മീഡിയ വിളിക്കുന്നത്‌!)

Abdulkader kodungallur പറഞ്ഞു...

ബൌദ്ധിക തലത്തിലും , ആശയ തലത്തിലും , കാലിക തലത്തിലും ഈ കവിത നല്ല നിലവാരം പുലര്‍ത്തുന്നു. പ്രസക്തമാവുന്നു . നന്നായി എഴുതി. ഭാവുകങ്ങള്‍

MOIDEEN ANGADIMUGAR പറഞ്ഞു...

ഇസ്മായിൽ കുറുമ്പടി,അബ്ദുൽഖാദർ സാഹിബ് നന്ദി,ഇവിടം വരെ വന്നതിനും അഭിപ്രായം കുറിച്ചതിനും.തുടർന്നും വരുമല്ലോ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannayittundu..... abhinandanangal....

Umesh Pilicode പറഞ്ഞു...

ആശംസകള്‍ മാഷേ

MT Manaf പറഞ്ഞു...

എന്‍റെ മാളത്തില്‍
ചുരുണ്ടു കൂടാന്‍
എന്നെ അനുവദിക്കൂ

MOIDEEN ANGADIMUGAR പറഞ്ഞു...

jayarajmurukkumpuzha , ഉമേഷ്‌ പിലിക്കൊട്, MT Manaf
അഭിപ്രായങ്ങൾക്ക് നന്ദി.

അനീസ പറഞ്ഞു...

ആ അവസാനത്തെ ഭാഗം കൂടുതല്‍ ഇഷ്ടായി

ഒരഗ്നിഗോളം
സ്വന്തംശിരസ്സില്‍ പതിയുവോളം
ദൂരമറിയാത്ത “അപരിചിത ലോകം”
ഉറക്കം നടിച്ചു കിടക്കും
അവരിലേക്കുള്ള ദൂരവും
അരികിലാകുന്നതു വരെ...

Akbar പറഞ്ഞു...

അതെ, അവര്‍ ഉന്നം പാര്‍ക്കുന്നു. ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. ദൂരത്തെ അതിജീവിക്കുന്ന വിദൂര നിയന്ത്രിത പ്രഹര ശക്തികൊണ്ട്‍ കൊണ്ട് ഇരകളിലേക്ക്‌ സമദൂരം സൃഷ്ടിക്കുന്നു. അടുത്ത ഇര നമ്മളാവാം. കാരണം നമ്മള്‍ വേട്ടക്കാരന്റെ കാട്ടു നീതിക്ക് ഓശാന പാടാന്‍ മാത്രം ശീലിച്ചവര്‍.

കവിത നന്നായി. അഭിനന്ദനങ്ങള്‍

Riyas Aboobacker പറഞ്ഞു...

വേറൊരു കവിതയല്ല... വേറിട്ടൊരു കവിത...!!!!!!!!!!

good

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ല മൂർച്ചയുള്ള വാക്കുകൾ...!