മംഗലാപുരം ബസ്സിന്റെ
നിലക്കാത്ത വിളികൾക്കിടയിലേക്ക്
കിതച്ചോടുമ്പോഴാണ്
പുസ്തകക്കടയുടെ ഓരത്ത്
‘വിൽക്കാൻ വെച്ച ‘
മുഖംമൂടിയട്ട ‘സാധനം’ കണ്ടത്.
തിരക്കിനിടയിലും ചിലർ
ഒളികണ്ണിട്ട് ആസ്വദിക്കുന്നത്
കണ്ടപ്പോൾ
സാധനത്തിന്റെ ഗുണമേന്മ
തിരിച്ചറിഞ്ഞു.
നനഞ്ഞ കീശയിലെ
മുഷിഞ്ഞ ഗാന്ധിത്തലയ്ക്ക്
ചുംബനം വിൽക്കുന്ന
സാധനമാണിതെന്ന്
പുസ്തകക്കടയിൽ നിന്നും
‘ഫയർ‘ വാങ്ങിപ്പോയ ഒരാൾ
ആവേശത്തോടെ
പറയുന്നത് കേട്ടു.
രാത്രികളെ കത്തിച്ചു
അണയാത്ത തീയിൽ
ചാരമാക്കുന്നവരാണ് ഇവരെന്ന്മുഖംമൂടിക്കിടയിൽ നിന്നും
വശീകരണ ദ്രുഷ്ടി
വിളിച്ചു പറയുന്നുണ്ട്.
വിളിച്ചു പറയുന്നുണ്ട്.
ഉടൽ ശവമാക്കി
ആസക്തികൾക്ക്
ലഹരി പകരുന്നവർക്ക്
ജീവിതത്താളുകളിലെ
അക്ഷരത്തെറ്റുകളെക്കുറിച്ച്
ഏറെ കഥകളുണ്ടാവാം
ഏറെ കഥകളുണ്ടാവാം
നിലാവിന്റെ ശീതളച്ചിരിയിൽ
വഞ്ചനയുടെ ബീജശൂലങ്ങൾ
വിതറുന്നവരാണിവരെന്ന്നാം തിരിച്ചറിയുന്നതുവരേയും
ഇനിയുമനേകം മുഖം മൂടികൾ
വിൽപ്പനക്കുണ്ടാകും
2 അഭിപ്രായങ്ങൾ:
നന്നായിരികക്കുന്നു
നന്ദിയിണ്ട് ഹൈന,
വായിച്ച് അഭിപ്രായം പറഞ്ഞതിന്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ