ഗർഭഗേഹത്തിന്റെ നിഷ്കളങ്കതയില്‍
നിന്നും കാപട്യത്തിന്റെ സൂര്യവെട്ടത്തിലേക്ക്
എനിക്ക് പിറകെ കടന്നുവന്നവൾ
എന്റെ കൂടപ്പിറപ്പ് ,
നേര് പെങ്ങള് ,ഒരേ രക്തം.
ഒന്നാം ക്ലാസ്സില്‍ ആദ്യദിനം
അവള് വിങ്ങിക്കരയുന്നത് കണ്ടപ്പോള്‍
അഞ്ചാംതരം മലയാളം പാഠാവലി
കണ്ണീരില്‍ കുതിര്‍ന്നത്
രക്തബന്ധത്തിന്റെ കൊടുംചൂടില്‍
എന്റെ കുഞ്ഞുമനസ്സ് ഉരുകിയതാവണം.
മരണശയ്യയില്‍ അവ്യക്തമായി
ഉമ്മ ഒടുക്കം പറഞ്ഞത് ,
'ഓളെക്കുറിച്ചോര്‍ത്തിട്ടാ എന്റെ കണ്ണടയാത്തത്
നീ വേണം ഇനി എല്ലാം......'
ഒരുപിടി മണ്ണുവാരിയിടുമ്പോള്‍
ഖബറിടത്തില്‍ വീണുടഞ്ഞ
കണ്ണുനീര് മണ്മറഞ്ഞ
ഉമ്മയെ ഓർത്തായിരുന്നില്ല,
ഉമ്മയുടെവേര്‍പാടില്‍
മനംനൊന്തു കരയുന്ന
കുഞ്ഞുപെങ്ങളായിരുന്നു മനസ്സിൽ.
മൊഞ്ചു കുറഞ്ഞതിന്റെ പേരിൽ
മാറി മാറി വിലപേശാന്‍ വന്നവര്‍ക്ക്
പലഹാരമൊരുക്കാന്‍,പലചരക്കു കടയിൽ
കടംപറഞ്ഞ ജാള്യത
ഇന്നലയുടെ മായാത്ത ചിത്രം.
കടത്തിണ്ണയിലിരുന്ന വായ് നോക്കികള്‍
പുച്ചിച്ചു തുപ്പിയത്
കരഞ്ഞുതീര്‍ത്ത കാലത്തിന്റെ
കണക്കുപുസ്തകത്തിലിന്നും
മായാതെ ബാക്കി.
മരുഭൂമിയിലെ തീക്കാറ്റിലും
ഒട്ടകത്തിന്റെ തൊഴിയിലും
ഒരേ മുലച്ചുണ്ടില്‍ നിന്നുംനുകര്‍ന്ന
അമ്മിഞ്ഞിപ്പാലിന്റെ സ്നേഹം
ഏറെ കിനിഞ്ഞു നിന്നു .
ഒടുക്കം ഇന്ന് ,
ഒരുതുണ്ടു ഭൂമിയുടെ
വീതം വെപ്പിനൊടുവില്‍
കലിതുള്ളി പടിയിറങ്ങുമ്പോൾ
അവൾ വിളിച്ചുപറയുന്നതു കേട്ടു
"നിന്റെ മയ്യിത്ത് കാണാന്‍ പോലും
ഞാനും,എന്റെ കെട്ട്യോനും വരില്ല” എന്ന്.
26 അഭിപ്രായങ്ങൾ:
moidheeenkka ithu repost ano?
munne ithu njan vayich comment ittathanu yennu thonnunnu.....good
ബന്ധങ്ങളുടെ വില പലപ്പോഴും വളരെ താഴെ ആയിരിക്കും.കൂടപ്പിറപ്പുകളില് നിന്ന് പോലും തീഷ്ണമായ തിരിച്ചടി നേരിടേണ്ടി വരുന്നത് അപ്രതീക്ഷിതമായിരിക്കും!
നമ്മുടെ കടമ ചെയ്യുക , തിരിച്ചൊന്നും പ്രതീക്ഷിക്കാതിരിക്കുക. അത്ര തന്നെ..
ഇത് വരിമുറിച്ചു എഴുതിയില്ലായിരുന്നുവെങ്കില്‍ നല്ല ഒരു മിനിക്കഥ ആയേനെ എന്ന് തോന്നുന്നു.
നന്നായിട്ടുണ്ട്. നല്ല അവതരണം. ബന്ധങ്ങളുടെ കണക്കെടുപ്പ്.
ee koodeppirappine enikku orupaadu ishtappettu ..
രക്തബന്ധം...!
ബന്ധങ്ങളുടെ വില വളരെയധികം കുറഞ്ഞിരിക്കുന്നു...
സാമ്പത്തികം തന്നെ ബന്ധങ്ങളെക്കാള്‍ പണത്തൂക്കം മുന്പില് ...
ഒരു ഏട്ടന് ഇല്ലാതെ പോയത് ജീവിതം നല്കിയ ഏറ്റം വലിയ നഷ്ടങ്ങളില്‍ ഒന്നാണെന്ന് കരുതുന്ന ആളാണ് ഞാന്‍.ഉള്ളവര്‍ പലപ്പോഴും അതിന്റെ വില അറിയുന്നില്ല അല്ലെ..നോവിക്കുന്ന വരികള്‍..
"മരുഭൂമിയിലെ തീക്കാറ്റിലും
ഒട്ടകത്തിന്റെ തൊഴിയിലും
ഒരേ മുലച്ചുണ്ടില്‍ നിന്നുംനുകര്‍ന്ന
അമ്മിഞ്ഞിപ്പാലിന്റെ സ്നേഹം
ഏറെ കിനിഞ്ഞു നിന്നു "
ഈ സ്നേഹം തിരിച്ചറിഞ്ഞു തിരികെ വരാതിരിക്കില്ല കുഞ്ഞു പെങ്ങള്
മിസ്രിയനിസാർ,ഇസ്മായിൽ കുറുംബടി,ചെറുവാടി,രമേഷ് അരൂർ,രഞ്ജിത് ചെമ്മാട്,ജുനൈത്,ശ്രീദേവി എല്ലാവർക്കും നന്ദി.
പച്ചയായ യാദാര്‍ത്ഥ്യം. ചില അക്ഷരതെറ്റുകള്‍ ഉണ്ട്. അവിടവിടെയായി. ഒന്ന് തിരുത്തിയേക്കുക.
ഒ.എന്‍.വിയുടെ പെങ്ങള് എന്ന കവിത ഓര്‍ത്തു
ആശംസകള്‍
സ്നേഹം
ഒരു വലിയ കഥ പോലെ കവിത നിറഞ്ഞു.
ഇന്ന് പലപ്പോഴും പണത്തിന്റെ തൂക്കത്തിനനുസരിച്ചാണ് രക്തബന്ധവും...
പഴന്കഥകള് പറയാന്‍ പോലും കൊല്ലാതെ...
കൂടപ്പിറപ്പിനോടുള്ള വാസ്തല്യം,ഉമ്മയുടെ മരണം,സഹോദരന്റെ ബാധ്യത,പ്രവാസിയുടെ അതിജീവനം,അവസാനം എല്ലാം ഒന്നുമല്ലാതാക്കി കൂടപ്പിറപ്പിന്റെ ജല്പ്പനവും..കവിത കുറേ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. കൂടപ്പിറപ്പിന്റെ ആത്മനൊമ്പരങ്ങളുടെ നിമിഷങ്ങള്‍ക്ക് വില കല്പിക്കാത്തവരുടെ പാഴ് കണ്ണുനീര് ആര്‍ക്കു വേണം.?.മയ്യത്ത് കാണാന്‍ പോലും വരില്ലെന്നതിലെ ധ്വനി തന്നെ മരിച്ചു പോയെന്ന് മനസ്സില്‍ കരുതി എന്നല്ലേ.. ഈ കവിത എഴുതിയതിനു ആശംസ്കള്‍
നേരുന്നു.
ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാ മതീന് പഴമൊഴി.
ഹംസ,മനോരാജ്,അനീഷ്,റാംജിസാർ,മുനീർ,ഭാനുചേച്ചി നന്ദി ഏവർക്കും. ഈവഴി കടന്നുപോയതിനും,വിലപ്പെട്ട രണ്ട് വാക്ക് പറഞ്ഞതിനും.
വീതത്തിലും വീതംവെപ്പിലും ഹരം കൊള്ളുന്ന സ്വയം മറക്കുന്ന നമ്മള്; ഇനിയും മാറാതെ, പിന്നെയും പിന്നെയും...
അല്ലെങ്കിലും ഇതാണല്ലോ ലോകം. പണത്തിനു മുന്നില്‍ എല്ലാവരും അന്ധരാവും. പക്ഷെ എല്ലാ പ്രശ്നങ്ങളിലും രണ്ടു വശം കാണും. സഹോദരനാണോ സഹോദരിക്കാണോ തെറ്റ് പറ്റിയത്?
ഏയ്..അതപ്പോഴത്തെ ദേഷ്യത്തിനു പറഞ്ഞതായിരിക്കും.രക്തം കൊണ്ട് കെട്ടിടുന്ന പോലെ മറ്റൊന്നുമില്ല എന്നല്ലേ..ശരിയാകും.
നന്നായി എഴുതി.
ആശംസകള്‍!
( ഈ വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കൂ...)
നല്ലൊരു കവിത..ഇങ്ങനെ അല്ലാത്ത പെങ്ങളും..ഉണ്ട്.കേട്ടോ..എങ്കിലും..നമുക്ക് ചുറ്റും കാണാറുള്ള പതിവുകാഴ്ച്ചകളില് ഒന്നാണിത്..കവിത ഒരുപാടിഷ്ടായി..
ശ്രദ്ധേയൻ,ഷുകൂർ,മുല്ല,അലി,Bijli നന്ദി.
ക്രൂരയായ പെങ്ങളെ ശകാരിച്ചതിനും,ആങ്ങളയുടെ വേദനയിൽ പങ്കുചേർന്നതിനും.
അവസാന വരികള്‍
കനല് കട്ടയില്‍ എരിയുന്നു
ചങ്കു പിടക്കുന്നതം
തൊണ്ട വരളുന്നതും
വായനക്കാരന് കാണുന്നു
Very touching lines... I am decided to follow your blog.. എന്നെ ഇവിടെ കൊണ്ട് വന്നതിനു Mr. മനാഫിനു നന്ദി.
kavitha nannaayi....aathmahathyaa kurippu
valareyishdappettu
മനാഫ്ക : താങ്കൾക്കു രണ്ട് വട്ടം നന്ദി പറയുന്നു.എന്റെ ബ്ലോഗ് സന്ദർശിച്ച് അഭിപ്രായം കുറിച്ചതിനും,ബഷീർ വള്ളിക്കുന്നിനെ ക്ഷണിച്ചു കൊണ്ടുവന്നതിനും.
ബഷീർ വള്ളിക്കുന്ന് : താങ്കളെപ്പോലൊരു പ്രശസ്തൻ എന്റെ ബ്ലോഗ് സന്ദർശിക്കാൻ സമയം കണ്ടെത്തിയതിനും,അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ വളരെ നന്ദി.
എം.പി ഹാഷിം : നന്ദി ഈ സ്നേഹത്തിന്.തുടർന്നും വരിക..
പ്രീയ സഹോദരന്, നഷ്ട്പ്പെട്ടു കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ നേർക്കാഴ്ച..ലളിതമായ വരികലിലൂടെ പ്രകാശിപ്പിച്ചിട്ടുണ്ട്...എല്ലാ ഭാവുകങ്ങളും..”ആരഭി“യിലെ കഥകളും,കവിതകളും..വായിക്കുമല്ലോ...സ്നേഹത്തോടെ.....ചന്തുനായർ
heart touching lines....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ